മഴയത്ത്, ഇറയത്തു
ജല ജാലകം തുറന്നതി
ലൂറി,യാര്‍ദ്രമാം രാഗം-
ചൊല്ലുന്ന താളം,ജല
താളമതു കണ്ടുവോ?
അതിശയ കരിമുകില്‍
കൂട്ടങ്ങളാകാശമേലെ
"കളഭം" ചമയ്ക്കവേ
കളിയാട്ടമാടിതുടങ്ങി
മാമുകില്‍ കരിമാടികള്‍
ആര്‍പ്പുവിളിയാരവങ്ങള്‍!!
ഈരേഴു ലോകം നടുങ്ങി!
ദിഗന്ദവും,ദുന്ദുഭി മുഴങ്ങി
പെരുമഴയും,പെയ്തിറങ്ങി
നാടായ നാട്ടിലോ ശീതം
കലിതുള്ളി ദേഹം വിറച്ചു .
ചൊടിയില്‍ പനികൊണ്ട
ധരണി കോമരം, തുള്ളി!!
നാട്ടിലെങ്ങും തുള്ളലോ-
തുള്ളലതു ശീതങ്കനോ ?
ഇല കൊഴിഞ്ഞ മാമരം
തലതല്ലി വീണു,മണ്ണില്‍-
കുതിര്‍ന്നു മാറു പിളര്‍ന്ന
ക്ഷോണിയോ പുഴയായ്
തോണിയിറക്കിയമ്മദിക്ക!!
പങ്കായം കുത്തി പറത്തി
പോകവേ കണ്ടവര്‍ കണ്ടവര്‍
മണ്ടിയണഞ്ഞതിലേറിട്ടോ?
തിരയുന്നു സങ്കോചമോടെ
അംശവടിയും അങ്കുശവും!!!.
//////////////////////////////////////////////////////
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍
ജല ജാലകം തുറന്നതി
ലൂറി,യാര്‍ദ്രമാം രാഗം-
ചൊല്ലുന്ന താളം,ജല
താളമതു കണ്ടുവോ?
അതിശയ കരിമുകില്‍
കൂട്ടങ്ങളാകാശമേലെ
"കളഭം" ചമയ്ക്കവേ
കളിയാട്ടമാടിതുടങ്ങി
മാമുകില്‍ കരിമാടികള്‍
ആര്‍പ്പുവിളിയാരവങ്ങള്‍!!
ഈരേഴു ലോകം നടുങ്ങി!
ദിഗന്ദവും,ദുന്ദുഭി മുഴങ്ങി
പെരുമഴയും,പെയ്തിറങ്ങി
നാടായ നാട്ടിലോ ശീതം
കലിതുള്ളി ദേഹം വിറച്ചു .
ചൊടിയില്‍ പനികൊണ്ട
ധരണി കോമരം, തുള്ളി!!
നാട്ടിലെങ്ങും തുള്ളലോ-
തുള്ളലതു ശീതങ്കനോ ?
ഇല കൊഴിഞ്ഞ മാമരം
തലതല്ലി വീണു,മണ്ണില്‍-
കുതിര്‍ന്നു മാറു പിളര്‍ന്ന
ക്ഷോണിയോ പുഴയായ്
തോണിയിറക്കിയമ്മദിക്ക!!
പങ്കായം കുത്തി പറത്തി
പോകവേ കണ്ടവര്‍ കണ്ടവര്‍
മണ്ടിയണഞ്ഞതിലേറിട്ടോ?
തിരയുന്നു സങ്കോചമോടെ
അംശവടിയും അങ്കുശവും!!!.
//////////////////////////////////////////////////////
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍

രസമുള്ള കവിത...ഒരു മഴ കണ്ട സുഖം ....
ReplyDelete