Monday, June 27, 2016

അച്ഛനുണ്ടെന്നുമെന്നും..(കവിത)

അച്ഛനുണ്ടെന്നുമെന്നുമെന്‍ ചാരേയായെ-
ന്‍റെ ,ച്ഛനുണ്ടീ ഭൂമിലോകം, നിറ നിറയെ..!!!!
അതിരുകള്‍ കാക്കുന്ന ദിക്കുകള്‍ക്കറിയാ-
മെന്‍റെ, ച്ഛനെയാണെനിക്കെന്നുമിഷ്ടം..!!!

പലതുണ്ട്,പലവുരു പറയാനുമുണ്ടെറെയുണ്ടെ
ന്‍റെ,ച്ഛനെന്നാല്‍, ആല്‍ മരതണല്‍പോലാകെ
കുളിരെകുമോര്‍മ്മതന്‍ ജ്വാല മര്‍മ്മരമെന്നോ
സ്നേഹ കടലാഴമെന്നോ പേര്‍ ചൊല്ലിടട്ടെ....!!!

തെളിമയാം തൂ മഞ്ഞു പോലെ,ഹേമന്ദ, മകരന്ദം
പുഷ്പ ദളങ്ങള്‍പോല്‍ തനുവില്‍ നിറയുന്നതെന്തോ
അത്രയും സ്നിഗ്ദത പൈമ്പാല്‍ കനിവായിരുന്ന,ച്ഛന്‍
പേരറിയാത്തൊരു,മധുരമാം,നോവായിരുന്ന,ച്ഛന്‍ !!

ഞാനുമെന്‍, കൂട കിടാങ്ങളുമമ്മയും,മെത്രയോ -
രാവിന്‍ വഴി കണ്ണില്‍, മിഴിനട്ടിരിക്കവേ,ഇട വഴി
യരികിലൊരു,ചൂട്ടു വെട്ടത്തിലാഗമിക്കുന്നോരാത്മ
ബലമായിരുന്നാത്മാവുമായിരുന്നെന്നുമെന്‍റ.ച്ഛന്‍!!

പ്രാണന്‍ പിടയവേ ഓര്‍ത്തിരുന്നുണ്ടാവുന്റെയുണ്ണി-
കള്‍ക്കാരിനിയാലംബമാശ്രയം?,അതായിരുന്നച്ഛന്‍.
ഒരുപിടിയുരുള ബാക്കിവക്കുന്നതെന്തിനായിരുന്നു ?
കൈകുടന്നയില്‍ ''ലോക''മെന്നെഴുതിയിരുന്നല്ലോ!

അതുമതി,യതുമാത്രം മതിയെനിക്കുമെന്‍റെയുടവര്‍-
ക്കിനി,യേതു നരകമെന്നാകിലും, വഴി വെട്ടമുണ്ട്.
ദീപ്ത സ്മരണികകൊണ്ടൊരാഗതമായ മനോ ശക്തി-
യുണ്ട,ച്ഛന്‍ പകര്‍ന്നരുളിയ കെടാവിളക്കുമുണ്ട്!!!

കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..

6 comments:

  1. അച്ഛന്റെ സ്നേഹം എല്ലാം ഉള്ളിലാണ്..വളരെ മനോഹരമായി സൃഷ്ടി അച്ഛനെ സ്നേഹിക്കുന്ന മകന്‍.....മരണം എന്നത് താലക്കാലിക വിടമാത്രം ഓരോജനമവും ആ അച്ഛന്റെ മകനായി ജനിക്കട്ടെ

    ReplyDelete
  2. ഹൃദയ സ്പര്‍ശിയായ കവിത....

    ReplyDelete
    Replies
    1. നിറഞ്ഞ സ്നേഹം ഭായി..

      Delete

  3. താങ്ങായി തണലായി അമൃതമായി എന്നുമെന്‍ അച്ഛന്‍.....

    പകുതി വഴിയില്‍ എന്നെ തനിച്ചാക്കി
    അകന്നു പോയെന്‍ അച്ഛന്‍..

    നെറുകയില്‍ ചൂടുള്ള തലോടലില്ലയിപ്പോള്‍...

    നെഞ്ചിടറുമ്പോൾ താങ്ങാന്‍ കൈകളില്ലയിപ്പോള്‍..

    അന്ധകാരത്തിന്‍ മദ്ധ്യത്തില്‍ പകച്ചു നില്‍ക്കുന്നു ഞാന്‍...

    അച്ഛനെ ജീവനു തുല്യം സ്നേഹിക്കുന്ന എന്‍റെ കൂട്ടുകാർക്കും സമർപ്പിക്കുന്നു..
    ഈ കവിത....
    സന്തോഷ് ഇടയത്ത്

    ReplyDelete
  4. വളരെ നന്ദിയുണ്ട്, സന്തോഷ്..താങ്കളെ പോലുള്ള ഹൃദയവിശാലതയുള്ള കൂട്ടുകാരനെ കിട്ടിയതിൽ മഹാ ഭാഗ്യമായി കരുതുന്നു..നന്ദി.ഒരുപാടു നന്ദി..

    ReplyDelete
  5. വളരെ നന്ദിയുണ്ട്, സന്തോഷ്..താങ്കളെ പോലുള്ള ഹൃദയവിശാലതയുള്ള കൂട്ടുകാരനെ കിട്ടിയതിൽ മഹാ ഭാഗ്യമായി കരുതുന്നു..നന്ദി.ഒരുപാടു നന്ദി..

    ReplyDelete