Friday, July 15, 2016

ഗഗനം,ഗഹനം...(കവിത)

മുടിയഴിചിട്ടടുത്തു നില്ക്കും നീ ആകാശമേ
മരണം നിന്റെ കറുത്ത കൈയുകള്‍, എന്നു ഞാന്‍!
പുകച്ചുരുളിലോളിച്ചു പോയാ മേഘക്കീറിലേറി
ജൈത്രയാത്ര തുടങ്ങിയോ? എന്നിലെക്കെന്നു നീ..

നിന്‍ നീല നേത്രം, തുറന്നോഴുക്കിയ, ചെഞ്ചു-
ചുടു നീരിനു,പനിനീരിന്‍ഗന്ധമമാണ് പോലും,..!
മതി നിന്റെ കപട നാട്യ,ങ്ങളിഴിച്ചു വച്ചേക്കുക,..!
കരുതി വക്കുക നീര്‍ മണി മുത്തുകള്‍ ,ദ്രവ്യവും.
ജലതര്‍പ്പണത്തിനായൊരു പ്രതലവും കരുതുക!!

അഴിഞ്ഞുലഞ്ഞ നിന്‍ കാര്‍കൂന്തലിഴക,ളിളകിയ
മതിഭ്രമക്കാരിയെ കണ്ടു,നിന്റെയാ ശ്യാമ കരങ്ങളാല്‍
വാരിപ്പുണര്‍ന്നു ചുംബനം ചെയ്തതും, കറുത്ത കൈ-
യ്യുകള്‍ നീട്ടി, എന്നിലേക്ക്‌ നീ,യെന്നതു മരണമോ?

ഉറവയറ്റുപോകാത്ത കരുണാരസം, നിന്‍ നാവിലൂറി
വരുന്നുവെങ്കിലാകാശമേ,യീയുരിനുകയ്പു രസമോ?
നവരസകൂട്ടുകള്‍ വേവിച്ചു വച്ച പാന പാത്രങ്ങള്‍?
നിന്റെ, അടുക്കളയടുപ്പിലെ കനല്ചൂടില്‍ വെന്തതോ?

മുടിയഴിചിട്ട്,ചാട്ടവാറെടുത്തിട്ടു,ബന്ധിച്ച കയറെടുത്തു
കറുത്ത കയ്യുകള്‍ വായുവില്‍ ചുഴറ്റി വീശി, ഒടുക്കം,
മടക്കം, പുനര്‍ജനിക്കാത്ത കോട്ടകള്‍ കടന്നെങ്ങോ
അവിടെയും നീ എന്നിലേക്കെന്നു ,നീ പുലമ്പിക്കരഞ്ഞു!

(കടപ്പാട്)
Dr,ജി,മധുസൂധനന്‍ വയല..
ശ്രീ,,വയല സര്‍,,അദ്ദേഹത്തിന്റെ മുഖപുസ്തക താളില്‍ രണ്ടുവരികള്‍ ആശയം, തന്നിട്ടു, തുടര്‍വരികള്‍ എഴുതുവാന്‍ പ്രേരിപ്പിച്ചിരുന്നു..ആ ഒരുധൈര്യത്തില്‍ നിന്നു ഉരുത്തിരിഞ്ഞതാണ് ഈവരികള്‍..എന്റെ ഈ കവിത ശ്രീ,,വയല സര്‍നു സമര്‍പ്പിക്കുന്നു..

കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂര്‍,,
(Photo Courtesy-Google)

No comments:

Post a Comment