Friday, July 15, 2016

ഉ(പ)കാരം..(ചെറു കവിത)

ഉ(പ)കാരം
++++++++++++++++++++++++++++++
ഉദരചിന്തകള്‍ തന്‍ ഉള്‍താപത്താല്‍
ഉദ്ദീപിച്ചുദയം കൊണ്ടതാകയാല്‍
ഉദയകാലെ പുറപ്പെട്ടു പോന്നു
ഉദയാസ്തമന കാഴചകള്‍ കാണാന്‍

ഉപായങ്ങേറെകാണും പറയാന്‍
ഉഭയ സമ്മതങ്ങള്‍ ആരുമോര്‍ക്കില്ല
ഉപചാപകര്‍ക്കെണ്ണമില്ലാ നാട്ടില്‍
ഉപകാരം ചെയ്യാനാര്‍ക്കുണ്ട് നേരം.

ഉമയെപോലെ കണ്ണഴകാര്ന്നവള്‍
ഉത്തമാംഗനമാര്‍ തന്‍ സപ്രമഞ്ചലില്‍
ഉത്തരീയങ്ങള്‍ അടിമപെടുതുവോര്‍
ഉത്തരവാദിത്വങ്ങളമ്പേ മറക്കുന്നു...

ഉചിതമെന്നോര്‍ത്ത് ഞാന്‍ ചൊന്നതില്‍
ഉപമ പോരെന്നു തോന്നുവോര്‍ക്ക്
ഉരിയാടാതെ,മണ്ടി പോയിടാം ഞാന്‍
ഉത്രാട പാച്ചിലില്‍ അലിഞ്ഞു തീരാന്‍.
----------------------------------------------------

കൃഷണ കുമാര്‍ എം.വി
കൂടാളി.

No comments:

Post a Comment