ഒരു ചില്ലയില്‍ ഇവനിരിക്കുന്നു
കൂട്ടിരിക്കുന്നെന്നു ഭാഷ്യം..
മരുവുന്നു വിമുഖനായി മൂകം
ചിറകടിച്ചെത്തിയോ സ്നേഹം?
കൂട്ടിരിക്കുന്നെന്നു ഭാഷ്യം..
മരുവുന്നു വിമുഖനായി മൂകം
ചിറകടിച്ചെത്തിയോ സ്നേഹം?
കൂട്ടാള്‍ പറന്നുപോയതാം ദൂരെ
നിറമില്ലാ വയറുകള്‍ക്കുത്തരം
തേടി,മരതക കാടുകള്‍ താണ്ടി
നീല സാഗരവും കടന്നെങ്ങോ?
നിറമില്ലാ വയറുകള്‍ക്കുത്തരം
തേടി,മരതക കാടുകള്‍ താണ്ടി
നീല സാഗരവും കടന്നെങ്ങോ?
ചുള്ളികമ്പുകള്‍ ക്കൂട്ടിപ്പെറുക്കി
ചുമടു താങ്ങിയില്‍ ഇറക്കീടവേ
തലയടിച്ചു,നിപതിച്ചഗാധഗര്‍ത്ത-
ത്തിലശനിപാത നേരുപ്പോടതില്‍.
ചുമടു താങ്ങിയില്‍ ഇറക്കീടവേ
തലയടിച്ചു,നിപതിച്ചഗാധഗര്‍ത്ത-
ത്തിലശനിപാത നേരുപ്പോടതില്‍.
ദൈന്യം,വീര്‍പ്പുമുട്ടിക്കുന്നസഹ്യം
അനുതാപ ഗീര്‍വ്വാണ ശര ശരങ്ങളാ-
ഴത്തിലാഞ്ഞു തറച്ചതോ ഹൃത്തിലും
അന്നുറപ്പിച്ചു, കരയില്ലോരിക്കലും!!
അനുതാപ ഗീര്‍വ്വാണ ശര ശരങ്ങളാ-
ഴത്തിലാഞ്ഞു തറച്ചതോ ഹൃത്തിലും
അന്നുറപ്പിച്ചു, കരയില്ലോരിക്കലും!!
രാക്കിളിപാട്ടിന്റെ രാഗത്തിനൊപ്പം
താളം പിടിക്കാന്‍ കൊതിച്ചോരെന്‍
പൈതങ്ങളവരുടെ നിറമിഴികള്‍?
ഹാ!കഷ്ടമെവിടെ ഓടിയോളിപ്പൂ?
താളം പിടിക്കാന്‍ കൊതിച്ചോരെന്‍
പൈതങ്ങളവരുടെ നിറമിഴികള്‍?
ഹാ!കഷ്ടമെവിടെ ഓടിയോളിപ്പൂ?
ചിറകറ്റു,ചിരിയറ്റു ചലനവുമറ്റിവിടെ
പതിതനായി ഖിന്ന വിഷണ്ണനായി;
പരിഭവമേതൊട്ടുമെ തട്ടാതെ ഞാനി-
രിപ്പൂ, ഉള്ളിലഗ്നി കനലാട്ടമോടെ..
പതിതനായി ഖിന്ന വിഷണ്ണനായി;
പരിഭവമേതൊട്ടുമെ തട്ടാതെ ഞാനി-
രിപ്പൂ, ഉള്ളിലഗ്നി കനലാട്ടമോടെ..
ഒരു ചില്ലയില്‍ ഇവനിരിക്കുന്നു, മൂകം
മറുമൊഴി തേന്‍ മിഴിയാള്‍ വരും
കൈ കുഞ്ഞുങ്ങളെ വാരിപ്പുണരും
ചിറകടിച്ചെത്തിയോ സ്നേഹം?
മറുമൊഴി തേന്‍ മിഴിയാള്‍ വരും
കൈ കുഞ്ഞുങ്ങളെ വാരിപ്പുണരും
ചിറകടിച്ചെത്തിയോ സ്നേഹം?
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..
ഗോകുലം, കീഴല്ലൂര്‍..
(ചിത്രത്തിന് കടപ്പാട്- ഗൂഗിള്‍)

No comments:
Post a Comment