മീനായമീനുകളെല്ലാമോടിയൊളിക്കും
മീനത്തിന്‍ കടും താപത്താല്‍ കനക്കും
മേടത്തിന്‍ കരങ്ങളില്‍ കഠിന തര-
മായി വേവില്‍ വെന്തു പഴുക്കും ഹോ !
മഴ വില്ലുകളന്തിക്കും, മോഹിപ്പിക്കും
മേടത്തിനൊരു പീത കാഞ്ചനം പോല്‍
മനോഹരമായങ്ങിനെ കണിക്കൊന്നകള്‍
മനസ്സില്‍ ഹര്‍ഷം ചമയ്ക്കും വിഷുവും!
മഴ മേഘങ്ങള്‍ നഭസ്സില്‍ ചിത്രം രചിക്കും,
മായാ നിശീഥിനി തന്‍ വാനിലമ്പിളി കിണ്ണം
മിന്നുംതാരങ്ങള്‍ക്ക് പാല്‍ നിലാ ചുരത്തും
മിഴാവു കൊട്ടിപാടും തുള്ളല്‍ പോല്‍. !!
മീനതാപത്തില്‍ നിന്നാര്‍ദ്രമാമിടവം വന്നു
മനമറിഞ്ഞു തുള്ളിക്കൊരു കുടംപോലെ
മിന്നലായി മേഘനാദവുമായാര്‍ത്തിരമ്പി
മഴക്കാലമിതാ കലി തുള്ളിയാടി വരവായി.!
=========================================
കൃഷ്ണകുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..
No comments:
Post a Comment