അച്ചടി പ്രസിദ്ധീകരണത്തില്‍ മഷി പുരണ്ട എന്റെ കഥ..
=======================================================
കൊച്ചി ആസ്ഥാനമായുള്ള സഹാകാര്യം..മാസികയില്‍ (ഡിസംബര്‍ ലക്കം 2015) അച്ചടിച്ച് വന്ന കഥ..
ഒരു പ്രവാസ കാഴ്ച...23.11.2015.
============================
( ദീര്‍ഘ കാലം സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിച്ചപ്പോള്‍ അവിടെ കണ്ട നേര്‍ക്കാഴച്ചകളുടെ ഒരു തനി ആവര്‍ത്തനം ആണ് ഇവിടെ ഞാന്‍ കുറിക്കുന്നത്..ഒരു കഥാ രൂപത്തില്‍..കഥയിലും കഥാ പാത്രങ്ങളിലും അല്പം മേമ്പോടികള്‍ ചേര്‍ത്തിട്ടുണ്ട്..
നേര്‍ക്കാഴ്ച..ഇവിടെ തുടങ്ങുന്നു..
അൽ ഖർജ് റോഡിൽ പതിവിലേറെ വാഹനങ്ങളുടെ തിരക്കെറിയിരിക്കുന്നു.ഇടതടവില്ലാതെ ചീറിപോകുന്ന വാഹനങ്ങളുടെ ദൂര കാഴ്ച.എത്ര മനോഹരം... സമയം സായം സന്ധ്യാ നേരമായിരിക്കുന്നു.കൂടണയാൻ കാത്തിരുന്ന വെള്ള കൊറ്റികള്‍ കലപില കൂട്ടി പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ചിറകടിച്ചു പോയി ലയിച്ചു ചേരുന്നു.... സമയം എത്ര ആയി കാണും?കൈയിൽ കെട്ടിയിരുന്ന വാച്ചിന്റെ ബാറ്റെരി തീര്ന്നു പോയിരിക്കുന്നു....വെള്ളിയാഴ്ച പറ്റിയാൽ ബത്ത വരെ പോകണം ...ഉപ്പു തൊട്ടു കര്പ്പൂരം വരെ വാങ്ങേണ്ടിയിരിക്കുന്നു....!!
പന്ത്രണ്ടാം നമ്പർ പാലം ഇറങ്ങി യു ടെണ്‍ ചെയ്തു പോകുന്ന വാഹനങ്ങളുടെ ഹെഡ് ലാംബിലെ ഹാലോജെൻ വെളിച്ചം, കാവൽ പുരയിൽ തട്ടി പ്രതിധ്വനിക്കുന്നു.. അല്‍ ആറബി കമ്പനിയുടെ വിശാലമായ കോമ്പൌണ്ടില്‍, പതിയുന്ന ആ പ്രകാശ ധോരണി പ്രതീക്ഷയുടെ തിരി നാളമായി തോന്നുന്നു....നൈനാൻ കോശി വരേണ്ടുന്ന സമയമായല്ലോ? എന്താ വരാത്തത്? ഒന്ന് പോയി നോക്കിയാലോ?
വേണ്ട കുറച്ചു കൂടി കാത്തിരിക്കാം..അറബി പിള്ളേരെ കരുതിയിരിക്കണം ..കുറെ പീക്കിരികൾ ഉണ്ട്..കാപ്പിരികളെ പോലെ തോന്നിപ്പിക്കുന്നവരാണ്, അവർ...തുരുമ്പടുത്ത പ്രധാന ഗേറ്റ് മലർക്കെ തുറന്നിടും..കഷ്ടക്കാലത്തിനു ആ സമയത്താവും കമ്പനി സൂപ്പർ വൈസർ ചെക്കിങ്ങ് നു വരുന്നത്.എന്നിട്ട് വേണം മുതലാളിയുടെ കാതിൽ ഓതി കൊടുക്കാൻ..വേണ്ട പൊല്ലാപ്പിനൊന്നും വയ്യ...ആ സമയത്താന് ഗേറ്റിൽ മുട്ടുന്നത് കേട്ടത്..കൂയീീീ നീട്ടി വിളികെട്ടാലറിയാം ...നൈനാൻ ആണ് ..നൈനാന്റെ സിഗ്നൽ ആണത്..ഭായി ഗേറ്റ് തുറന്നു വന്നോളൂ..
ഏകദേശം 10 കൊല്ലം മുൻപ് വൃശ്ചികം തോല്ക്കുന്ന തണുപ്പുള്ള ഒരു രാത്രിയിലാണ് നൈനാൻ ഭായിയെ ആദ്യമായി കണ്ടുമുട്ടിയത്..സില്‍വര്‍ റോക്സ് ന്റെ വിശാലമായ ക്യാംബിനകത്തു ആദ്യം കാണുന്നത് പുലതകിടിയും ഇരിക്കാനുള്ള ചാരു ബഞ്ചുകളും വിളക്ക് കാലുകളും..ഞാന്‍ അവിടുത്തെ നിത്യ സന്ദര്‍ശകന്‍ ആണ്..മെയിന്‍ ഗേറ്റിനരികെ ജോണെട്ടനെ കാത്തു അവിടുത്തെ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. ...അപ്പോഴുണ്ട് ഒരു സുമുഖനായ ചെറുപ്പക്കാരന്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു..ഒറ്റ നോട്ടത്തിലറിയാം കുലീനത്വമുള്ളവനും ,സുശീലനുമായ ചെറുപ്പക്കാരനാണെന്ന് ....തണുത്തു വിറച്ചു മതിലിനോട് ചേര്‍ന്ന് നില്ക്കുകയായിരുന്നു പാവം....കറുത്ത നിറത്തിലുള്ള കാല്‍സറായി ആണ് ഇട്ടിരിക്കുന്നത് കൂടാതെ , ചാരനിറത്തിലുള്ള ഓവർ കോട്ട്, അതി കഠിനമായ തണുപ്പിനെ പ്രധിരോധിക്കാന്‍ തലയില്‍ മങ്കി കേപ് . പിന്നെ .,മലയാളിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ . ഭാഷാപോഷിണി മാഗസിന്‍ ..ക്യാമ്പിലെ പുല്തകടിയിലുള്ള ചാരു ബെഞ്ചിന്റെ കൈവരിയില്‍ പിടിച്ചു കൊണ്ട് ആരെയോ കാത്തു നിന്നത് പോലുള്ള ആ നില്‍പ്പ് ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.. . ഒരു ശാന്തത ആ മുഖത്ത് ദർശിക്കാനാവും, ഭക്ഷണം കഴിക്കാന്‍ കാത്തു നില്‍ക്കുകയാവും.. പ്ലേറ്റ്ഉം സ്റ്റീൽ ഗ്ലാസ് ഉം അരികില്‍ കാണാം,, ചെറുപ്പത്തിലെ കഷണ്ടി കയറി തുടങ്ങിയ നെറ്റിത്തടം....അതായിരുന്നു ഞങ്ങള്‍ തമ്മിലെ ആദ്യ കൂടി കാഴ്ച ..
സിൽവർ റോക്ക്സ് എന്ന കമ്പനി, എന്റെ കമ്പനി കോമ്പൌണ്ടിനു അയല്പക്കത്താണ്,എന്ന് വച്ചാൽ ഒരു നാനൂറു മീറ്റർ ദൂരെ മലയാളികൾ പാർക്കുന്ന സ്ഥലം..ദിവസവും അല്പം ഉന്മേഷത്തിനും , പിന്നെ നാട്ടു വർത്തമാനങ്ങൾക്കും വേണ്ടിയായാണ് ഇവിടെ വരുന്നത്..കൊട്ടി അടക്കപ്പെട്ട രാവണൻ കോട്ടയിൽ എന്ന പോലെ ഏകാന്ത വാസം തുടങ്ങിയിട്ട് രണ്ടാം സംവത്സരത്തിലേക്ക്കടന്നിരിക്കുന്നു..നൊമ്പരങ്ങളുടെ തടവറ ഭേദിച്ച് നിത്യവും അല്പം ശാന്തി തേടി ഉള്ള പദയാത്ര..ഇവിടെ ജോണെട്ടനുണ്ട്,ഖമർ ഭായ് ഉണ്ട്,പിന്നെ ഉല്ലാസവാനായ ഉല്ലാസനുണ്ട്...ഇപ്പോൾ നൈനാൻ ഭായിയും ..നൈനാന്‍ ഭായിക്ക് എന്നെക്കാളും പ്രായം കുറവാണ്..തുടക്കം മുതലേ ഞങ്ങൾ പരസ്പരം ഭായ് എന്നാണ് വിളിക്കാറുള്ളത്..
നൈനാൻ ആദ്യമേ പറഞ്ഞപോലെ സുശീലനാണെന്നു പറഞ്ഞല്ലോ.ജോണെട്ടനെ കാത്തു സിൽവർ റോക്ക്സ് ന്റെ മനോഹരമായ ചെറിയ പൂന്തോട്ടത്തിലെ ചാരു ബെഞ്ചിൽ വിഷണ്ണനായി ഇരിക്കുമ്പോളാണ്കക്ഷിയുടെ വരവ്. ഞാനാനെങ്കിലോ?
.എന്റെ വേഷവിധാനങ്ങൾ കണ്ടാലറിയാം തനി കണ്‍ട്രി മലയാളി ! തലയില്‍ തണുപ്പിനെ പ്രധിരോധിക്കാനുള്ള തൊപ്പി, തണുപ്പകറ്റാനായി നീല കളറുള്ള ഓവര്‍ കൊട്ട്,പച്ച കളർ ഫോരിണ്‍ ലുങ്കി പച്ചയിൽ വെള്ള പൂക്കൾ..വെട്ടി ഒതുക്കാത പാറി നടക്കുന്ന മുടി ഇതൊക്കെ ആണ് ഞാന്‍,,.ജോണേട്ടന്റെ ദയ കൊണ്ട് എന്നെ ഒപ്പം കൂട്ടുന്നു,,ഒരു ഉപദേശി റോള്‍ ആണ് അദ്ദേഹത്തിന്,..,ജോണേട്ടന്‍ ആള് വളരെ രസികനാണ്..തൃശൂർ നാട്ടിക ക്കാരൻ..അദ്ദേഹത്തെ കുറിച്ച് പതിയെ പ്രതിപാദിക്കാം..ഇപ്പോൾ നൈനാന്റെ കാര്യമല്ലേ പറയുന്നത്..
എന്റെ അരികില വന്നു ബെഞ്ചിനരികെ നിന്ന് ഒന്ന് ചിരിച്ചു.ഞാനും ചിരിക്കാനൊരു വിഫല ശ്രമം നടത്തി .''ഭായ് ഇവിടുത്തെ മെസ്സ് ഹാൾ എവിടെയാ''? ആദ്യം ഞാ നൊന്നും മിണ്ടിയില്ല കാരണം വരത്തനായ ഞാനെന്തിനു ഇവിടുത്തെ കാര്യത്തെ കുറിച്ച് പറയണം? ചോദ്യം എന്നോട് വീണ്ടും ആവർത്തിച്ചു .എനിക്ക് തോന്നി പുതിയ ആളാണെന്ന്.ഞാൻ മെസ്സ് ഹാൾ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു..''ആക്ച്വലി ഞാനിവിടുത്തു
കാരനല്ല,എങ്കിലും ചോദിക്കാം എവിടെയാ നാട്?
''കൊല്ലം''ഒന്ന് തിരിഞ്ഞു നടന്നാലോ എന്ന് തോന്നി,
..അത് വരെ ഒരു അബദ്ധ മായതോ എന്തോ ഒരു ധാരണ,കൊല്ലo കണ്ടവന് ഇല്ലം വേണ്ട എന്ന് പറയാറുണ്ടല്ലോ.കൊല്ലക്കാരോട് കൂടുതൽ മൈൻഡ് ചെയ്യരുത് എന്ന ധാരണ അതിനു മുന്‍പൊക്കെ ഉണ്ടായിരുന്നു..അതെല്ലാം ഇനി പഴയ കഥ..ദേശങ്ങളോടോ,മനുഷ്യ ഗോത്രങ്ങളോടോ, എന്തിനു അയിത്തം പ്രഖ്യാപിക്കണം?മനുഷ്യന്‍ നന്നായാല്‍ മതി..
.പോക്ക് വെയിൽ പടിഞ്ഞാറോട്ട് കൂടുതൽ ചാഞ്ഞിരിക്കുന്നു..വര്ത്തമാന സുര്യന്റെ പ്രഭ മങ്ങി തുടങ്ങിയിര്ക്കുന്നു..അല്ലെങ്കിൽ എന്റെ കഴ്ച ക്ക് മങ്ങലെറ്റതാണോ ?

No comments:
Post a Comment