Wednesday, October 1, 2025

അങ്കക്കലി - നോവൽ -അദ്ധ്യായം 2

അങ്കക്കലി..(നോവൽ) - 
-രചന -കൃഷണകുമാർ കൂടാളി -
(അദ്ധ്യായം - 2)

"ദക്ഷിണായന സൂര്യൻ പടിഞ്ഞാറേക്ക് കൂടുതൽ ചരിഞ്ഞിരിക്കുന്നു .. കൂരാളി തെരുവിലെ അമ്പു സ്രാപ്പിൻ്റെ പീടിയയുടെ പടിഞ്ഞാറെ ചുമരിൽ പോക്കുവെയിൽ കൊണ്ട് സൂര്യൻ്റെ വിളയാട്ടം..
ഉച്ചയേറി കഴിയുമ്പോഴേക്കും വെയിൽ ചാഞ്ഞു ചാഞ്ഞു സന്ധ്യയെ വരവേല്ക്കും..
തടിച്ച ചണക്കയറുകൊണ്ട് കെട്ടിയിട്ട, ക്രമ നമ്പർ അനുസരിച്ച്  നിര,നിരയായി അടുക്കി വച്ച നിരപ്പലകൾക്ക് മേലെ ചാരി നിന്ന് കൊണ്ട് നേരെ കാണുന്ന നിരത്തിലേക്ക് നോക്കി നില്ക്കുകയാണ്, അമ്പു സ്രാപ്പിൻ്റെ തൊട്ടടുത്ത അനാദി പീടികക്കാരൻ തൂത്തുക്കുടി കിട്ടൻ നമ്പ്യാർ...
കോയസ്സൻ കുന്നുകയറി വരുന്ന വണ്ടിക്കാരൻ ആലങ്ങാട് പൊക്കനെ കാത്തു നില്ക്കുകയാണ് അയാൾ...
സദാസമയവും നിരത്തിനപ്പുറം പാവും, നൂലും ഘടിപ്പിച്ച *മഘത്തിൻ്റെ ഒച്ച കേൾക്കുന്നതിനാൽ സാധാരണ ആരു വന്നാലും തിരിഞ്ഞു നോക്കാതെ തൻ്റെ പ്രവൃത്തികളിൽ വ്യാപൃതനാകാറുള്ള സ്രാപ്പ് വണ്ടി വന്ന്  നിന്ന് മണിയടിക്കുന്നത് കേട്ടാൽ  ആ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കും..
നെയ്യൻ നാണുവും, ആ സമയത്ത് വണ്ടിക്കടുത്തെത്തും..
പത്താംനമ്പർ തിരിയുള്ള റാന്തൽ വിളക്ക് കത്തിച്ച കാളവണ്ടിയുടെ മുന്നിലെ കൈവരിയിൽ പിടിച്ച് ഇറങ്ങി കൊണ്ട് പൊക്കൻ കിട്ടൻ നമ്പ്യാരുടെ പീടികയിലേക്ക് ഇറക്കി വക്കുമ്പോൾ ചിലപ്പോഴൊക്കെ അമ്പുസ്രാപ്പിൻ്റെ മകൻ കരുണൻ സഹായിക്കാനെത്താറുണ്ട്....
കൈത്തറി സാമഗ്രികളും, ശീലത്തുണികളും മറ്റു തുണിത്തരങ്ങളും മറ്റും എടുക്കുവാനും, പിറ്റെന്നേക്ക് കണ്ണൂർ പട്ടണത്തിൽ എത്തിക്കുവാനുമായി കൂരാളി തെരുവിലെ ചില അംഗനമാരും ആ സമയത്ത് എത്തും.
നീലഭ്യംഗ്യാദി വെളിച്ചെണ്ണ തേച്ച കാർ കൂന്തലഴകുമായെത്തുന്ന നീലപ്പാറുനെ കാണാനും, ലോഗ്യം പറയാനുമാണ് അമ്പു ഡ്രാപ്പിൻ്റെ മകൻ മകൻ കരുണൻ, കിട്ടൻ നമ്പ്യാറെ സഹായിക്കാനെത്തുന്നത് എന്നായിരുന്നു നെയ്യൻ നാണൂൻ്റെ കണ്ടുപിടുത്തം...
അതിൽ അല്പ മാത്രം ശരിയുണ്ടെങ്കിലും നീലൻ പാറുന് മുറച്ചെറുക്കനായ നെയ്യൻ നാണുവിനെ അത്ര പഥ്യമല്ല തന്നെ..
നേരം സസ്യ കഴിഞ്ഞിരിക്കുന്നു ..
തെരുവിലെ മണ്ഡപത്തിൽ ചെണ്ട "കൊട്ടിക്കയറൽ " തകൃതിയായി നടക്കുന്നു ..
"ണ്ടണ്ടണ്ടണ്ടം ണ്ടണ്ടണ്ടണ്ടം
ണ്ടണ്ടണ്ടണ്ടം ണ്ടണ്ടക്ക ഗണപതി "
എന്നതാണാവോ കൊട്ടുന്നത് ..
****
അകത്തെ കളരിയിൽ കയറി തിരിതെളിയിക്കാൻ ചെന്നപ്പോഴാണ് കോമരം വേലൂന്  വിളക്കതിരിയും എണ്ണയും തീരാറായ കാര്യം മനസ്സിലായത്... ഉടനെ പുറത്തെ കളരിയിൽ വന്ന് വടക്ക് ദിശയിലേക്ക് നോക്കി..
കളരിക്ക് പുറത്ത് ഉലാത്തുകയായിരുന്ന കണ്ണൻ ഗുരുക്കള്ളച്ചൻ വേലൂൻ്റെ പരിഭ്രമം കണ്ടപ്പോൾ കാര്യം തിരക്കി..
എന്നാ വേലൂ നീ കാര്യം പറയ്...
"വിളക്കീരിയും, എണ്ണയും കയ്യാനായി എശ്മാനേ.. "
ഗുരുക്കളച്ചൻ ഉടനെ കാര്യസ്ഥൻ കുഞ്ഞാമൻ നമ്പ്യാറെ വിളിപ്പിച്ചു വരുത്തി.. ..
കുഞ്ഞാമാ.. നീയ്യ് ഒന്ന് ചെയ്യ്..

 ചിങ്ങൻ അമ്പൂനെയും,, എമ്മെൻനായരെയും
വിളിച്ചു വരുത്തിക്ക് ..

ചിങ്ങൻ അമ്പു ശീലത്തുണികളുമായി ഇന്നലെ എത്തുമെന്നായിരുന്നു പുറം കാര്യസ്ഥൻ കോമൻ  നമ്പ്യാർ പറഞ്ഞിരുന്നത് ,ഇന്ന് നേരം മയ്യാലയായിട്ടും കാണുന്നില്ലല്ലോ, ചാമുണ്ഡീശ്വരീ..
സമയ നിഷ്ഠ എന്നത് അയാൾക്ക് പണ്ടേ പറഞ്ഞിട്ടില്ലല്ലോ ..
കുഞ്ഞാമൻ സ്വയം പറഞ്ഞു..
താൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം മനസ്സിലായന്നെ മട്ടിലാണ്, തക്ക സമയത്ത് തന്നെ ചിങ്ങൻ അമ്പുവിൻ്റെ രംഗപ്രവേശം .. ഒന്നാം കാര്യസ്ഥനായ കുഞ്ഞാമൻ നമ്പ്യാരുടെ തീഷ്ണമായ നോട്ടം നേരിടാനാവാതെ, പതുങ്ങിക്കൊണ്ട് ശീല തുണിയുമായി വന്ന ചിങ്ങൻ അമ്പു,വടക്കെപ്പുറം വഴി കടന്നു കളയാൻ തക്കം പാർത്തിരുന്നപ്പോഴാണ് ഗുരിക്കളച്ചൻ ചിങ്ങൻ അമ്പുവിനെ കണ്ടത്..
പൂമുഖ മുഖപ്പിലെ ചാരുകസേരയിലിയിരുന്ന് മുറുക്കാൻ ചെല്ലത്തിൽ നിന്നും ഇളം വെറ്റില എടുത്ത് അതിൻ്റെ തളിര് നുളളിയെടുത്ത് അല്പം പുകയിലയും, ചുണ്ണാമ്പും, അടക്ക കഷ്ണിച്ചതും ചേർത്ത് നന്നായി മടക്കി, വായ്ലോട്ട് വച്ച് അരികത്ത് വച്ചിട്ടുള്ള കോളാമ്പിയിലേക്ക നീട്ടി തുപ്പിക്കൊണ്ട് 

തൂണിൻ്റെ മറവിൽ നില്ക്കുക്കുകയായിരുന്ന ചിങ്ങൻ അമ്പുവിനെ കൈകാട്ടി വിളിച്ചു..
ഇങ്ങ് ബാ അമ്പു..
റാൻ...
അനുസരണയുള്ള കുഞ്ഞാടായി അമ്പു ...
പാവത്താനായി നിലകൊണ്ട അമ്പുവിനോട് കുരിക്കളച്ഛൻ പറഞ്ഞു ..
എനി ഇങ്ങനെ വൈകിക്കണ്ട കെട്ടാ.. വൈകിച്ചാൽ നിന്നയിടെയിനി കാണൂല കെട്ടാ..
ഉം.. പോട്..
അമ്പു ശരവേഗത്തിൽ സ്ഥലം വിട്ടു...
ശാന്തശീലനാണെങ്കിലും അപൂർവ്വം സന്ദർഭങ്ങളിൽ അത്യധികം കോപിഷ്ഠനാ കാറുള്ള ഗുരുക്കള ച്ഛൻ്റെ തീഷ്ണമായ നോട്ടത്തിന് മുമ്പിൽ ചെറു ഇല പോലും ചലിക്കില്ല..
കുഞ്ഞാമാ..
വിളി കേട്ടയുടനെ അയാൾ എഴുത്തുപുരയിൽ നിന്ന് കുരിക്കളച്ഛൻ്റ അടുത്തേക്ക്  ഭവ്യതയോടെ വന്നു നിന്നു..

ഓലയും എഴുത്താണിയുമായി വാ..
എന്തിണെന്ന് ചോദിച്ചു കൂടാ..

എന്തിനാ ,ഏതിനാ എന്നൊന്നും, തിരിച്ച് ചോദിക്കുന്ന ശീലം തനിക്കുമില്ലല്ലോ .. എങ്കിലും എഴുത്താണിയും, ഓലയും എടുക്കുന്നിടെ കുഞ്ഞാമൻ നമ്പ്യാർ ചിന്തിച്ചു ..

എന്തിന് വേണ്ടിയാവും ഓലയും എഴുത്താണിയുമായി വരാൻ പറഞ്ഞിട്ടുണ്ടാവുക?
എന്തെങ്കിലും ക്രയവിക്രയം മനസ്സിൽ ഉദ്ദേശിച്ചു കാണും...

പൂമുഖ മുഖപ്പിലെ ചിത്രപ്പണി കൊണ്ട് ഭംഗിയേറിയ കൈത്തറിത്തുണി കൊണ്ട് ഇരിപ്പിടം തീർത്ത ചാരു കസേരയിലിരുന്ന് കരുത്തവയലിലേക്ക് കണ്ണുനട്ടിരിക്കുന്ന കുരുക്കളച്ഛൻ്റെ അടുത്തേക്കെത്തിയ തൻ്റെ വിശ്വസ്തനെ കണ്ടിട്ടും കാണാത്ത മട്ടിൽ ഇരിക്കുന്ന കരുക്കള ച്ഛൻ്റെ ശ്രദ്ധ തിരിക്കാനായി കുഞ്ഞാമൻ നമ്പ്യാർ ഒന്ന് മുരുടനനക്കി ..തദവസവസരം ദിവാസ്വപ്നത്തിൽ നിന്നുണർന്നെവണ്ണം തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു..
കുഞ്ഞാമാ..
"അങ്ങ് നോക്ക്യാ.. 
എട്ടുകെട്ടും പടിപ്പുരയും, തെക്കിനിയും വടക്കിനിയും, പടിഞ്ഞിറ്റയും പത്തായപുരയും, മണിമാളിക, കളരിയും, ചാമുണ്ടിക്കോട്ടവും ,തെങ്ങും തോപ്പുകളും തൊട്ടു താഴെ തൊടിയിലെ വിശാലമായ പടവുകളോടുകൂടിയ നീന്തൽ കുളവും, കാറ്റു മാളികയുമുള്ള ദേശത്തിൻ്റെ സർവ്വാധികാരി, കൂരാളി താഴെകോലോം വകയായുള്ള നെല്ലറകളായ, നിട്ടാ നീളത്തില് കിടക്കുന്ന ഇരിപ്പൂ കൃഷി കണ്ടങ്ങളിലേക്ക് കൈചൂണ്ടിക്കാണിച്ചു കൊണ്ട് കുരുക്കള ച്ഛൻ ഒരു കഥ പറയുന്ന മട്ടിൽ തുടർന്നു ..

" ആ കാണുന്ന അങ്ങേ തലക്കലത്തെ കുംഭം വയലിൻ്റെ വലത്തെ അറ്റത്ത് പണ്ട് ഒരു ചെട്ട്യാം ചിറയുണ്ടേനും പോലും.. അക്കഥ കുഞ്ഞാമന് അറിയോ "?

അത്, അയിനെപ്പറ്റി പണ്ട് ചിണ്ടമ്മാമൻ കഥ പറഞ്ഞത് കേട്ടിട്ടുണ്ട് എശ്മാനേ..
എന്നാ കേട്ടോളിൻ..
കഥയായിരുന്നില്ല ..
നടന്ന സംഭാവായിരുന്ന്...
ആടവച്ചിറ്റാണ് എൻ്റെ തൊണ്ടമ്മാമൻ്റെയും തൊണ്ടമ്മൻ്റ മൂത്ത പരമ്പരയിൽപെട്ട, എന്നു വച്ചാൽ അഞ്ച് തലമുറ മുന്നിലുള്ള രാമറ് ഗുരുക്കളച്ഛൻ്റെ വിശ്വസ്തനായ കാര്യസ്ഥൻ രൈരുനെ തലയറുത്ത് കൊന്നത്.... ഇരുന്നൂറ്റയിമ്പതിലധികം ധീരയോധാക്കളായിരുന്ന ഈ കോലോത്തിലെ പടയാളികളെ ഉന്മൂലനം ചെയ്ത് കൊണ്ട് മൈസൂർഖാനും കൂട്ടരും തേർവഴ്ച നടത്തിയത്..
അഭിമാനിയായിരുന്ന അമ്മോമൻ എന്താ ചെയ്തന്നറിയോ കുഞ്ഞാമാ ?

കഥ പറയുന്ന ലാഘവത്തിൽ ഓരോന്ന് പറയുമ്പോഴും, താൻ പറയുന്നതൊക്കെ കുഞ്ഞാമൻ എഴുതി എടുക്കുന്നുണ്ടോ എന്ന് ഗുരക്കളച്ഛൻ പാളി നോക്കുന്നുണ്ടായിരുന്നു ...

ലേശം കഥയെല്ലാം ഞാനും കേട്ടിനേരുന്നു, എന്നാലും എശ്മാൻ പറയുന്നത് കേക്കുമ്പം അയിനൊരു ഭംഗ്യന്നാന്..

കാര്യസ്ഥൻ,തന്നിൽ നിന്നുള്ള പ്രീതിക്ക് വേണ്ടിയാണ് തന്നെ പുകഴ്ത്തുന്നതെന്ന് മനസ്സിലായിട്ടും, അക്കാര്യത്തിലൊരു സുഖം കൂടി ലഭിക്കുന്നതിനാൽ കരുക്കളച്ഛൻ, താനിരുന്ന ചാരുകസേരയിൽ നിന്ന് ഒന്ന് ഇളകി ഇരുന്നു കൊണ്ട് രണ്ടു വലതു കൈവിരലുകൾ ചുണ്ടോട് ചേർത്തുകൊണ്ട് കോളാമ്പിക്കായി ചുറ്റിലും പരതി നോക്കി..
കുഞ്ഞാമന് അക്കാര്യം മനസ്സിലായപ്പോൾ പുറകുവശത്തിരുന്ന കോളാമ്പിയെടുത്ത് എശ്മാനന് നേരെ നീട്ടി.. ഒന്ന് നീട്ടിമുറുക്കി തുപ്പിയതിന് ശേഷം, കുരിക്കളച്ഛൻ. പറഞ്ഞു തുടങ്ങി ..
മൈസൂർ ഖാനും കൂട്ടരും കുഭം വയലിൽ തമ്പടിച്ച കാര്യവും തങ്ങളുടെ കളരിയടക്കം സകലതും തച്ചുടച്ച് കൂരാളിയെ ഉന്മൂലനം ചെയ്യാനുമാണ് പദ്ധതിയെന്ന് അമ്മോമൻ്റെ വിശ്വസ്ത ചാരനായിരുന്ന ഒണക്കൻ അറിയിച്ചപ്പോഴേക്കും രൈരുവിനെ അടുത്തേക്കു വിളിപ്പിച്ചു.. ഏതോ നിയോഗം ലഭിച്ചതു പോലെ വിഭ്രമം ബാധിച്ചപ്പോൾ, കളരിക്കുള്ളിലേക്ക് ഇരുവരും കടന്നു ചെന്നിട്ട് സായംസന്ധ്യാസമയത്ത് പട്ടു പീഠത്തിൽ വച്ചിരുന്ന ഉടവാൾ കൈയ്യിലെടത്ത് അലറി കൊണ്ട് രൈരുവിൻ്റെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു ..
നമ്മുടെ നാടിൻ്റെ മാനം കാക്കാൻ രൈരു എൻ്റെ തല കൊയ്യൂ .....
അന്തം വിട്ടു നില്ക്കുന്ന രൈരുവിനോട് അമ്മോമൻ ആജ്ഞാപിച്ചു ..
രൈരു നീയിത് ചെയ്തേ പറ്റൂ... നമ്മക്ക് വെറെ വഴിയില്ല..
അന്നെക്കൊണ്ടാവൂല യശ്നനേ..
എന്നൊക്കെയുള്ള രൈരുവിൻ്റെ പരിദേവനങ്ങൾക്കൊന്നും അമ്മോമൻ വഴങ്ങിയിറ്റുണ്ടാവില്ല..
ഒടുവിൽ അതു സംഭവിച്ചു..
കളരി പരമ്പരകളെ ധ്യാനിച്ചുകൊണ്ട് ചുവന്ന പട്ട് തറ്റുടുത്ത രൈരു നിറദീപം സാക്ഷിയാക്കി അങ്കത്തറയിൽ സഗൗരരവം നിലകൊണ്ട രാമറ് ഗുരുക്കളച്ഛനെന്ന നമ്മളെ ആദി കാർണോരെ പീഠത്തിൽ വച്ചിരുന്ന മിനുസപ്പെടുത്തിയ ഉടവാളെടുത്ത് കണ്ണടച്ചുപിടിച്ചു കൊണ്ട് ലക്ഷ്യത്തിലേക്ക് ആഞ്ഞുവീശി...
കുറച്ചു നേരത്തെ സംഭ്രമാവാസ്ഥക്ക് ശേഷം രൈരു കണ്ണു തുറന്നു.. വെട്ടിയിട്ട തടപോലെ തൻ്റെ പൊന്നെശ്മാനൻ്റെ ദീർഘാകായ മായ ഉടൽ തൻ്റെ കാൽക്കീഴിലും, ചോരയിൽ കുതിർന്ന തല ഭാഗം തെക്കുപടിഞ്ഞാറ് കോണിലും കിടക്കുന്നു ..
നിണമൊഴുകിയ പടനിലം കണ്ട് രൗദ്രകാളി പൊട്ടിച്ചിരിക്കുന്നതായി തോന്നി രൈരുവിന്..
അപ്പോഴേക്കും അവിടെ അവശേഷിച്ച പടയാളികൾ ഓടിയെത്തി അവിടുത്തെ ഭീ ഭത്സമായ കാഴ്ചകൾ കണ്ട്  രൈരുവിനെ പിടിച്ചുകെട്ടിനാഞ്ഞപ്പോൾ ഭ്രാന്താവേശം പൂണ്ട രൈരുവാകട്ടെ, കൈവശമുള്ള ഉടവാൾ ചുഴറ്റി വീശിക്കൊണ്ട് പടയാളികളോട് ആക്രോശിച്ചു..
വരീനെടാ .. എൻ്റെ ഒപ്പരം
കുംഭം വയലിലേക്ക് ..
ബാ.. മൈസൂർഖാനെ വക വരുത്തണം..
ധൈര്യമുള്ളോർ മാത്രം വന്നാ മതി..
തല ബാക്കി വേണ്ടോര് വരണ്ടടാ.. വരണ്ട..
ചോരയ്യറ്റുന്ന ഊരിപ്പിടിച്ച വാളും, അരയിൽ ഉറുമിയും ചുറ്റിക്കൊണ്ട് ,ഒരു ചെറു ഇലയനക്കം പോലുമില്ലാത്ത ആ ഇരുണ്ട യാമത്തിൽ രൈരു ശരവേഗത്തിൽ, എന്നാൽ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് കുംഭം വയലിലേക്ക് കുതിച്ചു ..
ഒപ്പം നാലോ അഞ്ചോ രണ്ടോ തീയ്യപ്പടയാളികളും, രണ്ടു ചാലിയ യുവാക്കളും, കോയസ്സൻകുന്ന് ഭാഗത്തെ മൂന്നു നാല് മാപ്പിളമാരും രൈരുവിൻ്റെ സംഘത്തിൽ കൂട്ടുചേർന്നു..
****
മഴക്കാലത്ത് പുഴ പോലെ നിറഞ്ഞു കവിയുന്ന കുംഭം വയലിൽ, മകര മാസത്തോടെ ഇരിപ്പു കൃഷിയൊക്കെ കഴിഞ്ഞ് തരിശിട്ട പാടങ്ങളിൽ യശ്മാനന്റെ അനുമതിയോടെ കാര്യസ്ഥന്മാർ സാധുക്കളായ കൂടിയാന്മാർക്ക് നട്ടി * നടാനുള്ള അനുമതി നല്കിയിരുന്നു.. വെള്ള കുണ്ടുള്ള ചിലയിടങ്ങളിൽ പാട്ടത്തിന്  വാഴ കൃഷിക്കും അനുമതി ഉണ്ടായിരുന്നു. കദളി വാഴക്ക് പ്രസിദ്ധി കേട്ടയിടമായിരുന്നു കുംഭം വയലിലെ ചെട്ട്യാഞ്ചിറ..

(രചന - കൃഷ്ണകുമാർ കൂടാളി)

(തുടരും)
@ Copy Right Reserved ..
28-07.202

Tuesday, August 8, 2023

അരൂപികൾ ... (ചെറുകഥ )

അരൂപികൾ ... ( കഥ )
= = = = = = = = = = = =
സദാനേരവും എഫ്.ബിയിൽ അഭിരമിക്കുന്ന രാജപ്പൻ ചേട്ടന് ഒരിക്കൽ ഒരബദ്ധം സംഭവിച്ചു....
അതെന്താണന്നല്ലേ ...?

 തന്റെ പോസ്റ്റുകൾക്ക് റീച്ച് കിട്ടാനാവണം,മററുള്ളവരുടെ ഫേസ് ബുക്ക് പോസ്റ്റുകൾക്ക് ഇൻ ബോക്സുകളിൽ അത്യാവശ്യം കമന്റിടാറുണ്ടെന്നൊഴിച്ചാൽ വാട്സാപ്പ്, മെസഞ്ചർ ഇത്യാദികളിലെ, ചാറ്റിങ്ങും, ചീറ്റിങ്ങും അത്രകണ്ട് അദ്ദേഹത്തിന് വശമില്ലായിരുന്നു..

ഫേക്ക് എന്നു പറഞ്ഞാൽ എന്താണെന്നു പോലും അറിയാത്ത രാജപ്പൻ ചേട്ടൻ നിദ്രാവിഹീനമായ ഏതോരു രാത്രി നേരത്ത്, തന്റെ അന്തിരവൻ ഈയിടെ പേർഷ്യയിൽ നിന്ന് വന്നപ്പോൾ സമ്മാനിച്ച ടച്ച് ഫോണിൽ കിണിം കിണീം ന്നും പറഞ്ഞ് എന്തൊക്കെയോ ശബ്ദം കേട്ടതു കൊണ്ട് കൈ നീട്ടിയെടുത്ത് അതിന്റെ മായാ വെളിച്ചത്തിലേക്ക് കടന്നു..!!

ദാണ്ടെടാ എഫ് ബി മെസഞ്ചറിൽ ഒരു മെസ്സേജ് വന്നു കിടക്കുന്നു..!!

"ഹായ് മുത്തേ.. "

അതു വായിച്ചപ്പം തൊട്ട് രാജപ്പൻ ചേട്ടന് ഉടലാകെ വിറച്ചിട്ട് വയ്യ ! 
പ്രൊഫൈൽ ഡി പി നോക്കിയപ്പോ തന്നെ ചേട്ടന്റെ കിളി പോയി..

ഒരു ഭൂലോക രംഭയുടെ ചിത്രം..

 സൂക്ഷിച്ചു നോക്കിയപ്പോൾ മലയാളത്തിലെ ഏതോ ഒരു സുന്ദരിക്കൊച്ചിനെ പോലിരിക്കുന്നു..

രാജപ്പൻ ചേട്ടൻ അടുത്തുണ്ടായിരുന്ന തന്റെ വാമഭാഗത്തേക്ക് ഒന്ന് പാളി നോക്കി..

" പാതിരയായിട്ടും ഉറക്കമില്ലാത്ത ഒരു സാധനം "

ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതെ വലതോരം ചേർന്ന് ചേട്ടൻ ഉറങ്ങാൻ കിടന്നു..പക്ഷെ നിദ്രാ ദേവി കടാക്ഷിച്ചില്ല എന്നു പറഞ്ഞാൽ മതിയല്ലോ..
ഏഴര വെളുപ്പാൻ കാലത്ത്, മൂപ്പത്തിയാർ കൂർക്കം വലിച്ചുറങ്ങുന്ന നേരത്ത് രാജപ്പൻ ചേട്ടൻ വീണ്ടും മൊബൈൽ തപ്പിയെടുത്ത് , മാർജാര പദവിന്യാസത്തോടെ വാതിൽ പാളി പതുക്കെ തുറന്ന് ഉമ്മറത്തേക്കിറങ്ങി.. 

മഴ മേഘക്കൾക്കിടയിലൂടെ ഇടക്കിടെ ഒളിഞ്ഞു നോക്കുന്ന ചന്ദ്രിക രാജപ്പൻ ചേട്ടനോട് ആക്കിയ ഒരു ചിരി പാസ്സാക്കിയപ്പോൾ , തലേന്ന് അടച്ചു വച്ച എഫ് ബി മെസ്സഞ്ചർ തിടുക്കത്തിൽ തുറന്നു..

 മെസഞ്ചറിലെ സന്ദേശം വായിച്ച ചേട്ടന്റെ മുഖം വീണ്ടും റോസാദളങ്ങൾ പോലെ തുടുത്തു വന്നു..

"ഹായ് മുത്തേ... '

പേർത്തും, പേർത്തും ആ സന്ദേശം വായിച്ചപ്പോഴുണ്ടായ രോമാഞ്ച ശിഞ്ചിതം മേനിയിലാകെ പടർന്നു കയറുകയും വെപ്രാളത്തോടെ എഫ് ബി മെസഞ്ചറാണെന്ന് തെറ്റിദ്ധരിച്ച് തന്റെ എഫ് ബി വാളിൽ താഴെ പറയും വിധം ഇങ്ങനെ എഴുതി ...

"ഹായ് മിത്തേ...
സുഖല്ലേ..?"

എഴുതിയത് രണ്ടാമത് വായിക്കാൻ മിനക്കെടാതെ ചേട്ടൻ , എഫ് ബി വാളിൽ കണ്ണിൽ കണ്ട ഏതോ കുന്തത്തിൽ വിരലുകൊണ്ട് കുത്തിയപ്പോൾ സംഗതി എഫ് ബിയിൽ ചേട്ടനും പോസ്റ്റ് മുതലാളിയായി..

താൻ ഒരു പോസ്റ്റ് മുതലാളി ആയെന്ന നിർവൃതിയിലായിട്ടോ എന്തോ, വീട്ടിന് അടുത്ത കമുക് പാടം കവലയിലെ ജോസേട്ടന്റെ ചായകടേൽ ചെന്ന് പറ്റു ചായ കുടിക്കുമ്പോഴാണ് കുഞ്ഞുമോൻ കയറി വന്നത് .... വന്നപാടെ കുഞ്ഞുമോൻ ജോസേട്ടനോട് പറയുവാ..
അല്ല ജോസേട്ടാ ഞാനോർക്കുവാ, ഫയങ്കര ബുദ്ധിമാനല്ലോ എന്റെപ്പനെന്ന് ... അതോണ്ടല്ലേ എനിക്ക് കുഞ്ഞുമോൻ എന്ന് പേരിട്ടേക്കുന്നേ..

നീയെന്നതാടേ, കാലത്തു തന്നെ രണ്ടെണ്ണം വീശിയോ? ഏതാണ്ട് പിച്ചും പേയും പറയുന്നത്
രാജപ്പൻ ചേട്ടൻ ഏറ്റു പിടിച്ചു...

അല്ല രാജപ്പണ്ണാ നിങ്ങളൊക്കെ ഏതു ലോകത്താ..?

ആനുകാലിക സംഭവ വികാസം അറിയത്തില്ലയോ?

എന്തെരടേ.... പയലേ നീ തെളിച്ചു പറ
രാജപ്പൻ ചേട്ടന് അരിശം മൂത്തു..

അണ്ണാ, വിശ്വാസം , മിത്ത് എന്നൊക്കെ പറഞ്ഞ് പുകില് ഉള്ളതു അറിയോ?

ഓ.. തന്നെ..

എന്തായാലും എന്റെ വിഘ്നേശ്വരാ.. ഈ പുകില് നീ തന്നെ തീർത്തോളണേ..
രാജപ്പൻ ചേട്ടൻ കണ്ണടച്ച് കാലുകൾ പിണച്ച് പന്ത്രണ്ട് തവണ ഏത്തമിട്ടു..

ഇതൊക്കെ കണ്ട് ആർത്തു ചിരിക്കുന്ന കുഞ്ഞി മോനോട് ജോസേട്ടൻ ചോദിച്ചു, അല്ലട കുഞ്ഞി മോനെ, നീ നിന്റെ അപ്പന്റെ പേരിൽ ഊറ്റം കൊണ്ടത് എന്തിനായിരുന്നു...

അതോ..?
ഇപ്പം ചില കൂട്ടർ നാമജപം നടത്തുന്നത് ടീവിലൊക്കെ കണ്ടില്ലയോ ?

അതിനും മുമ്പ് ദൈവം സത്യമാണോ അതോ മിത്താണോ എന്നൊക്കെ വടക്കൂന്നുള്ള ഏതോരു വ്യക്തി പറഞ്ഞെന്നും പറഞ്ഞ് എന്തോരം പുകലുകളായിരുന്നു..
ഇനി ആ പറഞ്ഞയാളിന്റെ പേര് എന്നെ പോലെ "കുഞ്ഞിമോൻ " എന്നോ മറ്റോ ആയിരുന്നേൽ ഒരു പൊല്ലാപ്പും ഉണ്ടാകത്തില്ലാർന്നു..

അതാ ഞാമ്പറഞ്ഞതിന്റെ ട്രിക്ക്..
മനസ്സിലായോ..?

കുഞ്ഞി മോൻ പറഞ്ഞത് കേട്ടപ്പഴാണ് ജോസേട്ടന്റെ തലക്കകത്ത് ബൾബ് കത്തിയത് .....

അയ്യോ എന്റെ കർത്താവേ, ഞാനൊരു നിഷ്ക്കുവാണേ..

ജോസേട്ടൻ നയം വ്യക്തമാക്കിയപ്പോഴാണ് ചെറിയ ഇടവേള ലഭിച്ചപ്പോൾ മൊബൈലിലേക്ക് തലപൂഴ്ത്തിയ രാജപ്പൻ ചേട്ടൻ ഞെട്ടിയത് കണ്ട്  ഇരുവരും അദ്ദേഹത്തിന് നേരെ തിരിഞ്ഞു...
രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചു...

എന്നാ.. എന്നതാ ?
എന്നാ പറ്റി ?

രാജപ്പൻ ചേട്ടൻ ഭയചികതനായി തന്റെ കൈയ്യിലെ മൊബൈൽ ഫോൺ കുഞ്ഞുമോന് നേരെ നീട്ടി..
Rajappan malayalanadu എന്ന തന്റെ ഫേസ്ബുക്ക് വാളിൽ ഏതാനും മണിക്കൂർ മുന്നേ ഇട്ടിരുന്ന പോസ്റ്റിന് വന്ന ഇരുപതോളം കമന്റുകൾ കണ്ടു ഞെട്ടിയതായിരുന്നു പാവം !!

കുഞ്ഞിമോൻ രാജപ്പൻ ചേട്ടൻ ഇട്ട പോസ്റ്റ് ഒന്നുകൂടി വായിച്ചു...

"ഹായ് മിത്തേ..
സുഖല്ലേ''

അതിനു വന്ന കമന്റുകളും വായിച്ചു...
ഇരുപതോളം പേർ അയച്ച കമന്റുകളിൽ തങ്ങളുടെ അയൽപക്കത്തുള്ള ഒരുവന്റെ പേര് കണ്ടപ്പോൾ ആകാംക്ഷയോടെ അതു വായിച്ചു..
പ്രൊഫൈൽ പേര്: കിച്ചുമണി നരേന്ദ്രനാഥ് ..
മ്മടെ , നരേട്ടന്റെ മോൻ ..

"രാജപ്പണ്ണൻ ഇത്ര ചീപ്പാണെന്ന് വിചാരിച്ചില്ല കേട്ടാ.. അണ്ണാ, അണ്ണൻ ഞങ്ങടെ മുത്തിനെ മിത്താണെന്ന് പറഞ്ഞാൽ, അണ്ണനാണെന്നും നോക്കില്ല.. കേട്ടാ.."
കൂടെ😡😡😡
ഇതു പോലെ കോപം നിറഞ്ഞ ഇമാജികളുടെ അഭിഷേകവും..
എന്തായാലും അണ്ണൻ മാപ്പു പറഞ്ഞേ പറ്റൂ..
കമന്റു വായിച്ച കുഞ്ഞുമോൻ രാജപ്പൻ ചേട്ടനോട് ചോദിച്ചു ....

അണ്ണാ.. അണ്ണൻ മാപ്പു പറയോ?

ഓ..പിന്നെ ഞാൻ മാപ്പല്ല, കോപ്പാ പറയുക..
രാജപ്പൻ ചേട്ടൻ മുഖം വക്രീകരിച്ചു...

തന്നെ, അണ്ണന് ആനുകാലിക സംഭവം മനസ്സിലാകാഞ്ഞിട്ടാണ്..

ഇനിയും കുറെ കമന്റുകൾ ഉണ്ടല്ലോ
കുഞ്ഞുമോൻ ഫോൺ രാജപ്പൻ ചേട്ടന് തിരികെ കൊടുത്തു..

ഒരു സത്യജിത്തിന്റെ കമന്റ് ഇങ്ങനെ ആയിരുന്നു..
സഖാവേ, മിത്തെന്നും, സത്യമെന്നും പറഞ്ഞ് നിങ്ങടെ ഇരട്ടത്താപ്പൊ ന്നും ഇവിടെ ചിലവാകില്ല പറഞ്ഞേ .... 

പിന്നൊരുത്തൻ എഴുതിയിരിക്കുന്നു..
ഹായ് നിങ്ങൾ പൊളിയനാണല്ലോ..
ഇങ്ങനെ തുറന്നെഴുതാൻ എങ്ങിനെ ധൈര്യം വന്നളിയാ... നമിച്ചണ്ണാ നമിച്ചു.😂😂😂

വാവിനും, സംക്രാന്തിക്കു പോലും താനിടുന്ന പോസ്റ്റിന് കമന്റിടുക പോയിട്ട് ഒരു  ലൈക് പോലും തരാത്ത അയൽ വാസികളും നാട്ടുകാരുമായ പഹയന്മാരാണ് ഇപ്പോൾ തനിക്കിട്ട് താങ്ങിയിരിക്കുന്നത്...
ഇവന്മാരെ വികാരം കൊള്ളിക്കുന്ന ചേതോവികാരമെന്താണെന്നും, , എഫ്.ബി മെസഞ്ചറിൽ ഇട്ട വാക്കുകൾ എങ്ങിനെ തന്റെ  എഫ്.ബി വാളിൽ വന്നുവെന്നും കൂലം കഷമായി ചിന്തിച്ച രാജപ്പൻ ചേട്ടൻ താനിട്ടിരിക്കുന്ന പോസ്റ്റിലേക്ക് ഒന്നുകൂടി കണ്ണോടിച്ചു..

തള്ളേ... എന്തരിത് ..

ഹായ് മുത്തേ.. എന്നെഴുതേണ്ടിടത്ത് മിത്തെന്ന് എഴുതിയിരിക്കുന്നു..

മുത്തിനെ മിത്താക്കിയ "വള്ളിയേയും, പുള്ളിയേയും, തന്റെ വിരലിനെയും പ്രാകുകയും തന്റെ തലക്കിട്ട് കിഴുക്കുയും ചെയ്തു...

 അനന്തരം, മൊബൈൽ ഫോൺ  സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലിട്ട് രാജപ്പൻ ചേട്ടൻ തിരിഞ്ഞു നോക്കാതെ തന്റെ ഗൃഹത്തിലേക്ക് വച്ചു പിടിച്ചു...
- ശുഭം -
@ Copy Right Reserved
കൃഷ്ണകുമാർ കൂടാളി
ഗോകുലം, കീഴല്ലൂർ

Monday, July 31, 2023

നിറം മങ്ങിയ മദ്ധ്യാഹ്നം (കഥ )

നിറം മങ്ങിയ മദ്ധ്യാഹ്‌നം ! (ചെറു കഥ )
------------------------------------------------
ഗോപൻ വയലപ്ര നാട്ടിലെ അറിയപ്പെടുന്ന പുതിയ കാല എഴുത്തുകാരനാണ്.. നവമാധ്യമങ്ങളിൽ ഊറ്റം കൊള്ളുന്നയാൾ..!!
വയലപ്ര യിൽ നിന്നും തെല്ലകലെ പ്രകൃതി രമണീയമായ കുന്നിൽ ചെരിവുള്ള ഗ്രാമത്തിലേക്ക് ചേക്കേറിയിട്ട് ഇരുപത് വർഷം ആകുന്നു.. 

നിറം മങ്ങിയ ജീവിതമദ്ധ്യാഹ്നത്തിൽ നെഞ്ചകത്തിലെ എഴുത്തു രാശിക്കും ചാരനിറമായത് അയാളെ അസ്വസ്ഥനാക്കുന്നുണ്ട്..
എങ്കിലും. തന്നോട് കൂറുള്ള ഇത്തിരി പേരെങ്കലും ഉണ്ടെന്നതും, അവരാൽ നല്കപ്പെട്ട സ്നേഹ ഫലകങ്ങൾ ഹൃദയത്തിലെ ചില്ലൂ കൂട്ടിൽ ഭദ്രമായുണ്ടെന്നത് തന്നെ ഒരാശ്വാസം!

ഏതാണ്ട് ഇരുപത്തഞ്ച് വർഷത്തോളം നീണ്ട പ്രാവാസ ജീവിത കാലഘട്ടത്തിലായിരുന്നു ഗോപന്റെ രചനകളെറെയും എന്ന് നിരീക്ഷിച്ചത് വാട്സാപ്പിലും, ഇൻസ്റ്റഗ്രാമിലും കുത്തിക്കുറിക്കുകയും,. തലകുത്തിമറയുകയും ടിക് ടോക് പോലുള്ള പല വിധ കോപ്രായ വീഡിയോകളും അവതരിപ്പിക്കാറുള്ള ഗോപന്റെ അനന്തിരവൾ അവന്തികയാണ്..

 പ്രതീക്ഷയെന്ന മരുപച്ച തേടി, തിളച്ചുമറിയുന്ന ഊഷര ഭൂമികയിലെ ജീവിതമെന്ന പ്രഹേളികയിൽ പതറാതെ പിടിച്ചു നിന്ന് തീയിൽ നിന്നുയർന്ന് വന്ന ഗോപൻ യഥാർത്ഥത്തിൽ തനിക്ക് വേണ്ടി ജീവിക്കാൻ മറന്ന കഥാപാത്രമാണെന്ന് അയാളോട് പറഞ്ഞത് തന്റെ ഉറ്റ ചങ്ങാതിയും പുരോഗമന സാഹിത്യ നിരീക്ഷനുമായ രഞ്ചിത്ത് ശേഖറുമായിരുന്നു....

 രഞ്ചിത്തിന്റെ വാക്കുകളിൽ നിന്ന് മോചിതനാവാതെ ഗോപന്റെ മനസ്സ് ഭൂതകാലത്തിലേക്ക് പിന്നാക്കം പോയി..

1960 കളുടെ തുടക്കത്തിൽ അനുഭവപ്പെട്ട ഒരു ക്ഷാമകാലത്തിലാണ് താൻ കടന്നു വന്നത് എന്ന് അമ്മ പറയാറുണ്ടായിരുന്നു എന്ന് ഗോപൻ ഓർത്തു , വലിയൊരു കൂട്ടു കുടുംബത്തിന്റെ ആശ്രയമായിരുന്നു സാധു ജന പ്രിയനായ തന്റെ അച്ഛൻ  കാഞ്ഞിരക്കണ്ടി കുഞ്ഞിരാമൻ മാഷ്.. നീണ്ട് മെലിഞ്ഞ് ഖദർ ജുബ്ബയണിഞ്ഞ ശുഭ്ര വസ്ത്രധാരിയായ മാഷിന്റെ നിശ്ചയ ദാർഡ്യവും, കറുത്ത ഫ്രെയിം കണ്ണടയിലൂടെ തെളിയുന്ന ശുഭാപ്തി വിശ്വാസവും പലരുടെയും ജീവിതത്തിന് തിളക്കമേറിയെങ്കിലും തങ്ങൾ അമ്മ മക്കളുടെ കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ താനിപ്പോൾ ഏതെങ്കിലും സ്കൂളിലോ ബാങ്കിലോ കയറിപ്പറ്റുമായിരുന്നു... തന്റെ ജീവിതമാകുന്ന വഞ്ചി ഇപ്പോഴും തിരുന്നക്കര തന്നെ എന്ന് പതം പറയുമ്പോഴും, ഇതിനൊക്കെ ഉത്തരവാദി താൻ തന്നെയല്ലേ എന്ന് മനസ്സിന്റെ പാതി ചോദിക്കുന്നതും ഗോപൻ കേട്ടില്ലെന്ന് നടിച്ചു..

അറേബ്യൻ മണലാരണ്യങ്ങളിലെ തന്റെ ആദ്യ കാല പ്രവാസ ജീവിത കഥ, ഒരു കടലാസിലേക്ക് പകർത്തുകയായിരുന്നെങ്കിൽ, ബന്യാമിന്റെ ആടുജീവിതത്തിലെ നജീബിന്റെ ഏതാണ്ട് തുല്യ അവസ്ഥയെ കുറിച്ചും എഴുതേണ്ടി വരുമായിരുന്നു...
   ഭൂതകാലത്തിലേക്ക് നീട്ടി വെച്ച മങ്ങിയ വെളിച്ചത്തിൽ ഓർമ്മചിത്രങ്ങൾ  പലപ്പോളും ചിതറി പോകുന്നു... അല്ലെങ്കിലും താൻ പോരിമക്കാരുടെ കുടിലതകളും , കുശാഗ്രതയും കാരണം അതാതു വർത്തമാന കാല കാൻവാസുകളിൽ നിന്നു തുടച്ചു മാറ്റപ്പെട്ട വെറും വരയും കുറിയുമല്ലേ താൻ! തനിക്ക് വേണ്ടി ജീവിക്കാൻ മറന്നു പോയ ഹതാശയൻ!
സമ്പന്നതു വേണ്ടി കിടമത്സരത്തിന് പോകാത്തതിനാലും, ആർഭാടത്തിന് പ്രാധാന്യം കൽപ്പിക്കാത്തതിനാലും കിട്ടിയതു കൊണ്ട് തൃപ്തിപ്പെട്ടു പോന്നു.... ഇനിയും അങ്ങിനെ മതി..തന്റെ ജീവിതം ചിന്നഭിന്നമാക്കിയ കാലക്കേടിനോട് പരിഭവുമില്ല...

പക്ഷെ ഒന്നു മാത്രം..!!
ഇന്നലെകളിൽ വിശ്വസിച്ചു പോന്ന മുഖ്യ വിചാരധാരകളിൽ നിന്ന് വ്യക്തമായ കാരണങ്ങൾ കൊണ്ട് വ്യതിചലിച്ച തന്നെ അവർ കൊഞ്ഞനം കുത്തിക്കോട്ടെ.. പക്ഷെ തന്നിലെ എഴുത്തുകാരനെ അവർ കണ്ടില്ലെന്ന് നടിച്ചത് അസഹിഷ്ണത കൊണ്ടെല്ലെങ്കിൽ മറ്റെന്താണ്? ജന്മനാട്ടിലെ ഓരോ പുൽകൊടികളും തന്നെ തിരിച്ചറിഞ്ഞ നിറ യൗവ്വന ഓജസ്സ്, ഈ മദ്ധ്യാഹ്നത്തിൽ ഇല്ലെങ്കിലും മഞ്ഞ ക്കണ്ണട ധാരികളായ ചില പോക്കു വെയിൽ നടത്തക്കാർ തിരിച്ചറിഞ്ഞില്ലെങ്കിൽ...
പോട്ടടാ ഗോപാ പുല്ല്...!! എന്നാണു പറയാനുള്ളത്..

അല്ലെങ്കിലും. സ്വന്തബന്ധങ്ങളുടെ ചങ്ങലക്കണ്ണികൾ അറ്റുപോയ ഇക്കാലത്ത് ഇന്നലകളിലേക്ക് തിരിഞ്ഞു നോക്കരുത്...
വർണ്ണ , വംശവെറിയുടെ കെട്ട കാലത്ത് തന്റെ എഴുത്താണിക്ക് മൂർച്ച കൂട്ടണം ഗോപാ..
 ഗോപനോട് തന്റെ ഉള്ളിലെ ഗോപൻ ഉപദേശിച്ചു.....
!!
-ശുഭം -
- - - - - -
രചന - കൃഷ്ണ കുമാർ കൂടാളി
ഗോകുലം, കീഴല്ലൂർ
@Copy Right Reserved....
ചിത്രം - കടപ്പാട് - ഗൂഗിൾ..

Friday, July 30, 2021

അങ്കക്കലി - നോവൽ - അധ്യായം - 1

അങ്കക്കലി..(നോവൽ) - 
-രചന -കൃഷണകുമാർ കൂടാളി -
(അദ്ധ്യായം - 1 )

"ദക്ഷിണായന സൂര്യൻ പടിഞ്ഞാറേക്ക് കൂടുതൽ ചരിഞ്ഞിരിക്കുന്നു .. കൂരാളി തെരുവിലെ അമ്പു സ്രാപ്പിൻ്റെ പീടിയയുടെ പടിഞ്ഞാറെ ചുമരിൽ പോക്കുവെയിൽ കൊണ്ട് സൂര്യൻ്റെ വിളയാട്ടം..
ഉച്ചയേറി കഴിയുമ്പോഴേക്കും വെയിൽ ചാഞ്ഞു ചാഞ്ഞു സന്ധ്യയെ വരവേല്ക്കും..
തടിച്ച ചണക്കയറുകൊണ്ട് കെട്ടിയിട്ട, ക്രമ നമ്പർ അനുസരിച്ച്  നിര,നിരയായി അടുക്കി വച്ച നിരപ്പലകൾക്ക് മേലെ ചാരി നിന്ന് കൊണ്ട് നേരെ കാണുന്ന നിരത്തിലേക്ക് നോക്കി നില്ക്കുകയാണ്, അമ്പു സ്രാപ്പിൻ്റെ തൊട്ടടുത്ത അനാദി പീടികക്കാരൻ തൂത്തുക്കുടി കിട്ടൻ നമ്പ്യാർ...
കോയസ്സൻ കുന്നുകയറി വരുന്ന വണ്ടിക്കാരൻ ആലങ്ങാട് പൊക്കനെ കാത്തു നില്ക്കുകയാണ് അയാൾ...
സദാസമയവും നിരത്തിനപ്പുറം പാവും, നൂലും ഘടിപ്പിച്ച *മഘത്തിൻ്റെ ഒച്ച കേൾക്കുന്നതിനാൽ സാധാരണ ആരു വന്നാലും തിരിഞ്ഞു നോക്കാതെ തൻ്റെ പ്രവൃത്തികളിൽ വ്യാപൃതനാകാറുള്ള സ്രാപ്പ് വണ്ടി വന്ന്  നിന്ന് മണിയടിക്കുന്നത് കേട്ടാൽ  ആ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കും..
നെയ്യൻ നാണുവും, ആ സമയത്ത് വണ്ടിക്കടുത്തെത്തും..
പത്താംനമ്പർ തിരിയുള്ള റാന്തൽ വിളക്ക് കത്തിച്ച കാളവണ്ടിയുടെ മുന്നിലെ കൈവരിയിൽ പിടിച്ച് ഇറങ്ങി കൊണ്ട് പൊക്കൻ കിട്ടൻ നമ്പ്യാരുടെ പീടികയിലേക്ക് ഇറക്കി വക്കുമ്പോൾ ചിലപ്പോഴൊക്കെ അമ്പുസ്രാപ്പിൻ്റെ മകൻ കരുണൻ സഹായിക്കാനെത്താറുണ്ട്....
കൈത്തറി സാമഗ്രികളും, ശീലത്തുണികളും മറ്റു തുണിത്തരങ്ങളും മറ്റും എടുക്കുവാനും, പിറ്റെന്നേക്ക് കണ്ണൂർ പട്ടണത്തിൽ എത്തിക്കുവാനുമായി കൂരാളി തെരുവിലെ ചില അംഗനമാരും ആ സമയത്ത് എത്തും.
നീലഭ്യംഗ്യാദി വെളിച്ചെണ്ണ തേച്ച കാർ കൂന്തലഴകുമായെത്തുന്ന നീലപ്പാറുനെ കാണാനും, ലോഗ്യം പറയാനുമാണ് അമ്പു ഡ്രാപ്പിൻ്റെ മകൻ മകൻ കരുണൻ, കിട്ടൻ നമ്പ്യാറെ സഹായിക്കാനെത്തുന്നത് എന്നായിരുന്നു നെയ്യൻ നാണൂൻ്റെ കണ്ടുപിടുത്തം...
അതിൽ അല്പ മാത്രം ശരിയുണ്ടെങ്കിലും നീലൻ പാറുന് മുറച്ചെറുക്കനായ നെയ്യൻ നാണുവിനെ അത്ര പഥ്യമല്ല തന്നെ..
നേരം സസ്യ കഴിഞ്ഞിരിക്കുന്നു ..
തെരുവിലെ മണ്ഡപത്തിൽ ചെണ്ട "കൊട്ടിക്കയറൽ " തകൃതിയായി നടക്കുന്നു ..
"ണ്ടണ്ടണ്ടണ്ടം ണ്ടണ്ടണ്ടണ്ടം
ണ്ടണ്ടണ്ടണ്ടം ണ്ടണ്ടക്ക ഗണപതി "
എന്നതാണാവോ കൊട്ടുന്നത് ..
****
അകത്തെ കളരിയിൽ കയറി തിരിതെളിയിക്കാൻ ചെന്നപ്പോഴാണ് കോമരം വേലൂന്  വിളക്കതിരിയും എണ്ണയും തീരാറായ കാര്യം മനസ്സിലായത്... ഉടനെ പുറത്തെ കളരിയിൽ വന്ന് വടക്ക് ദിശയിലേക്ക് നോക്കി..
കളരിക്ക് പുറത്ത് ഉലാത്തുകയായിരുന്ന കണ്ണൻ ഗുരുക്കള്ളച്ചൻ വേലൂൻ്റെ പരിഭ്രമം കണ്ടപ്പോൾ കാര്യം തിരക്കി..
എന്നാ വേലൂ നീ കാര്യം പറയ്...
"വിളക്കീരിയും, എണ്ണയും കയ്യാനായി എശ്മാനേ.. "
ഗുരുക്കളച്ചൻ ഉടനെ കാര്യസ്ഥൻ കുഞ്ഞാമൻ നമ്പ്യാറെ വിളിപ്പിച്ചു വരുത്തി.. ..
കുഞ്ഞാമാ.. നീയ്യ് ഒന്ന് ചെയ്യ്..

 ചിങ്ങൻ അമ്പൂനെയും,, എമ്മെൻനായരെയും
വിളിച്ചു വരുത്തിക്ക് ..

ചിങ്ങൻ അമ്പു ശീലത്തുണികളുമായി ഇന്നലെ എത്തുമെന്നായിരുന്നു പുറം കാര്യസ്ഥൻ കോമൻ  നമ്പ്യാർ പറഞ്ഞിരുന്നത് ,ഇന്ന് നേരം മയ്യാലയായിട്ടും കാണുന്നില്ലല്ലോ, ചാമുണ്ഡീശ്വരീ..
സമയ നിഷ്ഠ എന്നത് അയാൾക്ക് പണ്ടേ പറഞ്ഞിട്ടില്ലല്ലോ ..
കുഞ്ഞാമൻ സ്വയം പറഞ്ഞു..
താൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം മനസ്സിലായന്നെ മട്ടിലാണ്, തക്ക സമയത്ത് തന്നെ ചിങ്ങൻ അമ്പുവിൻ്റെ രംഗപ്രവേശം .. ഒന്നാം കാര്യസ്ഥനായ കുഞ്ഞാമൻ നമ്പ്യാരുടെ തീഷ്ണമായ നോട്ടം നേരിടാനാവാതെ, പതുങ്ങിക്കൊണ്ട് ശീല തുണിയുമായി വന്ന ചിങ്ങൻ അമ്പു,വടക്കെപ്പുറം വഴി കടന്നു കളയാൻ തക്കം പാർത്തിരുന്നപ്പോഴാണ് ഗുരിക്കളച്ചൻ ചിങ്ങൻ അമ്പുവിനെ കണ്ടത്..
പൂമുഖ മുഖപ്പിലെ ചാരുകസേരയിലിയിരുന്ന് മുറുക്കാൻ ചെല്ലത്തിൽ നിന്നും ഇളം വെറ്റില എടുത്ത് അതിൻ്റെ തളിര് നുളളിയെടുത്ത് അല്പം പുകയിലയും, ചുണ്ണാമ്പും, അടക്ക കഷ്ണിച്ചതും ചേർത്ത് നന്നായി മടക്കി, വായ്ലോട്ട് വച്ച് അരികത്ത് വച്ചിട്ടുള്ള കോളാമ്പിയിലേക്ക നീട്ടി തുപ്പിക്കൊണ്ട് തൂണിൻ്റെ മറവിൽ നില്ക്കുക്കുകയായിരുന്ന ചിങ്ങൻ അമ്പുവിനെ കൈകാട്ടി വിളിച്ചു..
ഇങ്ങ് ബാ അമ്പു..
റാൻ...
അനുസരണയുള്ള കുഞ്ഞാടായി അമ്പു ...
പാവത്താനായി നിലകൊണ്ട അമ്പുവിനോട് കുരിക്കളച്ഛൻ പറഞ്ഞു ..
എനി ഇങ്ങനെ വൈകിക്കണ്ട കെട്ടാ.. വൈകിച്ചാൽ നിന്നയിടെയിനി കാണൂല കെട്ടാ..
ഉം.. പോട്..
അമ്പു ശരവേഗത്തിൽ സ്ഥലം വിട്ടു...
ശാന്തശീലനാണെങ്കിലും അപൂർവ്വം സന്ദർഭങ്ങളിൽ അത്യധികം കോപിഷ്ഠനാ കാറുള്ള ഗുരുക്കള ച്ഛൻ്റെ തീഷ്ണമായ നോട്ടത്തിന് മുമ്പിൽ ചെറു ഇല പോലും ചലിക്കില്ല..
കുഞ്ഞാമാ..
വിളി കേട്ടയുടനെ അയാൾ എഴുത്തുപുരയിൽ നിന്ന് കുരിക്കളച്ഛൻ്റ അടുത്തേക്ക്  ഭവ്യതയോടെ വന്നു നിന്നു..

ഓലയും എഴുത്താണിയുമായി വാ..
എന്തിണെന്ന് ചോദിച്ചു കൂടാ..

എന്തിനാ ,ഏതിനാ എന്നൊന്നും, തിരിച്ച് ചോദിക്കുന്ന ശീലം തനിക്കുമില്ലല്ലോ .. എങ്കിലും എഴുത്താണിയും, ഓലയും എടുക്കുന്നിടെ കുഞ്ഞാമൻ നമ്പ്യാർ ചിന്തിച്ചു ..

എന്തിന് വേണ്ടിയാവും ഓലയും എഴുത്താണിയുമായി വരാൻ പറഞ്ഞിട്ടുണ്ടാവുക?
എന്തെങ്കിലും ക്രയവിക്രയം മനസ്സിൽ ഉദ്ദേശിച്ചു കാണും...

പൂമുഖ മുഖപ്പിലെ ചിത്രപ്പണി കൊണ്ട് ഭംഗിയേറിയ കൈത്തറിത്തുണി കൊണ്ട് ഇരിപ്പിടം തീർത്ത ചാരു കസേരയിലിരുന്ന് കരുത്തവയലിലേക്ക് കണ്ണുനട്ടിരിക്കുന്ന കുരുക്കളച്ഛൻ്റെ അടുത്തേക്കെത്തിയ തൻ്റെ വിശ്വസ്തനെ കണ്ടിട്ടും കാണാത്ത മട്ടിൽ ഇരിക്കുന്ന കരുക്കള ച്ഛൻ്റെ ശ്രദ്ധ തിരിക്കാനായി കുഞ്ഞാമൻ നമ്പ്യാർ ഒന്ന് മുരുടനനക്കി ..തദവസവസരം ദിവാസ്വപ്നത്തിൽ നിന്നുണർന്നെവണ്ണം തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു..
കുഞ്ഞാമാ..
"അങ്ങ് നോക്ക്യാ.. 
എട്ടുകെട്ടും പടിപ്പുരയും, തെക്കിനിയും വടക്കിനിയും, പടിഞ്ഞിറ്റയും പത്തായപുരയും, മണിമാളിക, കളരിയും, ചാമുണ്ടിക്കോട്ടവും ,തെങ്ങും തോപ്പുകളും തൊട്ടു താഴെ തൊടിയിലെ വിശാലമായ പടവുകളോടുകൂടിയ നീന്തൽ കുളവും, കാറ്റു മാളികയുമുള്ള ദേശത്തിൻ്റെ സർവ്വാധികാരി, കൂരാളി താഴെകോലോം വകയായുള്ള നെല്ലറകളായ, നിട്ടാ നീളത്തില് കിടക്കുന്ന ഇരിപ്പൂ കൃഷി കണ്ടങ്ങളിലേക്ക് കൈചൂണ്ടിക്കാണിച്ചു കൊണ്ട് കുരുക്കള ച്ഛൻ ഒരു കഥ പറയുന്ന മട്ടിൽ തുടർന്നു ..

" ആ കാണുന്ന അങ്ങേ തലക്കലത്തെ കുംഭം വയലിൻ്റെ വലത്തെ അറ്റത്ത് പണ്ട് ഒരു ചെട്ട്യാം ചിറയുണ്ടേനും പോലും.. അക്കഥ കുഞ്ഞാമന് അറിയോ "?

അത്, അയിനെപ്പറ്റി പണ്ട് ചിണ്ടമ്മാമൻ കഥ പറഞ്ഞത് കേട്ടിട്ടുണ്ട് എശ്മാനേ..
എന്നാ കേട്ടോളിൻ..
കഥയായിരുന്നില്ല ..
നടന്ന സംഭാവായിരുന്ന്...
ആടവച്ചിറ്റാണ് എൻ്റെ തൊണ്ടമ്മാമൻ്റെയും തൊണ്ടമ്മൻ്റ മൂത്ത പരമ്പരയിൽപെട്ട, എന്നു വച്ചാൽ അഞ്ച് തലമുറ മുന്നിലുള്ള രാമറ് ഗുരുക്കളച്ഛൻ്റെ വിശ്വസ്തനായ കാര്യസ്ഥൻ രൈരുനെ തലയറുത്ത് കൊന്നത്.... ഇരുന്നൂറ്റയിമ്പതിലധികം ധീരയോധാക്കളായിരുന്ന ഈ കോലോത്തിലെ പടയാളികളെ ഉന്മൂലനം ചെയ്ത് കൊണ്ട് മൈസൂർഖാനും കൂട്ടരും തേർവഴ്ച നടത്തിയത്..
അഭിമാനിയായിരുന്ന അമ്മോമൻ എന്താ ചെയ്തന്നറിയോ കുഞ്ഞാമാ ?

കഥ പറയുന്ന ലാഘവത്തിൽ ഓരോന്ന് പറയുമ്പോഴും, താൻ പറയുന്നതൊക്കെ കുഞ്ഞാമൻ എഴുതി എടുക്കുന്നുണ്ടോ എന്ന് ഗുരക്കളച്ഛൻ പാളി നോക്കുന്നുണ്ടായിരുന്നു ...

ലേശം കഥയെല്ലാം ഞാനും കേട്ടിനേരുന്നു, എന്നാലും എശ്മാൻ പറയുന്നത് കേക്കുമ്പം അയിനൊരു ഭംഗ്യന്നാന്..

കാര്യസ്ഥൻ,തന്നിൽ നിന്നുള്ള പ്രീതിക്ക് വേണ്ടിയാണ് തന്നെ പുകഴ്ത്തുന്നതെന്ന് മനസ്സിലായിട്ടും, അക്കാര്യത്തിലൊരു സുഖം കൂടി ലഭിക്കുന്നതിനാൽ കരുക്കളച്ഛൻ, താനിരുന്ന ചാരുകസേരയിൽ നിന്ന് ഒന്ന് ഇളകി ഇരുന്നു കൊണ്ട് രണ്ടു വലതു കൈവിരലുകൾ ചുണ്ടോട് ചേർത്തുകൊണ്ട് കോളാമ്പിക്കായി ചുറ്റിലും പരതി നോക്കി..
കുഞ്ഞാമന് അക്കാര്യം മനസ്സിലായപ്പോൾ പുറകുവശത്തിരുന്ന കോളാമ്പിയെടുത്ത് എശ്മാനന് നേരെ നീട്ടി.. ഒന്ന് നീട്ടിമുറുക്കി തുപ്പിയതിന് ശേഷം, കുരിക്കളച്ഛൻ. പറഞ്ഞു തുടങ്ങി ..
മൈസൂർ ഖാനും കൂട്ടരും കുഭം വയലിൽ തമ്പടിച്ച കാര്യവും തങ്ങളുടെ കളരിയടക്കം സകലതും തച്ചുടച്ച് കൂരാളിയെ ഉന്മൂലനം ചെയ്യാനുമാണ് പദ്ധതിയെന്ന് അമ്മോമൻ്റെ വിശ്വസ്ത ചാരനായിരുന്ന ഒണക്കൻ അറിയിച്ചപ്പോഴേക്കും രൈരുവിനെ അടുത്തേക്കു വിളിപ്പിച്ചു.. ഏതോ നിയോഗം ലഭിച്ചതു പോലെ വിഭ്രമം ബാധിച്ചപ്പോൾ, കളരിക്കുള്ളിലേക്ക് ഇരുവരും കടന്നു ചെന്നിട്ട് സായംസന്ധ്യാസമയത്ത് പട്ടു പീഠത്തിൽ വച്ചിരുന്ന ഉടവാൾ കൈയ്യിലെടത്ത് അലറി കൊണ്ട് രൈരുവിൻ്റെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു ..
നമ്മുടെ നാടിൻ്റെ മാനം കാക്കാൻ രൈരു എൻ്റെ തല കൊയ്യൂ .....
അന്തം വിട്ടു നില്ക്കുന്ന രൈരുവിനോട് അമ്മോമൻ ആജ്ഞാപിച്ചു ..
രൈരു നീയിത് ചെയ്തേ പറ്റൂ... നമ്മക്ക് വെറെ വഴിയില്ല..
അന്നെക്കൊണ്ടാവൂല യശ്നനേ..
എന്നൊക്കെയുള്ള രൈരുവിൻ്റെ പരിദേവനങ്ങൾക്കൊന്നും അമ്മോമൻ വഴങ്ങിയിറ്റുണ്ടാവില്ല..
ഒടുവിൽ അതു സംഭവിച്ചു..
കളരി പരമ്പരകളെ ധ്യാനിച്ചുകൊണ്ട് ചുവന്ന പട്ട് തറ്റുടുത്ത രൈരു നിറദീപം സാക്ഷിയാക്കി അങ്കത്തറയിൽ സഗൗരരവം നിലകൊണ്ട രാമറ് ഗുരുക്കളച്ഛനെന്ന നമ്മളെ ആദി കാർണോരെ പീഠത്തിൽ വച്ചിരുന്ന മിനുസപ്പെടുത്തിയ ഉടവാളെടുത്ത് കണ്ണടച്ചുപിടിച്ചു കൊണ്ട് ലക്ഷ്യത്തിലേക്ക് ആഞ്ഞുവീശി...
കുറച്ചു നേരത്തെ സംഭ്രമാവാസ്ഥക്ക് ശേഷം രൈരു കണ്ണു തുറന്നു.. വെട്ടിയിട്ട തടപോലെ തൻ്റെ പൊന്നെശ്മാനൻ്റെ ദീർഘാകായ മായ ഉടൽ തൻ്റെ കാൽക്കീഴിലും, ചോരയിൽ കുതിർന്ന തല ഭാഗം തെക്കുപടിഞ്ഞാറ് കോണിലും കിടക്കുന്നു ..
നിണമൊഴുകിയ പടനിലം കണ്ട് രൗദ്രകാളി പൊട്ടിച്ചിരിക്കുന്നതായി തോന്നി രൈരുവിന്..
അപ്പോഴേക്കും അവിടെ അവശേഷിച്ച പടയാളികൾ ഓടിയെത്തി അവിടുത്തെ ഭീ ഭത്സമായ കാഴ്ചകൾ കണ്ട്  രൈരുവിനെ പിടിച്ചുകെട്ടിനാഞ്ഞപ്പോൾ ഭ്രാന്താവേശം പൂണ്ട രൈരുവാകട്ടെ, കൈവശമുള്ള ഉടവാൾ ചുഴറ്റി വീശിക്കൊണ്ട് പടയാളികളോട് ആക്രോശിച്ചു..
വരീനെടാ .. എൻ്റെ ഒപ്പരം
കുംഭം വയലിലേക്ക് ..
ബാ.. മൈസൂർഖാനെ വക വരുത്തണം..
ധൈര്യമുള്ളോർ മാത്രം വന്നാ മതി..
തല ബാക്കി വേണ്ടോര് വരണ്ടടാ.. വരണ്ട..
ചോരയ്യറ്റുന്ന ഊരിപ്പിടിച്ച വാളും, അരയിൽ ഉറുമിയും ചുറ്റിക്കൊണ്ട് ,ഒരു ചെറു ഇലയനക്കം പോലുമില്ലാത്ത ആ ഇരുണ്ട യാമത്തിൽ രൈരു ശരവേഗത്തിൽ, എന്നാൽ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് കുംഭം വയലിലേക്ക് കുതിച്ചു ..
ഒപ്പം നാലോ അഞ്ചോ രണ്ടോ തീയ്യപ്പടയാളികളും, രണ്ടു ചാലിയ യുവാക്കളും, കോയസ്സൻകുന്ന് ഭാഗത്തെ മൂന്നു നാല് മാപ്പിളമാരും രൈരുവിൻ്റെ സംഘത്തിൽ കൂട്ടുചേർന്നു..

(രചന - കൃഷ്ണകുമാർ കൂടാളി)

(തുടരും)
@ Copy Right Reserved ..
28-07.2021

Tuesday, July 20, 2021

ഉണ്മ (കവിത)

ഉണ്മ (കവിത)
>>>>>>>>>>>>
രണ്ടിടങ്ങഴി നെല്ലുമായ് വരാമെന്നമ്മ,
ഉമ്മറത്തിണ്ണയിലുണ്ണിയതു കേട്ടുവോ?
ഉണ്ണി നില്ക്കുന്ന ഉമ്മറത്തൂണിനുമപ്പുറം  
പെയ്തൊഴിയാതെ കള്ള കർക്കിടകം !

നല്ല ചേലുള്ള ഞാറ്റു കണ്ടത്തിലൂടതാ
ആടിവേടന്മാരാഗമിക്കുന്നു ദ്രുതം !
വാദ്യഘോഷ പരിവാരസമേതരായവർ
വന്നുടൻ നർത്തനം ചെയ്തിടുന്നു!

ഉറ്റു നോക്കുന്നു ചിലരെങ്കിലും, ഉള്ളിൽ
നിന്നമ്മ വരുന്നുണ്ടോയെന്നുണ്ണിയും !
മാരി ജേഷ്ടയെ ആട്ടിപ്പുറത്താക്കുവാൻ
വ്യാപൃത ചിത്തരാമവർ ആടിവേടന്മാർ!

രണ്ടിഴങ്ങഴി നെല്ലെവിടെയമ്മേയെന്നുണ്ണി
ദണ്ഡമോടമ്മയെത്തേടി അകത്തേക്ക്!
അമ്മയാവട്ടെ മണ്ടി നടക്കുന്നു ഉരിയരിയും
പിടിയുമളക്കുവാൻ അളവ് പാത്രത്തിന് !

തോളിൽനിന്നൂർന്ന് പോവും മാറാപ്പുമായ്
നില്പൂ , ദൈന്യരൂപം ആടിവേടൻ സമീപം !
കള്ള കർക്കിടകം നിർത്താതെ പെയ്യവെ
കണ്ണുകൾ ധാരയായ് പെയ്തൊഴിയുന്നു!

ഉണ്മയുള്ളോരുണ്ണിയോടിചെന്നകത്തേക്ക്
അച്ഛൻ തേവർക്ക് നേർന്ന നേർച്ച പെട്ടി,
തല്ലിയുടച്ചുടൻ ചില്ലറ തുട്ടുകളോടവൻ
മെല്ലെ പകുത്തു നല്കി കാണിക്കയായ് !

നീണ്ടുപോവും പാടവരമ്പിലും തോരാതെ,
പെയ്തൊഴിയാത്ത ജീവിത പ്രവാഹം !
ഹന്ത! കാഴ്ചകൾ സന്തതമീ സരണിയിൽ
കണ്ടു തീർക്കണം ജന്മ ദുഃഖ സ്മൃതം !
@ Copy Right Reserved ..

രചന - കൃഷ്ണ കുമാർ,കൂടാളി ..

Wednesday, May 26, 2021

വരപാച്ചിൽ അഥവാ പോക്ക് വരവ്..

വരപാച്ചിൽ...
(അഥവാ പോക്ക് വരവ് )

ദക്ഷിണായന സൂര്യൻ പടിഞ്ഞാറേക്ക് കൂടുതൽ ചരിഞ്ഞിരിക്കുന്നു .. കൂരാളി തെരുവിലെ അമ്പു സ്രാപ്പിൻ്റെ പീടിയയുടെ പടിഞ്ഞാറെ ചുമരിൽ പോക്കുവെയിൽ കൊണ്ട് സൂര്യൻ്റെ വിളയാട്ടം..
ഉച്ചയേറി കഴിയുമ്പോഴേക്കും വെയിൽ ചാഞ്ഞു ചാഞ്ഞു സന്ധ്യയെ വരവേല്ക്കും..
തടിച്ച ചണക്കയറുകൊണ്ട് കെട്ടിയിട്ട, നമ്പർ പ്രകാരം നിര നിരയായി അടുക്കി വച്ച നിരപ്പലകൾക്ക് മേലെ ചാരി നിന്ന് കൊണ്ട് നേരെ കാണുന്ന നിരത്തിലേക്ക് നോക്കി നില്ക്കുകയാണ്, അമ്പു സ്രാപ്പിൻ്റെ തൊട്ടടുത്ത അനാദി പീടികക്കാരൻ തൂത്തുക്കുടി കിട്ടൻ നമ്പ്യാർ...
കോയസ്സൻ കുന്നുകയറി വരുന്ന വണ്ടിക്കാരൻ ആലങ്ങാട് പൊക്കനെ കാത്തു നില്ക്കുകയാണ് അയാൾ...
സദാസമയവും നിരത്തിനപ്പുറം പാവും, നൂലും ഘടിപ്പിച്ച *മഗ്ഗത്തിൻ്റെ ഒച്ച കേൾക്കുന്നതിനാൽ സാധാരണ ആരു വന്നാലും തിരിഞ്ഞു നോക്കാതെ തൻ്റെ പ്രവൃത്തികളിൽ വ്യാപൃതനാകാറുള്ള സ്രാപ്പ് വണ്ടി വന്ന്  നിന്ന് മണിയടിച്ചത് കേട്ടാൽ  ആ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കും..
നെയ്യൻ നാണുവും, ആ സമയത്ത് വണ്ടിക്കടുത്തെത്തും..
പത്താംനമ്പർ തിരിയുള്ള റാന്തൽ വിളക്ക് കത്തിച്ച കാളവണ്ടിയുടെ മുന്നിലെ കൈവരിയിൽ പിടിച്ച് ഇറങ്ങി കൊണ്ട് പൊക്കൻ കിട്ടൻ നമ്പ്യാരുടെ പീടികയിലേക്ക് ഇറക്കി വക്കുമ്പോൾ ചിലപ്പോഴൊക്കെ അമ്പുസ്രാപ്പിൻ്റെ മകൻ കരുണൻ സഹായിക്കാനെത്താറുണ്ട്....
കൈത്തറി സാമഗ്രികളും, ശീലത്തുണികളും മറ്റു തുണിത്തരങ്ങളും മറ്റും എടുക്കുവാനും, പിറ്റെന്നേക്ക് കണ്ണൂർ പട്ടണത്തിൽ എത്തിക്കുവാനുമായി കൂരാളി തെരുവിലെ ചില അംഗനമാരും ആ സമയത്ത് എത്തും.
നീലഭ്യംഗ്യാദി വെളിച്ചെണ്ണ തേച്ച കാർ കൂന്തലഴകുമായെത്തുന്ന നീലപ്പാറുനെ കാണാനും, ലോഗ്യം പറയാനുമാണ് അമ്പു ഡ്രാപ്പിൻ്റെ മകൻ മകൻ കരുണൻ കിട്ടൻ നമ്പ്യാറെ സഹായിക്കാനെത്തുന്നത് എന്നായിരുന്നു നെയ്യൻ നാണൂൻ്റെ കണ്ടുപിടുത്തം...
അതിൽ അല്പ മാത്രം ശരിയുണ്ടെങ്കിലും നീലൻ പാറുന് മുറച്ചെറുക്കനായ നെയ്യൻ നാണുവിനെ അത്ര പഥ്യമല്ല തന്നെ..
നേരം സസ്യ കഴിഞ്ഞിരിക്കുന്നു ..
തെരുവിലെ മണ്ഡപത്തിൽ ചെണ്ട "കൊട്ടിക്കയറൽ " തകൃതിയായി നടക്കുന്നു ..
"ണ്ടണ്ടണ്ടണ്ടം ണ്ടണ്ടണ്ടണ്ടം
ണ്ടണ്ടണ്ടണ്ടം ണ്ടണ്ടക്ക ഗണപതി "
എന്നതാണാവോ കൊട്ടുന്നത് ..
****
അകത്തെ കളരിയിൽ കയറി തിരിതെളിയിക്കാൻ ചെന്നപ്പോഴാണ് കോമരം വേലൂന്  വിളക്കതിരിയും എണ്ണയും തീരാറായ കാര്യം മനസ്സിലായത്... ഉടനെ പുറത്തെ കളരിയിൽ വന്ന് വടക്ക് ദിശയിലേക്ക് നോക്കി..
കളരിക്ക് പുറത്ത് ഉലാത്തുകയായിരുന്ന രാമൻ ഗുരുക്കള്ളച്ചൻ വേലൂൻ്റെ പരിഭ്രമം കണ്ടപ്പോൾ കാര്യം തിരക്കി..
എന്നാ വേലൂ നീ കാര്യം പറയ്...
"വിളക്കീരിയും, എണ്ണയും കയ്യാനായി എശ്മാനേ.. "
ഗുരുക്കളച്ചൻ ഉടനെ കാര്യസ്ഥൻ കുഞ്ഞാമൻ നമ്പ്യാറെ വിളിപ്പിച്ചു വരുത്തി.. ..
കുഞ്ഞാമാ.. നീയ്യ് ഒന്ന് ചെയ്യ്..

 ചിങ്ങൻ അമ്പൂനെയും,, എമ്മെൻനായരെയും
വിളിച്ചു വരുത്തിക്ക് ..

ചിങ്ങൻ അമ്പു ശീലത്തുണികളുമായി ഇന്നലെ എത്തുമെന്നായിരുന്നു പുറം കാര്യസ്ഥൻ കോമൻ  നമ്പ്യാർ പറഞ്ഞിരുന്നത് ,ഇന്ന് നേരം മയ്യാലയായിട്ടും കാണുന്നില്ലല്ലോ, ചാമുണ്ഡീശ്വരീ..
സമയ നിഷ്ഠ എന്നത് അയാൾക്ക് പണ്ടേ പറഞ്ഞിട്ടില്ലല്ലോ ..
കുഞ്ഞാമൻ സ്വയം പറഞ്ഞു..
താൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം മനസ്സിലായന്നെ മട്ടിലാണ്, തക്ക സമയത്ത് തന്നെ ചിങ്ങൻ അമ്പുവിൻ്റെ രംഗപ്രവേശം .. ഒന്നാം കാര്യസ്ഥനായ കുഞ്ഞാമൻ നമ്പ്യാരുടെ തീഷ്ണമായ നോട്ടം നേരിടാനാവാതെ, പതുങ്ങിക്കൊണ്ട് ശീല തുണിയുമായി വന്ന ചിങ്ങൻ അമ്പു,വടക്കെപ്പുറം വഴി കടന്നു കളയാൻ തക്കം പാർത്തിരുന്നപ്പോഴാണ് ഗുരിക്കളച്ചൻ ചിങ്ങൻ അമ്പുവിനെ കണ്ടത്..
പൂമുഖ മുഖപ്പിലെ ചാരുകസേരയിലി യി രു ന്ന് മുറുക്കാൻ ചെല്ലത്തിൽ നിന്നും ഇളം വെറ്റില എടുത്ത് അതിൻ്റെ തളിര് നുളളിയെടുത്ത് അല്പം പുകയിലയും, ചുണ്ണാമ്പും, അടക്ക കഷ്ണിച്ചതും ചേർത്ത് നന്നായി മടക്കി, വായ്ലോട്ട് വച്ച് അരികത്ത് വച്ചിട്ടുള്ള കോളാമ്പിയിലേക്ക നീട്ടി തുപ്പിക്കൊണ്ട് തൂണിൻ്റെ മറവിൽ നില്ക്കുക്കുകയായിരുന്ന ചിങ്ങൻ അമ്പുവിനെ വിളിച്ചു..
റാൻ...
അനുസരണയുള്ള കുഞ്ഞാടായി അമ്പു ...
പാവത്താനായി നിലകൊണ്ട അമ്പുവിനോട് കുരിക്കളച്ഛൻ പറഞ്ഞു ..
എനി ഇങ്ങനെ വൈകിക്കണ്ട കെട്ടാ.. വൈകിച്ചാൽ നിന്നയിടെയിനി കാണൂല കെട്ടാ..
ഉം.. പോട്..
അമ്പു ശരവേഗത്തിൽ സ്ഥലം വിട്ടു..