വരപാച്ചിൽ...
(അഥവാ പോക്ക് വരവ് )
ദക്ഷിണായന സൂര്യൻ പടിഞ്ഞാറേക്ക് കൂടുതൽ ചരിഞ്ഞിരിക്കുന്നു .. കൂരാളി തെരുവിലെ അമ്പു സ്രാപ്പിൻ്റെ പീടിയയുടെ പടിഞ്ഞാറെ ചുമരിൽ പോക്കുവെയിൽ കൊണ്ട് സൂര്യൻ്റെ വിളയാട്ടം..
ഉച്ചയേറി കഴിയുമ്പോഴേക്കും വെയിൽ ചാഞ്ഞു ചാഞ്ഞു സന്ധ്യയെ വരവേല്ക്കും..
തടിച്ച ചണക്കയറുകൊണ്ട് കെട്ടിയിട്ട, നമ്പർ പ്രകാരം നിര നിരയായി അടുക്കി വച്ച നിരപ്പലകൾക്ക് മേലെ ചാരി നിന്ന് കൊണ്ട് നേരെ കാണുന്ന നിരത്തിലേക്ക് നോക്കി നില്ക്കുകയാണ്, അമ്പു സ്രാപ്പിൻ്റെ തൊട്ടടുത്ത അനാദി പീടികക്കാരൻ തൂത്തുക്കുടി കിട്ടൻ നമ്പ്യാർ...
കോയസ്സൻ കുന്നുകയറി വരുന്ന വണ്ടിക്കാരൻ ആലങ്ങാട് പൊക്കനെ കാത്തു നില്ക്കുകയാണ് അയാൾ...
സദാസമയവും നിരത്തിനപ്പുറം പാവും, നൂലും ഘടിപ്പിച്ച *മഗ്ഗത്തിൻ്റെ ഒച്ച കേൾക്കുന്നതിനാൽ സാധാരണ ആരു വന്നാലും തിരിഞ്ഞു നോക്കാതെ തൻ്റെ പ്രവൃത്തികളിൽ വ്യാപൃതനാകാറുള്ള സ്രാപ്പ് വണ്ടി വന്ന് നിന്ന് മണിയടിച്ചത് കേട്ടാൽ ആ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കും..
നെയ്യൻ നാണുവും, ആ സമയത്ത് വണ്ടിക്കടുത്തെത്തും..
പത്താംനമ്പർ തിരിയുള്ള റാന്തൽ വിളക്ക് കത്തിച്ച കാളവണ്ടിയുടെ മുന്നിലെ കൈവരിയിൽ പിടിച്ച് ഇറങ്ങി കൊണ്ട് പൊക്കൻ കിട്ടൻ നമ്പ്യാരുടെ പീടികയിലേക്ക് ഇറക്കി വക്കുമ്പോൾ ചിലപ്പോഴൊക്കെ അമ്പുസ്രാപ്പിൻ്റെ മകൻ കരുണൻ സഹായിക്കാനെത്താറുണ്ട്....
കൈത്തറി സാമഗ്രികളും, ശീലത്തുണികളും മറ്റു തുണിത്തരങ്ങളും മറ്റും എടുക്കുവാനും, പിറ്റെന്നേക്ക് കണ്ണൂർ പട്ടണത്തിൽ എത്തിക്കുവാനുമായി കൂരാളി തെരുവിലെ ചില അംഗനമാരും ആ സമയത്ത് എത്തും.
നീലഭ്യംഗ്യാദി വെളിച്ചെണ്ണ തേച്ച കാർ കൂന്തലഴകുമായെത്തുന്ന നീലപ്പാറുനെ കാണാനും, ലോഗ്യം പറയാനുമാണ് അമ്പു ഡ്രാപ്പിൻ്റെ മകൻ മകൻ കരുണൻ കിട്ടൻ നമ്പ്യാറെ സഹായിക്കാനെത്തുന്നത് എന്നായിരുന്നു നെയ്യൻ നാണൂൻ്റെ കണ്ടുപിടുത്തം...
അതിൽ അല്പ മാത്രം ശരിയുണ്ടെങ്കിലും നീലൻ പാറുന് മുറച്ചെറുക്കനായ നെയ്യൻ നാണുവിനെ അത്ര പഥ്യമല്ല തന്നെ..
നേരം സസ്യ കഴിഞ്ഞിരിക്കുന്നു ..
തെരുവിലെ മണ്ഡപത്തിൽ ചെണ്ട "കൊട്ടിക്കയറൽ " തകൃതിയായി നടക്കുന്നു ..
"ണ്ടണ്ടണ്ടണ്ടം ണ്ടണ്ടണ്ടണ്ടം
ണ്ടണ്ടണ്ടണ്ടം ണ്ടണ്ടക്ക ഗണപതി "
എന്നതാണാവോ കൊട്ടുന്നത് ..
****
അകത്തെ കളരിയിൽ കയറി തിരിതെളിയിക്കാൻ ചെന്നപ്പോഴാണ് കോമരം വേലൂന് വിളക്കതിരിയും എണ്ണയും തീരാറായ കാര്യം മനസ്സിലായത്... ഉടനെ പുറത്തെ കളരിയിൽ വന്ന് വടക്ക് ദിശയിലേക്ക് നോക്കി..
കളരിക്ക് പുറത്ത് ഉലാത്തുകയായിരുന്ന രാമൻ ഗുരുക്കള്ളച്ചൻ വേലൂൻ്റെ പരിഭ്രമം കണ്ടപ്പോൾ കാര്യം തിരക്കി..
എന്നാ വേലൂ നീ കാര്യം പറയ്...
"വിളക്കീരിയും, എണ്ണയും കയ്യാനായി എശ്മാനേ.. "
ഗുരുക്കളച്ചൻ ഉടനെ കാര്യസ്ഥൻ കുഞ്ഞാമൻ നമ്പ്യാറെ വിളിപ്പിച്ചു വരുത്തി.. ..
കുഞ്ഞാമാ.. നീയ്യ് ഒന്ന് ചെയ്യ്..
ചിങ്ങൻ അമ്പൂനെയും,, എമ്മെൻനായരെയും
വിളിച്ചു വരുത്തിക്ക് ..
ചിങ്ങൻ അമ്പു ശീലത്തുണികളുമായി ഇന്നലെ എത്തുമെന്നായിരുന്നു പുറം കാര്യസ്ഥൻ കോമൻ നമ്പ്യാർ പറഞ്ഞിരുന്നത് ,ഇന്ന് നേരം മയ്യാലയായിട്ടും കാണുന്നില്ലല്ലോ, ചാമുണ്ഡീശ്വരീ..
സമയ നിഷ്ഠ എന്നത് അയാൾക്ക് പണ്ടേ പറഞ്ഞിട്ടില്ലല്ലോ ..
കുഞ്ഞാമൻ സ്വയം പറഞ്ഞു..
താൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം മനസ്സിലായന്നെ മട്ടിലാണ്, തക്ക സമയത്ത് തന്നെ ചിങ്ങൻ അമ്പുവിൻ്റെ രംഗപ്രവേശം .. ഒന്നാം കാര്യസ്ഥനായ കുഞ്ഞാമൻ നമ്പ്യാരുടെ തീഷ്ണമായ നോട്ടം നേരിടാനാവാതെ, പതുങ്ങിക്കൊണ്ട് ശീല തുണിയുമായി വന്ന ചിങ്ങൻ അമ്പു,വടക്കെപ്പുറം വഴി കടന്നു കളയാൻ തക്കം പാർത്തിരുന്നപ്പോഴാണ് ഗുരിക്കളച്ചൻ ചിങ്ങൻ അമ്പുവിനെ കണ്ടത്..
പൂമുഖ മുഖപ്പിലെ ചാരുകസേരയിലി യി രു ന്ന് മുറുക്കാൻ ചെല്ലത്തിൽ നിന്നും ഇളം വെറ്റില എടുത്ത് അതിൻ്റെ തളിര് നുളളിയെടുത്ത് അല്പം പുകയിലയും, ചുണ്ണാമ്പും, അടക്ക കഷ്ണിച്ചതും ചേർത്ത് നന്നായി മടക്കി, വായ്ലോട്ട് വച്ച് അരികത്ത് വച്ചിട്ടുള്ള കോളാമ്പിയിലേക്ക നീട്ടി തുപ്പിക്കൊണ്ട് തൂണിൻ്റെ മറവിൽ നില്ക്കുക്കുകയായിരുന്ന ചിങ്ങൻ അമ്പുവിനെ വിളിച്ചു..
റാൻ...
അനുസരണയുള്ള കുഞ്ഞാടായി അമ്പു ...
പാവത്താനായി നിലകൊണ്ട അമ്പുവിനോട് കുരിക്കളച്ഛൻ പറഞ്ഞു ..
എനി ഇങ്ങനെ വൈകിക്കണ്ട കെട്ടാ.. വൈകിച്ചാൽ നിന്നയിടെയിനി കാണൂല കെട്ടാ..
ഉം.. പോട്..
അമ്പു ശരവേഗത്തിൽ സ്ഥലം വിട്ടു..
No comments:
Post a Comment