അഭ്രപാളിയിലെ മായക്കാഴ്ചകൾ .. (ലേഖനം)
=================================
"വലിയ സിനിമ ഹാളിൽ ഏറ്റവും പിന്നിലിരുന്ന് അഭ്രപാളിയിൽ മിന്നിത്തെളിയുന്ന മായിക കാഴ്ചകൾ കണ്ടു രസിക്കാത്തവർ തുലോം കുറവായിരിക്കും അല്ലെ? പണ്ടുകാലത്ത് 70mm സിനിമാസ്കോപ്പ് സിനിമ തിയ്യറ്റുകളിൽ ഉയർന്ന ക്ലാസ്സിൽ സിനിമ കാണുക എന്നാൽ സ്വർഗ്ഗം ലഭിക്കുക എന്നായിരുന്നു. ഇപ്പോൾ വലിയ വലിയ മാളുകൾ കേന്ദ്രീകരിച്ചും,, അല്ലെങ്കിൽ തീയ്യേറ്റർ കോംപള്സുകളിലുമായുള്ള ഡോൾബി സിസ്റ്റം മൾട്ടിപ്ലക്സ് ഡിജിറ്റൽ തീയ്യേറ്ററുകൾ Satelite Broad cast ചെയ്യുന്ന രീതിയിൽ എത്തിയിരിരിക്കുന്നു .. പണ്ട് ഫിലിം പെട്ടി ചുമന്ന് കൊണ്ടുവന്ന് ഒരോ റീലുകളായി Rebind ചെയ്ത് പ്രൊജക്ട് ചെയ്ത് കാണിച്ചിരുന്ന സ്ഥാനത്തു നിന്ന്, ഇന്ന് നമ്മുടെ വിരൽ തുമ്പിലേക്ക് ലോകം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ, അതിൽ നിന്നും വിഭിന്നമല്ല സിനിമ ലോകവും..
പണ്ട് നാട്ടിൻ പുറങ്ങളിൽ സായാഹ്നങ്ങളെ സമ്പുഷ്ടമാക്കിയിരുന്ന പഴയ ഓല മേഞ്ഞ ടാക്കീസിലിരുന്ന് വെള്ളിത്തിരയിൽ മിന്നിമറയുന്ന സിനിമ കാഴ്ചകൾ കണ്ടു രസിച്ച പഴയ ബാല്യത്തിൽ നിന്ന് പുത്തൻ ലോകത്തിലെ ഇത്തിരി പോരുന്ന കുഞ്ഞൻ മൊബൈൽ സ്ക്രീനിൽ കാണാൻ പാകത്തിൽ സിനിമയും നമുക്ക് കാണാനാകുന്നു..സാങ്കേതിക വിദ്യ വളർന്നു വന്നപ്പോൾ വലിയ സ്ക്രീൻ കാഴ്ചകൾ വീട്ടകങ്ങളിൽ പോലും കാണാമെന്നായി.. ആദ്യ നിശബ്ദ ചിത്രമായ ബാലൻ, ശബ്ദചിത്രമായ വിഗത കുമാരൻ മുതൽ കറുപ്പും വെളുപ്പം സിനിമകൾ മുതൽ തുടർന്നുള്ള ഈസ്റ്റുമാൻ കളർ സിനിമകളും പിന്നീടങ്ങോട് മലയാളമടക്കമുള്ള ഇന്ത്യൻ സിനിമ ലോകം വിസ്തൃതി പ്രാപിച്ചത് പെട്ടെന്നായിരുന്നു ..
ഗ്രാമീണ മേഖലകളിലെ സി ക്ലാസ്സ് ടാക്കീസുകൾ തൊട്ട് നഗരപ്രദേശങ്ങളിലെ B ക്ലാസ്സും, പിന്നെ 70mm A/C വരെയുള്ള A class തീയ്യേറ്ററുകളും, കേരളത്തിൽ അങ്ങോളമിങ്ങോളം നിലനിന്നുപോന്നിരുന്നു, 90 കളുടെ അവസാനം വരെയെങ്കിലും .. വിസിഡി യും ,സിഡി യുമൊക്കെ വ്യാപകമായപ്പോൾ സിനിമ വ്യവസായങ്ങൾക്ക് മങ്ങലേല്പിച്ചുവെങ്കിലും ഡിജിറ്റലൈസേഷൻ വരികയും, ഇൻറർനെറ്റ് വ്യാപകമാവുകയും ചെയ്തതോടെയാണ് ഗ്രാമീണ മേഖലയിലെ സിനിമ ടാക്കീസുകൾക്ക് കൂടുതൽ കഷ്ടകാലം തുടങ്ങിയത്.. ഗ്രാമീണ മേഖലകളിലെ ചെറിയ കവലകളുള്ള സ്ഥലങ്ങളിൽ പോലും ഉണ്ടായിരുന്ന ടാക്കീസുകൾ സിനിമ പ്രേക്ഷകരുടെ കുറവു കാരണം 95 ശതമാനം വരെ പൂട്ടിപ്പോവുകയോ, അവിടങ്ങളിൽ വെറെ വ്യവസായങ്ങൾ ആരംഭിക്കുകയോ ചെയ്തു .. എന്നാൽ സി ക്ലാസ്സ് വിഭാഗത്തിൽപ്പെട്ട അത്യപൂർവ്വം സിനിമ കൊട്ടകകൾ ഇന്നും ചിലയിടങ്ങളിൽ അതിജീവനത്തിനായ് പൊരുതി നില്ക്കുന്നുവെന്നത് വേറിട്ട കാഴ്ച തന്നെയാണ്.. അതിലേക്ക് വഴിയെ വരാം.
ഞാൻ ഏതാണ് ആദ്യമായി കണ്ട സിനിമ എന്നത് ഓർമ്മയിൽ തങ്ങി നില്ക്കുന്നില്ല , എങ്കിലും വളരെ ചെറുപ്പത്തിൽ അച്ഛൻ്റൊപ്പം കുടുംബസമേതം കണ്ണൂർ NS ടാക്കീസിൽ നിന്ന് സിനിമ കണ്ടതായി അവ്യക്തമായി ഓർക്കുന്നു .. ഓർമ്മയിൽ തെളിഞ്ഞു വന്ന എൻ്റെ ആദ്യത്തെ സിനിമ കാത്തൽ ഏതെന്നു ചോദിച്ചാൽ, തച്ചോളി അമ്പു എന്ന നസീർ സിനിമ എന്നാണുത്തരം,. അതൊരു സിനിമ കോപ്പ് ആയിരുന്നു ,ആയതും കണ്ണൂർ NS ടാക്കീസിൽ നിന്നായിരുന്നു .. പിന്നീട് എൻ്റെ, കൗമാര യൗവ്വനകാലങ്ങളിൽ എത്രയെത്ര സിനിമകൾ കണ്ണൂരിലും പരിസരങ്ങളിലുമായി കണ്ടുവെന്നോ..
എൻ്റെ ജന്മദേശമായ കൂടാളിയിലും സമീപ പ്രദേശങ്ങളിലും ധാരാളം സിനിമ ടാക്കീസുകൾ 1980കളിൽ ഉണ്ടായിരുന്നു ..
കൂടാളി ഹൈസ്കൂളിന് തൊട്ടു പിറകിലായി. കൂടാളി തണ്ടപ്പുറം റോഡിന് അഭിമുഖമായി വളരെക്കാലം പ്രവർത്തിച്ചു പോന്ന ടാക്കീസായിരുന്നു, കൂടാളി സുവർണ്ണ .. അവിടുത്തെ സിനിമ പ്രദർശനം തുടങ്ങിയ വർഷം കൃത്യമായി ഓർമ്മയിലില്ല .. 70 കളുടെ അവസാന കാലത്താണെന്നാണെൻ്റെ ഓർമ്മ ..
ഒരു കാര്യം ഇപ്പോഴും ഓർമ്മയിലുണ്ട്, അതായത് അവിടുത്തെ ഉദ്ഘാടന സിനിമ "അർച്ചന ആരാധന " ആയിരുന്നു ..
അക്കാലങ്ങളിലെ സിനിമ പ്രദർശന വിളംബരം ഏറെ കൗതുകകരമായിരുന്നു .. ഞങ്ങളുടെ ഗ്രാമപ്രദേശത്ത് വയൽ വരമ്പിലൂടെ ചെണ്ടകൊട്ടി സിനിമ നോട്ടീസ് വിളംബരം ചെയ്യുകയും പ്രധാന ഇടങ്ങളിലും, ആളുകൾ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന ചായപ്പീടികൾ മുതലായ സ്ഥലങ്ങളിൽ ' സിനിമ നോട്ടീസ് പതിപ്പിക്കുകയുമായിരുന്നു അക്കാലങ്ങളിൽ ചെയ്തു പോന്നിട്ടുള്ളത്... പ്രധാന കവലകളിൽ കാറിൽ മൈക് അനൗൺസ്മെൻറും പതിവായിരുന്നു ..
"കൂടാളി സുവർണ്ണ ടാക്കീസിൽ നാളെ മുതൽ പ്രദർശനം ആരംഭിക്കുന്നു ..അർച്ചന ആരാധന "
ഇന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്നു .. അർച്ചന ആരാധനക്ക് ശേഷം വന്ന പത്മവ്യൂഹമാണ് കൂടാളി യിൽ നിന്ന് ഞാൻ കണ്ട ആദ്യ സിനിമ.. ആകെ പത്തോളം സിനിമകൾ മാത്രമേ അവിടെ വച്ച് കണ്ടിട്ടുണ്ടാവുകയുള്ളൂ.. സമീപ പ്രദേശങ്ങളായ കുടുക്കി മെട്ട സീന, വാരം ജനത, പിന്നീട് വന്ന ചാലോട് വൈശാഖി, മട്ടന്നൂർ നഗരത്തിലെ സഹീന, പ്രിയ പിന്നെ കണ്ണൂരിത ലെ പ്രഭാത് ഒഴികെ ഉള്ള തീയ്യേറ്റുകളിൽ നിന്നെല്ലാം (പ്രഭാതിൽ ഇംഗ്ലിഷ് സിനിമകളായിരുന്നു കൂടുതൽ, മാത്രമല്ല പ്രഭാത് വളരെ മുന്നേ പൂട്ടിപോവുകയും ചെയ്തു) സിനിമകൾ കണ്ടു പോന്നു, അന്നൊക്കെ സിനിമ ടാക്കീസിൽ പോയി സിനിമ കാണുക എന്നത് വലിയ ഹരമായിരുന്നു, മാത്രവുമല്ല, സിനിമ തുടങ്ങാൻ വൈകിയാലോ,കരൻറ് പോയാൽ ജെനറേറ്റർ start ചെയ്യാൻ വൈകിയാലാ, അതുമല്ലെങ്കിൽ ഇഷ്ടതാരത്തിൻ്റെ പ്രകടന പരത കൊണ്ടോ, നീട്ടി ചൂളമടിക്കുന്നതോ തീയ്യേറ്ററിൻ്റെ ഉള്ളിലെ അനുഭൂതിയായിരുന്നു...
പിന്നീട് വീഡിയോ കാസറ്റിൻ്റെയും സിഡി യുടെയും വരവോടെ പ്രദർശനം നിലച്ചുപോയത് ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല.. നഗരങ്ങളിലുമാണ് .. മട്ടന്നൂർ പഴയ സ ഹീന പൂട്ടിപ്പോവുകയും ആധുനിക കാലത്ത് Multiplux ആയി മറ്റൊരു സ്ഥലത്ത് പ്രദർശനം ആരംഭിക്കുകയും ചെയ്തു..അങ്ങിനെ പ്രധാന സ്ഥലങ്ങളിലും മാളുകളിലും ഇപ്പോൾ പ്രദർശനം വീണ്ടും തുടങ്ങുന്നുണ്ട്.. അക്കാലങ്ങളിൽ പത്രങ്ങളിൽ സിനിമ പ്രദർശന പരസ്യം സാകൂതം ശ്രദ്ധിക്കുമായിരുന്ന ബാല്യമായിരുന്നു എൻ്റെത്..
കണ്ണൂർ ജില്ലക്ക് വെളിയിൽ നിന്ന് എറണാകുളം ഷേണായീസിൽ നിന്ന് സിനിമ കണ്ട ഒരു ഓർമ്മയുണ്ട്.. അതും അച്ഛൻ്റെ കൂടെ ഏതോ ഒരു യാത്ര പോയപ്പോഴായിരുന്നു .. ഷേണായീസ് തീയ്യേറ്റർ എക്കാലത്തേയും മികച്ച തീയ്യേറ്റർ ആയിരുന്നു .. സിനിമ ശാലകളുമായി ബന്ധപ്പെട്ട സ്ഥലപ്പേരുകൾ തന്നെ കൊച്ചിയിലുണ്ട്'..പത്മ വഴി, മേനക വഴി എന്നൊക്കെ ബസ്സിൻ്റെ ബോഡുകളിൽ കാണാം..
മറ്റൊരു അനുഭവം പറയാനുള്ളത്, ഐടിഐ പoനത്തിന് ശേഷം, അപ്രൻ്റിഷിപ്പിന് വേണ്ടി മദ്രാസിൽ (ഇന്നത്തെ ചെന്നൈ) ചെന്നപ്പോൾ, ഞങ്ങൾ താമസിച്ചു പഠിച്ച സ്ഥലമായിരുന്നു, ആവടി.. അവിടെ "കുമരൻ '' എന്നു പേരുള്ള സിനിമ ടാക്കീസ് ഉണ്ടായിരുന്നു .. 1989,90ലായിരുന്നു സംഭവം.. ആ ടാക്കീസിൽ എന്നും മലയാള പടമായിരിക്കും ഉണ്ടാവുക.. മിക്കവാറും ജയൻ്റെ ഹിറ്റു സിനിമകളാവും കാണുക...സബർബൻ റെയിൽവേയുടെയും, മറ്റു റയിൽ പാളങ്ങളും മുറിച്ച് കടന്ന് സൈക്കിൾ വാടകക്കെടുത്ത് ഞങ്ങൾ പത്തോളം മലയാളി പയ്യന്മാർ ടാക്കീസിൽ പോകും, മിക്കവാറും ശനിയാഴ്ചകളിൽ... അവിടെ നടക്കുന്ന സംഗതി എന്തെന്നു വച്ചാൽ പ്രശസ്ത മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നു എന്ന നാട്യത്തിൽ നീല ചിത്ര രംഗങ്ങൾ തിരുകിക്കയറ്റിയായിരുന്നു മിക്കപ്പോഴും പ്രദർശനം തുടരുക.. ആദ്യകാലങ്ങളിൽ ഇത്തരം കാര്യങ്ങളിൽ ധാരണയില്ലാതെ സിനിമ കാണുകയായിരുന്നെങ്കിൽ, പിന്നീട് ചെറുപ്പത്തിൻ്റെ ചോര തിളപ്പിൽ അവിടെക്ക് പോവുക പതിവാക്കി .. അതിന് വിരാമമുണ്ടായത് ഒരിക്കൽ സിനിമ കഴിഞ്ഞ് വരുമ്പോൾ പോലീസ് കൈകാണിച്ചു നിറുത്തി .. ഞങ്ങൾ ഡിഫൻസ് ഫാക്ടറിയിൽ അപ്രൻറി ഷിപ്പിന് വന്നവരാണെന്ന് ID കാണിച്ചപ്പോൾ ബഹുമാനത്തോടെ പെരുമാറുകയും ഞങ്ങൾക്ക് എക്സ്കോർട്ടു തന്നു കൊണ്ട് കൂട്ടത്തിൽ മലയാളം സംസാരിക്കുന്ന കന്യാകുമാരിക്കാരനായ ഒരു പോലീസ് കാരൻ പറഞ്ഞത് ഈ മേഖല പോക്കറ്റടിക്കാരുടെ കേന്ദ്രമാണ് ഇനി ഇങ്ങനെ വരരുതെന്നായിരുന്നു .. അങ്ങിനെ എന്തെല്ലാം അനുഭവങ്ങൾ..
എൻ്റെ ഒരു കസിനുണ്ട്.. സിനിമ കാണാനായി കോഴിക്കോട് ജില്ലയിൽ വരെ പോയിട്ട് സിനിമ കാണുമായിരുന്നു .. സിനിമ ഭ്രാന്തന്മാർ കുറെ പേരെ അറിയാം..
അതു പറയുമ്പോഴാണ് പറയാൻ ബാക്കി വച്ച കാര്യം ഓർമ്മ വന്നത്.. ഇന്നും ലാഭേച്ച ഒട്ടും ചിന്തിക്കാതെ നാലു പേർ മാത്രമായാൽ പോലും സിനിമ കാണിക്കുന്ന ഒരു ടാക്കീസ്, എൻ്റെ ഇപ്പോഴത്തെ വാസസ്ഥലമായ കീഴല്ലൂരിനടുത്ത പ്രദേശമായ വേങ്ങാട് എന്ന സ്ഥലത്തുണ്ട് ..
"വേങ്ങാട് റാണി "
ശ്രീധരൻ എന്ന വ്യക്തിയാണ് ഈ ടാക്കീസ് ആരംഭിച്ചത്.. ഒരു പാട് വർഷക്കാലം അദ്ദേഹം ഈ സിനിമ ശാലയെ ഔ പാട് കാലം കൈപിടിച്ച് കൂടെ നിറുത്തി.. ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ ശ്രീജിത്ത് ആണ് ഇപ്പാൾ കൈകാര്യം ചെയ്തു പോരുന്നത് .. ടിക്കറ്റ് വിതരണം തൊട്ട് proection. റൂമും വരെ കൈകാര്യം ചെയ്തു കൊണ്ട് തികച്ചും വൺ മാൻ ഷോയിലൂടെ അതിജീവനത്തിൻ്റെ മാർഗ്ഗം തേടുകയാണ് ആധുനിക കാലത്തും വേങ്ങാട് റാണിയെ പോലുള്ള ടാക്കീസുകൾ ..കീഴല്ലൂർ,അഞ്ചരക്കണ്ടി, വേങ്ങാട് പ്രദേശത്തുള്ളവരുടെ നല്ല സഹകരണം പലപ്പോഴും വേങ്ങാട് റാണിക്ക് ലഭിക്കാറുണ്ട്..
രസകരമായ വസ്തുത, നാളിതെവരെയായി എനിക്ക് അവിടെ നിന്ന് ഒരു സിനിമ പോലും കാണാൻ സാധിച്ചിട്ടില്ലെന്നതാണ് .. വളരെ അടുത്തായിട്ടും .ഇന്ന് ലോകം നമമുടെ വിരൽ തുമ്പിൽ എത്തിയിട്ടുണ്ടെങ്കിലും, ഗ്രാമീണതയുടെ മുഖമുയുള്ള റാണീ ടാക്കീസുപോലുള്ള ഇടങ്ങളിൽ പോയിരുന്ന് സിനിമ കാണുവാനും, നേരത്തെ പറഞ്ഞതു പോലെ നീട്ടി ചൂളമടിക്കാനുമുള്ള മോഹം എന്നെങ്കിലും സാഫല്യമാകുമെന്നാശിക്കാം !!
by
@ copy Right Reserved ..
കൃഷ്ണ കുമാർ കൂടാളി
ഗോകുലം, കീഴല്ലൂർ
No comments:
Post a Comment