കാപത്ത് വയ്ക്കാൻ കഴിഞ്ഞില്ല പിന്നെയും
ആപത്തിൽ രൂപത്തിലാധികൾ വന്നിട്ടും!!
ആടിത്തിമർക്കയായ് ജീവിത വേഷങ്ങ-
ളാടുന്ന പെൻഡുലം പോലെയനിശ്ചിതം..!!
കാല ചക്രം ചുറ്റിത്തിരിയുന്നു പിന്നെയും
കാലിക തിടമ്പേറ്റി നൃത്തമാടുന്നരൂപികൾ !!
യൗവനങ്ങൾ ഹോമകുണ്ഡത്തിലർപ്പിച്ച്,
യുവത ചേക്കേറുന്നു പുതു ലാവണങ്ങളില്‍ !!
മിണ്ടാതെ, മണ്ടണമെന്ന തിട്ടൂരം പിന്നെയും,
മണ്ടനെ പോലെ, കണ്ടില്ലെന്നു നടക്കണം പോലും!!
വമ്പന്മാര്‍ നിങ്ങളമ്പേ, വമ്പോടിരിക്കുവോര്‍ ?
അമ്പോറ്റി പോലും, തല കുമ്പിടുന്നയ്യോ കഷ്ടം!!
ആൽമരമൊന്നക്ഷീണമായ് നില്പൂ, പിന്നെയും,
കാല്‍ വളക്കിലുക്കത്താല്‍ നാടാകെ ഉണരവെ,
ഓർത്തിടുന്നു ഞാനാ, നല്ല നാളുകൾ പിന്നെയും,
കീർത്തിയേറും, ജന്മനാട്ടിൻ പെരുമയോടെന്നും, !!
കാപത്ത് വയ്ക്കുവാനോര്‍ക്കുക , പിന്നെയും !!
ആപത്തും, ആകുലതകളും ആഗമിക്കും മുമ്പേ,
തൈപത്തു വയ്ക്കൂ, കാലിടറും മുമ്പെയെങ്കിലും,
ആ ,പത്ത് ലക്ഷമായ് ലക്ഷ്യമണയട്ടെ സാദരം.!!
@Copy Right Reserved.
കൃഷ്ണകുമാർ.കൂടാളി
ദോഹ, ഖത്തർ..
No comments:
Post a Comment