''അഗ്നിശിഖ'' (നീണ്ട കഥ)
========================
ദളം-1 (ജ്വാല)
''ദീപ നാളങ്ങൾ കാറ്റിൽ ഉലയുന്നുണ്ടെങ്കിലും, തൂക്കുവിളക്കിന്റെ പ്രഭയാൽ മുഖത്തെഴുത്ത് പുരോഗമിക്കുകയാണ്...
നിലത്തു കുത്തി നിറുത്തിയ കുത്തു വിളക്കിൽ നിന്നുള്ള പ്രകാശവും രംഗപടത്തിനു കൊഴുപ്പേകുന്നുണ്ട്....മേലെടുത്തുങ്ങല്‍ എന്നു നാട്ടുകാര്‍ ബഹുമാനപ്പുരസ്സരം വിളിക്കുന്ന മേലേടത്ത് കാവിന്‍റെ മതിൽ കെട്ടിനപ്പുറത്തു, ഒതുക്ക് കല്ലിന്റെ ഇടതു വശത്തെ ചെമ്പകച്ചോട്ടിലാണ് തുണികൊണ്ട് ചുറ്റുമറകെട്ടിയിട്ടുള്ളത് ...,
മുകളിൽ പനമ്പട്ട കൊണ്ടുള്ള മേലാപ്പും.... താഴെ, ഭംഗിയോടെ മെടഞ്ഞ ഓലപ്പായയിൽ കിടന്ന് ചായില്യച്ചോപ്പും കരിമഷിയും, മഞ്ഞളും നൂറും, വെള്ള നിറത്തിന് അരി കൊണ്ടുള്ള ചാന്തുമൊക്കെയായി ഈർക്കിൽ കൊണ്ട് ആരാണാവോ തന്റെ മുഖത്തെഴുതുന്നത്, ഈ പാതിരാവിൽ.?വ്രതാനുഷ്ഠാനങ്ങളോടെ വെള്ളക്കച്ച തറ്റുടുത്ത്,വീരാളിപ്പട്ടുടുത്തു അണിയലങ്ങൾ അണിഞ്ഞ് മുഖത്തെഴുത്ത് കഴിഞ്ഞ തന്റെ നേർക്ക് വട്ടക്കണ്ണാടി നീട്ടിയതും ആരാണ്? ചെമ്പകവും, കലശത്തറയും കടന്ന് അണിയറക്ക് മുന്നിൽ മുറ്റവും, വളപ്പും നിറയെ പുരുഷാരങ്ങൾ കാത്തിരിക്കുകയാവും, തെയ്യപ്പുറപ്പാടിനായി.. ആ സുരതാളത്തോടെ ചെണ്ടമേളം ഉയർന്ന് കേൾക്കുണ്ട് .. താളത്തിന് കൊഴുപ്പേകാൻ ചേങ്ങിലയും, ചീനക്കുഴലും കാണും..
കണ്ണാടിയിലേക്ക് ഒന്നേ നോക്കിയുള്ളൂ... കുത്തി നിറുത്തിയ കത്തു വിളക്കിൽ നിന്നുള്ള പ്രഭ കണ്ണാടിയിൽ പ്രതിഫലിച്ചപ്പോൾ, ആ ദീപത്തിൽ നിന്ന് ഉയിർ കൊണ്ട അഗ്നി സ്പുലിംഗം തന്റെ കണ്ണകളിലേക്ക് പടർന്നു കയറി രൗദ്ര ഭാവം പൂണ്ടു, തന്റെ തലച്ചോറിലേക്ക് പേരറിയാത്ത അജ്ഞാത ശക്തി സന്നിവേശിക്കുകയും ശരീരമാകെ വിറയൽ ബാധിക്കുകയും, കാൽ വളകൾ കിലുക്കി ആർത്തട്ടഹാസത്തോടെ അലറി വിളിക്കുകയും ചെയ്തുവത്രെ...... കല്ലാടീ...!!!
കല്ലാടിമാർ കൈകൾ ബലമായി പിടിക്കുന്നുണ്ടെങ്കിലും, ആ സുര വാദ്യത്തിൽ മയങ്ങിയ താൻ ദൈവച്ചേകോനായി മാറുകയാണെന്നും, കൊടുനാക്കിലയിൽ അരിയും, തിരിയും വാങ്ങി,അണിയറയ്ക്കുള്ളിലെ ഭദ്രദീപത്തിലേക്ക് നോക്കി അരിയെറിഞ്ഞ്, അവിടുത്തെ പ്രഭയാൽ "വരവിളി " തന്നിലേക്ക് പ്രവേശിച്ച് താൻ ഉറക്കെ പറഞ്ഞത്രെ...
'ഗുണം വരും പൈതങ്ങളെ, ഗുണം വരും''... എന്റെ കന്നി രാശി സന്നിധാനം മുൻപേതുവായിട്ട് കൈയ്യെടുത്തു പോരുന്ന കാലത്തിങ്കൽ കുഞ്ഞി കുട്ടി പൈതങ്ങൾക്കും, നാല്ക്കാലികൾക്കും, ഗുണം വരും, ..ഗുണം വരും...
ഗുണം വരും കർത്താക്കന്മാരെ .. അകത്തൂട്ടി കർത്താക്കന്മാരെ ... ഗുണം വരും...''
"വാദ്യം, വാദ്യം " .. ആരോ വിളിച്ചു പറഞ്ഞു..
ഇത്രയുമായിട്ടും, തനിക്ക് ഉ ടവാൾ കിട്ടിയില്ലല്ലോ എന്നോർത്ത് കൊണ്ടിരിക്കെയാണ്...
...ട്ടീം ...
വലിയൊരു ശബ്ദം കേട്ടുകൊണ്ടാണ് ഉഷ ഞെട്ടിയുണർന്നത്.. അവള്‍ ഓടിച്ചെന്നു സുമേഷിനെ താങ്ങി നിറുത്തി..
സുമേഷ്.ഉറക്കത്തിനിടെ കട്ടിലിൽ നിന്ന് ഉരുണ്ട് പിരണ്ട് താഴെക്ക് വീണതാണ് ..
''ഉയ്യി ഏട്ടാ എന്തെങ്കും, പറ്റിയോ''? ഉഷ ചോദിച്ചു..
ഒന്നൂല്ലണേ....ചമ്മലോടെ സുമേഷ് പ്രതികരിച്ചു...
ഭഗവതീ... കമ്മ്യൂണിസ്റ്റ് ആയ താനിന്നേവരെ അങ്ങിനെ വിളിച്ചിരുന്നില്ല ... ഇപ്പോഴെന്താ ഇങ്ങനെ .. എന്നിലേക്ക് നിയോഗം പോലെ "വര വിളി " എത്തുകയാണോ?''വാശാല്‍'' പ്രയോഗങ്ങളും അലര്‍ച്ചയും ഒക്കെ കേട്ടെന്നു ഉഷ പറഞ്ഞപ്പോഴാണ് സംഗതികളുടെ ഗൌരവം അവനു ബോധ്യമായത്..
സുമേഷ് പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് അപ്പൻ കിടക്കുന്ന തൈലങ്ങളുടെ ഗന്ധം നിറഞ്ഞ് നില്ക്കുന്ന മുറിയിലേക്ക് ചെന്നു ... ചലനശേഷി നഷ്ടപ്പെട്ട വൃദ്ധനായ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് ആ മകൻ കണ്ടു.. ഒന്നും ഉരിയാടാനാകാതെ ആ മകൻ തിരികെ നടന്നു..
*******
"ഉയ്യെന്റ ദൈവേ "
"ഉയ്യെന്റ ദൈവേ "
മിന്നൽ പിണർ പാഞ്ഞു പോയത് തന്റെ നെഞ്ചിലൂടെയാണെന്ന് തോന്നിപ്പോയി അയാൾക്ക് ...
എത്ര പെട്ടെന്നാണ് മാനം കറുത്തു തുടങ്ങിയതും, വടിവാൾ വീശിയതും ഇടിനാദം മുഴങ്ങിയതും.. ഞെട്ടലിൽ നിന്ന് നമുക്തനാവാൻ നിമിഷങ്ങളോളം വേണ്ടി വന്നു ..ഗൃഹാതുരത്വ സ്മരണകളാല്‍,ജന്മ നാടിനെ കുറിച്ച് ഊറ്റം കൊള്ളുമായിരുന്ന അയാൾ, ഇന്നിതാ വീണ്ടും പിറന്ന മണ്ണിലൂടെ നടക്കുയാണ് , ഗ്രാമ വീഥികളിലൂടെ .ചിന്താ മഗ്നനായി,തൊടികളും പാടവരമ്പുകളും പിന്നിട്ടു,മഞ്ഞക്കാട് തോട്ടിലെ പെട്ടിപ്പാലത്തിന്റെ കൈവരികളില്‍ പിടച്ചു ആലോചനാ പൂര്‍വ്വം നില്‍ക്കുമ്പോഴാണ് മിന്നല്‍ പിണര്‍ പാഞ്ഞു പോയത്..
ദേവ്യേ.. കാത്തോളണേ....
വിനു കൂട്ടൻ പറഞ്ഞതാ,, അച്ഛാച്ചാ കൊടയെടുക്കാണ്ടാ പോന്ന്?
മറവിക്കൂടുതൽ കാരണം കുടയെടുക്കാൻ കൂട്ടാക്കിയില്ല...
മനം നൊന്തു കേണു.. വീടണയാൻ ഇനിയും ഒന്നൊന്നര നാഴിക കഴിയണല്ലോ... എളയപ്പൻ ചന്തൂട്ടിപ്പെരുവണ്ണാനെ കണ്ടിട്ട് വരികയാണ്...
വൈദ്യം തനിക്ക് വഴങ്ങുമെങ്കിലും സ്വയ കാര്യങ്ങൾക്ക് മറ്റുള്ളവരുടെ സേവനമാണ് നല്ലത്... മൂന്നു തരം ഗുളികളും, ദശമൂലങ്ങളുടെ സമൂലം കഷായങ്ങളും , തങ്കഭസ്മപ്പൊടിയും ഇത്രയും തനിക്ക്.. സുമേഷിന് ഉപ്പൂറ്റിക്ക് വേദനക് പുരട്ടാനുള്ള പിണ്ഡ തൈലം .. ഉഷക്ക് രാസ്നാദി, നാരാണിക്ക് നീല ഭൃoഗ്യാദിയും .. പിന്നെ എളയമ്മ തന്നു വിട്ട ഉപ്പിലിട്ട മാങ്ങയും, ഇതെല്ലാം കൂടി, തുണി സഞ്ചിയിൽ കനക്കനെയുണ്ട് എടുത്ത് നടക്കാൻ ......കല്പാദങ്ങൾക്ക് നീരിറക്കമുള്ള തിനാൽ വേഗത്തിൽ നടക്കാനും വയ്യ...
പെട്ടിപ്പാലത്തിലെ കൈവരികൾ പിടിച്ച് നിലക്കവെ, അറിയാതെ ,ദൃഷ്ടികള്‍ മേലേടത്ത് കാവിലെ ദേവിയുടെ തിരുനടയിലേക്ക് ചെന്നത് .. അമ്മേ മഹാമായേ .. അപ്പന്‍റെ കൈത്തലം പിടിച്ചു ആദ്യമായി കാവിലെത്തിയതും.പിന്നെ പതിമൂന്നാം വയസ്സില്‍ കൊലധാരിയായി അരങ്ങേറ്റം കുറിച്ചതുമായ മേലേടത്ത് കാവ്..ചിറമ്മലെ കുഞ്ഞു തെങ്ങോലകള്‍ തന്നെ അങ്ങോട്ട് മാടി വിളിക്കുന്നത് പോലെ. അവിടുത്തെ ചെമ്പക പ്പൂക്കള്‍ക്ക് ഇപ്പോഴും അതെ സുഗന്ധം തന്നെ ആവും അല്ലെ...താനറിയാതെ കാല്‍പ്പാദങ്ങള്‍ അവിടേക്ക് ചലിക്കുകയാണ്...
*************
തന്റെ മനസ്സ് വർഷങ്ങൾക്ക് പിന്നിലേക്ക്, യൗവനകാലത്തേക്ക് പിന്നാക്കം പായുകയാണെന്ന് കിട്ടുണ്ണിപെരുവണ്ണാന് തോന്നി..
നീരൊഴുക്കുള്ള തോടുകളിലും, വണ്ണാത്തിക്കുണ്ടിലും ഒക്കെ ഊളിയിട്ട് നീന്തി മദിച്ചു നടന്ന നാളുകൾ, അമ്പലക്കര സ്കൂളിൽ പഠിക്കുമ്പോ, കൂട്ടുകാരനായ കുഞ്ഞമ്പു കൈക്കോറുടെ കൂട്ട് ഇപ്പോഴും ഉണ്ട്... കൈക്കോറോട് ഗോപി മാഷ് പറയും, കിട്ടുണ്ണി നല്ല കുട്ടിയാണ് എനിക്കും ഇഷ്ടം തന്നെ..
"പക്കേങ്കീ ആഡ്യത്തക്കാരനായ നിന്റെ കാർന്നോട് രാമളേപ്പന് അതൊന്നും പിടിക്കൂലല്ലോ
ആരേയും കൂസാത്ത ഭാവമാണ് കുഞ്ഞമ്പു കൈക്കോർക്ക് ... അതു കൊണ്ടാവും കുടുംബത്തിന് അനഭിമതനായതും,തറവാട്ടില്‍ പിറന്ന ഒരുത്തന്‍ കമ്മ്യൂണിസ്റ്റ് ആവ്യേ? ശിവ ശിവ,,
എന്നാല്‍ ..നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു താന്തോന്നിയായ കുഞ്ഞമ്പു നമ്പ്യാര്‍...കുറത്തിയാട്ടവും കഥകളി കമ്പവുമൊക്കെ യായി ഊരു ചുറ്റുമ്പോഴും സഹ ധാര്‍മ്മിണി ദേവകി തമ്പാട്ടിയെ മറക്കാറില്ല..കൂട്ടത്തില്‍ തന്നെയും...
കുറത്തിയാട്ടത്തിലെ കുറവനും കുറത്തിയും ആയി വേഷമിട്ട ആ നല്ല നാളുകള്‍...കുഞ്ഞമ്പു ക്കൈക്കൊര്‍ ഇപ്പൊ എവിടെ ആണാവോ ?
തോട്ടിറമ്പിലൂടെ നടന്ന് നണിയങ്കണ്ടി പാടശേഖരങ്ങൾക്ക് അപ്പുറത്തെ മഞ്ഞക്കാട്ടെ ഈ പട്ടിപ്പാലം കഴിഞ്ഞാൽ മേലേക്കാവ് തറവട്ടുകാരുടെ പുത്തരിക്കണ്ടങ്ങളാണ്.കണ്ടങ്ങൾക്ക് നടുക്കൂടെ നേർത്ത വരമ്പ് .. ഇരിപ്പൂ കൃഷിയായതിനാൽ വടക്കെക്കണ്ടത്തിൽ കാലി പൂട്ട് തകൃതിയായി നടക്കുന്നുണ്ട്... ഇടത്തെ കൈ കൊണ്ട് കലപ്പയിൽ പിടിച്ച് നിലം ഉഴകുന്ന മരപ്പലകയിൽ കയറി നിന്നുള്ള അഭ്യാസവും വലതുകൈയിൽ കമ്മട്ടിയും പിടിച്ച് വെളുവെളുത്ത മൂരികളുടെ മുതുകത്ത് ആഞ്ഞടിച്ചു കൊണ്ട് അവ്യക്ത ഭാഷയിൽ അവറ്റകളോട് ആജ്ഞാപിക്കുന്നത് വളരെ കൌതുകത്തോടെ നോക്കി നിക്കാറുണ്ടായിരുന്നു .. ചിലപ്പഴക്കെ വാസു മൂപ്പറ് ചോദിക്ക്യായിരുന്നു ..
"എന്താ കിട്ടുണ്യേ ഇങ്ങന നോക്കുന്ന്?" ഒന്ന് പോട് വേം... മൂരികൾക്ക് ഇന്റെ കണ്ണു കൊള്ളണ്ട " !
"ഞാളെ കണ്ണൊന്നും കൊള്ളൂല മൂപ്പറെ " എന്ന് പറഞ്ഞു പോന്നു.. അതീപ്പിന്നെ അങ്ങിനെ നോക്കി നിക്കാറില്ല .. ഈ പാടങ്ങളും കഴിഞ്ഞ് പടിഞ്ഞാറ് ആലിച്ചിറ ..അതിന്റെ വടക്കെ അറ്റത്ത് കാഞ്ഞിരമരവും.; തൊട്ടടുത്ത് കല്ല് പാകി തുമ്പുകൾ കെട്ടിയ കല്പ്പടവുകൾ കയറിയാൽ താഴെക്കാവിലെത്താം... അതിന് തൊട്ടു മുകളിലായി മേലെ ക്കാവ് .. ഇതാണ് മേലെക്കവു ആരൂഡ സ്ഥാനം ... തറവാട്ടിലെ കൊട്ടിലസ്ഥാനമാണ് ... അവിടെയാണ് ശ്രീപോർക്കലിയമ്മ കുടികൊള്ളുന്നത്...
കിഴക്കേ അതിരിലെ ചെമ്പകം നേരത്തെ പൂത്തു തുടങ്ങിയോ?മിന്നി തിളങ്ങുന്ന തന്റെ തല മൊട്ടയിൽ, ചെമ്പക പൂക്കൾ ഉതിർന്ന് വീണപ്പോഴാണ് കിട്ടുണ്ണി പെരുവണ്ണന്‍ മുകളിലോട്ടു നോക്കിയത്...തന്റെ കര്‍മ്മ വീഥിയില്‍ സാക്ഷിയായ ചെമ്പക മരത്തോടു അതിയായ പ്രിയം അദേഹത്തിന് തോന്നിയത് കൊണ്ടാവും, ചെമ്പക മരവും, അദ്ദേഹത്തോട് സമാദരം പ്രകടിപ്പിച്ചതെന്ന് അയാള്‍ക്ക് സ്വയം തോന്നി..കഴിഞ്ഞാൽ കാണുന്ന കാഞ്ഞിരമരവും കടന്നാൽ എടത്തോട്ടുള്ള വ കളിയാട്ടക്കാലത്തിനു ശേഷം.നാലഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ,താനീ മേലേക്കാവിലെ കളിയാട്ടക്കാവിലെത്തുന്നത് ..... ''കര്‍ക്കിടകൊത്ത്'' കഴിഞ്ഞ പറമ്പില്‍ കാലം തെറ്റി മഴ പെയ്തതുകൊണ്ടാകാം,പറമ്പ് മൊത്തം വീണ്ടും പച്ചപ്പാല്‍ നിറഞ്ഞിരിക്കുന്നു...തോടികള്‍ നിറയെ കമ്മ്യൂണിസ്റ്റ് പച്ചയും,കുറുന്തോട്ടിയും.. കുറുന്തോട്ടി കണ്ടപ്പോള്‍ കുറച്ചു പറിച്ചെടുക്കാന്‍ തോന്നി..പാരമ്പര്യ വൈദ്യര്‍ കൂടിയായ കിട്ടുണ്ണി പ്പെരുവണ്ണാനു അല്‍പ സോല്പം വൈദ്യവും വശമുണ്ട് ..ഇവിടെ എത്തിയാല്‍, തിരിച്ചു പോകും വരെ, സമയം കടന്നു പോകുന്നത് അറിയില്ല.മനസ്സിനു വല്ലാത്ത കുളിര്‍മ്മ .തെക്കിനിയില്‍ ദേവകിയമ്മ കാണും...അണിയറ കാവില്‍ പോയി ദേവിയെ ധ്യാനിചെന്നു വരുത്തി,നേരെ തെക്കിനിഭാഗതെക്ക് നടന്നു...അവിടെ എത്തി നീട്ടി വിളിച്ചു
''അമ്മ തമ്പുരാനേ.''
വാതില്‍ മെല്ലെ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ...പഴകിയ വാതിലായതിനാല്‍ തുറക്കാന്‍ ഇത്തിരി പ്രയാസമുണ്ട്..കൂടാതെ കിരുകിരാ ശബ്ദവും...വാതില്‍ തുറന്നപ്പോള്‍ കിട്ടുണ്ണി പെരുവണ്ണാനെ കണ്ടു, ദേവകിയമ്മ.. വെറ്റിലക്കറ പുരണ്ട പൊട്ടിയ പല്ലുകൾക്കിടയിലൂടെ മുറുക്കാൻ നീട്ടിത്തുപ്പിക്കൊണ്ട് കുംഭ കുലുങ്ങിച്ചിരിച്ചു
''ആരിത് കിട്ടുണ്ണിയോ? കൊറേ നാളായല്ലോ കണ്ടിട്ട് ?
അനക്ക് തോന്നുന്നു തെയ്യം കയിഞ്ഞിറ്റ് നീ ഈട വന്നിട്ടില്ലാന്നു '' അല്ലെ ?
''ഇങ്ങുബാ കേരിയിരിക്ക്''
ഇറയത്തെ ബെഞ്ചില്‍ കയറി ഇരിക്കാന്‍ പറഞ്ഞിട്ടും അയാള്‍ ഇരിക്കാതെ വട്ടത്തൂണ്‍ചാരി നിന്നതെ ഉള്ളൂ
ഇപ്പൊ അത്ര പഴയകാലോന്നല്ലല്ലോ കിട്ടുണ്ണ്യേ..
''നീയ് ഈട വന്നിരിക്കപ്പാ''
ദേവകിയമ്മ എത്ര പറഞ്ഞിട്ടിട്ടും ആദരവോടെ തൂണും ചാരി തന്നെ നിന്നു...അത് കണ്ടപ്പോള്‍ അകത്തു നിന്ന് ''പടുതിരിക്ക''കൊണ്ട് വന്നു നിര്‍ബന്ധ പൂര്‍വ്വം ഇരിക്കാന്‍ പറഞ്ഞപ്പോള്‍ തിണ്ണ ഇറമ്പില്‍ പടുത്തിരിക്കയിട്ടു അതിലിരുന്നു .. ഞാള് ഈടത്തെ ഉപ്പും ചോറും തിന്നവനാണ്....അതൊന്നും മറക്കൂല്ല കേട്ടാ
"ഞാള് കൊല്ലത്തിലൊരിക്കല്ലേ ഇങ്ങളക്കാട്ടിലും ഉയരത്തിലിരിക്കൂളു"
...അന്ന് ഞമ്മള് മനുസനായിരിക്കൂലല്ലോ, ദൈവല്ലേ.. ദൈവ ചേകോൻ "!!.
പെരുംവയറും മൊട്ടത്തലയും കുലുങ്ങി, കുലിങ്ങി പെരുവണ്ണന്‍ ചിരിച്ചൂ...
അപ്പോഴും മതിലപ്പുറത്തു ചെമ്പകപ്പൂ ക്കള്‍ സുഗന്ധം ചൊരിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു...തുലാമാസ സന്ധ്യയില്‍ വീരാളി പട്ടു ചുറ്റി കലശത്തറ ഉണരുന്നതും കാത്തുകൊണ്ട്....
(കഥ ഇവിടെ അവസാനിക്കുന്നില്ല..തുടരും ..)
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂര്‍
@Copy Right Reserved.
NB:-കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. കഥയില്‍ തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കില്‍ സദയം പൊറുക്കുമല്ലോ .മനസ്സിലെ തെയ്യക്കാലത്തെക്കൊരു യാത്ര എന്നെ ഉള്ളൂ..
വാക്കുകളും നാടന്‍ പ്രയോഗങ്ങളും..ഉത്തര മലബാര്‍ ശൈലിയിലുള്ളതാണ്
1-പടുത്തിരിക്ക= ഓലകൊണ്ട് അരികു ഭംഗിയായിമെടഞ്ഞു ഇരിക്കാന്‍ ഉപയോഗിക്കുന്ന Mat ആണ് പടിത്തിരിക്ക
2-വാശാല്‍ =തെയ്യം കെട്ടുന്ന കോലധാരി ഭക്തനെ അനുഗ്രഹിക്കുന്നതിനായി വാക്കുകള്‍ പ്രയോഗത്തിനെ നെ ക്കുറിച്ച്..
3-ഉയ്യ്= പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ നാം അറിയാതെ ഉച്ചരിക്കുന്ന ഒരു വാക്ക്..
4-കര്ത്താവ്,അകത്തൂട്ടി കര്‍ത്താവ്= നായര്‍ തറവാടുകളിലെ സ്ഥാനികരെ കര്താവെന്നും, അവടുത്തെ സ്ത്രീകളെ അകത്തൂട്ടി കര്‍ത്താവെന്നും വിളിക്കുന്നു..
4-കല്ലാടി= തെയ്യച്ചേവകന്റെ സഹായിയെ വിളിക്കുന്ന പേര്..(ചില തെയ്യങ്ങളുടെ സഹായിമാരെ വിളിക്കുന്നത് വേറെ ചില സംജ്ഞകള്‍ കൊണ്ടാണ്
+++++++++++++++++++++++
''അഗ്നി ശിഖ'' (നീണ്ട കഥ)
+++++++++++++++++++++++
''അഗ്നി ശിഖ'' (നീണ്ട കഥ)
-----------------------------------------
ദളം-2-നനവുള്ള മൊഴികൾ ..
ഭാഗം -1
അയാളുടെ നോട്ടം ഇപ്പോഴും, ചെമ്പകത്തറയിലേക്ക് തന്നെയാണ് ... അകലങ്ങളിലേക്ക് ചിലപ്പൊഴൊക്കെ കണ്ണുകൾ പായുന്നുണ്ടെങ്കിലും .... ദേവകിയമ ഇടക്ക് എന്തോ ചോദിച്ചതൊന്നും കിട്ടുണ്ണിപ്പെരുവണ്ണാൻ കേട്ടില്ല... അയാളുടെ മനസ്സാകും അഭ്രപാളിയിലേക്ക് ഒരു പഴയ കാല ചിത്രം തെളിയുകയായിരുന്നു ... കുപ്പിവളക്കിലുക്കം പോലുള്ള പൊട്ടിച്ചിരിയും, കാൽ വളകിലുക്കവുമായി ഈ ചെമ്പകത്തറയിൽ ഉദയം കൊണ്ട മൗനാനുരാഗം..
എവിടെയായിരിക്കും, ന്റെ ചീരു? വണ്ണത്താൻ കുഞ്ഞപ്പക്കുറുപ്പിന്റെ മോൾ ചിരുതേയി ..?
വട്ടമുഖവും, വിടർന്ന നാസികയും, നിറഞ്ഞ നെറ്റിത്തട്ടവും ,ചുരുളൻ മുടിയിഴകളും, സുന്ദരമാ യ മുടിയിഴകൾ... ഇഴപിരിച്ച് മെടഞ്ഞു കെട്ടിയ കാർകൂന്തലിനിടിയിൽ ചൂടിയ ചെമ്പകപ്പൂക്കൾ.. ചുവന്ന ബ്ലൗസും ഒറ്റമുണ്ടും മാറത്ത് പുതച്ച പച്ചക്കരതോർത്തുമുണ്ടും .. നീളം കുറഞ്ഞ കൃശഗാത്രയായ ഒരു വെളുമ്പി പെണ്ണ് ...അമ്പലക്കര സ്കൂളില്‍ പഠിക്കുമ്പം ഒരു ''നാരോന്ത്'' പോലുള്ള പെണ്ണായിരുന്നു..എങ്ങിനെയാണ് കറുമ്പനായ എന്നോട് അവള്‍ക്കു ഇഷ്ടം തോന്നിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല...ഒത്ത ശരീരവും കായബലമുള്ള കൈത്തണ്ടകളും ഒക്കെ ഉള്ള നിങ്ങളെ എനിക്ക് പെരുത്ത് ഇഷ്ടായീന്നു പറഞ്ഞത് ഭൂതത്താറായി ഉറഞ്ഞു തുള്ളി വന്നു,അണിയലങ്ങള്‍ അഴിച്ചു മാറ്റി,ചമയങ്ങള്‍ അഴിച്ചെടുക്കുന്നിടയിലാണ്, അവള്‍ നമ്ര ശിരസ്കയായി പറഞ്ഞതെന്ന് .താൻ ഇപ്പോഴും ഓര്‍ക്കുന്നു...അന്ന് എനിക്ക് വയസ്സ് പതിനെട്ട്..അവള്‍ക്കു ഒരു പതിനഞ്ചും കാണുമായിരിക്കും...
ഭൂതത്തറയില്‍ നിന്ന് ഇരുമ്പ് ദണ്ട് വീശിയെടുത്തു തോളിലേക്ക് വച്ചു വരപാച്ചല് പാഞ്ഞതും..രൌദ്രമായി ആര്‍ത്തട്ടഹസിച്ചു കൊണ്ട് അണിയറക്ക് മുന്നില്‍ ഒരുക്കി വച്ച വെട്ടു കല്ല് തല്ലിപ്പോട്ടിച്ചതും..പിന്നെ പേടിപ്പെടുത്തുന്ന നോട്ടവും അത് കഴിഞ്ഞു കൊഴിച്ചോരയും കുടിച്ചു ജനങ്ങള്‍ക്കിടയിലേക്കു കയറിച്ചെന്നു അട്ടഹസിച്ചു വീര നടനം കാഴ്ച്ചവക്കുകയും ചെയ്ത ''വെളുത്ത ഭൂതത്താന്‍'' തെയ്യം കെട്ടിയ ആളാണോ ഈ പഞ്ച പാവത്താനെ പോലെ ഇപ്പോള്‍, ഇവിടെ കാണുന്ന ഇയാളെന്ന്;ആ കളവാണി പറഞ്ഞപ്പോള്‍ അവളോട് ഇഷ്ടം തോന്നാതിരിക്കാന്‍ തനിക്കായില്ലെന്നതാണ് സത്യം .....തെയ്യം തുള്ളലിനെ ആവേശ പ്പെരുമഴയിലെത്തിച്ചത് വാദ്യക്കാരാണല്ലോ അന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു..അല്ല എന്റെ പ്രാര്‍ത്ഥനയാണ്..
അവള്‍ പിന്നെയും തുടര്‍ന്നു
''ഇങ്ങളെ മനസ്സിനു ചെമ്പകപ്പൂവിന്റെ അതെ നിറവും മണവുമാണ്''
ഏതോ ശകുനിയുടെ കുതന്ത്രത്തിന്റെ ഫലമായി ഇല്ലാത്ത കുറ്റം തന്നില്‍ ആരോപിച്ചു തന്നില്‍ നിന്നു അകറ്റിയത് ആരാണെന്ന് പിന്നീട് മനസ്സിലായെങ്കിലും,കാലം വല്ലാതെ മാറിപ്പോയിരുന്നു
അന്ന് അവളുടെ പ്രാര്‍ത്ഥന ദേവി കേട്ട് കാണില്ല...അതുമല്ലെങ്കില്‍ ദേവിയുടെ നിയോഗം ഇങ്ങനെ ആയിരിക്കാം...അതുകൊണ്ടാണല്ലോ..പ്രശസ്തനായ ചിത്രകാരനായ ഒരു മകനെ തനിക്കു ലഭിച്ചത്...
---------------------------
കറുത്തുരുണ്ട് വന്ന കാര്‍മേഘം തെക്കോട്ട് നീങ്ങിപ്പോയിരിക്കുന്നു..പടുത്തിരിക്ക എടുത്തു ബെഞ്ചിനടിയിലേക്ക് വച്ചു എഴുന്നേറ്റപ്പോള്‍ ദേവകി അമ്മ പറഞ്ഞു..
കറുത്തുരുണ്ട് വന്ന കാര്‍മേഘം തെക്കോട്ട് നീങ്ങിപ്പോയിരിക്കുന്നു..പടുത്തിരിക്ക എടുത്തു ബെഞ്ചിനടിയിലേക്ക് വച്ചു എഴുന്നേറ്റപ്പോള്‍ ദേവകി അമ്മ പറഞ്ഞു..
അല്ല കിട്ടുണ്ണി പോവണോ ?
അതെ അമ്മ തമ്പുരാനേ..
''മയ''ക്കാര്‍ എല്ലാം നീങ്ങിയല്ലോ..ഇപ്പ്ളെ ഏറങ്ങിയാലെ സന്ധ്യയാകുംബള്‍ക്ക് പൊരേല് എത്തൂളൂ..
''നാരാണി ''ആട കാത്തു നിക്കുന്നുണ്ടാകും..പെരുണ്ണാന്‍ പറഞ്ഞു..
ദേവകി അമ്മ പറഞ്ഞു
പൊല്ലപ്പ ആട നിക്ക്..
കുറച്ചു നെല്ല് തരാം
പിന്നെ കുറച്ചു ''മരക്കേങ്ങു'' വച്ചതും ഉണ്ട് ഇപ്പം എടുത്തു ബാരാ..
വേണ്ടെന്നു ഭംഗി വാക്ക് പറഞ്ഞു..ദേവകിയമ്മ അത് കാര്യമാക്കാതെ അകത്തേക്ക് പോയപ്പോള്‍ കിട്ടുണ്ണി പണിക്കര്‍ വിളിച്ചു പറഞ്ഞു
എന്നാ ഞാന്‍ തൊടീന്നു എലപ്പാറല്‍ എടുത്തിറ്റ് ബരാ..
''ഇങ്ങള് ''ബസിയും ''കുയലും ഒന്നും എടുക്കണ്ടേ''
പ്ലാവില കോട്ടിയാല് നല്ല കുയല് ആയി...
ദേവകിയമ്മ ഒരു പിഞ്ഞാണത്തില്‍ കുറച്ചു ആവിപറക്കുന്ന കഞ്ഞിയും,മഞ്ഞളും ,കാന്താരി മുളകും ചേര്‍ത്ത് വേവിച്ച മരച്ചീനിയും കൊണ്ട് വന്നു.. ഇല ചീന്തില്‍ കപ്പ പുഴുങ്ങിയത് മുന്നില്‍ വച്ചപ്പോള്‍ കഞ്ഞിയും ചേര്‍ത്ത് സ്വാദോടെ അയാള്‍ കഴിക്കുന്നത് കണ്ടു ദേവകിയമ്മയുടെ മനം നിറഞ്ഞു...
''അല്ല..നമ്മളെ കൈക്കോറിപ്പം എവിടെയാ..
ഓറെ കണ്ടിട്ട് കുറെ കാലായി..കിട്ടുണ്ണി പെരുണ്ണാന്‍ ചോദിച്ചു
ഇക്കഴിഞ്ഞ വിഷൂനു ഈട ഇണ്ടേനൂ.. മൂകാംബികക്കെന്നു പറഞ്ഞു ഇറങ്ങീതാ മൂന്നു മാസം മുന്നേ...കാശിക്കെല്ലാം പോണെന്നും പറഞ്ഞിരുന്നു, ഇറങ്ങുമ്പോള്‍..ഇനി എപ്പാമ്മോ വരുന്ന്?.ദേവകിയമ്മ പറഞ്ഞുനിറുത്തി..
ഞാള് എത്ര കൊറത്തിയാട്ടവും ഒക്കെ ആയി നടന്നതാ..തീണ്ടലും തോടീലോന്നും ഓര്ക്കു ഒരു പ്രശ്നമായിരുന്നില്ല..
ഒക്കെ അനക്കറിയാടോ..
എന്റെ കാര്യല്ലേം, കുട്ടികളുടെ അച്ഛന്റെ ഒപ്പം നടന്ന കിട്ടുണ്ണിക്ക്അ റിയാവുന്നതല്ലേ...തന്‍റെ അച്ഛനും അല്ലറ ചില്ലറ മധ്യസ്ഥതയും നാട്ടുകാര്യങ്ങളില്‍ ഇടപെടലും ഒക്കെ ഉണ്ടായിരുന്നു..പക്ഷേ അച്ഛന്‍ രാമര്‍ നമ്പ്യാര്‍ എന്ന കീഴെടത്തു എടത്തിലെ ഒന്നാം കാര്യസ്ഥനു സ്വന്തം അനന്തിരവന് തന്നെ തന്റെ മകളെ കല്യാണം ചെയ്തു കൊടുത്തത് അബദ്ധമായി പോയെന്നു തോന്നിയത് പിന്നീടായിരുന്നു....മരുമക്കത്തായമായിരുന്നെങ്കിലും മേലെടെത്തു രാമര്‍ മാഷ് മക്കളെയും അഞ്ചു ഭാര്യമാരെയും ഒരുമിച്ചു താമസിപ്പിച്ചു ഒരുമയോടെ,പെരുമയോടെ..
ഇങ്ങളെ കൈക്കോറ് കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ
ഒരിക്കല്‍ തന്നെയും കൂട്ടി മദിരാശിയിലും, മധുരയിലും മറ്റും പോയിട്ടിട്ടുണ്ട്..തീവണ്ടിയില്‍.. അന്ന് ആ തീവണ്ടിയെ,കരിതുപ്പിക്കൊണ്ട് കൂകിപ്പായുന്ന കരിം ഭൂതത്തെ പോലെ ആണ് തനിക്കു അന്ന് തോന്നിയത്...മദിരാശി പട്ടണവും, പിന്നെ മധുര രാമേശ്വരം,തിരിച്ചു പഴനി വഴി തിരിചു വരുന്ന വഴിയില്‍ ഗുരുവായൂരും തൊഴുതു...എല്ലാം ഇന്നലെ എന്നത് പോലെ ദേവകിയമ്മക്ക് തോന്നി...തന്നെ തനിച്ചാക്കി ഊര് ചുറ്റുന്ന ഭര്‍ത്താവിനോട് ദേഷ്യം ഒന്നിമ്മില്ല..നിര്‍വികാരത ആല്ലാതെ..
ഇന്നിപ്പോള്‍ രണ്ട് ആണ്‍ തരികളും രണ്ടു പെണ്മക്കളും ഉണ്ടായിട്ടും ഏകാന്തവാസിയായ താന്‍....മേലേടത്ത് പരദേവതയായ ശ്രീ പോര്‍ക്കലിയുടെ കൂട്ട് മാത്രം...ഒരു വിളിപ്പാടകലെ താമസിക്കുന്ന രണ്ടാമത്തവള്‍ നിര്‍ബന്ധിച്ചിട്ടും ദേവിയെ വിട്ടു ഞാന്‍ എങ്ങും പോവില്ലെന്ന് വാശി പിടിച്ചപ്പോള്‍ ലതയുടെ മൂത്ത മകന്‍ അന്തിക്കൂട്ടിനു ഇവിടെ വരാറുണ്ട്..
കിട്ടുണ്ണി പെരുവണ്ണന്‍ പിഞ്ഞാണം കഴുകികൊണ്ട് വന്നു ബെഞ്ചിന്റെ വച്ചു കപ്പകഴിച്ച ഇല ചീന്ത് എടുത്തു കളയാന്‍ ഒരുങ്ങിയപ്പോള്‍ ദേവകിയമ്മ പറഞ്ഞു..കിട്ടുണ്ണി എന്തിനാ പിഞ്ഞാണം ഒക്കെ കഴുകി കൊണ്ട് വന്നത്? ഒന്നൂല്ലേലും നിങ്ങളെ പഴയ ചാങ്ങായീന്റെ ഭാര്യയല്ലേ ഞാന്‍...
അതെല്ലാം പഴയകഥ യല്ലേ അമ്മ തമ്പുരാനേ...ഞാന്‍ ഈടുത്തെ ആശ്രിതനല്ലേ...പോരാത്തതിനു പഴയ ആളും..
തോളിലെ തോര്‍ത്തെടുത്ത് കുടഞ്ഞു അതിലേക്കു നെല്ലും പിന്നെ മരുന്ന് സഞ്ചിയും തൂക്കി ഇലയും എടുത്തു പോകാന്‍ ഒരുങ്ങിയ കിട്ടുണ്ണിപ്പെരുവണ്ണാനോട് ദേവകിയമ്മ പറഞ്ഞു..
ആ ഇല ഇങ്ങു തന്നെ കിട്ടുണ്ണി..വഴിയിലൊന്നും അതെടുത്തു ''ചാടണ്ട..''..ഞാന്‍ പയ്യിന്റെ വെള്ളത്തിലിട്ടോളാം..
എന്നാ ശരി...ഞാള് ഇറങ്ങുന്നു..
മേലെക്കാവ് തൊടികളും കടന്നു പെട്ടി പാലത്തിലെ കൈവരികള്‍ പിടിച്ചു കിട്ടുണ്ണിപ്പെ രുവണ്ണാൻ ഒരിക്കല്‍ കൂടി ചെമ്പക തറയിലേക് നോക്കി...നെടുവീര്‍പ്പുകളോടെ...അപ്പോള്‍ അങ്ങ് പടിഞ്ഞാറ് അന്തിമാനം തുടുത്തു വരികയായിരുന്നു...
കഥ ഇനിയും തുടരും...
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..
@Copy Right Reserved.
പദ പരിചയം:
1-നാരോന്ത്= മെലിഞ്ഞു എന്നര്‍ത്ഥത്തില്‍.
2=മയ = മഴ
3-മരക്കെങ്ങു = മരച്ചീനി.
4-ബസി=പ്ലേറ്റ്
5=കുയല്‍=സ്പൂണ്‍
6=ആട =അവിടെ
7=ഇലയെടുത്തു ചാടല്‍= ഇലയെടുത്തു വലിച്ചെറിയുക (കളയുക)
8-പയ്യ്=പശു
9=ഈട=ഇവിടെണ് )
+++++++++++++++++++++++++++++++++++++++++
''അഗ്നി ശിഖ''- നീണ്ട കഥ
============
ദളം-3
പരവേശം ..
''കന്നിക്കൊയ്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്നും നെന്മണികൾ കൊത്തിയെടുക്കുന്ന വെൺപിറാവുകളെ നോക്കി, പാശേഖരങ്ങൾക്ക് ജീവജലമേകുന്ന കൈതത്തോടിറമ്പിലെ വീട്ടു കോലായിൽ ഇരിക്കുകയായിരുന്നു കിട്ടുണ്ണിപ്പെരുവണ്ണാൻ... ഇടക്ക് വിനു കുട്ടനെ ശാസിക്കുന്നുമുണ്ട്..ഓലപ്പീപ്പിയൂതി മുറ്റത്തൂടെ വണ്ടിയോടിച്ച് കളിക്കുകയായിരുന്ന വിനുക്കുട്ടൻ..ഓലമെടൽ ചീന്തി വളയമുണ്ടാക്കി, പഴയ സ്പോഞ്ച് ചെരുപ്പ് വട്ടത്തിൽ മുറിച്ച് ടയർ ഉണ്ടാക്കി വച്ച് കെട്ടി വണ്ടിയുണ്ടാക്കിയ അവന്റെ കഴിവിനെ പ്രശംസിച്ചു കൊണ്ട് തന്നെ വിനുക്കുട്ടനോട് ശാസനയോടെ പറഞ്ഞു ..
============
ദളം-3
പരവേശം ..
''കന്നിക്കൊയ്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്നും നെന്മണികൾ കൊത്തിയെടുക്കുന്ന വെൺപിറാവുകളെ നോക്കി, പാശേഖരങ്ങൾക്ക് ജീവജലമേകുന്ന കൈതത്തോടിറമ്പിലെ വീട്ടു കോലായിൽ ഇരിക്കുകയായിരുന്നു കിട്ടുണ്ണിപ്പെരുവണ്ണാൻ... ഇടക്ക് വിനു കുട്ടനെ ശാസിക്കുന്നുമുണ്ട്..ഓലപ്പീപ്പിയൂതി മുറ്റത്തൂടെ വണ്ടിയോടിച്ച് കളിക്കുകയായിരുന്ന വിനുക്കുട്ടൻ..ഓലമെടൽ ചീന്തി വളയമുണ്ടാക്കി, പഴയ സ്പോഞ്ച് ചെരുപ്പ് വട്ടത്തിൽ മുറിച്ച് ടയർ ഉണ്ടാക്കി വച്ച് കെട്ടി വണ്ടിയുണ്ടാക്കിയ അവന്റെ കഴിവിനെ പ്രശംസിച്ചു കൊണ്ട് തന്നെ വിനുക്കുട്ടനോട് ശാസനയോടെ പറഞ്ഞു ..
"ഈ കുഞ്ഞിക്ക് എത്ര പറഞ്ഞാലും തിരിയുന്നില്ലല്ലപ്പാ....
"മോനെ നല്ല പുക മഞ്ഞുണ്ട് ..ബേം .. ആത്ത് പോട്.. അല്ലെങ്കിൽ പനി പിടിക്കും കേട്ടാ''..
"അച്ഛാച്ചാ ഇത് മഴപ്പാറ്റലല്ലേ " ?
വിനുക്കുട്ടൻ ചോദിച്ചു..
"അമ്മോപ്പാ .. എന്തെങ്കിലും, ആകട്ട് നീ ഒരിക്ക ആത്ത് കേരി പോന്നുണ്ടോ?"
എന്ന് അയാൾ അല്പ ദേഷ്യപ്പെട്ട് പറഞ്ഞപ്പോൾ കുട്ടി വേഗം അകത്തേക്ക് കയറി..
മകൾ ഉഷയുടെ മകനാണ് 5 വയസ്സുകാരൻ വിനുക്കുട്ടൻ... അവന്റെ അച്ഛൻ ചന്ദ്രൻ ജോലി തേടി പേർഷ്യയിലേക്ക് ഉരുവിൽ കയറിപ്പോയതാണ്... പേർഷ്യയിൽ നിന്ന് ആദ്യത്തെ അഞ്ചാറു മാസം കത്തും.കുറച്ചു പണവും അയച്ചിരുന്നു... പിന്നീട് നാളിതേ വരെയായി ഒരു വിവരവും ഇല്ല .. അവന്റെ വരവും കാത്ത് മോളും ഞങ്ങളും നാല് കൊല്ലങ്ങളോളമായി തീ തിന്നു കഴിയുന്നു..
"ഓൻ ദുബായി തന്നെയുണ്ട്.... ഏതോ കാട്ടറബീന്റെ കൃഷിത്തോട്ടത്തിലാ പണി പോലും.. അതുകൊണ്ടാണ് കത്തും, പണവും അയക്കാൻ പറ്റാത്തത് എന്ന് താന്നിക്കാട്ടെ അയമൂട്ടിന്റെ മോൻ കാദർകുട്ടി പറഞ്ഞപ്പോഴാണ് തെല്ലു ആശ്വാസമായത്... മുട്ടാത്ത വാതിലുകളും വിളിക്കാത്ത ദൈവങ്ങളുമില്ല...
ഇടക്ക് കറുപ്പത്തോട്ടത്തിലേക്ക് മരുന്ന് തളിക്കാൻ വരുന്ന ഹെലികോപ്ടറുകളെ നോക്കി വിനുക്കുട്ടൻ പറയും. "അതാ എന്റെച്ഛൻ വരുന്ന വിമാനം കണ്ടോ "എന്ന് .. അപ്പോഴൊക്കെ ഉഷ ആരും കാണാതെ നെടുവീർപ്പുകളോടെ കണ്ണീർ തുടക്കും....
*********
തുലാമാസാവസാനമാണ് വടക്കമ്പേത്ത് കാവിലെ തിറയുത്സവം..
കിട്ടുണ്ണിപ്പെരുവണ്ണാൻ തെയ്യം കെട്ടിയാടാത്ത കാവുകൾ തുലോം കുറവാണ്, ഈ പ്രദേശങ്ങളില്‍.. അതായത് ചന്ത്രോത്ത് മടപ്പുരക്കലും ചാലയിൽ പുലിയമ്മൻകാവിലും ഒഴികെ .. വടക്കമ്പേത്ത് കാവിലെ മന്ദപ്പനായി ക്രതിവന്നൂർ വീരൻ) ആയി കെട്ടിയാടുന്ന കിട്ടുണ്ണിപ്പെരുവണ്ണാനെ കുറിച്ച് നാട്ടുകാർക്കെല്ലാം നല്ല മതിപ്പാണ്... ആയോധന കലാപാടവം ധാരാളം വേണ്ടുന്ന വാൾപ്പയറ്റിൽ അഗ്രഗണ്യനായ അദ്ദേഹത്തിന്റെ തെയ്യാട്ട കാഴ്ചകൾ ഏറ്റവും കൂടുതൽ ആർപ്പുവിളിയോടെ പ്രോത്സാഹിപ്പിക്കുന്നത് കുട്ടികളും ചെറുപ്പക്കാരുമാണെന്നതാണ് ഏറെ രസകരം..... പ്രണയാതുരമായ ദുരന്തനായകനായ കതിവന്നൂർ വീരന്റെ തോറ്റംപാട്ടും ഈണത്തിൽ പാടാനുള്ള പെരുണ്ണാന്റെ കഴിവ് ശ്ലാഘനീയം തന്നെ..മാങ്ങാട്ട് മന്ദപ്പന്‍ എന്ന കതിവനൂര്‍ വീരന്‍ തെയ്യം വീര ചരമം പ്രാപിച്ച മന്ദപ്പന്‍ എന്ന എണ്ണക്കചവടക്കാരന്‍റെ കഥയാണ്..കുടകിലും മറ്റും എണ്ണക്കച്ചവടം ചെയ്തു വന്ന മന്ദപ്പനെ ഭാര്യ ചെമ്മരത്തിക്ക് സംശയം തോന്നുകയും ശാപവാക്കുകള്‍ ഉരുവിടുകയും ചെയ്ത വേളയില്‍,വെളിയില്‍ പടയൊരുക്കം കണ്ടു ആയുധങ്ങളെടുത്തു കുടകരുമായി പട പൊരുതി ജയിച്ചു തിരികെ വരുന്നേരം തന്റെ പെരുവിരലും മോതിരവും ന്ഷപ്പെട്ടെന്നു മനസ്സിലാക്കുകയും,ഭാര്യ ചെമ്മരത്തി പറഞ്ഞ മനസ്സിനെ നോവിക്കുന്ന വാക്കുകള്‍ ഓര്‍ത്തപ്പോള്‍, തിരിച്ചു പോകുന്നതിലും നല്ലത് തിരികെ പോയി മോതിരമെടുക്കാന്‍ ചെല്ലുകയും തന്മൂലം വധിക്കപെടുമെങ്കില്‍
അങ്ങിനെ ആവട്ടെ എന്ന് നിനച്ചു ചെന്നപ്പോള്‍ പടയില്‍ തോറ്റ് വരികയായിരുന്ന കുടകരുടെ അങ്കകലിയാല്‍ വധിക്കപെടുകയും,തന്‍റെ കെട്ട്യോനെ കാണാഞ്ഞു വെപഥു പൂണ്ടു നടന്ന ചെമ്മരത്തി തന്റെ കാന്തന്‍റെ മോതിരവും ചെറുവിരലും കദളിവാഴക്കൈയില്‍ വന്നു വീണത് കണ്ടു ബന്ധുക്കളെയും കൂട്ടി കുടകിലേക്ക് പോവുകയും ,അവിടെ മന്ദപ്പന്‍റെ ദേഹം ചിതറിക്കിടക്കുന്നത് കണ്ടു ,തന്റെ കാന്തന്റെ മരണത്തിനു താനും കാരണക്കരിയാണല്ലോ എന്ന ദുഖഭാരത്താല്‍ ചിതയൊരുക്കിയപ്പോള്‍ അതിലേക്കു ചെമ്മരത്തിയും എടുത്തു ചാടി, അവരും അഗ്നിക്കിരയാവുകയാണുണ്ടായത് ...ഇരുവരുടെയും മരണ ശേഷം ബന്ധുക്കള്‍ക്ക് മന്ദപ്പന്‍ അടയാളം കൊടുത്തു,താന്‍ ദൈവ കരുവായെന്നു,തെയ്യമായി ആരാധിക്കണമെന്നു....
അങ്ങിനെ കാരണവര്‍ മന്ദപ്പന്‍ തെയ്യത്തിനെ കതിവനൂര്‍ വീരന്‍ തെയ്യമെന്നു നാമകരണം ചെയ്തു..മന്ദപ്പന്‍ കാവുകളില്‍ തറയൊരുക്കി അതിന്മേല്‍ വാഴത്തടകളും കുരുത്തോലകലും പന്തങ്ങളും ഒരുക്കി അതിനു ചുറ്റും ചാടിയും മറഞ്ഞും ആയോധനകലകള്‍ കാട്ടിയും മറ്റും മന്ദപ്പന്‍ നടനമാടുന്നു...പ്രസ്തുത തറക്കു ചെമ്മരത്തിത്തറ എന്നാണു പറയുക ..കരലളിയുക്കുന്ന കതിവനൂര്‍ വീരന്‍റെ തോറ്ട്ടും വാശാലും കേള്‍ക്കേണ്ടത് തന്നെ ആണ്...നേരം പുലര്ന്നതിനു ശേഷം കീഴെടുതങ്ങലിലേക്ക് യാത്ര പോകാറുണ്ട്...നാടു വാഴിയായ അവരുടെ കളരിക്ക് മുന്നിലും നടനം ചെയ്തു അവിടുത്തെ വീരങ്ങളെല്ലാം ചൊല്ലി മന്ദപ്പന്റെ കഥയും പറഞ്ഞു ഉപചാരങ്ങള്‍ ഏറ്റു വാങ്ങി പാട വരമ്പത്തൂടെ കിട്ടുണ്ണി പ്പെരുണ്ണന്‍ കെട്ടിയ കതിവനൂര്‍ വീരന്‍ വരുന്നത് കാണാന്‍ നല്ല ചേലാണെന്നു ഭാര്യ നാരായണിയും ഉറ്റ ചങ്ങാതിമാരും, കിട്ടുണ്ണിപ്പെരുവനാനോട് പറയാറുണ്ട്..അണിയലങ്ങളും കോപ്പും ഒക്കെ എടുത്തു മക്കളായ ഉഷയും സുമേഷും നാരായണിയും പുരയിലേക്കുള്ള മടക്കം മേലേടത്ത് കാവിനടുത്ത് കൂടെയാണ്..അപ്പോഴും ദേവകിയമ്മയുടെ ആഥിത്യം സ്വീകരിക്കാന്‍ അവര്‍ മടിക്കാറില്ല...അങ്ങിനെ ഒരിക്കലാണ്,ഏറ്റുകാരന്‍ കൊട്ടനും മകന്‍ ചന്ദ്രനും ആവിടുത്തെ തെങ്ങുകളില്‍ കള്ളുചെത്താനായി വന്നത്...ചന്ദ്രന് ഉഷയെ കണ്ടമാത്രയില്‍ അനുരാഗം അങ്കുരിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ...പിന്നീടു എവിടെയോക്കയോ വച്ചു കണ്ടുകാണും..
അക്കൊല്ലം കുംഭത്തിലെ മേലെക്കാവിലെ തെയ്യക്കാലം കഴിഞ്ഞ പിറ്റെന്നാള്‍...നാട്ടിലെങ്ങും ആ വാര്‍ത്ത പരന്നു...കിട്ടുണ്ണി പെരുവണ്ണാന്‍റെ മകള്‍ ഉഷയും ചെത്തുകാരന്‍ കൊട്ടന്റെ മോന്‍ ചന്ദ്രനും ഒളിച്ചോടി പ്പോയി...
സപ്തനാഡികളും തളര്‍ന്നു കിട്ടുണ്ണി പെരുവണ്ണാന്‍ മോഹാലസ്യപ്പെട്ടു വീണു...സുമേഷ് അങ്കലിയെടുത്തു തുള്ളി...വീരാളിപ്പട്ടുകെട്ടി കലികയറിയ തെയ്യച്ചേകോനെ പോലെ കൊലവിളിയുമായി പാഞ്ഞുനടന്നു...ആര്‍ക്കും ഒളിച്ചോടിപ്പോയവരെ കുറിച്ച് ഒരു വിവരവും ഇല്ല...അമ്മ നാരായണി കാത്തിരിക്കുകയാണ് കണ്ണിലെണ്ണയും ഒഴിച്ചു...കണ്ണീര്‍ നനവുമായി...വൈര്യവും വീരവും ചോര്‍ന്നു കനിവിന്റെ നീര്‍ച്ചാല്‍ ഒഴിയെത്തുന്ന കൈത തോടും കടന്നു ഏതാണ്ട് ഒന്നര കൊല്ലങ്ങള്‍ക്ക് ശേഷം ഇരുവരും കടന്നു വന്നത് കൈകുഞ്ഞുമായിട്ടായിരുന്നു...അപ്പോഴും വെണ്‍ പിറാവുകള്‍ കുറുകുന്നുണ്ടായിരുന്നു....
ശേഷം...അടുത്ത ദളത്തില്‍...
പദ പരിചയം-
1-ബേം ആത്തു പോട്= വേഗം അകത്തേക്ക് പോകൂ..
2-മഴപ്പാറ്റല്‍ -ചാറ്റല്‍ മഴ
3-അമ്മോപ്പാ-ആവോ
അനുധാവനം ...
--------------------------
--------------------------
'ഇലപ്പടർപ്പുകളിൽ നിന്ന് ഹിമകണങ്ങൾ ഇറ്റിറ്റു വീഴുന്ന നനുനനുത്ത പ്രഭാതം..
കിഴക്കൻ മലയിറങ്ങി വരുന്നതേയുള്ളൂ സൂര്യകിരണങ്ങൾ ...
വെളളകീറും മുമ്പെ എഴുന്നേൽക്കാറുണ്ട് കിട്ടുണ്ണിപ്പെരുണ്ണാൻ.... കൃത്യം നാലെ മുക്കാലിന് രാമറെ വീട്ടിലെ കോഴി നീട്ടിക്കൂവി വിളിച്ചുണർത്തും....
എന്നിട്ട് കൂടയിലെ കോലായിലെ അടുപ്പുകല്ലിലെ തലേനാളത്തെ വെണ്ണിറു കോരി മാറ്റി വൃത്തിയാക്കി വിറകെടുത്ത് വച്ച് ഓലച്ചൂട്ടെടുത്ത് തീ പകർന്ന് അടുപ്പിലേക്ക് വച്ചാൽ പിന്നെ കിണറ്റിൽ നിന്ന് വെളളം കോരിയെടുത്ത് ചെമ്പു പാത്രത്തിൽ നിറച്ച് അടുപ്പിൽ വച്ച് ചൂടാക്കി കിണറ്റിൻകരയിലെ തടത്തിൽ വച്ച് കുളിച്ചു കഴിയുമ്പോൾ ദേഹം ഒന്ന് ഉഷാറാകും...
അപ്പോഴെക്കും നേരം, പരപരാന്ന് വെളുത്തിരിക്കും... പണ്ടൊക്കെ പുരക്ക് താഴെയുള്ള തോട്ടിൽ നിന്നായിരുന്നു കുളിച്ചിരുന്നത് ..പ്രായം കൂടിയപ്പോഴാണ് ചൂടുവെള്ളത്തിൽ കുളിക്കാൻ തുടങ്ങിയത്..
കുളി കഴിയുമ്പോഴെക്കും നാരായണി എഴുന്നേറ്റ് ചായ ഉണ്ടാക്കിക്കൊടുക്കും.അതു കുടിച്ചു കഴിഞ്ഞിട്ട് ഒന്നും മിണ്ടാതൊരു പോക്കുണ്ട് ..
എവിടെക്കാണെന്ന് നാരായണിക്കറിയാം.. അതു കൊണ്ട്തന്നെ ഒന്നും ചോദിക്കാറുമില്ല..
എങ്കിലും അവര്‍ പിറുപിറുക്കും..
'ബൌസുള്ള പോക്കാനിത്..ആരാന്‍റെ കോസറു വെള്ളം കുടിക്കാന്‍ ''
വീട്ടുപടികൾ ഇറങ്ങി മരപ്പാലം കടന്ന് ഇടത്തോട് തിരഞ്ഞ്, തോട്ടുവക്കിലൂടെ പടിഞ്ഞാറ് ചെറമ്മലെ രാമേട്ടന്റെ ചായ പീടികയാണ് ലക്ഷ്യ സ്ഥാനം....കിഴക്കേ മൂലയില്‍ ചുമരിനോട് ചേര്‍ന്ന ബെഞ്ചിന്‍റെ ഇടത്തെ അറ്റത്താണ് തന്‍റെ ഇരിപ്പിട സ്ഥാനം...സ്ഥിരാംഗമായതിനാല്‍ അത് അവിടെ റിസര്‍വ്വിട് ആണ് താനും..
കിട്ടുണ്ണിപ്പെരുണ്ണോൻ രാമേട്ടനോട് തന്നെ പറയും..
"നാരാണീന്റെ കയ്യീന്ന് ചായ വെള്ളം വാങ്ങി കുടിച്ചാലും, ഇങ്ങള ചായേന്റത്ര കൊണൊന്നും ഓള ചായക്കില്ലപ്പാ "..
ഗ്ലാസിൽ പാലും, പഞ്ചസാരയും ചേർത്ത് അടുപ്പിൽ തിളച്ചു കൊണ്ടിരിക്കുന്ന പാത്രത്തിന്റെ വട്ട അടപ്പിന് നടുവിൽ വൃത്താകൃതിയിൽ ദ്വാരമിട്ട് അതിലേക്ക് കൈപ്പിടിക്ക് തുണി ചുറ്റിയ ചെമ്പിന്റെ കപ്പിൽ കമ്പിവളയത്തിൽ തുണി കെട്ടി ചായപ്പൊടി നിറച്ച് ചായപ്പോഞ്ചിയായി ഇറക്കി വച്ചിട്ടുണ്ട് .. അതിലേക്ക് ആവശ്യത്തിന് ചായപ്പൊടി നിറക്കന്നതും, കൈ വേഗത്തിൽ ഇടതു കൈയ്യിലെ കപ്പ് മേലേക്ക് ഉയർത്തിപ്പിടിച്ച് ,വലതു കൈയ്യിലെ ഗ്ലാസ്സ് താഴെക്ക് നീട്ടി വീശി ചായയടിക്കുന്ന രാമേട്ടന്റെ പ്രവൃത്തിയെ സാകൂതം നോക്കിനില്ക്കാറുണ്ട് പലരും
ചിറമ്മ ലെ രാമേട്ടൻ പൂരക്കളി ഗുരുക്കൾ കൂടിയാണ്..
പൂരക്കളിക്ക് ചില ചിട്ട വട്ടങ്ങളുണ്ട് ..
കൊയ്തുകഴിഞ്ഞ പാടം നിരപ്പാക്കി വട്ടത്തില്‍ കളിക്കളം ഒരുക്കി പന്തലിട്ടു.പൂരക്കളിയുടെ പരിശീലന കളരി തുടങ്ങും....പീടികയില്‍ വളരെ സൌമ്യനായി പെരുമാറുന്ന അദ്ദേഹം, പക്ഷെ പൂരക്കളിക്കളരിയില്‍ തനി കര്‍ക്കശക്കാരനായ ഗുരിക്കള്‍ ആയി മാറും..രാത്രിയിലാണ് പരിശീലനം...പരിശീ ലനത്തിനായായാലും വേഷത്തിനു പ്രാധാന്യമുണ്ട്...വെള്ള ഒറ്റമുണ്ട് ഉടുത്ത് മടക്കിക്കുത്താതെ കാല്‍പാദം വരെ എത്തുന്ന രീതിയില്‍ നിവര്‍ത്തിയിട്ട് ചാടുകയും മറയുകയും ചവട്ടി തുള്ളുകയും ചെയ്യുന്നതോടൊപ്പം ദൈവിക സ്ടുതുകള്‍ ഈണത്തില്‍ ചൊല്ലുയും ചെയ്യുന്ന രീതിയാണ് പൂരകളി നടനം..
വടക്കന്‍ കേരളത്തിലെ ഭഗവതിക്കാവുകളിലാണ് പൂരക്കളി അരങ്ങേറാറുള്ളത്..വടക്കേ മലബാറിന്റെ ഉത്തര ഭാഗങ്ങളിലെ രീതിയും.മധ്യഭാഗങ്ങളിലെ രീതിയും കുറച്ചു വ്യത്യാസമുണ്ട്...ഞങ്ങള്‍ മധ്യഭാഗക്കാരാണ് ..ഇവിടെ സാധാരണ തീയ്യ സമുദായക്കാരാണ് പൂരക്കളി കളിക്കുന്നവര്‍...ഈ കലയില്‍ ശ്ലോകം രചിക്കാനും നടന രീതികള്‍ അവലംബിക്കാന്‍ കഴിവുള്ളവരുമാണ് ഗുരുക്കള്‍...രാമേട്ടന്‍ നിമിഷ കവികൂടിയാണ്...മീനമാസത്തില്‍ കണ്ണോത്തു ഭഗവതി കാവില്‍ വച്ചു നടക്കുന്ന ''മറത്തു കളി'' കാണേണ്ടതും,കേള്‍ക്കെണ്ടതുമാണ്..
രണ്ടു കരക്കാര്‍ തമ്മിലുള്ള മത്സരം ആണ് മറത്തുകളി..പൂരക്കളി ഗീതങ്ങള്‍ ചോദ്യ രൂപത്തില്‍ ഒരുകൂട്ടര്‍ ആലപിക്കുമ്പോള്‍, മറുപടിയായി മറ്റേ കൂട്ടര്‍ ഉത്തരം ചൊല്ലുന്നു..പൂരക്കളി രീതി തന്നെ ഈ കളിക്കും...രാമേട്ടനെ ഈ കളിയില്‍ വിജയിയായി പ്രഖ്യാപിച്ചു രണ്ടു പ്രാവശ്യം കീഴേടത്തു എടുത്തുങ്ങളില്‍ വച്ചു പട്ടും വളയും കൊടുത്തു ആദരിച്ചിട്ടുണ്ട്..
താനും കൈക്കോറും ഒരിക്കല്‍ പൂരക്കളി കളിച്ചോട്ടെ എന്ന് രാമേട്ടനോട് ചോദിച്ചിരുന്നു..എന്നാല്‍ ആചാരം തെറ്റിക്കാന്‍ രാമേട്ടന്‍ തയ്യാറായില്ല...എങ്കിലും മിക്കപ്പോഴും ഞങ്ങള്‍ കളികണ്ട് ആസ്വദിക്കാറുണ്ട്...
തനിക്ക് ഇപ്പോഴും പൂരക്കളി പടങ്ങള്‍ ഹൃദിസ്ഥമാണ് ..
'നാരായണാ ഹരി നാരായണ...വാസുദേവാ.. എന്ന് കൈതോഴുഴുന്നേന്‍ .. ഗുരുക്കള്‍ ചൊല്ലിക്കൊടുക്കുമ്പോള്‍ മറ്റുള്ളവര്‍ ,.ഇങ്ങനെ നീട്ടിപ്പടുകയും തൊഴുതു കൈകളുയര്‍ത്തി ചാടി മറയുകയും ചെയ്യുമ്പോള്‍ ആവേശ പ്പെരുമഴ ഞങ്ങളിലേക്കും പടര്‍ന്നു കയറും..
തുടര്‍ന്നു
'വാ..സു ദേവാ എന്ന്..''
''തില്ലത്തൈദാന്തിത...തൈതതൈദാന്തിദാ...''
ഈണങ്ങള്‍ പലതുണ്ട് പൂരക്കളിയില്‍..
ഒരു ഈണം ഇതാ
''തന്തനനെ തന തന തനനേ,തന്തനനെ തന തന തനനേ,തന്തനനെ തന തന തനെനേ...തന്തം താനേ തൈതെ ''
ആകാശ ഗംഗയും ലോകേശ മുണ്ണവും...അമ്പില്‍ വിളങ്ങുന്ന കൊമ്പും തുമ്പിക്കയ്യും..
തൈതൈ ആകാശ ഗംഗയും ,തൈതതാ...
അങ്ങിനെ അങ്ങിനെ...
ഈണങ്ങള്‍ നീണ്ടുപോകും...
പീടികയിലെ അടുപ്പിലെ വിറകെടുത്തു ബീഡിക്ക് തീക്കൊളുതുന്നത്തിനിടയില്‍ അങ്ങട്ടയിലെ രാമര്‍ ചോദിച്ചു..
അല്ലപ്പാ എന്തായിതു നേരം പുലര്‍ന്നിട്ടും പെരുണ്ണാന്‍ താടിക്ക് കൈയും കൊടുതിങ്ങനെ കിനാവ് കാണലാ.? അപ്പോഴാണ് താന്‍റെ മനസ്സ് പൂരക്കളി രംഗത്ത് നിന്ന് പിന്‍ വാങ്ങിയത്..
**********
രാമര്‍ പറഞ്ഞു,,
'പെരുണ്ണാനെ, ഇങ്ങളെ ബന്ധു മുന്നൂറ്റാന്‍ കേളു മൂസോറെ ഇന്നലെ കണ്ടിനെനു'' ഓര്‍ക്കു ഇങ്ങളെ ഒന്ന് കാണണം പോലും..നാളെയോ മറ്റോ ഇങ്ങോട്ട് വരാന്നു പറഞ്ഞു..
എന്തിനാവും കേളു ഏട്ടന്‍ വരുന്നത് എന്ന് ചിന്തിച്ചുകൊണ്ട് പീടികയില്‍ നിന്ന് ഇറങ്ങി...ഏതെങ്കിലും തെയ്യത്തിന്റെ കാര്യം പറയാനാകും...
പുരയില്‍ ചെന്ന് കയറിയപാടെ വിനുക്കുട്ടന്‍ ഓടിവന്നു പറഞ്ഞു
''അചാച്ചാ അമ്മ അന്ന കലമ്പി''
ഓഹ്..എന്തിനാ അന്‍റെ കുഞ്ഞീനെ കലമ്പിയത് ?
അത്..അച്ഛന്‍ *ഓഡത്തു എന്ന് ചോയിച്ചേനാ...
വിനുക്കുട്ടന്റെ അച്ഛന്‍ ചന്ദ്രന് ഊര് ചുറ്റലും പാര്‍ട്ടി പ്രവര്‍ത്തനവും തന്നെ ആണ് പ്രധാന ജോലി...അത് കൊണ്ട് തന്നെ ഉഷയ്ക്ക് ദേഷ്യം വരും...പ്രേമിച്ചു ജാതിയില്‍ താണ പെണ്ണിനെ കല്യാണം കഴിച്ചത് കാരണം കാര്‍ന്നോര്‍ മടയനിച്ചന്‍ വാസു ഗുരുക്കളുടെ ശാസനഉള്ളത് കൊണ്ട് ഏറ്റുകാരന്‍ കൊട്ടന്‍ മകനെ വീട്ടില്‍ കയറ്റാറില്ല...ചന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി മിക്കവാറും ഒരു ചുറ്റല്‍ തന്നെ...സുമേഷിനും ചന്ദ്രന്‍റെ സമീപനത്തോട് എതിര്‍പ്പുണ്ട്,,,ഒരിക്കല്‍ താനും പറഞ്ഞും ചന്ദ്രാ നിന്നെ വിശ്വസിച്ച എന്‍റെ മോളെ നീ വഴിയാധാരമാക്കരുത്...
അങ്ങിനെ ആണ് ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചത്...
എന്നിട്ടോ ?
വിനുകുട്ടന്‍ വീണ്ടും വന്നു
'അച്ഛാച്ചാ അന്നേ വണ്ണാത്തിക്കുണ്ടിന്നാ കിട്ടീന് ?
തെയ്യത്തിന്റെ ഉടയാടകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്ന കിട്ടുണ്ണി പെരുണ്ണാന്‍ കേട്ടില്ല....
കുട്ടി ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് ശ്രദ്ധിച്ചത്..
ആരാ കുഞ്ഞീനോട് പറഞ്ഞെ?
അമ്മയും അമ്മമ്മയും,മാമനും എല്ലാം പറയലുണ്ട്...
അന്‍റെ കുഞ്ഞീനോട് അച്ഛാച്ചന്‍ പറഞ്ഞിനാ ?
ഇല്ല അച്ഛാച്ചന്‍ പറഞ്ഞിട്ടില്ല...
വിനുക്കുട്ടനെ തമ്പുരാട്ടി അമ്മ തന്നതാണ് ,,ദേവീ ഈ കുഞ്ഞിനെ നീ കാത്തോളണേ..ഈ കുട്ടിയില്‍ ഞാന്‍ ഭാവി സ്വപ്നം കാണുന്നുണ്ട് എന്‍റെ മേലടത്തു ശ്രീ പോര്‍ക്കലി മാതാവേ...
അപ്പോള്‍ വടക്കേ പ്പുറത്തെ ചുമരില്‍ നിന്ന് ഏതോ ഒരു പല്ലി ചിലച്ചു...
സത്യം...പറഞ്ഞ വാക്ക് പാഴാവാതിരിക്കട്ടെ.....
അപ്പോഴാണ് നാരായണി പറഞ്ഞത്...ആ പാലം കടന്നു വരുന്നത് കേളു എട്ടനല്ലേ...വിളക്കോട്ടു കാവില്‍ കുറെ കൊല്ലങ്ങള്‍ക്ക് ശേഷം തെയ്യം നടത്തുന്നുണ്ട് പോലും...അതിന് നിങ്ങളെ കാര്യക്കാരനായി നിക്കാന്‍ വേണ്ടി ക്ഷണിക്കാനാവും...
ഉഗ്രപ്രതാപശാലികളായിരുന്നു ഒരുകാലത്ത് വിളക്കോട്ടു ഗ്രാമം അടക്കിവാണ അടിയോടിമാര്‍..തമ്മില്‍ തല്ലിക്ഷയിച്ച കോലോത്ത് തന്‍റെ ചെറുപ്പകാലത്ത് ''ഒന്നൂറ് നാല്പത്'' തെയ്യം കൂടാന്‍ പോയിട്ടുണ്ട്....
അവിടുത്തെ പ്രധാന ആകര്‍ഷണമാണ്,,പതിനാറു തീ പന്തങ്ങള്‍ അണിഞ്ഞു കുരുത്തോല ചുറ്റി ചെറിയ നീളന്‍ മുടിയും അണിഞ്ഞ
ഘണ്ട കര്‍ണ്ണന്‍....
മുന്നൂറ്റാന്‍ മാരാണ് ഈ തെയ്യം കെട്ടിവരുന്നത്..
പുലരിയെ പൊന്‍ പ്രഭയാക്കി മാറ്റുന്ന തീ പന്തങ്ങള്‍ ജ്വലിച്ചു ഉറഞ്ഞു തുള്ളുന്ന ഘണ്ടകര്‍ണ്ണന്‍,,കേളു ഏട്ടന്‍റെ അമ്മാമന്‍ ഒതേനനോര്‍ ആയിരുന്നു അന്ന് ഘണ്ടാകര്‍ണ്ണനെ കേട്ടിയാടിയത്....നിന്ന നില്‍പ്പില്‍ തീപന്തവുമായി പലതവണ വട്ടം ചുറ്റുന്ന കാഴ്ച തന്നെ എന്നല്ല ഏവരെയും അത്ഭുത പ്പെടുത്തിയിട്ടുണ്ട്..
ധനു മാസത്തിലാണ് ഉത്സവം അരങ്ങേറിയിരുന്നത്,,,അമ്മയുടെ കൂടെ തെയ്യം കാണാന്‍ പോയത് ഇന്നും ഓര്‍മ്മയുണ്ട്.....പത്തു മുപ്പതു കൊല്ലം മുന്‍പേ..
തെയ്യകാഴ്ചകളുമായി ഇനി അടുത്ത ലക്കത്തില്‍....
കഥ തുടരും...
ഈ ലക്കത്തിലെ പദ പരിചയം;
1-''ബൌസുള്ള പോക്ക് '' = നിര്‍ഭാഗ്യ വശാല്‍ എന്ന് ദ്യോതിപ്പിക്കാന്‍
ഉപയോഗിക്കുന്ന പദം
2- ഓഡത്തു = എവിടെ
3- കോസറു വെള്ളം = കലക്ക് വെള്ളം
4-കലമ്പല്‍= വഴക്ക് പറയല്‍
5= കുണ്ട്= കുഴി
6-മറത്തുകളി= പൂരക്കളിയിലെ ചോദ്യോത്തര ശൈലിയിലുള്ള
മത്സരം ..
7-ഒന്നൂറ് നാല്‍പതു =നാല്പതില്‍ നിന്ന് ഒന്ന് കുറവ്(39തെയ്യങ്ങള്‍ )
@Copy Rights Reserved
ഫോട്ടോ കടപ്പാട്.Google
ഗോകുലം.കീഴല്ലൂര്‍..
+++++++++++++++++++++++++++++++++++++++++++++++
അഗ്നി ശിഖ... ( നീണ്ട കഥ ) ദളം -5
അഗ്നി ശിഖ... ( നീണ്ട കഥ ) ദളം -5
================================
ഉപചാര പര്‍വ്വം..
------------------------
''ആകാശം മേഘാവൃതമായിരിക്കുന്നു..അതിനാലാവും ചൂടും പുഴുക്കവും കൂടുതല്‍..
ഉപചാര പര്‍വ്വം..
------------------------
''ആകാശം മേഘാവൃതമായിരിക്കുന്നു..അതിനാലാവും ചൂടും പുഴുക്കവും കൂടുതല്‍..
തോളിലുള്ള ഉത്തരീയം വലതു കൈകൊണ്ടു വിശറിപോലെ വീശി ക്കൊണ്ട് താഴെ ,പെട്ടിപ്പാലവും കടന്നു വരികയായിരുന്ന കേളു മൂസോറിനെ കണ്ടപ്പോള്‍ കിട്ടുണ്ണി പെരുവണ്ണാന്‍ , തങ്ങളുടെ പുരക്കു താഴെയുള്ള തോട്ട വക്കില്‍ ചെന്നു ഉപചാര പൂര്‍വ്വം നിറ ചിരിയോടെ സ്വീകരിച്ചാനയിച്ചു...ഇറയത്തെ ബെഞ്ചില്‍ ഇരുന്ന കേളു മൂസോറോടു കസേരയില്‍ ഇരിക്കാന്‍ ക്ഷണിച്ചു ...
''വേണ്ടപ്പാ ഏട ഇരുന്നാല്ലെന്നാ..''
''അതല്ല കേളു എട്ടാ ബെഞ്ചിന്‍റെ കാലു ഓടിഞ്ഞതായോണ്ടാ ...''
അപ്പോഴോക്കെക്കും, പെരുവണ്ണാന്‍റെ ഭാര്യ നരയായണി മണ്‍കൂജയില്‍ നിന്ന് തണുത്ത സംഭാരം കൊണ്ട് വന്നു കൊടുത്തിട്ട് വാതില്‍ പുറം മാറി നിന്നിട്ട് കേളു ഏട്ടനോട് അവരുടെ വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചു .
മാതു ഏടത്തിക്കും കുട്ട്യക്കുയെല്ലം, സുഖന്നെല്ലേ.?
"അതെപ്പാ.. സുക്കൊറൊവോന്നുമില്ല"... കേളു പറഞ്ഞു...
നടന്നു വന്നു പത്തു മിനുറ്റ് കഴിഞ്ഞിട്ടും അയാളുടെ ശരീരം വിയര്‍ത്തു കൊണ്ടിരിക്കുകയാണ്...അയഞ്ഞ കൈയില്ലാത്ത ഷര്‍ട്ടും ഒറ്റ മുണ്ടും ഒരു ഉത്തരീയവും, അതാണ് കേളു മൂസോറുടെ വേഷം..
ആകാശം മൂടിക്കെട്ടിയിരിക്കുന്നത് മാറ്റമില്ലാതെ തുടരുകയാണ്.. ചെറു കാറ്റ് പോലും വീശുന്നില്ല..
''ഉശന്‍റെ ദൈവേ..എന്തൊരു ചൂടാന്നു..തുലാം പിറന്നിട്ടും ചൂടിനൊരു കുറവൂല്ലാ..''
ഇത് പറഞ്ഞു മുണ്ടിന്റെ കോന്തല കൊണ്ട് മുഖം തുവര്തുന്നത് കണ്ടപ്പോള്‍ അയയില്‍ കിടന്ന തോര്‍ത്ത് എടുത്തു കൊണ്ട് വന്നു കൊടുത്തു നാരായണി..
'ഇക്കൊല്ലം ത്വലാവര്‍ഷം കാര്യമായി പെയ്യതോണ്ടായിരിക്കും വല്ലാത്ത ചൂട് അല്ലെ കിട്ടുണ്ണീ,''
''അതെപ്പാ എന്ത് കാലാമതീന്റെ ചൂടായിത്.''
കിട്ടുണ്ണി പെരുവണ്ണാനും പരിതപിച്ചു..
കേളു മൂസോര്‍ വന്നകാര്യം കിട്ടുണ്ണി ഊഹിച്ചു വെങ്കിലും
ആഗമനോദ്ദേശം വന്ന ആള്‍ പറയട്ടെ എന്ന് കരുതി കാത്തിരിന്നു...
''കേളു ഏട്ടന്‍ നടന്നു വന്നു ക്ഷീണിച്ചതല്ലേ ലേശം വേണെങ്കി കിടന്നോളി..''
കിട്ടുണ്ണി പറഞ്ഞു..
''ആയിനോന്നും നേരോല്ല..ബേം പോണപ്പാ...നൂറു കൂട്ടും പണിയുണ്ട്...''
നേരോണ്ടായിട്ടു വന്നതല്ല.
'ഇങ്ങളെല്ലാം അറിഞ്ഞിരിക്കുമല്ലോ പത്തിരുപതു കൊല്ലമായിട്ടു മുടങ്ങിക്കിടന്ന വിലക്കോട്ടേ തെയ്യപ്പുറപ്പാട് ഇക്കൊല്ലം ''ആദിയും പൂതിയും'' തുടങ്ങുന്നുണ്ട്..''
''ഘണ്ട കര്‍ണ്ണന്‍ തെയ്യം കെട്ടാന്‍ ഇപ്പളത്തെ കാര്‍ന്നൊരു എന്നെ വിളിച്ചിട്ട് അടയാളം തന്നിനു...അവ്വോണ്ട് ഇങ്ങളെ സഹായം വേണം... അയിനാ ഞാതന്നെ ഓടി ബന്നത്...''
അല്ല കിട്ടുണ്ണിന്റെ മോന്‍ ''ഓടുത്തു''? എന്നേനു ഓന്റെ പേര്?
സുമേഷ്..
ഒഹ് അതിയാ...നല്ല മുഖത്തെത്തു കാരനാന്നു പറേന്നു കേട്ടിട്ടിണ്ട് ഓനെ പറ്റി..
അതെ കേളു ഏട്ടാ ഓനു നല്ല കഴിവുണ്ട്...അസ്സ്ലായി ചിത്രങ്ങളും വരക്കലുണ്ട്..
ഓനെ മേലെടത്തെ തമ്പുരാട്ടി തന്നെ കാത്തു രച്ചിക്കട്ടെ..
കേളു മൂസോര്‍ മേലെടെത്ത് ഭാഗത്തേക്ക് ദൃഷ്ടികള്‍ പായിച്ചു കൈകള്‍ കൂപ്പി തൊഴുതു,..
ശ്രീ പോര്ക്കലീമായേ...
കിട്ടുണ്ണിന്‍റെ കാര്യം വിളക്കോട്ടേ ഇപ്പളത്തെ കാര്‍ന്നോര്‍ തന്നെയാ പറഞ്ഞു വിട്ടത് കൂട്ടി കൊണ്ട് വരാന്‍...
ഇല്ല....
കേളു ഏട്ടാ എല്ലാം അറിയുന്ന ഇങ്ങളെന്നാ പറയുന്നേ എന്നോട് വരാന്‍?
''അന്നെന്നെ ആട്ന്നു ആട്ടിപ്പുറത്താക്കിയത് നിങ്ങക്കും അറിയുന്നതല്ലേ...?
ഒക്കെ അറിയാം കിട്ടുണ്ണീ
''പക്കേങ്കീ അതെല്ലാം പഴയ അധികാരി അല്ലെ ചെയ്തത്..ഓറിപ്പം മണ്ണടിയുകയും ചെയ്തു..''
ഇപ്പളത്തെ ആളെ നീ ഒന്ന് കാണണം...ചെറുപ്പവും പരിഷ്കാരിയും ആണ്...കമ്മ്യുണിസ്റ്റ് കാരോട് ഇഷ്ടം ആണു ഓര്‍ക്കു.
"എന്തായാലും ഞാനില്ല കേളു ഏട്ടാ! നിര്‍ബന്ധിക്കറ്...വേണന്നന്യാനെങ്കില്‍ അന്‍റെമോനെ കൂട്ടിക്കോ.. "
ഞാന്‍ ഓനെ അയക്കാം കേട്ടാ..അതാ നല്ലത്..
അതിയാ,,എന്നാ അങ്ങിനെ ആയിക്കോട്ടെ..
എന്നാ ഞാന്‍ ഇറങ്ങുന്നു..
അയ്യോ ഈട വരെ നടന്നും, വന്നിറ്റ് ''ഒരു കുരു ബറ്റും വെള്ളം''
പോലും കുടിക്കാണ്ട് പോലാ? നാരായണി അകത്തു നിന്ന് വിളിച്ചു ചോദിച്ചു...
കിട്ടുണ്ണി പണിക്കരും പറഞ്ഞു അത് പറ്റൂല...ഉള്ള കഞ്ഞിയും കുടിച്ചിട്ട് പോവ്വാ...
എന്നാപ്പിന്നെ ആയിക്കോട്ടെ..
ഉഷ ഓടിച്ചെന്നു തോട്ടത്തില്‍ ഒടിഞ്ഞു കിടന്ന വാഴപ്പോള പൊളിച്ചു കൊണ്ട് വന്നു..''കാമ്പ് പെരക്കുണ്ടാക്കി'' ..
പിന്നെ ചേനക്കൈ കൊണ്ട് ഓലനും..
വിനുക്കുട്ടന്‍ പീടികയിലേക്ക് ഓടിചെന്ന്നു ഒരു പാക്കറ്റ് പപ്പടവും കൊണ്ട് വന്നു..കൂടാതെ ഉണക്ക് മുള്ളന്‍ ചുട്ടതും ...എല്ലാം ഞൊടിയിട കൊണ്ട് തയ്യാറാക്കി,,
ഒന്നാം തരം ഊണ് കഴിച്ചപ്പോള്‍ കേളു ഏട്ടന്‍ ഏമ്പക്കം വിട്ടു കൊണ്ട് പറഞ്ഞു നാരാണിക്ക് നല്ല കൈപുണ്യം ഉണ്ട്ട്ടോ..
എയ് ഇതെല്ലം ഉഷയാ ഉണ്ടാക്കീന്..
ഒഹ് അതിയാ..നന്നായി വരട്ടെ മോളെ..കേളു മൂസോര്‍ അന്ഗ്രഹിച്ചു..
ഇവളെ ''പുരുവന്‍'' ഇപ്പം എട്യാ ഉള്ളെ?
അത് കേട്ട ഉടനെ സങ്കടത്താല്‍ ഉഷ അകത്തേക്ക് ഓടിപ്പോയി..
ഓന്‍ ദുബായിലെന്നെ ഇണ്ടേന്നു പറേന്നു കേട്ടീന്.
കിട്ടുണ്ണി പെരുവണ്ണാനില്‍ നിന്ന് ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ കേളു മൂസോര്‍ പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല..
എന്നാ ഇനി യാത്ര പറച്ചലില്ല..ഇറങ്ങട്ടെ..
അദ്ദേഹം പോകാന്‍ ഒരുങ്ങിയപ്പോഴേക്കും
സുമേഷ് എത്തി...
പിസെസി പരീക്ഷയെഴുതിയതില്‍ റാങ്ക് ഹോള്‍ഡ്ര്‍ ആണ് സുമേഷ്..
ഒരു ഇന്റെര്‍വ്യൂന്നു പോയതായിരുന്നു അവന്‍,..തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജില്‍ ലക്ചറര്‍ പോസ്റ്റിനു വേണ്ടി പോയതായിരുന്നു..
സുമേഷിനെ കേളു ഏട്ടനും അനുഹ്രഹിച്ചു...കിട്ടുണ്ണി പണിക്കര്‍ പറഞ്ഞു
മോന്‍ കേളു ഏട്ടന്റെ തെയ്യത്തിനു മുഖത്തെത്തിന് പോണം കേട്ടാ
സുമേഷ് സമ്മതം അറിയിച്ചു..
കേളു മൂസോര്‍ സുമെഷിനോട് ചോദിച്ചു മോന്‍ നല്ല ചിത്ര കാരനാണെന്ന് കേട്ടല്ലോ സന്തോഷം...ദേവീ അനുഗ്രഹിക്കട്ടെ..
സുമേഷ് പുഞ്ചിരിയോടെ തലയാട്ടി..
മനസ്സമാധാനത്തോടെ കേളു മൂസോര്‍ യാത്ര തിരിക്കുമ്പോള്‍ വീണ്ടും തൊട്ടു വക്കുവരെ കിട്ടുണ്ണി പെരുവണ്ണന്‍ അയാളെ അനുഗമിച്ചു..
സുമേഷ് തെയ്യ ചടങ്ങുകള്‍ക്ക് മുഖത്തെഴുത്ത് തുടങ്ങിയിട്ട് അഞ്ചു കൊല്ലങ്ങള്‍ കഴിഞ്ഞിരിക്കുന്നു,,,അസാമാന്യ കൈവഴക്കവും,ക്ഷമാ ശീലവുമാണ് മറ്റുള്ല്ലവരില്‍ നിന്ന് ഇയാളെ വ്യതിരിക്തനാക്കുന്നത് ..ചടുലമായി എന്നാല്‍ അതി സൂക്ഷമമായി തെയ്യ ക്കോലധാരിയുടെ മുഖത്ത് അക്ഷോഭ്യനായി ഇമ ചലിപ്പിക്കാതെ സുമേഷ് ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും അതീവ ഹൃദ്യമെന്നെ പറയാനാവൂ..
അതുപോലെ തന്നെ ചിത്ര രചനയിലുള്ള മികവും..
ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ അസ്സലെത് ചിത്രമേത് എന്ന് പോലും തിരിച്ചറിയാന്‍ പ്രയാസം...തെയ്യചമയങ്ങളുടെ ഗുരുസ്ഥാനീയന്‍ സാക്ഷാല്‍ കരിപ്പനെത്തു മാഷുടെ അരുമ ശിഷ്യന്‍ കൂടിയാണ് സുമേഷ്..
സുമേഷ് ഭാവ ഗായകനാണ്....നാടക നടനാണ്..അധികമാരും അറിയാത്ത മറ്റൊരു കലാ വാസനയും ഇയാള്‍ക്കുണ്ട്
ഒന്നാം തരം കവിതാ രചന..
പയ്യന്നൂര്‍ കോളേജില്‍ പഠിക്കുമ്പോള്‍ രചിച്ച ''രക്ത നക്ഷത്രങ്ങളുടെ തോഴന്‍'' എന്ന കവിതാ സമാഹാരം ഈയിടെ യാണ് കരിപ്പനെത്തു മാഷ് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ വച്ചു പ്രകാശനം ചെയ്തത്..
***************
പത്തൊൻപത് വർഷത്തെ ഇടവേളക്കു ശേഷം കളിയാട്ട മഹോത്സവം നടക്കുകയാണ് വിളക്കോട്ട് തറവാട്ടിൽ .. ഒന്നൂറ് നാല്പത് തെയ്യങ്ങളാണ് കെട്ടിയാടിക്കുന്നത്.. നാടും കടന്നു ക്ഷണിക്കാൻ ആളുകളെ ഏർപ്പാടാക്കിയിരിക്കുകയാണ് തറവാട്ട് കാരണവർ മോഹനൻ അടിയോടി..
അദ്ദേത്തിന്റെ അമ്മാവൻ അംശാധികാരിയായിരുന്ന മാധവനടിയോടിയുടെ നിര്യാണത്തിന് ശേഷം അധികാരമേറ്റ മോഹനനവർകൾ തറവാട്ടു സ്വത്തുക്കൾ ഭാഗിക്കുകയും, കുടിയാന്മാർക്കും അനന്തരാവകാശികൾക്കും അർഹമായ രീതിയിൽ ഭാഗിച്ചു നല്കുകയും ചെയ്തു..
പള്ളിമുക്ക് പ്രദേശത്തെ കുടിയാന്മാരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൾ നടത്തിയ കൂടിൽകെട്ടി സമത്തിന് നേതൃത്വം നല്കിയിരുന്നത് കിട്ടുണ്ണിപ്പെരുവണ്ണാന്റെ മകൾ ഉഷയുടെ ഭർത്താവ് ചന്ദ്രനായിരുന്നു .. മാധവനടിയോടിയുടെ മർക്കടമുഷ്ടിക്ക് മുന്നിൽ ഒരിക്കല്‍ തോല്ക്കേണ്ടി വന്നെങ്കിലും വർദ്ധിത വീര്യത്തോടെ വീണ്ടും ആഞ്ഞടിച്ച സഖാക്കളുടെ ചാലകശക്തിക്ക് മുന്നിൽ തമ്പ്രാന് അടിയറവ് പറയേണ്ടി വന്നു...
മാധവനടിയോടി രായ്ക്ക് രാമാനം തടി തപ്പി കീഴേടത്തുങ്ങൽ അഭയം പ്രാപിക്കുകയാണുണ്ടായത്.. കുറെ നാളുകള്‍ക്കു ശേഷമാണ് അദ്ദേഹത്തിനു വിളക്കോട്ടു തിരിച്ചെത്താന്‍ കഴിഞ്ഞത് ..
ചന്ദ്രന്റെ ചെയ്തികൾ കാരണം കിട്ടുണ്ണിപ്പെരുണ്ണാനെ വിളക്കോടെ വര്‍ഷം തോറും നടത്താറുള്ള കളരി പൂജയുടെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാതെയായി...സ്വാതികനായ കിട്ടുണ്ണി പെരുവണ്ണാനെ അപമാനിച്ചു വിട്ടു മാധവന്‍ അടിയോടി..
ഇതിനൊക്കെ കാരണക്കാരനായ ചന്ദ്രനാക്കട്ടെ, തന്‍റെ ദുഷിച്ച മദ്യപാനം മൂലം പാർട്ടിക്ക് പേരു ദോഷം ഉണ്ടാവുകയും തന്മൂലം പാര്‍ട്ടിക്ക് അനഭിമതനാവുകയും പുറത്തേക്കുള്ള വഴി തെളിയുകയും ചെയ്തു..
തുടര്‍ന്നും മുഴുക്കുടിയനായി മാറിയ ചന്ദ്രനെ,സുമേഷ് ചോദ്യം ചെയ്തു..
വഴക്കായി.. അതിന്റെ ദേഷ്യം ചന്ദ്രന്‍ തീര്‍ത്തതു ഉഷയെ തല്ലികൊണ്ടായിരുന്നു
അതില്‍ മനം നൊന്ത പെരുവണ്ണാനും സുമേഷും ചേര്‍ന്ന് ചന്ദ്രനെ വീട്ടിന്നു പുറത്താക്കി.
ചന്ദ്രന്‍ ദിക്കുകള്‍ അറിയാതെ നടന്നകന്നു..അലക്ഷ്യമായി..
ഉഷയോടു യാത്ര പോലും പറയാതെ പേര്‍ഷ്യയിലേക്ക് നാട് വിട്ടു പോയ കാര്യം വായെന്റവിടുത്തെ ബീരാനാണ് സുമേഷിനോട് പറഞ്ഞത്...
ബേപ്പൂരില്‍ ചെന്ന് ഉരുവില്‍ കയറിയാണത്രെ പുറപ്പെട്ടു പോയത്..,അന്നു തൊട്ടു തുടങ്ങിയതാണ് ഉഷയുടെ തോരാത്ത കണ്ണീര്‍ പ്രവാഹം...
കിട്ടുണ്ണി പെരുവണ്ണാന്‍ ഇടക്കൊക്കെ അവളോട് പറയും..
വിനു കുട്ടന്‍ വളരട്ടെ..
നമ്മളെ പുളിയിലും ''പുളിങ്ങ'' ഉണ്ടാകും മോളെ...നമ്മളെ മാവും പൂക്കും..
അപ്പോഴൊക്കെ ഉഷയുടെ മുഖത്ത് ഒരു നനവാര്‍ന്ന പൂഞ്ചിരി പൂനിലാവുദിക്കാറുണ്ട്..
ശേഷം...അടുത്ത ലക്കത്തില്‍...
കഥ തുടരും..
@Copy Right Reserved.
ഫോട്ടോ കടപ്പാട്-ഗൂഗിള്‍
ഫോട്ടോ കടപ്പാട്-ഗൂഗിള്‍
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..
----------
ഈ ലക്കത്തിലെ പദ പരിചയം:
* ആദിയും,പൂതിയും=പുനരാരംഭം
*കാലാമതി= അരിശത്തോടെയുള്ള അനിഷ്ടപ്രകടനം
*ഉശന്‍റെ= വിഷമം പ്രകടിപ്പിക്കുന്ന വാക്ക്
*ഏടയിരുന്നാലും=എവിടെ ഇരുന്നാലും
*ഓടുത്തു= എവിടെ ?
*ബറ്റും വെള്ളം= കഞ്ഞി അല്ലെങ്കില്‍ കഞ്ഞി വെള്ളം
*പുളിങ്ങ=വാളന്‍ പുളി
*പുരുവന്‍=(പുരുഷന്‍) =ഭര്‍ത്താവ്
*കാമ്പ് പെരക്ക് = വാഴപിണ്ഡി ചതുക്കിയെടുത്ത് തൈര് ചേർത്ത പച്ചടി
'അഗ്നി ശിഖ'' (ദളം 6)
===================
സമര്‍പ്പണം.
+++++++++++
''പ്രഭാതങ്ങളും, പ്രദോഷങ്ങളും ഒരു പോലെ..എല്ലാം പഴയത് പോലെ തന്നെ..
"മാറ്റമില്ലാതെ തുടരുന്നത് "മാറ്റം" മാത്രമാണന്നല്ലെ പ്രമാണം ?
എന്നാൽ കിട്ടുണ്ണിപ്പെരുവണ്ണാന്‍റെ ദിനചര്യകൾക്ക് ഗ്ലാസ്സ് നോസ്റ്റും, പെരിസ്ട്രോയിക്കയുമൊന്നും ബാധകമായിട്ടില്ല ..
സത്യം പറഞ്ഞാൽ,രാമറുടെ വീട്ടിലെ പൂവന്‍ കോഴി,സമയ ക്രമം തെറ്റിക്കാതെ കൂവി വിളിച്ചുണര്‍ത്തുന്നത് കൊണ്ടാണ് അദ്ദേഹം ഉറക്കമുണരാറുള്ളത്.. യഥാർത്ഥത്തിൽ,തന്‍റെ പ്രണയ പ്രേയസികളെയാണ് ആ പാവം കോഴി കൂവിവിളിച്ചുണർത്താൻ ശ്രമിക്കുന്നത്.. എന്നാല്‍, തന്നെയാണ് ആ പൂവാലന്‍ കോഴി വിളിച്ചുണര്‍ത്തുന്നത് എന്ന് ധരിച്ച് വശാക്കിയതുകൊണ്ടോ എന്തോ, കിട്ടുണ്ണി പെരുവണ്ണാന്‍ കൃത്യം നാലേ മുക്കാലിന് തന്നെ എഴുന്നെല്ക്കാറുണ്ട്... മനുഷ്യരുടെ ഭാഷ വശമില്ലാത്തത്തിനാൽ കോഴിക്ക് അക്കാര്യം കിട്ടുണ്ണി പെരുവണ്ണാനോട് പറഞ്ഞു കൊടുക്കാനാകുന്നില്ലെന്നു മാത്രം..
കാക്കകൾ പോലും കണ്ണുതുറക്കാത്ത കർക്കിടക പെരു മഴക്കാലമായാലും,, മരം കോച്ചുന്ന ധനുമാസ കുളിരായാലും അദ്ദേഹം സമയക്രമത്തില്‍ അലംഭാവം കാണിക്കാറില്ല ...അകലെ സ്വാമി മഠത്തില്‍ നിന്നും ഭക്തി ഗാന സുധ ഒഴികി എത്തുന്നുണ്ട്....അതോ അയ്യപ്പ ഭജന മഠത്തില്‍ നിന്നോ?
സുപ്രഭാതം, പൊട്ടി വിരിയുമ്പോൾ..
പ്രഭാതഭേരിയായ് ഹൃദയതാളമായി.. അകലങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന ഭഗവത് സ്മൃതിയുണർത്തുന്ന വെങ്കിടേശ്വര സുപ്രഭാതം ഗാനസുധ എത്രകേട്ടാലാണ് മതി വരിക? കർണ്ണ പീയുഷമായ ഗാന വീചികൾ എത്ര കേട്ടിരിക്കുന്നു ..''കൌസല്യ സുപ്രജ രാമ പൂര്‍വാ സന്ധ്യാ പ്രവര്ത്തതെ
ഉത്തിഷ്ഠ നരസര്‍ദൂല കര്‍ത്തവ്യം ദൈവമാഹ്നികം..
ഉതിഷ്ടോതിഷ്ട ഗോവിന്ദ ഉത്തിഷ്ഠ ഗരുടധ്വജ
ഉത്തിഷ്ഠ കമലകാന്ത ത്രൈലോക്യം മംഗളം കുരു.''
പ്രഭാതത്തിന്റെ ചിന്മുദ്രകള്‍ വിടരുന്നത് ഈ ഗാനത്തോടെ ആണോ ?
കേട്ടാലും, കേട്ടാലും മതിവരാത്ത
ഈ ഭഗവദ് പദങ്ങൾ കേൾക്കുമ്പോഴേ ആലസ്യം വിട്ടൊഴിയും ..
അന്നും പതിവ് പോലെ കോഴി കൂവിയപ്പോൾ തന്നെയാണ് എഴുന്നേറ്റത്..
നടുവിലകത്ത് നിന്ന് അടുക്കള വാതിൽ തുറക്കാൻ നേരം, ചായിപ്പിൽ നിന്ന് വിനു കൂട്ടുന്റെയും ഉഷയുടെയും കരച്ചിൽ കേട്ടു ..
വിനുക്കുട്ടൻ എഴുന്നേറ്റിരുന്ന് കരയുകയാണ് ..
" അനക്കെന്റെ അച്ഛനെ ഇപ്പം കാണണോ"
എന്നു പറഞ്ഞു കരയുന്ന കുട്ടിയേയും, ഗദ്ഗദത്തോടെ കുട്ടിയെ സ്വന്തനപ്പെടുത്തുന്ന ഉഷയേയും ഓർത്തു കിട്ടുണ്ണിപ്പെരുവണ്ണാന്റെ മനസ്സും കലുഷിതമായി ..
അയാൾ മെല്ലെ അടുക്കള വാതിൽ തുറന്നു.. വിറകുപുരയുടെ ഇറയത്ത് ചെന്ന് ഇരുന്നു ..
കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് വരുന്നതും കാത്തിരുന്നിട്ടും കാണാതായപ്പോഴാണ് നാരായണി അടുക്കള വാതിൽ തുറന്ന് പുറത്തേക്കിറങ്ങി നോക്കിയത്..
അപ്പോൾ ഇതികർത്തവ്യാ മൂഢനായിരിക്കുന്ന തന്റെ പതിയെ കണ്ട് ഭാര്യ പറഞ്ഞു..
" തരക്കേടില്ല ... എന്ത്ന്നായിത് ദൈവേ..
ഈ മനിച്ചന് ഇന്ന് ,എന്നാന്നോളീ പറ്റിയേ?"
പാതിരപ്പൊലച്ചക്ക് എണിറ്റ് കളിക്കുന്നാളെല്ലേന്വാ?
''ന്‍റെ നാരാണീ മേലുംകൈയ്യുക്കും എല്ലാം ഭയങ്കര കടച്ചില്..നീയാ അടുപ്പിന്റെ തടമ്മല്‍ വച്ച കൊയമ്പ് എടുത്തു തര്വോ?
ഭാര്യ ചെന്ന് നാല് കൂട്ടം തൈലങ്ങള്‍ ചേര്‍ത്ത കുഴമ്പ് ശകലം ചൂടാക്കി കൊണ്ട് വന്നു പതിയുടെ പുറം മേനിയിലും കൈകാലുകള്‍ക്കും കഴുത്തിനും ഒക്കെ കുഴമ്പ് പുരട്ടി ഉഴുഞ്ഞു കൊടുത്തു..
ശാരീരിക വേദനകളെക്കാള്‍ കൂടുതല്‍ തന്നെ കുഴക്കുന്നത് മനസ്സിനേറ്റ മുറിവാണെന്ന കാര്യം ആയാൾ ഭാര്യയോടു പറഞ്ഞില്ല...
''നീ കഴുത്ത്തിന്റാട ഒരിക്ക കൂടി നല്ലോണം ഒന്ന് തടയാട്ടെ..നിന്റെ കൈകൊണ്ടു തടവുമ്പോള്‍ എന്തൊരാശ്വാന്നറിയോ.''
കിട്ടുണ്ണി പെരുണ്ണാന്‍ മാത്രമല്ല
സുമേഷും ഉഷയുമൊക്കെ പറയാറുണ്ട്, അമ്മയുടെ കൈകള്‍ കൊണ്ട് തടവുമ്പോള്‍ നല്ല സുഖം കിട്ടാറുണ്ടെന്നു..
നാരായണി പറഞ്ഞു,
നിങ്ങള്‍ ഈട ഇരിക്ക് ഞാന്‍ വെള്ളം ചൂടാക്കി തരാം ..
കിണറ്റില്‍ നിന്ന് വെള്ളം കൊണ്ട് വന്നു വിറകു പുരയിലെ അടുപ്പില്‍ തൂ കൂട്ടിയപ്പോള്‍ ,വിറകും ഓലക്കെട്ടും കൊണ്ട് വന്നു കിട്ടുണ്ണി പണിക്കരും അടുത്തിരുന്നു തീക്കായാന്‍...
ഒരു ലേശം ബങ്കപറ്റിയാ മതി കേട്ടാ..
നിനക്ക് അടുക്കളിയില്‍ പണിയുള്ളതല്ലേ,,,
കിട്ടുണ്ണി പെരുവണ്ണാൻ പറഞ്ഞു...
ഭാര്യയുടെ ശുഷ്കമായ കഴുത്ത് നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു...കുംഭം കഴിഞ്ഞാല്‍ ഒരു തരി പോന്നെങ്കിലും മേടിച്ചു കൊടുക്കണം പാവത്തിന് കഴുത്തിലിടാന്‍..കറുത്ത ചരട് കെട്ടി എത്ര കാലമാ? അല്ലെങ്കില്‍ സുമേഷിനു ജോലികിട്ടിയാല്‍ വാങ്ങി കൊടുക്കാന്‍ പറയാം..
ചിന്തകളില്‍നിന്നു വിളിച്ചുണര്‍ത്തി, കുളിക്കാനുള്ള പാകത്തില്‍ വെള്ളം ചൂടാക്കി കൊടുത്തിട്ട് നാരായണി അടുക്കളയിലേക്കു പോയി...
നാരായണി കൊടുത്ത കട്ടന്‍ കാപ്പിയും കുടിച്ചു പതിവുള്ള രാമേട്ടന്റെ ചായക്കടയിലെക്കുള്ള യാത്രക്കിറഴാണ്ങ്ങുംബോഴാണ് സുമേഷ് ഉറക്കമുണര്‍ന്നു വന്നത്..
ഇന്നലെ രാത്രി വൈകിയാണ് അവന്‍ വന്നത് എന്ന് തോന്നുന്നു..
കിഴക്കും പാടത്തെ യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട് ക്ലുബ്ന്റെ വാര്‍ഷികാഘോഷത്തിന്റെ തിരക്കിലാണ് അവന്‍....
ഉറക്കച്ചടവ് വിട്ടുമാറാത്ത അവന്‍ ഇത്തിരി ക്ഷീണിച്ചിട്ടുണ്ടെന്നു
തോന്നി കിട്ടുണ്ണിപ്പെരൂവണ്ണാന്..അയാള്‍ അവനെ നോക്കി പറഞ്ഞു..
'' എന്ത് കൊലായിതിന്‍റെ കുട്ടീ''
നേരത്തും കാലത്തും വന്നു കൂടണഞ്ഞൂടെ നിനക്ക്..
പാര്‍ട്ടിയും..ക്ലബുയെല്ലാം കുറച്ചു കൂടുന്നുണ്ട് കേട്ടാ..
സുമേഷ് പറഞ്ഞു..
അച്ഛന്റെ വര്‍ത്താനം കെട്ടാന്‍ വിചാരിക്കും ഞാനോന്തോ വേണ്ടാത്തെനാ പോണെന്ന്...
'നമ്മളെ പോലെ, അധ:സ്ഥിതരുടെ,അധ്വാനിക്കുന്നന്‍റെ, മര്‍ദ്ദിതരുടെ സംരക്ഷകരാണ്പാര്‍ട്ടി..
പിന്നെ ക്ലബ്...
കലാ കായിക ക്ഷമതക്കു വേണ്ടിയുള്ളതുമാണ്...ഒരു പ്രാസംഗികന്റെ അംഗ വിക്ഷേപങ്ങളോടെ സുമേഷ് തുടര്‍ന്നപ്പോള്‍ കിട്ടുണ്ണിപ്പെരുവണ്ണാന് ചിരിയടക്കാന്‍ കഴിഞ്ഞില്ല..
'' ഒരു പഠിപ്പും പത്രാസിന്റെയും വണ്ണം.''
''അതെ വണ്ണം തന്നെയാ...അതൊക്കെ നിരക്ഷര കുക്ഷികളായ നിങ്ങളോടൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം?..
അത്രയൊന്നും കളിയാക്കണ്ട കേട്ടാ..ഞാന്‍ പണ്ടത്തെ ഗുണോഷ്ടോം..മണിപ്രവാളോം എല്ലാം പഠിച്ചതാ.
.ഞാന്‍ അഞ്ചിലേക്ക് ജയിച്ചിനെന്നു..പക്കങ്കീ കുഞ്ഞമ്മാമനു എന്നെ തുടര്‍ന്നു പഠിപ്പിക്കാന്‍ പാങ്ങുണ്ടായിരുന്നില്ല..
അത് പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ണ് നിറഞ്ഞു...
സുമേഷ് വല്ലാതായി..
അയാള്‍ ഓടിച്ചെന്നു അച്ഛനെ കെട്ടി പിടിച്ചു സമാശ്വസിപ്പിച്ചു...
അന്‍റെ അച്ചനെന്തിനു വിഷമിക്കണം..
ഈമോനില്ലേ അച്ഛന്‍റെ ചുമലുകള്‍ക്ക് കരുത്തേകാന്‍...ഞാനുണ്ട് ഈ ഞാനുണ്ട്...
മോനെ....അത് കേട്ടാ മതിയെടാ..
അത്രയും പറഞ്ഞു കണ്ണ് തുടച്ചു അയാള്‍ പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ സുമേഷ് പറഞ്ഞു..
അച്ഛാ..ക്ലബ്ബിന്റെ വാര്‍ഷികത്തിന്..ഇക്കൊല്ലം നൃത്ത സംഗീത നാടകം ഉണ്ട്...കടാങ്കോട്ട് മാക്കത്തിന്റെ കഥയാണ്...
അതില്‍ മാക്കപ്പോതിയുടെ വേഷം കെട്ടാന്‍ എന്നോട് ക്ലബിലുള്ളവര്‍ പറയുന്നു..ഞാന്‍ എന്താ വേണ്ടേ?
അയാള്‍ തീ പാറുന്ന കണ്ണുകളോടെ മകനെ നോക്കി,, തുടര്‍ന്നു..
എന്താ കളിയും കര്യോന്നും തിരിച്ചറിയാനായിട്ടില്ലേ നിനക്ക്.?
കളിയാട്ട ക്കാവുകളിലും, പള്ളിയറകളിലും മറ്റും കുടിയിരുത്തിയ ഉഗ്ര മൂര്‍ത്തികളെയും,ദൈവങ്ങളെയും വ്രതംനോറ്റ് വരവിളിച്ചു തിമര്‍ത്തിയാടുന്നത് നീ വിചാരിക്കും പോലെ..
വെറും ഒരു നൃത്തമോ ആട്ടമോ അല്ല...മറിച്ചു ഉഗ്രമൂര്ത്തികള്‍ ഉടലില്‍ സന്നിവേശിച്ചു നടനമാടുമ്പോഴാണ് ഒരു തെയ്യ ച്ചേകോനാകുന്നത്...അങ്ങിനെ നടനം ചെയ്യുന്നത് കാര്യ ലാഭത്തിനുമല്ല...കുടുംബങ്ങളുടെയും, നാടിന്റെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ്...അറ്യോ നിനക്ക്..?
അന്‍റെ മോനാണ് നീയെങ്കില്‍ നീ അതിനു നിക്കൂല..അത്രേ അനക്ക് പറയാനുള്ളൂ...
എന്ന് പറഞ്ഞു കലി തുള്ളി കിട്ടുണ്ണി പ്പെരുണ്ണാ.ന്‍ രാമേട്ടന്റെ പീടികയിലേക്ക് നടന്നു..അവിടെ എത്തിയിട്ടും കലിപ്പ് മാറാതെ ഇരുന്ന അയാളോട് രാമേട്ടന്‍ ചോദിച്ചു..
''ഇന്നന്താ കിട്ടുണ്ണിയെ കടന്നല് കുച്ചീനാ'' ഇങ്ങനെ മുഖോം വീര്‍പ്പിച്ചിരിക്കുന്നു?
സുമേഷ് പറഞ്ഞകാര്യം രാമേട്ടനോട് വിവരിച്ചപ്പോള്‍ രാമേട്ടന്‍ പറഞ്ഞു..
''കാലം മാറില്ലേ കിട്ടുണ്ണി.''
ഇപ്പളത്തെ പിള്ളേര്‍ക്ക്അതൊന്നും മനസിലാവൂല..പിന്നെ ദൈവത്തിന്റെ കഥയല്ലേ..
ഓന്‍ ഒന്നാന്തരം കലാകാരനുമല്ലേ..ഓന്‍ അതിന്‍റെ കലാസംവിധായാകനോക്കെ അല്ലെ..പിന്നെ ഒതയോത്തെ രമേശന്‍ മാഷാണ് നാടകത്തിന്റെ നടത്തിപ്പോക്കെന്നു പറയുന്ന കേട്ടിനു..
എന്നാ പിന്നെ ഞാന്‍ ഒന്നും പറയുന്നില്ല..ഓന്‍റെ ഏല് പോലെ ആക്കട്ട്..
രമേശന്‍ മാഷ് തന്‍റെ ഗുരുനാഥന്‍ ഗോപിമാഷുടെ മകനും,കുഞ്ഞമ്പു കൈക്കൊറുടെ അനന്തിരവനുമാണ്.പോരാത്തതിന് കിഴക്കും പാടത്തെ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവുമാണ്..
രാമേട്ടന്റെ പീടികയില്‍ നിന്ന് തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ കേളോത്ത് കണ്ടത്തിന്റെ വരമ്പിലൂടെ നടന്നു വരുന്ന രമേശന്‍ മാഷെ കണ്ടപ്പോള്‍ ബഹുമാന പൂര്‍വ്വം,ചുമലിലിട്ട തോര്‍ത്തെടുത്ത് കക്ഷത്തു തിരുകി ആദരവോടെ നിന്നു...
എന്തിന്നാ പെരുണ്ണാന്‍ കാണിക്കുന്നേ..വെറുതെ അല്ല..നിങ്ങളെല്ലാം ഇപ്പോഴും പിന്നാക്കം ആയിപോകുന്നത്...
ബഹുമാനം വേണം...തന്നെക്കാള്‍ മൂത്തവരോടും പദവികളില്‍ ഇരിക്കുന്നവരോടും ഗുരുക്കന്മാരോടും...
പെരുണ്ണാന്‍ പറഞ്ഞു...
ഞാളെല്ലാം പഴയാളല്ലെപ്പാ...ഇങ്ങെനെഎല്ലാം ശീലിച്ചു പോയി...പിന്നെ മാഷ് അന്‍റെ ഗുരുനാഥന്റെ മോനും അല്ലെ...
എന്നാലും എന്‍റെ പെരുവണ്ണാനെ...
''പിന്നെ ഞാന്‍ നിങ്ങളെ കാണണം ന്നു വിചാരിച്ചിരിക്കുകയായിരുന്നു..
സുമേഷ് വല്ലതും പറഞ്ഞിരുന്നോ ?
നാടകത്തില്‍ തെയ്യം കെട്ടണന്നു ഓന്‍ പറഞ്ഞിനെനു..
തെയ്യായിട്ടു കെട്ടി ഒരുങ്ങുകയോന്നും വേണ്ട..
നൃത്ത സംഗീത നാടകമാണ്..സംവിധാനം ഞാന്‍ തന്നെ..
''അനക്ക് നിങ്ങളുടെ അനുഗ്രഹവും..സുമേഷിന്റെ കലാ വിരുതും വേണം..
അപ്പൊ തെയ്യം കെട്ടണം എന്ന് ഓന്‍ പറഞ്ഞതോ ? പെരുണ്ണാന്‍ ചോദിച്ചു...
''അതാ പറഞ്ഞത്..തെയ്യം കേട്ടിയാടുന്നില്ല നാടകത്തില്‍..തെയ്യം ഉറഞ്ഞു തുള്ളുന്നതായി തോന്നിപ്പിക്കുക മാത്രമാണ് ചെയ്യുക.
മാക്കത്തിന്റെ അണിയലങ്ങളും,..കുരുത്തോല ചമയങ്ങളും മറ്റും ഉണ്ടാക്കിത്തരാന്‍ സുമേഷിനോട് പറഞ്ഞിരുന്നു...അവന്‍ പറഞ്ഞു അച്ചന്റെ അനുഗ്രഹവും സമ്മതവും മാഷ് വാങ്ങി തരണമെന്ന്...
അത് കേട്ടപ്പോള്‍ തെല്ലു സമാധാനമായി ആ സാധുവിന്..
അദ്ദേഹം പറഞ്ഞു..അന്‍റെ മോന്റെ കഴിവുകളെ ഞാന്‍ എതിര്‍ക്കുന്നില്ല...നല്ലത് വരട്ടെ...ഒന്നുല്ലെങ്കില്‍ ദൈവത്തിന്റെ കഥയല്ലേ..
മാഷ് പറഞ്ഞു...
ദൈവകരുവായി മാറ്റിയതാണ് മാക്കത്തിനെ..
അല്ലെന്നു പറയാന്‍ പറ്റുവോ പെരുണ്ണാന്?
''യാഥാസ്ഥിക മനസ്ഥിതിയുടെ പെണ്ണുടലിനെ കുറിച്ചുള്ള വൈകിളികമായ സംശയങ്ങള്‍ പണ്ട് കാലത്തെ ഉണ്ടായിരുന്നു..കാലന്തരത്തിലും തത് സ്ഥിതികള്‍ക്ക് ഒട്ടും മാറ്റമില്ല..വിചിത്രമായ കാര്യം..ഒരു പെണ്ണിന്റെ ശത്രു പെണ്ണു തന്നെ ആവും പലപ്പോഴും...തലയിണ മന്ത്രത്താല്‍ മനം മയങ്ങിപ്പോയ പുരുഷന്മാര്‍ എന്ന ഷണ്ഡന്മാര്‍ ഭൂമിദേവിക്ക് ഭാരം തന്നെ ആണ്...
രമേശന്‍ മാഷുടെ വിവരണത്തിലൂടെ പെരുവണ്ണാന്‍ മാക്കപ്പോതിയുടെ ഭാവഹാതികളിലേക്ക് നടന്നു ചെല്ലുകയായിരുന്നു..
********************************
കണ്ണൂരിലെ പയ്യന്നൂരിനടുത്ത
കണ്ണൂരിലെ പയ്യന്നൂരിനടുത്ത
''കുഞ്ഞിമംഗലം എന്ന ഗ്രാമത്തിലെ പന്ത്രണ്ടു നെരാങ്ങളമാര്‍ക്ക് ഒരേ ഒരു കൂടെ പിറന്നവള്‍ മാക്കം...കടാങ്കോട്ട് തറവാടിന്റെ മാണിക്ക്യം..ആങ്ങളമാര്‍ ലാളിച്ചു വളര്‍ത്തിയ പെങ്ങള്‍ക്ക് തങ്ങളുടെ മച്ചിനിയന്‍ കുട്ടി നമ്പ്യാര്‍ക്ക് പുടവമുറിച്ചു കല്യാണം
ചെയ്തു കൊടുക്കുകയും ചേലൊത്ത മക്കള്‍ ചാത്തുവും വും,ചീരുവും പിറക്കുകയും ചെയ്തു..അതിനിടെ ആങ്ങളാറുടെ ''പൊടോറികളും'' കഴിഞ്ഞു...വീരാംഗന സന്തോഷിച്ചു..ഇഷ്ടം പോലെ നാത്തൂന്മാരെ ലഭിച്ചപ്പോള്‍...എന്നാല്‍ തങ്ങള്‍ക്കു ലഭിക്കേണ്ടുന്ന സ്നേഹം , നേര്‍ പെങ്ങളോടുള്ള വാത്സ്ല്യാധിക്കത്താല്‍ കുറയുന്നുവോ എന്ന് അവരുടെ ഭാര്യമാര്‍ സംശയിച്ചു...സംശയമങ്ങിനെ മാക്കതിനോടുള്ള വൈര്യാഗ്യമായി മാറാന്‍ അധികകാലമെടുത്തില്ല...കോലത്തിരിയും നേരിയോട്ടു സ്വരൂപവും തമ്മിലുള്ള അങ്കത്തില്‍ പടയാളികളികളായി ആങ്ങളമാര്‍ പോയപ്പോള്‍ കടാങ്കോട്ട് തറവാട്ടില്‍ എണ്ണ വില്‍ക്കാന്‍ വാണിയന്‍ വരികയും തന്ത്ര പൂര്‍വ്വം നാത്തൂന്മാര്‍ ഒഴിഞ്ഞു നില്ല്‍കുകയും, അപ്പോള്‍ വാണിയന്റെ വിളികേട്ടു എണ്ണ തുടം ഒരു കാല്‍ വച്ചു അകത്തു വച്ചോളൂ എന്ന് ''ദൂരത്തു'' ആയതു കാരണം നിഷ്കളങ്കയായ മാക്കം പറയുകയും,തുടര്‍ന്നു വാണിയന്‍ അകത്തു വച്ച കാലെടുത്തു പുറത്തേക്കു വരുമ്പോള്‍ നാത്തൂനമാര്‍ കഥ മെനഞ്ഞു മാക്കത്തിനെ വാണിയനുമായി ചേര്‍ത്ത് അപഖ്യാതി ഉണ്ടാക്കുകയും ചെയ്തു....ആങ്ങളമാര്‍ വന്നപ്പോള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവരെ അക്കാര്യം വിശ്വസിപ്പിച്ചു,,ഇളയ സഹോദരന്‍ കുട്ടിരാമനും ഭാര്യയും ഉപചാപങ്ങളില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ മറ്റുള്ള പതിനൊന്നുപേര്‍ ...ഭാര്യമാരുടെ തലയണ മന്ത്രത്തില്‍ മനം മയങ്ങി മാക്കത്തിനെ ഇല്ലായ്മ ചെയ്യാന്‍ എല്ലാവരും ചേര്‍ന്നു പദ്ധതി ഇട്ടു...മലബാര്‍ കോട്ടയത്ത് വിളക്ക് മാടം കാണിച്ചു തരാം എന്ന് പറഞ്ഞു യാത്ര തുടര്ന്നത് അങ്ങിനെയാണ്....നടന്നു നടന്നു ചാലയിലെത്തിയപ്പോള്‍ മക്കള്‍ക്ക് ദാഹിക്കുകയും ചാല പുതിയ വീട്ടില്‍ കയറുകയും അവിടുത്തെ വീട്ടമ്മ അവര്‍ക്ക് ചൂടാറ്റിയ പശുവിന്‍ പാല്‍ കൊടുക്കുകയും കഴുത്തിലെ മറ്റും സ്വര്‍ണ്ണ ആഭരണങ്ങള്‍ അവര്‍ക്ക് ഊരിക്കൊടുക്കുകയും ചെയ്തു മാക്കം...വീണ്ടും യാത്ര തുടരുകയും,പെരളശ്ശേരിയും.മമ്പറം കടവും കടന്നു, കൂത്തുപറമ്പിനടുത്തുള്ള കായലോട് ന അച്ചങ്കരപള്ളിക്കടുത്തിയപ്പോള്‍ അവിടെ ഒരു കിണറ്റിന്റെ കര എത്തിയപ്പോള്‍ . ഇത് തന്നെ തങ്ങളുടെ നേര്‍ പെങ്ങളെ വധിക്കാന്‍ തക്ക സമയം എന്ന് കരുതിയ ആങ്ങളമാര്‍,...തങ്ങളുടെ വാത്സല്യ നിധിയായിരുന്ന നേര്പെങ്ങളോട് പറഞ്ഞു
കണ്ടോ തങ്കക്കുടമേ,പൊന്നു പെങ്ങളെ മാക്കം...നട്ടുച്ചയ്ക്ക് മാനത്ത് നക്ഷത്രം ഉദിച്ചു നിക്കുന്നത് കണ്ടോ"?
ബുദ്ധിമതിയായ മാക്കത്തിന് അവരുടെ ചതി നേരത്തെ തന്നെ മനസ്സിലായിരുന്നു...എങ്കിലും ജീവനേക്കാള്‍ ഉപരിയായി താന്‍ സ്നേഹിച്ച ആങ്ങള മാരുടെ ചെയ്തിയില്‍ അവള്‍ ഖിന്നയായിരുന്നു...
ചതിക്കാനാണെന്ന് അറിഞ്ഞിട്ടും..ആ കുലീനയായ മഹിളാ രത്നം മേല്‍പ്പോട്ടു നോക്കി..
.ഒരു നിമിഷം...ഊരിയെടുത്ത വാളുകള്‍ ശബ്ടിച്ചു തലങ്ങും വിലങ്ങും...സീല്‍ക്കരങ്ങലോടെ...
കടാങ്കോട്ട് തറവാട്ടിന്റെ മാണിക്യമായ മാക്കതിന്റെയും മക്കളുടെയും തലകള്‍ ആ കിണറില്‍ ചെന്ന് പതിച്ചു...ആ കാഴ്ച കണ്ടു വന്ന ഒരു മാവിലനെയും അവര്‍ വാളിന്നിരയാക്കി..
തൊട്ടടുത്ത നിമിഷം...
പ്രതികാര ദുര്‍ഗ്ഗയായി,,മാറി ആ സാധുവായിരുന്ന വീരാംഗന...അങ്ങിനെയാണ് കടവാങ്കോട്ട് മാക്കം എന്ന ദൈവ്വക്കരുവായി മാറിയത്..
കൂടെ മക്കളായ ചാത്തുവും,,ചീരുവും....കൂടെ വാളിന്നിരയായ മാവിലനും
കുഞ്ഞിമംഗലം കടാങ്കോട്ട് തറവാട് അഗ്നിക്കിരയായി...
ചാമുണ്ടി കുടികൊള്ളുന്ന കൊട്ടിലകം ഒഴികെ...
ഇളയ സഹോദരനും ഭാര്യയും ഒഴികെയുള്ള ,ആങ്ങളമാര്‍ തമ്മിലടിച്ചും...നാത്തൂന്മാര്‍ ഭ്രാന്തിളകിയും മരിച്ചു വീണു...
മാക്കതിന്‍റെ ശാപം കാരണം ഇന്നും കടാങ്കോട്ട് തറവാട്ടുകാര്‍ ദുഃഖങ്ങള്‍ അനുഭവിക്കുന്നു എന്നാണു മനസ്സിലാക്കുന്നത്...പെണ് തരികള്‍ പിറന്നു വാഴിക്കാതെ..
കുഞ്ഞിമംഗലം കടാങ്കോട്ട് തറവാട്ടിലും, ചാല പുതിയ വീട്ടു തറവാട്ടിലും ആണ് മുഖ്യമായി മാക്കവും മക്കളും കെട്ടിയാടിക്കുന്നത്...
മംഗല്യ ദോഷത്തിനും മറ്റും നേര്‍ച്ചയായി മാക്കവും മക്കളെയും കെട്ടിയാടിക്കാറുണ്ട്..തറവാടുകളില്‍ മാത്രമല്ല..
വയല്‍ തിറകളായും മാക്കവും മക്കളും കെട്ടിയാടാറുണ്ട്...പണ്ട് കഞ്ഞിരത്തറ വയലില്‍ കെട്ടിയാടിയ മാക്കപ്പോതിയായി താന്‍ മാറുന്നുവോ എന്ന് ഒരു നിമിഷം കിട്ടുണ്ണി പ്പെരുവണ്ണാന് തോന്നിപ്പോയി...
രമേശന്‍ മാഷുടെ നാടകാവിഷ്കാര വ്യാഖ്യാനം കേട്ടപ്പോള്‍...
നേരിന്റെ പാതയില്‍ സഞ്ചരിച്ചിട്ടും നെറികേടിന്റെ ഇരയായി മാറിയതിന്റെ ഉഗ്രതാപം കണ്ണില്‍ ആവാഹിച്ചു തീപ്പന്ത തീവെട്ടിയില്‍ മാക്കത്തിന്റെ മനസ്സുമായി കിട്ടുണ്ണി പെരുവണ്ണാന്‍ നടന്നകന്നു..
******************
മാനത്തു താരങ്ങള്‍ രത്നക്കല്ലുകള്‍ പതിച്ച രാവില്‍,അരങ്ങില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സംഗീതസാന്ദ്രമായ വേളയില്‍ തീവെട്ടികളും തീപ്പന്തങ്ങളും ഉയര്‍ന്നപ്പോള്‍ പ്രഭാമയമായി മാറുകയായിരുന്നു ആ പുലര്‍കാല വേള...
മാനത്തു താരങ്ങള്‍ രത്നക്കല്ലുകള്‍ പതിച്ച രാവില്‍,അരങ്ങില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സംഗീതസാന്ദ്രമായ വേളയില്‍ തീവെട്ടികളും തീപ്പന്തങ്ങളും ഉയര്‍ന്നപ്പോള്‍ പ്രഭാമയമായി മാറുകയായിരുന്നു ആ പുലര്‍കാല വേള...
പുതിയ പ്രഭാതത്തിനായി കതിരവന്റെ കണിവെപ്പ്..
ശേഷം...അടുത്തതില്‍..
@ Copy Right Reseved,,,
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം.കീഴല്ലൂര്‍...
Photo courtesy.> Google//
ഈ ലക്കത്തിലെ പദ പരിചയം..
* വെള്ളം ബങ്ക പറ്റുക= ഇളം ചൂട് വെള്ളം
*ഏല് പോലെ=യുക്തം പോലെ,,
*പൊടോറി= പുടവ മുറി=പുടമുറി കല്യാണം (വടക്കേ മലബാറിലെ നമ്പ്യാര്‍ സമുദായക്കര്‍ക്കിടയില്‍ കല്യാണ സമയം പുടവ കൈമാറുന്ന ചടങ്ങിനെ ബന്ധപ്പെടുത്തിയാണ് പുടമുറി അഥവാ പോടോറി എന്ന പേരില്‍ അറിയപ്പെടുന്നത് (പണ്ടു കാലത്ത് പുടവ മുറിച്ചു കൊടുത്തിരിക്കാം )
*ഗുണോഷ്ടം= എഞ്ചുവടിയിലെ ഗുണന പട്ടിക മനപാടമാക്കി ചൊല്ലല്‍.
* "ദൂരത്താവുക " = തീണ്ടാരി (ഋതുമതിയായ സ്ത്രീകൾ പണ്ട് കാലങ്ങളിൽ വടക്കെ മലബാറിൽ ദൂരത്താവുക എന്നാണ് പറയാറുള്ളത്..

"അഗ്നി ശിഖ".. (നീണ്ടകഥ) - ദളം 7
,,,,,,,,,,,,,,,,,,,,,,,,,,,,,,
കൂടിക്കാഴ്ച
......................
"ഞായറാഴ്ചയായിരുന്നതിനാൽ അന്ന് രാമേട്ടന്റെ പീടികയിൽ പതിവിലേറെ തിരക്കായിരുന്നു... ദാസൻ മാഷുടെ നേതൃത്വത്തിൽ ചെവിയിൽ കുണുക്കുവച്ചുള്ള ശീട്ടുകളി തകർക്കുകയാണ് .. പീടികയിലെ ഇടതു വശത്തെ ബെഞ്ചിൽ താനിരിക്കുന്ന സ്ഥാനവും ശീട്ടുകളിക്കാർ കൈയ്യടിക്കിയിക്കുന്നു .. ദാസൻ മാഷുടെ ശീട്ടുകളി കമ്പം നാട്ടിൽ പട്ടാണ്.. ആവേശം കയറിയാൽ സ്കുൾ അവധിയാക്കിയും മാഷ് കളിക്കാനിരുന്നേക്കാം.... പീടികയിലെ സ്ഥിരം കുറ്റികളായ അങ്ങട്ടയിലെ രാമറും, നല്ലാണി സുരേന്ദ്രനും, ദാസൻ മാഷ് അതുവഴി വരുന്നതു കണ്ടാൽ ക്ഷണിക്കും,
"വാ മാഷേ .. ഒരു കുത്തുകളിച്ചിറ്റ് പോവ്വാ.. "
അതു കേട്ടാൽ മാഷ്, ഇരു മനസ്സോടെ തെല്ലിട നില്ക്കും, പിന്നെയും കളിക്കാർ നിർബന്ധിക്കുകയാണെങ്കിൽ മാഷ് നേരെ പീടികയിലേക്ക് കയറും..
പിന്നെ അന്നത്തെ ദിവസം പറയാനില്ല... പഠിതാക്കൾ റമ്മി കളി ശീട്ടുകളും, രാമറും സുരേന്ദ്രനും ഒക്കെ ആവും.. ഇടക്ക് ചോദ്യം രാമേട്ടനോടാവും, രാമേട്ടന് അത് ഇഷ്ടമാകാറില്ലെങ്കിലും ചോദ്യങ്ങൾക്ക് മുക്കിയും, മൂളിയും മറുപടി പറയും.. സ്ഥിരമായി സ്കുളിൽ പോവാതെ ശീട്ടുകളിയുമായി രാമേട്ടന്റെ പീടികയിൽ "അണ്ടൻ വീണിരിപ്പായ "മാഷെ തേടി ഒരു നാൾ അമ്മയും, ഭാര്യയും ഉച്ചക്ക് ചോറ്റ് പാത്രവുമുമായി പീടികയിൽ എത്തുന്നതു വരെയായി കളിയിലെ കാര്യങ്ങൾ.. അതോടെ കാര്യങ്ങൾ പന്തികേടാണെന്ന് മനസ്സിലായ രാമേട്ടൻ പീടികയിൽ ശീട്ടുകളി നിരോധിച്ചു.... പിന്നെ അവിടം വിട്ട് ശീട്ടുകളിക്കാർ താവളം മാററി .. കുറെ കാലങ്ങൾക്കു ശേഷം, രാമേട്ടൻ ഞായറഴ്ചകളിൽ ശീട്ടുകളിക്കാൻ അനുവാദം കൊടുത്തു..
ഒരു സെയ്യ് അടിച്ച് തലയുയർത്തിയപ്പോഴാണ് ദാസൻ മാഷ് തന്റെ അരികത്ത് നില്ക്കുന്ന കിട്ടുണ്ണിപ്പെരുവണ്ണാനെ കണ്ടത്..
"എന്തെല്ലാ പെരുവണ്ണാനെ..
ഒന്നൂല്ലപ്പാ .. ഞാളിങ്ങനെ. ഇങ്ങളെ കളിയും പണ്ടത്തെ കാര്യയെല്ലം ഇങ്ങനെ ഓർമ്മിച്ചിറ്റ് നിക്കലേനു ..
"ഓ.. അതൊന്നും, ഇങ്ങള് മറന്നിറ്റിലേന്വ.. ഇപ്പം ഞാൻ റിട്ടേഡ് ആയേന്ശേഷം പ്രഷറും, ഷുഗറും എല്ലാം കൂടി... പിള്ളറാനെങ്കിൽ കണ്ടിക്ക് തായെ എറങ്ങാൻ വിടിലില്ല .. ഇന്ന് അയിറ്റിങ്ങളെ കണ്ണ് തെറ്റിച്ച് വന്നതാ.. "
മേലേടത്തെ ദേവകിയമ്മയുടെ മൂത്ത സഹോദരി മീനാക്ഷിയമ്മയുടെ മകനാണ് ദാസൻ മാഷ്..
"പെരുണ്ണാന, ഇങ്ങളെ നമ്മളെ കുഞ്ഞമ്പു എളേപ്പൻ അന്വേഷിച്ചിനേനു ''
തുരപ്പുഗുലാൻ എടുത്ത് മലർത്തിയടക്കുന്നതിനിടയിൽ തലയുയർത്താതെയാണ് ദാസൻ മാഷ് അക്കാര്യം പറഞ്ഞത് ..
"ഓ അതിയാ?"
കൈക്കോറെപ്പാ വന്നിന്?
പെരുവണ്ണാൻ അത്ഭുതം കൂറി.
ഓറ് വന്ന കാര്യം ആരും പറഞ്ഞ് കേട്ടില്ലല്ലോ ..
"ഇമ്മാൾത്തേലും അയിലെക്കുടി പോയേരത്ത് ഞാള് മേലേടത്ത് കേരീനേനു.. അന്നേരത്തൊന്നും ഓറ് വന്നിറ്റില്ലേനു."
അല്ല ..എളേപ്പൻ വന്നിട്ട് ഒരാഴ്ച ആകുന്നേയുള്ളൂ പെരുവണ്ണാനെ.. ദാസൻ മാഷ് പറഞ്ഞു ..
കിട്ടുണ്ണി പെരുവണ്ണാൻ പീടികയിൽ പീടികയിൽ നിന്ന് ഇറങ്ങാൻ നേരത്താണ് പെട്ടിപ്പാലം കടന്ന് ഒതയോത്തെ രമേശൻ മാഷ് കടന്നു വന്നത്.. കൈയ്യിൽ പൊതിക്കെട്ടുമായിട്ടാണ് വരവ്.. നോട്ടീസുകളാണെന്ന് തോന്നുന്നു..
രമേശൻ മാഷെ കണ്ടപ്പോൾ ബഹുമാന പുരസ്സരം നിന്ന പെരുവണ്ണാനോട് മാഷ് പറഞ്ഞു,
"എന്റെ പെരുവണ്ണാനെ, നിങ്ങളെ മോന്റെ പ്രായല്ലേയുള്ളൂ അനക്ക്.. പിന്നെന്തിനാപ്പാ അന്റ മുമ്പിൽ നിങ്ങളിങ്ങനെ ഓച്ഛാനിച്ച് നിക്കുനത് "
" ന്നാലും ന്റെ മാഷേ ഞാളെല്ലം പഠിച്ചത് മറക്വോ?
പണ്ടേയുള്ള ശീലല്ലേ..
"ആ ശീലങ്ങളെല്ലാം മാറ്റണം പെരുവണ്ണാനെ..
നിങ്ങൾ വീട്ടിലേക്കല്ലേ..
അതേ...
എന്നാ ഞാനും വരാം..
സുമേഷിനെ ഒന്ന് കാണണം..
പെരുവണ്ണാൻ പറഞ്ഞു..
ഞാളെ പൊരേല് വരുന്നേന് സന്തോഷേയുള്ളൂ.. പക്കേങ്കീ കാണേണ്ട കോലന്യായിരിക്കം.. വൃത്തിയും "മനാരോം " ഒന്നുണ്ടാവുല ..
നിങ്ങൾ പിന്നെയും പഴം കഥ പറയുന്നു ..
പെരുണ്ണോനെ ആളുകളുടെ മന ശുദ്ധിയിലാണ് കാര്യം.. നിങ്ങൾക്കൊക്കെ അതുണ്ട് .. അതു കൊണ്ട് നന്മയും ഉണ്ടാവും..
പെരുവണ്ണാണ് അതു കേട്ടപ്പോൾ മനം കുളിർത്തു..
" മാഷെ മേലേടത്ത് ശ്രീപോർക്കലി കാത്തിടട്ടെ "
മാഷ് ചിരിച്ചതല്ലാതെ അതിന് മറുപടി പറഞ്ഞില്ല.'
അല്ല മാഷെ കൈമ്മലെന്നാ ഒരു പൊതിക്കെട്ട് ? നോട്ടീസാണോ?
ആ .അതേ ..
വോളി ബോള് കളിന്റെ നോട്ടീസാണ് ..
യുവധാര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വരുന്ന ഫിബ്രവരി 22 മുതൽ നമ്മളെ അമ്പലക്കര സ്കുളിന്റെ താഴെ മേലേടത്തെ കണ്ടത്തിലാണ് വോളീബോൾ മത്സരം.. സുമേഷ് കൺവീനറും, ഞാൻ ജനറൽ കൺവീനറും ..രമേശൻ മാഷ് തുടർന്നു..
കണ്ടം തച്ച് നിരപ്പാക്കിയെടുക്കണം..
തച്ച് നിരപ്പാക്കാൻ മരത്തിന്റെ ''താറ്റിയും, നിലം തല്ലിയും '', എവിടുന്നാണാവോ കിട്ടുക ..?
അല്ല.. സുമേഷ് കളി നെപ്പറ്റിയൊന്നും പറഞ്ഞില്ലല്ലോ .. എല്ലാ കാര്യങ്ങളും ഓൻ അച്ഛനായ അന്നോട് പറയലിണ്ടേനു.. ഇത് മാത്രം.. പറഞ്ഞില്ല..
ഇപ്പോൾ തെയ്യക്കാലമായതിനാൽ പറഞ്ഞാൽ നിങ്ങൾ വീടുലെന്ന് ഞാനാ പറഞ്ഞത് .. ഞാൻ നിങ്ങളെ പറഞ്ഞു സമ്മതിപ്പിച്ചോളാമെന്ന് ഓനോട് പറഞ്ഞപ്പഴാ ഓനും അതിന് സമ്മതിച്ചത്.. അക്കാര്യം പറയാനും കൂടിയാ ഞാനിപ്പം വന്നത്..
രമേശൻ മാഷ് പറഞ്ഞു ..
മാഷ് നല്ലെനല്ലേ നിക്കൂ .. അതോണ്ട് അനക്ക് എതിർപ്പൊന്നൂല്ല.. എന്നാലും തെയ്യം സമയത്ത് ഓൻ ഇല്ലാണ്ടെങ്ങിനെയാ മാഷേ?
അപ്പോഴേക്കും മേലെടത്തെ തെയ്യക്കാലം കഴിഞ്ഞിരിക്കുമല്ലോ..
ആ സാരൂല്ല..
******************
മേലേടത്ത് പടിക്കെട്ടുകള്‍ കയറി നേരെതിരുമുറ്റത്തു ചെന്ന് ദേവിയെ തൊഴുതു പടിഞ്ഞിറ്റയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു തൊട്ടു മുന്നിലായ് സാക്ഷാല്‍ കുഞ്ഞമ്പു കൈക്കൊര്‍...
മേലേടത്ത് പടിക്കെട്ടുകള്‍ കയറി നേരെതിരുമുറ്റത്തു ചെന്ന് ദേവിയെ തൊഴുതു പടിഞ്ഞിറ്റയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു തൊട്ടു മുന്നിലായ് സാക്ഷാല്‍ കുഞ്ഞമ്പു കൈക്കൊര്‍...
കൈക്കൊറെ കണ്ടപ്പോള്‍ തോളിലെ മുണ്ടെടുത്ത് കക്ഷത്ത് തിരുകി ഭവ്യതയോടെ നിന്ന കിട്ടുണ്ണി പ്പെരുവണ്ണാനോട് കുഞ്ഞമ്പു നമ്പ്യാര്‍ പറഞ്ഞു..
"ന്‍റെ കിട്ടുണ്ണി നമ്മള്‍ തമ്മില്‍ വേണോ ഇതൊക്കെ... "
ന്‍റെ കൈക്കൊറെ ഈ നടയില്‍ നിക്കുമ്പോ അതെല്ലാം വേണം...
അതെല്ലാം പോകട്ട്..
ഇങ്ങൾ എപ്പെനു വന്നത്..?
ഇപ്പളത്തെ വരവ് ഏടുന്നാ?
കുറെ കാലം കന്യാകുമാരി ഉണ്ടായിരുന്നു..അവിടുന്ന് പിന്നെ രാമേശ്വരം,മധുര..പിന്നെ തഞ്ചാവൂര്‍ വൈ ത്തീശ്വരന്‍ കോവില്‍..അങ്ങിനെ ചുറ്റി സഞ്ചരിച്ചു...വൈത്തീശ്വരന്‍ കോവിലില്‍ നാഡീ ജ്യോതിഷംപഠിക്കണം എന്ന് കരുതി ഇരിക്കുമ്പോഴാണ് ..മൂകാംബികയിലെ ശ്രീധര അഡികയെ കാണുന്നത്...അദേഹവും ഇത്തവണ ഇവിടെ വരുമെന്നു പറഞ്ഞിട്ടുണ്ട്.നമ്മുടെ തെയ്യങ്ങളെ അറിയാന്‍ വേണ്ടി..
പിന്നെ കിട്ടുണ്ണിക്ക് കടാങ്ങോട് കല്ലിക്കണ്ടി മടപ്പുരക്കെ ജമ്മാരി ആരാണെന്നരിയോ?
കൈക്കൊറുടെ സംസാര രീതിയില്‍ വന്ന മാറ്റങ്ങളെ കുറിച്ചായിരുന്നു കിട്ടുണ്ണി പെരുന്നാന്റെ ചിന്ത.. അച്ചടി ഭാഷയിലുള്ള സംസാര രീതി..
അറിയോ?
ഏത് ദേവകി തംബാട്ടിന്റെ തറവാടിന്റെ അവിടുത്തെ മടപ്പുരക്കലെയാ ?
അതെ..പണ്ട് നമ്മള്‍ പോയിട്ടുണ്ട്.., മൊടക്കണ്ടിക്കാടും കടന്നിട്ട്..നല്ലാണി കുണ്ടും കടന്നങ്ങനെ...തച്ചങ്കണ്ടി നാണുവും കൂടെയുണ്ടെനു,,,
ആ ഓർമ്മയിണ്ട്..
മൊടക്കണ്ടിക്കാട് കടന്നപ്പോൾ വഴി തെറ്റിയ കാര്യയെല്ലാം പറഞ്ഞ് നാണു മക്കാറാക്കി കവിത ചൊല്ലിയതെല്ലം ഒർമ്മയിണ്ട് കൈക്കോറെ..
ഇരുവരും സംസാരിച്ചിരിക്കുമ്പോഴാണ് കണ്ടത്തില്‍ പോയിരുന്ന ദേവകി യമ്മ പെരുവണ്ണാനെ കണ്ടത്
"അല്ല..ആരിത് കിട്ടുണ്ണിയോ...തെയ്യക്കലായലെ ഈ വഴിയെല്ലാം ഓര്‍മ്മ വരൂളോ? അതോ ഇങ്ങളെ കൈക്കൊര്‍ വന്നതറിഞ്ഞിട്ടു വന്നതോ?
അമ്മ തമ്പുരാനേ..
കിട്ടുണ്ണിപെരുവണ്ണാന്‍ ഭവ്യതയോടെ നിന്നു..
ഞാള് ഈനെടുക്ക് വന്നിട്ടില്ലെനാ..ഓര്‍മ്മയില്ലേ,
ഇണ്ടപ്പാ, ഞാന്‍ വെര്‍തെ പറഞ്ഞതാന്നെ..
കിട്ടുണ്ണിയെ കണ്ടില്ലെല്ലോന്ന് പറഞ്ഞു ഈടിന്നോരാള്‍ കയര്‍ പൊട്ടിക്കാന്‍ തുടങ്ങിയ്യിട്ടു നാലഞ്ച് ദിവസായി...
ഇപ്പ, സമധാനായല്ലോ നിങ്ങളെ കൈക്കൊര്‍ക്ക്
ഞങ്ങള്‍ തമ്മില്‍ എത്ര കൊല്ലാതെ പരിചയം ഉണ്ടെന്നറിയോ നിനക്ക്?
കുഞ്ഞമ്പു കൈക്കൊര്‍ ഭാര്യയോട് ചോദിച്ചു..
"ഒരു അയിമ്പത് കൊല്ലത്തിനു മേലെ ആയിക്കണ്ടും അല്ലെ കൈക്കൊരെ..
.വട്ടത്തൂണ്‍ചാരി നിന്നുകൊണ്ട് കിട്ടുണ്ണി പ്പെരുവണ്ണന്‍ പറഞ്ഞു..
വന്ന കാലില്‍ തൂണും ചാരി നിക്കാതെ കേറിയിരിക്ക് കിട്ടുണ്ണിയെ..
കൈക്കൊര്‍ ക്ഷണിച്ചപ്പോള്‍ ദേവകിയമ്മ പടുത്തിരിക്കയുമായി വന്നു...
അന്നേരമാണ് കണ്ടത്തിലെ പണിക്ക് വന്നിരുന്ന മൂന്നു നാല് പെണ്ണുങ്ങള്‍ അവിടെക്ക് വന്നത്..കൈക്കൊറെ കണ്ടു ബഹുമാനത്തോടെ ഉരിയാടിയിട്ടു അവര്‍ അടുക്കള ഭാഗത്ത് ചെന്ന് ദേവകിയമ്മയെ വിളിച്ചു..
''ദേവീത്തംബ്ലെക്കോ''
വന്ന പെണ്ണുങ്ങളില്‍.മാധവിയും,പാറുവും വീണ്ടും വിളിച്ചു...
''കൂയി..മുത്തംബ്ലെക്കോ ''
സരസയും രമണിയും ബഹുമാനത്തോടെ വിളിച്ചു
ദേവി കുഞ്ഞീമേ
''കുഞ്ഞീമേ''
ന്ലുപേരും വിളിച്ചിട്ടും വിളികെള്‍ക്കതായപ്പോള്‍ കുഞ്ഞമ്പു നമ്പ്യാര്‍ അകത്തു ചെന്ന് ഭാര്യയെ നോക്കി..അവിടെ കണ്ടില്ല..പെണ്ണുങ്ങളോട് പറഞ്ഞു..നിങ്ങളാടെ ഇരിക്കു..അപ്പുറതെങ്ങാനും പോയതായിരിക്കും
അദ്ദേഹം വീണ്ടും ഉമ്മറത്തേക്ക് വന്നു..
വെള്ളത്തിനായി വന്ന പെണ്ണുങ്ങള്‍ പരസ്പരം പറഞ്ഞു..
ഉയ്യെന്‍റെണേ..
ഇവര്‍ എട്യാന്നോളീ പോയിന് ..
തൊടിയില്‍ ഒടിയാറായ വാഴകൾക്കു കൈത്താങ്ങു കൊടുത്തിട്ട് വരുമ്പോഴാണ് വെള്ളത്തിനായി വന്ന പെണ്ണുങ്ങളെ ദേവകിയമ്മ കണ്ടത്
ഞാള് ഒരു നൂറു വിളി വിളിച്ചു...
ഒരു ലേശം തന്നര്‍ വേണെന്...
തായിചിറ്റ് ശരണൂല്ല...
കഞ്ഞിവെള്ളത്തില്‍ വറ്റും ചേര്‍ത്താണ്
വെള്ളത്തിനായി വരുന്നവര്‍ക്ക് എന്നും കൊടുക്കരുള്ളത്...കൂടെ കാന്താരി മുളകും..
പാവങ്ങള്‍ വിശന്നിട്ടാകും...
ദേവകിയമ്മ രണ്ടു പിഞ്ഞാണത്തില്‍ കഞ്ഞിയും പുഴുക്കും എടുത്തു ഉമ്മറത്തേക്ക് വന്നു...കുഞ്ഞമ്പു നമ്പ്യാര്‍ കിണ്ടിയില്‍ നിറച്ച വെള്ളമെടുത്തു കിട്ടുണ്ണിയെ കഞ്ഞികുടിക്കാന്‍ ക്ഷണിച്ചു...
എത്ര കാലായി ന്‍റെ കൈക്കൊര്‍ക്കൊപ്പരം ഒരു കുരു വറ്റു കഴിച്ചിട്ട്?
സന്തോഷത്തോടെ ഇരുവരും പ്ലാവില കോട്ടിയെടുത്ത്‍ കഞ്ഞി കോരി കുടിച്ചു,,
ദേവകിയമ്മ പറഞ്ഞു,,വിളക്കോട്ടു അംശാധികാര്യക്കാരുടെ അധീനതിലായിരുന്നു..കടാങ്ങോട് ദേശം..
പത്തിരുപതു കൊല്ലായി മടപ്പുരക്കലെ തെയ്യം മുടങ്ങീറ്റ്..ഇതിനിടെ മോഹനന്‍ അടിയോടിയെ കണ്ടിരുന്നു..അപ്പോഴാണ് നിങ്ങളെ തറവാട്ടു കാരാണ് അവിടുത്തെ ജമ്മാരികള്‍ എന്ന് പറഞ്ഞത്.. അത് ചോദിക്കാനാ വരാൻ പറഞ്ഞത്.
അമ്മ തമ്പുരാനേ...അനക്കറിയില്ല...അയിനെ പറ്റി .... ചെലപ്പം അന്‍റെ ഒതേനന്‍ കാര്‍ണ്ണോര്‍ക്ക് അറിയാരിക്കും...
എന്‍റെ പൊന്നു മുത്തപ്പാ അറിയാതെങ്ങിനെയാ പറയുക?
കുന്നത്തൂര്‍ പാടിയില്‍ അഞ്ഞൂറ്റാന്‍ ആണ് മുത്തപ്പനെ കേട്ടിയാടിക്കാറുള്ളത് എന്ന് കേട്ടിട്ടുണ്ട്...
പറശ്ശിനിക്ക് നമ്മളെ എളേപ്പന്റെ കുടുംബക്കാരാണ് പോലും
കിട്ടുണ്ണി പെരുവണ്ണാന്‍ പറഞ്ഞു...
കടാങ്ങോട് ചെറിയപുറക്കല്‍ കണ്ണന്‍..തണ്ടും തടിയും ഉശിരും ഉള്ള ബാല്യക്കാരനായ, കലശക്കാരനായിരുന്നു,,,വിളക്കൊട്ടുകാര്‍ ഏക്കര് കണക്കിന് ഭൂമി നടത്തിപ്പിന് കണ്ണന് കൊടുത്തു,,,അതില്‍ കല്ലിക്കണ്ടി മടപ്പുര ഭൂമിയും ഉണ്ടായിരുന്നു...ആ ഭൂമിയില്‍ കാലെടുത്ത് വക്കുമ്പോഴൊക്കെ കണ്ണന് ദുർന്നിമിതങ്ങള്‍ വന്നുതുടങ്ങി.. തുടർന്ന് കല്ലിക്കണ്ടി തറവാട്ടു കാരെ സമീപിച്ചു. പല ഭാഗങ്ങളായി താമസിക്കുന്ന കുടുംബാംഗങ്ങളിലെ മടയനെക്കുറിച്ച് പറഞ്ഞു കൊടുത്തത് കല്ലി ക്കണ്ടി മുകുന്ദനാണ് .. അങ്ങിനെ തറവാട്ടു കാരനായ ആയങ്കോട്ടു താമസിക്കുന്ന രാഘവന്‍ മടയനെ കാണുന്നതും തുടര്‍ന്നു മടപ്പുര ഉദ്ധരിച്ചു തെയ്യം തുടങ്ങുന്നതിനും ശ്രമം തുടങ്ങുന്നതും ..തറവാട്ട്കാർക്ക് ഒറ്റക്ക് തെയ്യം നടത്താൻ ശേഷിയില്ലെന്ന് മുകന്ദൻ പറഞ്ഞപ്പോൾ ചിറക്കണ്ടി കണ്ണൻ പ്രസിഡണ്ടിന്റെ നേത്യത്വത്തിൽ ഒറ്റപ്പുര രമേശൻ സിക്രട്ടരിയായും, കുട്ടിപ്രത്ത് പ്രകാശൻ, തറച്ച കണ്ടി ഉത്തമൻ, ചാമക്കാലി രാജൻ, പിന്നെ പ്രചരണത്തിന് ചിറക്കര മഹേന്ദ്രനും ഒക്കെ ചേർന്ന് വിപുലമായ കമ്മറ്റി ഉണ്ടാക്കി .. കണ്ടോത്ത് മാധവൻ മാഷും ..ഒറോണ്ടിൽ രാഘവനും ..രക്ഷാധികാരികൾ ..
കമ്മറ്റിക്കാർ യോഗം ചേർന്ന് തെയ്യം നടത്താനുള്ള ശ്രമം ഊർജ്ജിതപ്പെടുത്തുന്നുണ്ട്..
അതി പുരാതനമായ മടപ്പുരകളില്‍ ഒന്നാണ് കല്ലിക്കണ്ടി മടപ്പുര..
മുത്തപ്പന്റെ മടപ്പുര പ്രധാനപ്പെട്ട മടപ്പുര സ്ഥാനങ്ങൾ രേഖപ്പെടുത്തിയ പട്ടോലകളില്‍ ഇടം പിടിച്ച മടപ്പുരയാണ് പോലും..
പണ്ട് നമ്മളെ പുതിയവീട് തറവാട്ടിലൊക്കെ വാളും എഴുന്നെള്ളിച്ചു ചുറ്റിക്കെട്ടിയ മടയനും പരിവാരങ്ങളും ഗോവിന്ദ ഗോവിന്ദ വിളികളോടെ വദ്യാഘോഷ അകമ്പടികളോടെ വന്നിരുന്നു...
മുത്തപ്പനും, തിരുവപ്പനും ശൈവ വൈഷ്ണവ സങ്കലനമാണ്...ഹരിയും ഹരനും ചേര്‍ന്നത്...
മുത്തപ്പന്‍ കൊലധാരികളിൽ മിക്കയിടങ്ങളിലും വണ്ണാന്‍ സമുദായക്കാര്‍ക്ക് ആണ് ജന്മം എങ്കില്‍..മടയന്‍ സ്ഥാനികര്‍ തീയ്യരാണ്...ശൈവ സങ്കലപത്തിനാണ് പ്രാമുഖും കൂടുതല്‍..
നര്ത്തന ചുവടുകളും മടയന്‍ അറിഞ്ഞിരിക്കണം...അണിയലങ്ങളും വെച്ചുകെട്ടലും കൂടുതല്‍ വേണ്ടെങ്കിലും...ഒരവസരത്തില്‍ മടയനിലേക്ക് മുത്തപ്പന്‍ സന്നിവേശിക്കുകയും ചെയ്യുന്നു...ആ രംഗങ്ങളൊക്കെ ഒന്ന് കാണേണ്ടത് തന്നെ ആണ്...
ദേവകിയമ്മയുടെ മനസ്സ് മുട്ടിക്കാലത്ത് എരുവേശിയിയിലെ പാറുക്കുട്ടി ഇളയമ്മ വരുമ്പോഴൊക്കെ പറഞ്ഞുകൊടുത്തിരുന്ന ശ്രീമുത്തപ്പന്റെ ഐതിഹ്യ പെരുമയാല്‍ നിറഞ്ഞു..
മക്കളില്ലാതെ വിഷമിച്ചിരുന്ന എരുവേശി അയ്യകര ഇല്ലത്തെ പാടിക്കുറ്റിയമ്മയും തിരു മേനിയും തങ്ങളുടെ ദുഃഖ ഹേതു എന്നും പയ്യാവൂര്‍ മഹാദേവ സന്നിധിയില്‍ ചെന്ന് ഉണര്‍ത്തിക്കുമായിരുന്നു..അങ്ങിന ഇരിക്കെ ഒരുനാള്‍ പുഴയില്‍ നീരാട്ടിനായി പാടിക്കുറ്റിയമ്മ പോയപ്പോള്‍ കുളക്കടവില്‍ ഓമനത്തമുള്ള ഒരു ആൺ കുഞ്ഞിന്റെ കരച്ചില്‍ കേൾക്കുകയും, അവിടെ ചെന്ന് നോക്കിക്കുകയും, സമീപത്തെങ്ങും ആരെയും കാണാതെ വന്നപ്പോൾ കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ കൈയിലെടുത്ത താലോലിക്കുകയും ചെയ്തു.. കുഞ്ഞിന്റെ അവകാശികളാരെയും അടുത്തെത്തും കണ്ടില്ല.ആരോരുമില്ലാത്ത കുഞ്ഞിനെ ഉപേക്ഷിച്ചു പോരാനും തോന്നിയില്ല ...അനപത്യതാ ദുഃഖം നന്നായി അനുഭവിച്ച ദമ്പതികള്‍ തങ്ങള്‍ക്കു പയ്യാവൂർ പെരുമാള്‍ തന്ന നിധിയാണ് കുഞ്ഞെന്ന് കരുതി ഓമനിച്ചു വളര്‍ത്തി.. .യൌവന യുക്തനായപ്പോള്‍ കുട്ടി ഇല്ലത്ത് നിന്ന് പുറപ്പെട്ടു തങ്ങളേക്കാള്‍ താഴ്ന്നവരുമായ് ചങ്ങാത്തം കൂടുകയും...പക്ഷി മൃഗാദികളെ വേട്ടയാടി മധുവും മാംസവും, ഒക്കെ ഭക്ഷിക്കാന്‍ ആരംഭിച്ചു...ആഡ്യ ബ്രാഹ്മണ രീതികളുമായി ഒത്ത് പോകാത്ത കുട്ടിയോട് മാതാപിതാക്കൾ നീരസം പ്രകടിപ്പച്ചപ്പോള്‍, കുട്ടി തന്‍റെ ജന്മോ ഉദ്ദേശം അവരെ ധരിപ്പിക്കുകയും അങ്ങിനെ കുന്നത്തൂര്‍ മലനിരകളിലേക്ക് കടക്കുകയും തുടര്‍ന്നു അവിടം താമസിച്ച മുത്തപ്പന്‍ പനകളില്‍ നിന്നും ചന്ദന്റെ കള്ള് കുടിക്കുകയും. കളിയാക്കി എതിര്‍ത്ത് പോന്ന ചന്ദനെ ശിലയാക്കി മാറ്റിയെന്നും...ഒടുവില്‍ ചന്ദന്റെ ഭാര്യ കാര്യം മനസ്സിലാക്കി വൃദ്ധരൂപത്തിലുള്ള തേജസ്സി യെ മുത്തപ്പാ എന്ന് വിളിച്ച് "വേവിച്ച പയറും തെങ്ങാ പൂളും ചുട്ട മത്സ്യവും ചെത്ത് കള്ളും നേദിച്ച് പയം കുറ്റി വച്ചു ആദരിച്ചു...അങ്ങിനെ ചന്ദനെ സന്തത സഹചാരിയായി കൂടെ കൂട്ടുകയും ചെയ്തു മുത്തപ്പന്‍ എന്നാണ് മുത്തപ്പനെക്കുറിച്ചുള്ള ഐതിഹ്യം.ദിവ്യനായ മുത്തപ്പൻ അത്ഭുതങ്ങൾ കാട്ടി നടക്കവെ,
അവിടെ നിന്ന് അമ്പെയ്ത് തന്റെ സ്ഥായിയായ സ്ഥാനം പറശ്ശിനി കടവാണെന്ന് കാട്ടിക്കൊടുക്കുകയും, അങ്ങിനെയാണ് പറച്ചീങ്ങ എന്ന മുള്ള് നിറഞ്ഞ വളപട്ടണം പുഴയോരത്ത് സ്ഥിതി ചെയ്യുന്ന ഇപ്പോഴത്തെ മടപ്പുര സ്ഥാനത്ത് അമ്പ് തറച്ചത് കണ്ട വണ്ണാൻ സമുദായ സ്ത്രീകൾ അറിയച്ചതിനെ തുടർന്നാണ് പറശ്ശിനിമടപ്പുരയുണ്ടായത്...
വിളിച്ചാൽ വിളി കേൾക്കുന്ന ദൈവമാണ് മുത്തപ്പൻ .. എന്നും പാവങ്ങളുടെ കണ്ണീരൊപ്പുന്ന ദൈഖം .. ഏത് പ്രതിസന്ധിയിലും പൊന്നു മുത്തപ്പാ എന്ന് വിളിച്ചാൽ മുത്തപ്പൻ വിളി കേൾക്കും എന്ന് ഒട്ടെറെ ദൃഷ്ടാന്തങ്ങളുണ്ട്..
പുരളി മല ഹരിശ്ചന്ദ്ര കോട്ട കാത്തുരക്ഷിച്ചതും മുത്തപ്പൻ പെരുമയാണ്.. അവിടെയും പ്രമുഖ സ്ഥാനമുണ്ട് മുത്തപ്പന്..
.മുത്തപ്പനും വെള്ളാട്ടവും ചേര്‍ന്നതാണ് മുത്തപ്പന്‍...മുത്തപ്പന്‍ വെള്ളട്ടത്തെ ചെറുക്കാ എന്ന് വിളിക്കുബോള്‍ വെള്ളാട്ടം മുതതപ്പനെ നായനാരെ എന്നും വിളിക്കും..കൂടാതെ മുത്തപ്പന് ഏറ്റവും പ്രിയപ്പെട്ടവരാണ് നായകള്‍...നാട്ടിലെങ്ങും അലഞ്ഞു തിരിഞ്ഞു നടക്കുന്ന പേ പിടിച്ച പട്ടികള്‍ പേക്കൂത്ത് കാണിക്കുമ്പോള്‍ പറശ്ശനി കടവിലെ നായകള്‍ ശാന്തസ്വരൂപികള്‍ ആണ്..ഒരു ശല്യവും അവറ്റകള്‍ അവിടുന്ന് കാണിക്കാറില്ല..
കമ്മറ്റിക്കാർ വിളക്കോട് ചെല്ലുകയും മോഹനൻ അടിയോടിയെ കാണുകയും ചെയ്തു: ജമ്മാരികളെ കുറിച്ച് അറിയാൻ..
രാഘവന്‍ മടയനില്‍ നിന്നാണ് കല്ലികണ്ടിയെ കുറിച്ച് ഏകദേശ ധാരണ കിട്ടിയത്...
മകരമാസം ആദിക്കാണ് അവിടുത്തെ കളിയാട്ടം ആരംഭിക്കുന്നത്...
വേറൊരു പ്രത്യേകത നട്ടുച്ച നേരത്ത് പോതിത്തറയില്‍ നിന്ന് ജനങ്ങളുടെ ആര്‍പ്പു വിളികളോടെ രൌദ്ര താളമോടെ ആടിയുലഞ്ഞു അട്ടഹസിച്ചു പാഞ്ഞടുക്കുന്ന പോതി അധവാ ഭഗവതി... ആ സമയങ്ങളിൽ മടപ്പുര മുറ്റം പുര ഷാരങ്ങളാൽ നിറഞ്ഞു കവിഞ്ഞിരിക്കും..
ദേവകി അമ്മ പറഞ്ഞു നിറുത്തിയപ്പോൾ കിട്ടുണ്ണിപ്പെരുവണ്ണാൻ കൈകൾ കൂപ്പി തൊഴുതു...
എന്‍റെ പൊന്നു മുത്തപ്പാ ശരണം ...
അണിയലങ്ങള്‍ നന്നാക്കിയെടുക്കാൻ കുറച്ചു പണികൾ ബാക്കിയുണ്ട്..തലപ്പാളിയെല്ലാം ശരിയാക്കാനുണ്ട്...അമ്പു സ്രാപ്പിനെ കാണാന്‍ ഞാന്‍ നാളെ പോകുമ്പോ ഇത് വഴി വരാട്ടോ..
ഒരിക്കല്‍ കൂടി മേലേടത് ശ്രീപോര്‍ക്കലിയെ തോഴിതിട്ടാണ് കിട്ടുണ്ണി പ്പെരുവന്നാന്‍ തറെ പുരയിലേക്ക് മടങ്ങിയത്...
ശേഷം അടുത്ത ലക്കത്തില്‍...
NB :- ഈ കഥയിലെ സ്ഥലനാമങ്ങൾ സാങ്കല്പികവും, മടപ്പുര നാമങ്ങൾ യഥാർത്ഥവും, കല്ലിക്കണ്ടി മടപ്പുര എന്നത് കടമെടുത്ത മടപ്പുര നാമമാണെന്നും, അവിടുത്തെ മടയനെയും, കോലധാരികളെയും, ജന്മാരികളെയും, അധികാരികളെയും, നടത്തിപ്പുകാരെയും കുറിച്ചുള്ളതുമായ വിവരണങ്ങൾ തികച്ചും സാങ്കല്പികം മാത്രമാണെന്നും ഇവിടെ അറിയിച്ച് കൊള്ളട്ടെ..
****
ഈ ലക്കത്തിലെ പദ പരിചയങ്ങള്‍..
ഈ ലക്കത്തിലെ പദ പരിചയങ്ങള്‍..
* വൃത്തിയും മനാരവും = വൃത്തിയും വെടിപ്പും
*അണ്ടന്‍ വീഴുക= പകലന്തിയോളം ഒരേ സ്ഥലത്ത് തങ്ങുക...
* കണ്ടിക്ക് തായെ= വീട്ടുപുരയിടം വിട്ട്
*ഇമ്മാള്‍ത്തെല് = കുറച്ചു നാളുകള്‍ക്കു മുന്നേ..
* നിലം താറ്റി - പാടത്തെ കട്ടകള്‍ ഉടക്കുന്നതിനായി മരത്തിന്റെ പിടികളോട് കൂടിയ കട്ടയുടപ്പ് സാധനം
*നിലം തല്ലി.= മരത്തിന്റെ പിടികലുള്ള നിലംനിരപ്പാക്കാനായി ഉപയോഗിക്കുന്ന കോമ്പാക്റ്റ് ചെയ്യുന്നസാധനം
*മുത്തം ബ്ലെക്കന്‍= തീയര്‍ പോലുള്ള സമുദായത്തില്‍ പെട്ട സ്ത്രീകള്‍ പണ്ട് കാലങ്ങളില്‍ മുന്നാക്ക വിഭാഗത്തില്‍ പെട്ട സ്ത്രീകളെ വിളിക്കാന്‍ ഉപയോഗിച്ച കോമണ്‍ നാമം..
* കുഞ്ഞിമ =മുകളില്‍ പറഞ്ഞത് പോലെ..വാണിയന്‍,ശാലിയന്‍ തുടങ്ങിയ വിഭാഗത്തില്‍ പെട്ടവര്‍ മേല്പ്പറഞ്ഞവരെ വിളിക്കാൻ ഉയ്ഗിക്കുന്ന പദം..
ഇല്ലെനു*/വന്നിനെനു തുടങ്ങിയ പദങ്ങള്‍=ഇല്ല,വന്നിരുന്നു തുടങ്ങിയ പദങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാക്കുകള്‍..
*പയം കുറ്റി = മുത്തപ്പന് വേണ്ടിയുള്ള നേദ്യം ..
* തലപ്പാളി = തെയ്യങ്ങൾക്ക് നെറ്റിയിൽ വച്ച് കെട്ടുന്ന വെള്ളിയിൽ തീർത്ത ആഭരണം
* സ്രാപ്പ് = തട്ടാൻ
* അയിമ്പത് = അമ്പത്
@ Copy Rights Reserved/..
ഫോട്ടോ..കടപ്പാട്..
''അഗ്നി ശിഖ - നീണ്ടകഥ'' (ദളം - എട്ട്-8)
==============================
കൂടിക്കാഴ്ച്ച -
------------------
==============================
കൂടിക്കാഴ്ച്ച -
------------------
''ഊയെന്റെ തമ്പുരാനേ, !!
മയ ഇപ്പം പെയ്യുല്ലോ.ഒരു കൊള്ളി വിറകില്ലല്ലോ ഈശ്വരാ അടുപ്പില്‍ കത്തിക്കാന്‍...
എണേ,കൂടെന്നു ലേശം വിറകു ബാരിയാട്ടെ..
ബയ്യപ്പുറത്തെ കുട്ടി ചേതീന്‍റെ ആടുന്ന് തെങ്ങയുരിക്കുന്ന പാരയുമെടുക്കണേ..?
ബയ്യപ്പുറത്തെ കുട്ടി ചേതീന്‍റെ ആടുന്ന് തെങ്ങയുരിക്കുന്ന പാരയുമെടുക്കണേ..?
മകള്‍ ഉഷയോടു നാരായണി അകത്തു നിന്ന് വിളിച്ചു പറഞ്ഞു..
വിറകു പുരയില്‍ നിന്ന് വിറകു കൊള്ളികള്‍ എടുക്കുമ്പോഴാണ് ഉഷ ഓര്‍ത്തത്..
വിനുക്കുട്ടന്‍ ഇനിയും എത്തിയില്ലല്ലോ എന്ന്
അവള്‍ വഴിക്കണ്ണുമായി ഉമ്മറത്തെക്ക് വന്നു..
വിനുക്കുട്ടന്‍ ഇനിയും എത്തിയില്ലല്ലോ എന്ന്
അവള്‍ വഴിക്കണ്ണുമായി ഉമ്മറത്തെക്ക് വന്നു..
"വടക്കൻ കാർ മേഘങ്ങൾക്ക് മുമ്പെങ്ങുമില്ലാതത്ര ഉശിര് കൂടിയിരിക്കുന്നു... കറുത്തിരുണ്ട കാളക്കൂറ്റൻമാരെ പോലെ അവറ്റകൾ ഭയപ്പെടുത്തുകയാണ് .മഴക്ക് അകമ്പടിയെന്നോണം ശക്തമായ കാറ്റു വീശുകയും ഇടിനാദം മുഴക്കുകയും ചെയ്യുന്നുണ്ട്..കൊള്ളിയാന്‍ മിന്നുന്നത് വേവലാതിയോടെ അവള്‍ നോക്കിക്കണ്ടു..:
കർക്കിടകത്തിന്റെ ആസുര രൗദ്രത, പെയ്യുന്ന മഴയിലും കാണാനുണ്ട്.. വൈകുന്നേരം അഞ്ചു മണികഴിഞ്ഞിട്ടും സ്കൂളിൽ നിന്ന് തിരിച്ചെത്താത്ത വിനുക്കട്ടനെയും കാത്ത് ഉഷ വേവലാതിയോടെ ഉമ്മറത്തിണ്ണയിൽ ഇരുപ്പായി..
.
അമ്മ നാരായണി അകത്തുനിന്ന് മകളോട് വിളിച്ചു പറഞ്ഞു ..
" എണേ നീയാടത്തന്നെ കുത്തിയിരിക്കാണ്ട്, പടിഞ്ഞിറ്റകത്തൂന്ന് കൊടയെടുത്ത് പെട്ടിപ്പാലത്തിന്റെ ആs വരെയൊന്ന് പോയി നോക്ക് "
ഈ മനിച്ചനനേടയാണോളീ പോയിന്? കിട്ടുണ്ണിപ്പെരുവണ്ണാനെ കുറിച്ചാണെന്ന് വ്യംഗ്യം..
..
ചെലപ്പോം ആ പീടിയേലാറ്റം കാണും.
പറഞ്ഞു തീരുമ്പോഴേക്കും, അച്ഛാച്ഛന്റെ കൈ പിടിച്ച് വിനുക്കുട്ടൻ, കൈതത്തോടും കടന്ന് വീട്ടിലേക്ക് വരുന്നതാണ് ഉഷ കണ്ടത്...
അമ്മയെത്ര പേടിച്ചെന്നാ ... ന്റെ കുട്ടി എന്തായിത്ര നേരം വൈകിയേ?
.
അമ്മ നാരായണി അകത്തുനിന്ന് മകളോട് വിളിച്ചു പറഞ്ഞു ..
" എണേ നീയാടത്തന്നെ കുത്തിയിരിക്കാണ്ട്, പടിഞ്ഞിറ്റകത്തൂന്ന് കൊടയെടുത്ത് പെട്ടിപ്പാലത്തിന്റെ ആs വരെയൊന്ന് പോയി നോക്ക് "
ഈ മനിച്ചനനേടയാണോളീ പോയിന്? കിട്ടുണ്ണിപ്പെരുവണ്ണാനെ കുറിച്ചാണെന്ന് വ്യംഗ്യം..
..
ചെലപ്പോം ആ പീടിയേലാറ്റം കാണും.
പറഞ്ഞു തീരുമ്പോഴേക്കും, അച്ഛാച്ഛന്റെ കൈ പിടിച്ച് വിനുക്കുട്ടൻ, കൈതത്തോടും കടന്ന് വീട്ടിലേക്ക് വരുന്നതാണ് ഉഷ കണ്ടത്...
അമ്മയെത്ര പേടിച്ചെന്നാ ... ന്റെ കുട്ടി എന്തായിത്ര നേരം വൈകിയേ?
''അന്‍റെ ഒപ്പരം പഠിക്കുന്ന അനുന്‍റെ പൊരേല് പോയിനേനു.. ആടുന്നാ ഈ കൊട കിട്ടിയേ..''
''രാവിലെ പോകുമ്പോ കൊടയെടുക്കായിറ്റല്ലേ? ഉഷ ചോദിച്ചു
അയിന്, രാവിലെ മഴയില്ലെനല്ലോ..
മഴക്കാലാവുമ്പോ എപ്പോളും കൊടയെടുക്കണം.. കേട്ടാ..
അമ്മ തന്നാ എടുക്കാം .. വിനുക്കുട്ടൻ മറുപടി പറഞ്ഞു..
''എന്നിട്ടെന്നാ ഇത്രയും നേരം വൈകിനു മോനേ?
നാരായണി അകത്ത് നിന്നും വിളിച്ചു ചോദിച്ചു
''അനുന്‍റെ പോരെന്നു വരുമ്പം ഓന്റെ അച്ഛാച്ഛന്റെ ഒപ്പരാ വന്നത്.. ഓറ് രാമേട്ടന്റെ പീടിക വരെ ഉണ്ടേനൂ.. ആടുന്ന് കുറച്ചു നേരം ഇവര് രണ്ടാളും എന്തൊല്ലൊ വർത്താനം പറയലെനു''.
അയിനാന്.. അമ്മയും, അമ്മമ്മയുമെല്ലാം ഇങ്ങനെ..
അകത്തേക്ക് കയറിപ്പോകുമ്പോള്‍ വിനുക്കുട്ടന്‍ പറഞ്ഞു..
അച്ഛാച്ഛന് അനുന്‍റെ അച്ഛാച്ചനെ പണ്ടേ അറിയേന്യാ..?
വിനുക്കുട്ടന്റെ ചോദ്യം കേട്ട് കിട്ടുണ്ണിപ്പെരുണ്ണാൻ കുംഭ കുലുക്കി ചിരിച്ചു..
പിന്നില്ലാണ്ട് .. പണ്ടേമുള്ള ചങ്ങായിത്തമാണ് ഞാള് തമ്മാമ്മില് മോനെ..
പിന്നില്ലാണ്ട് .. പണ്ടേമുള്ള ചങ്ങായിത്തമാണ് ഞാള് തമ്മാമ്മില് മോനെ..
വിനുക്കുട്ടൻ ആളാകെ മാറിയിരിക്കുന്നു
..
ബാല്യത്തിന്റെ ശീലക്കേടുകൾ മാറിയ വിനു കുട്ടൻ കുഞ്ഞു "ബാല്യക്കാര്യനായി "മാറിയിക്കുന്നു ..
..
ബാല്യത്തിന്റെ ശീലക്കേടുകൾ മാറിയ വിനു കുട്ടൻ കുഞ്ഞു "ബാല്യക്കാര്യനായി "മാറിയിക്കുന്നു ..
കൗമാരയുക്തനായ അവനിപ്പോൾ അമ്പലക്കര സ്കൂളിലെ നാലാം തരം വിദ്യാർത്ഥിയാണ്..
വയസ്സ് ഒൻപതേ ആയുള്ളൂ വെങ്കിലും പന്ത്രണ്ടുകാരന്റെ ശരീരവളർച്ചയുണ്ട്... പഠിത്തത്തിലും ബഹുകേമൻ.. കലാകായിക മത്സരങ്ങളിലും സ്കുളിനെ പ്രതിനിധീകരിച്ച് അവൻ പങ്കെടുത്ത് സമ്മാനങ്ങൾ നിരവധി നേടിയിരിക്കുന്നു ..
മക്കളെത്രെ വലുതായാലും മാതാപിതാക്കൾക്ക് എന്നും ഓമന തന്നെ..
സ്കൂളിൽ നിന്നെത്തിയ മകന് ഉഷ കഞ്ഞിയും, കപ്പയും കഴിക്കാൻ കൊടുത്തു.. കപ്പ കഴിച്ചു കൊണ്ടിരിക്കെ വിനു കുട്ടൻ പറഞ്ഞു,
സ്കൂളിൽ നിന്നെത്തിയ മകന് ഉഷ കഞ്ഞിയും, കപ്പയും കഴിക്കാൻ കൊടുത്തു.. കപ്പ കഴിച്ചു കൊണ്ടിരിക്കെ വിനു കുട്ടൻ പറഞ്ഞു,
"അമ്മേ ഇക്കൊല്ലം വേടനെ കെട്ടുന്നത് അനുവാണ് പോലും ..
ആരാ മോനെ അനു?
മോക്കറിയില്ലേ തായെഭാഗത്തെ "ചന്തുപ്പണിക്കരെ?"
കിട്ടുണ്ണിപ്പെരുവണ്ണാനാണ് മറുപടി പറഞ്ഞത് ..
കിട്ടുണ്ണിപ്പെരുവണ്ണാനാണ് മറുപടി പറഞ്ഞത് ..
ആ സുഗന്ധീന്റെ അച്ഛനല്ലേ?
അതന്നെ.. ഓളെ ആങ്ങിള താഴത്തങ്ങാടി സ്കൂളിലെ പ്യൂണ്‍ സുരേശന്‍റെ മോനാണ് ആ കുട്ടി..
സുരേശന്‍ പ്യൂണ്‍ ആണെങ്കിലും, അച്ഛന്‍ ചന്തുപ്പണിക്കരെ വെല്ലുന്ന തെയ്യക്കാരനാണ്...
സുരേശന് പ്യൂണ്‍ ആണെങ്കിലും, അച്ഛന്‍ ചന്തുപ്പണിക്കരെ വെല്ലുന്ന തെയ്യക്കാരനാണ്...
തെക്ക് തലശ്ശേരി ,പാനൂര്‍ മുതല്‍, വടക്ക് പ യ്യന്നൂര്‍ വരെയും, അങ്ങ് കുടകില്‍ പോലും സുരേശന് ഖ്യാതി നേടിക്കൊടുതിരിക്കുന്നു..
ആ അച്ഛന്റെ ചുണക്കുട്ടനാണ് അനു എന്ന അനൂപ്..
ആ അച്ഛന്റെ ചുണക്കുട്ടനാണ് അനു എന്ന അനൂപ്..
അനുന്‍റെ അച്ഛാച്ചൻ നമ്മള അച്ഛാച്ചനോട് ചോയിക്കുന്നത് കേട്ടു ....
വേടനെ കേട്ടുമ്പോ ആടിയേയും കെട്ടണ്ടെന്നു ?
അമ്മെ ഞാന്‍ ആടിയെ കെട്ടട്ടെ ?
താന്‍ ആഗ്രഹിച്ചത് വിനുക്കുട്ടന്‍ പറഞ്ഞു കേട്ടതില്‍ ഉഷയ്ക്ക് സന്തോഷമായി...
മോന്‍ പോയി അച്ചാച്ചന്റെ അനുഗ്രഹം മേടിക്കു..പിന്നെ മാമന്റെയും...
വേടനെ കേട്ടുമ്പോ ആടിയേയും കെട്ടണ്ടെന്നു ?
അമ്മെ ഞാന്‍ ആടിയെ കെട്ടട്ടെ ?
താന്‍ ആഗ്രഹിച്ചത് വിനുക്കുട്ടന്‍ പറഞ്ഞു കേട്ടതില്‍ ഉഷയ്ക്ക് സന്തോഷമായി...
മോന്‍ പോയി അച്ചാച്ചന്റെ അനുഗ്രഹം മേടിക്കു..പിന്നെ മാമന്റെയും...
നാരായണിയുടെ തറവാട്ടില്‍ കൊട്ടിലകത്തെ പട്ടും വാളും പോയി പ്രാര്‍ത്ഥിക്കണം..
കിട്ടുണ്ണിപെരുവണ്ണാന്‍ പറഞ്ഞു..
മോളെ വരുമ്പം നാണുനെയും കൂട്ടിക്കോ
നാണു, ഉഷയുടെ അമ്മാവനാണ്..
കിട്ടുണ്ണിപെരുവണ്ണാന് പറഞ്ഞു..
മോളെ വരുമ്പം നാണുനെയും കൂട്ടിക്കോ
നാണു, ഉഷയുടെ അമ്മാവനാണ്..
.നാളെ തന്നെ പോവാം അല്ലെ അച്ഛാ
അതെ,ആയിക്കോട്ട്..
അതെ,ആയിക്കോട്ട്..
,ഇടമുറിയാപ്പെയ്യുന്ന കള്ള കർക്കിടത്തിലെ വറുതിക്കറുതി വരുത്താനും, കർക്കിടകി എന്ന ആസുരതയെ ആട്ടിപ്പുറത്താക്കി;ശ്രീയെ കുടിയിരുത്തുന്നതിന് വേണ്ടി വീടായ വീടുകളിൽ കെട്ടിയാടി വരുന്ന കുഞ്ഞു തെയ്യക്കോലങ്ങൾ ആടിയും,വേടനും.. .പതിനഞ്ചില്‍ താഴെ പ്രായമുള്ള ആണ്‍ കുട്ടികള്‍ ആണ് ഈ കുഞ്ഞു തെയ്യക്കൊലങ്ങളായി കെട്ടി വരുന്നത്..
കര്‍ക്കിടകത്തിലെ ആദ്യനാളുകളില്‍ വേടന്‍ പുറപ്പെടുമ്പോള്‍, കര്‍ക്കിടക പകുതിക്ക് ആടിയും പുറപ്പെടുകയായി..
കര്‍ക്കിടകത്തിലെ ആദ്യനാളുകളില്‍ വേടന്‍ പുറപ്പെടുമ്പോള്‍, കര്‍ക്കിടക പകുതിക്ക് ആടിയും പുറപ്പെടുകയായി..
വേടനെ കെട്ടുന്നത്, മലയന്‍ പണിക്കര്‍ സമുദായക്കാരായ കുട്ടികളാണെങ്കില്‍,ആടിയെ കെട്ടുന്നത് വണ്ണാന്‍ സമുദായക്കാരായ കുട്ടിക ളുമാണ്..
അനുമോന്റെ വേടന്‍ അരങ്ങേറ്റം ഉജ്വലമാക്കിയത് കാണാന്‍ വിനുക്കുട്ടനും വീട്ടുകാരും മേലേടത്ത് കാവില്‍ എത്തിയിരുന്നു..അതുപോലെ വിനുക്കുട്ടന്റെ അരങ്ങേറ്റത്തിന് അനുമോനും കുടുംബവും അവിടെ ഒത്തു ചേര്‍ന്നിരുന്നു..
രണ്ടു കുരുന്നുങ്ങളുടെ അഗ്നിവണക്കത്തിനു സക്ഷ്യമായതും മേലേടത്ത് തന്നെ..അതും തലമുറകളുടെ പുണ്യമായി അവര്‍ കരുതുന്നു..
ആദ്യം മേലേടത്ത് നിന്ന് തുടങ്ങി നാട്ടിലെ ആചാരപ്പെട്ട വീടുകളിലും സ്ഥാനങ്ങളും ചെന്ന് വണങ്ങി..വീടുകളിളില്‍ നിന്ന് നെല്ലും പണവും മറ്റു ദ്രവ്യങ്ങളും സ്വീകരിച്ചു..ഗുരുതി തര്‍പ്പണം ചെയ്തു..കര്‍ക്കിടകിയെ ആട്ടി പ്പായിച്ചു അവിടെ ശിവ പാര്‍വ്വതി ശക്തിയെ ആനയിക്കപ്പെടുകയാണ് ആടി-വേടന്മാര്‍..
മുഖഛായവും, അണിയലങ്ങളും അണിഞ്ഞ കുരുന്നുകൾ ഒറ്റച്ചെണ്ടയുടെ അകമ്പടിയോടെയാണ് അവര്‍ വീടുകളിൽ ഐശ്വര്യം നിറക്കാനെത്തുന്നത് ..ചെണ്ടക്കാരന്‍റെ കൂടെ വേറെ ഒരാളും കാണും..വേടന്‍ പോകുന്നിടങ്ങളില്‍ ശിവ ചൈതന്യ ഗാഥകളും. ആടിയുടെ കൂടെയുള്ളയാള്‍ ശക്തിയെകുറിച്ചും തോറ്റം ചൊല്ലുന്നു..
അനുമോന്റെ വേടന്‍ അരങ്ങേറ്റം ഉജ്വലമാക്കിയത് കാണാന്‍ വിനുക്കുട്ടനും വീട്ടുകാരും മേലേടത്ത് കാവില്‍ എത്തിയിരുന്നു..അതുപോലെ വിനുക്കുട്ടന്റെ അരങ്ങേറ്റത്തിന് അനുമോനും കുടുംബവും അവിടെ ഒത്തു ചേര്‍ന്നിരുന്നു..
രണ്ടു കുരുന്നുങ്ങളുടെ അഗ്നിവണക്കത്തിനു സക്ഷ്യമായതും മേലേടത്ത് തന്നെ..അതും തലമുറകളുടെ പുണ്യമായി അവര്‍ കരുതുന്നു..
ആദ്യം മേലേടത്ത് നിന്ന് തുടങ്ങി നാട്ടിലെ ആചാരപ്പെട്ട വീടുകളിലും സ്ഥാനങ്ങളും ചെന്ന് വണങ്ങി..വീടുകളിളില്‍ നിന്ന് നെല്ലും പണവും മറ്റു ദ്രവ്യങ്ങളും സ്വീകരിച്ചു..ഗുരുതി തര്‍പ്പണം ചെയ്തു..കര്‍ക്കിടകിയെ ആട്ടി പ്പായിച്ചു അവിടെ ശിവ പാര്‍വ്വതി ശക്തിയെ ആനയിക്കപ്പെടുകയാണ് ആടി-വേടന്മാര്‍..
മുഖഛായവും, അണിയലങ്ങളും അണിഞ്ഞ കുരുന്നുകൾ ഒറ്റച്ചെണ്ടയുടെ അകമ്പടിയോടെയാണ് അവര്‍ വീടുകളിൽ ഐശ്വര്യം നിറക്കാനെത്തുന്നത് ..ചെണ്ടക്കാരന്‍റെ കൂടെ വേറെ ഒരാളും കാണും..വേടന്‍ പോകുന്നിടങ്ങളില്‍ ശിവ ചൈതന്യ ഗാഥകളും. ആടിയുടെ കൂടെയുള്ളയാള്‍ ശക്തിയെകുറിച്ചും തോറ്റം ചൊല്ലുന്നു..
അങ്ങിനെ വിനുക്കുട്ടനും,അനുമോനും തെയ്യചടങ്ങുകളിലേക്ക് പ്രാപ്യരായിരിക്കുന്നു..
ഒരു ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ വിനുക്കുട്ടന്‍ ചോദിച്ചു
അചാച്ചാ ഈ കോതാമൂരിയും, ഓണപ്പൊട്ടനും, കേളിയാത്രവും എല്ലാം എന്താണ്?
ഓ അതോ, കേളിയത്രതിനെ പറ്റി പിന്നെ പറയാം കേട്ടാ..
ശരി അച്ഛാച്ചാ..വിനു കുട്ടന്‍ സമ്മതിച്ചു..
ഒരു ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ വിനുക്കുട്ടന്‍ ചോദിച്ചു
അചാച്ചാ ഈ കോതാമൂരിയും, ഓണപ്പൊട്ടനും, കേളിയാത്രവും എല്ലാം എന്താണ്?
ഓ അതോ, കേളിയത്രതിനെ പറ്റി പിന്നെ പറയാം കേട്ടാ..
ശരി അച്ഛാച്ചാ..വിനു കുട്ടന്‍ സമ്മതിച്ചു..
ചില സ്ഥലങ്ങളില്‍
കര്ക്കിടക വറുതിക്കാലത്ത് കോതാമൂരിയും (കാളയുടെ രൂപം ഒരുക്കി കുരുത്തോല ചമയങ്ങങ്ങള്‍ അണിഞ്ഞു തോറ്റം പാടി ചുവടുവച്ചു കാര്‍ഷിക പ്രീണനതിന്നായിട്ടാണ് കോതാമൂരി വേഷം കെട്ടുന്നത് എന്ന് തോന്നുന്നു.. ഓണക്കാലതാണ് പോലും ഓണപ്പൊട്ടന്‍ മണിയും കുലുക്കി വരുന്നത് ,,അത് മിക്കവാറും ഒറ്റക്കാവും യാത്ര.. നമ്മളെ ഈ ഭാഗത്തൊന്നും അത് ഒന്നും ഇല്ല മോനെ കെട്ടുവാ ?
മറുപടി ഇല്ലാതെ പെരുണ്ണാന്‍ നോക്കുമ്പോള്‍
നിലത്തു ചുവരിനോട് ചാരിയിരുന്നു ഉറങ്ങുന്ന വിനുക്കുട്ടനെയാണ്കണ്ടത്..കഥകളില്‍ ലയിച്ചു ഉറങ്ങിയതാണ് പാവം..!
കര്ക്കിടക വറുതിക്കാലത്ത് കോതാമൂരിയും (കാളയുടെ രൂപം ഒരുക്കി കുരുത്തോല ചമയങ്ങങ്ങള്‍ അണിഞ്ഞു തോറ്റം പാടി ചുവടുവച്ചു കാര്‍ഷിക പ്രീണനതിന്നായിട്ടാണ് കോതാമൂരി വേഷം കെട്ടുന്നത് എന്ന് തോന്നുന്നു.. ഓണക്കാലതാണ് പോലും ഓണപ്പൊട്ടന്‍ മണിയും കുലുക്കി വരുന്നത് ,,അത് മിക്കവാറും ഒറ്റക്കാവും യാത്ര.. നമ്മളെ ഈ ഭാഗത്തൊന്നും അത് ഒന്നും ഇല്ല മോനെ കെട്ടുവാ ?
മറുപടി ഇല്ലാതെ പെരുണ്ണാന്‍ നോക്കുമ്പോള്‍
നിലത്തു ചുവരിനോട് ചാരിയിരുന്നു ഉറങ്ങുന്ന വിനുക്കുട്ടനെയാണ്കണ്ടത്..കഥകളില്‍ ലയിച്ചു ഉറങ്ങിയതാണ് പാവം..!
******************
കര്‍ക്കിടക ആധികളില്‍ നിന്ന് തുലാത്തിന്റെ പകർച്ചക്കാരനായിരിക്കുന്നു സൂര്യന്‍..
ആയിരം വെള്ളക്കുതിരകളാൽ പൂട്ടിയ സ്വർണ്ണത്തേരിലാണ് സൂര്യ ദേവന്‍റെ ജൈത്ര യാത്ര., കന്നി രാശിയിൽ നിന്ന് തുലാം രാശിയിലേക്ക് ...
അപ്പോഴാണ് തെയ്യക്കാലങ്ങളുടെ കന്നി രാശിയാധാരങ്ങൾ ഉണരുന്നത് ..
കര്ക്കിടക ആധികളില്‍ നിന്ന് തുലാത്തിന്റെ പകർച്ചക്കാരനായിരിക്കുന്നു സൂര്യന്‍..
ആയിരം വെള്ളക്കുതിരകളാൽ പൂട്ടിയ സ്വർണ്ണത്തേരിലാണ് സൂര്യ ദേവന്‍റെ ജൈത്ര യാത്ര., കന്നി രാശിയിൽ നിന്ന് തുലാം രാശിയിലേക്ക് ...
അപ്പോഴാണ് തെയ്യക്കാലങ്ങളുടെ കന്നി രാശിയാധാരങ്ങൾ ഉണരുന്നത് ..
"ത്വാപ്പത്ത് അടുക്കാറായേ ഒരുക്കങ്ങളെല്ലാം തുടങ്ങിക്കോ "തറവവാട്ട് കാരണവന്മാർ ഓർമ്മപ്പെടുത്തുമ്പോൾ ഒരുക്കങ്ങൾ തുടങ്ങുകയായി...
തുലാം പത്ത്.. രാപ്പകലുകൾ തതുല്യമാകുന്ന നാളാണ് തുലാം പത്താം നാൾ .. അല്ലെങ്കിൽ
തുലാം പത്താം ഉദയം ..
തുലാം പത്ത്.. രാപ്പകലുകൾ തതുല്യമാകുന്ന നാളാണ് തുലാം പത്താം നാൾ .. അല്ലെങ്കിൽ
തുലാം പത്താം ഉദയം ..
സൂര്യതേജസ്സിനെ വെള്ളോട്ടു കിണ്ടിയിലെ ശുദ്ധജലം തളിച്ച് തൂശനിലയിൽ അഷ്ടദ്രവ്യങ്ങൾ നിറച്ച് വിഘ്നേശ്വരപ്രീതി വരുത്തി നാം ഗൃഹങ്ങളിലേക്കും, കാവുകളിലേക്കും ആവാഹിച്ച് നിറകതിൽ നിറച്ച് ഐശ്വര്യ പൂർവ്വം വരവേല്‌ക്കുന്നു
...
വടക്കെ മലബാറിലെ മിക്ക കാവുകളിലും തറവാടുകളിലും ,മടപ്പുരകളിലും തെയ്യക്കാലം തുടങ്ങുന്നത് ഈ ദിനത്തോടെയാണ്..
തുലാം പതിനൊന്നിനാണ് മേലേടത്തെ തെയ്യം കുറിക്കല്‍..
ഇക്കൊല്ലം കുഞ്ഞമ്പു കൈക്കൊര്‍ കൂടെ ഉള്ളതോണ്ട് തെയ്യം നല്ല ഉഷാറാകും അല്ലെ ചന്തു പ്പണിക്കറെ?
മേലേടത്ത് താഴെ കൈത്തോട് കടക്കുമ്പോഴാണ് കിട്ടുണ്ണി പെരുവണ്ണാന്‍ ഈ ഭംഗി വാക്ക് പറഞ്ഞത്..
തുലാം പതിനോന്നിനാണ് മേലേടത്ത് തക്കുറി..
കാലെക്കൂടി തീരുമാനിച്ചതാണ് ഇരു ചങ്ങാതി മാരും ഒരുമിച്ചു മേലേടത്ത് എത്താം എന്ന്..
തെയ്യം കുറിക്കല്‍ നടക്കുകയാണ്...കിട്ടുണ്ണി പ്പെരുവണ്ണാനും,ഒതേന പെരുവണ്ണാനും.ചന്തുപ്പണിക്കരും,വേലുപ്പണിക്കരുംഅടക്കമുള്ള ജമ്മരികളും,വാദ്യക്കാരും കലശക്കാരന്‍ സുകുമാരനും എല്ലാം നേരത്തെ എത്തിയിരിക്കുന്നു..കുഞ്ഞമ്പു നമ്പ്യാര്‍ക്ക് പുറമേ, ഗോപിമാഷും, മകന്‍ രമേശന്‍ മാഷും,പിന്നെ കാവിലെ സ്ഥാനികന്‍ ദേവകിയമ്മയുടെ ആങ്ങള ദിവാകരന്‍ നമ്പ്യാരും..ഗോപി മാഷ് അഞ്ചു തട്ടുള്ള വലിയ നില വിളക്ക് ശ്രീപോക്കളി അമ്മക്ക് സമര്‍പ്പിച്ചു..
കുഞ്ഞമ്പു കൈക്കൊര്‍ കിട്ടുണ്ണി പെരുണ്ണാനോട് പറഞ്ഞു, രാമ്മമാമന്റെ ഓര്‍മ്മയ്ക്ക് വേണ്ടി സമര്‍പ്പിച്ച വിളക്കാണ് ഇത്...
...
വടക്കെ മലബാറിലെ മിക്ക കാവുകളിലും തറവാടുകളിലും ,മടപ്പുരകളിലും തെയ്യക്കാലം തുടങ്ങുന്നത് ഈ ദിനത്തോടെയാണ്..
തുലാം പതിനൊന്നിനാണ് മേലേടത്തെ തെയ്യം കുറിക്കല്‍..
ഇക്കൊല്ലം കുഞ്ഞമ്പു കൈക്കൊര്‍ കൂടെ ഉള്ളതോണ്ട് തെയ്യം നല്ല ഉഷാറാകും അല്ലെ ചന്തു പ്പണിക്കറെ?
മേലേടത്ത് താഴെ കൈത്തോട് കടക്കുമ്പോഴാണ് കിട്ടുണ്ണി പെരുവണ്ണാന്‍ ഈ ഭംഗി വാക്ക് പറഞ്ഞത്..
തുലാം പതിനോന്നിനാണ് മേലേടത്ത് തക്കുറി..
കാലെക്കൂടി തീരുമാനിച്ചതാണ് ഇരു ചങ്ങാതി മാരും ഒരുമിച്ചു മേലേടത്ത് എത്താം എന്ന്..
തെയ്യം കുറിക്കല്‍ നടക്കുകയാണ്...കിട്ടുണ്ണി പ്പെരുവണ്ണാനും,ഒതേന പെരുവണ്ണാനും.ചന്തുപ്പണിക്കരും,വേലുപ്പണിക്കരുംഅടക്കമുള്ള ജമ്മരികളും,വാദ്യക്കാരും കലശക്കാരന്‍ സുകുമാരനും എല്ലാം നേരത്തെ എത്തിയിരിക്കുന്നു..കുഞ്ഞമ്പു നമ്പ്യാര്‍ക്ക് പുറമേ, ഗോപിമാഷും, മകന്‍ രമേശന്‍ മാഷും,പിന്നെ കാവിലെ സ്ഥാനികന്‍ ദേവകിയമ്മയുടെ ആങ്ങള ദിവാകരന്‍ നമ്പ്യാരും..ഗോപി മാഷ് അഞ്ചു തട്ടുള്ള വലിയ നില വിളക്ക് ശ്രീപോക്കളി അമ്മക്ക് സമര്‍പ്പിച്ചു..
കുഞ്ഞമ്പു കൈക്കൊര്‍ കിട്ടുണ്ണി പെരുണ്ണാനോട് പറഞ്ഞു, രാമ്മമാമന്റെ ഓര്‍മ്മയ്ക്ക് വേണ്ടി സമര്‍പ്പിച്ച വിളക്കാണ് ഇത്...
നിറ പുത്തരി ആഘോഷമായതിനാല്‍ പള്ളിയറയില്‍ നിവേദ്യ പടച്ചൊറ്റു നേദിക്കുന്നുണ്ട്..എടത്തിലെ എമ്പ്രാന്തിരി യാണ് നിവേദ്യ പട ചോറുണ്ടാക്കുന്നതു.. കാസേറ് വലുപ്പമുള്ള കിണ്ണത്തില്‍ നിറച്ചു ഇലയില്‍ പടചോറ് നിരത്തി വക്കുന്നത്തിലാണ് വിനുക്കുട്ടന്റെ ശ്രദ്ധ പതിഞ്ഞത്..
കലശത്തറ ഒരുങ്ങി,ശ്രീപോര്‍ക്കലി യുടെ കോലധാരി ഒതേന പെരുവണ്ണാന്‍ തന്നെ...ആചാരപ്പെട്ട ഉടവാളും ചമയങ്ങളും അണിഞ്ഞു വെള്ളാട്ട വേഷത്തില്‍ ചടങ്ങുകള്‍ ചെയ്തു..ഇക്കൊല്ലം കുമ്പള വീരന്‍ നാണു പ്പെരുണ്ണാന്‍ അടയാളം സ്വീകരിച്ചു..മേലേടത്ത് ഭഗവതിയായി ചാത്തു പെരുണ്ണാനും സ്വീകരിച്ചു..കിട്ടുണ്ണി പെരുണ്ണാനാകട്ടെ പതിവ് തെറ്റാതെ വെളുത്ത ഭൂതം തന്നെ...
പൊതുവേ ശാന്ത സ്വരൂപമായ കിട്ടുണ്ണി പെരുണ്ണാന്‍റെ വെളുത്ത ഭൂതതിലെക്കുള്ള വേഷ പ്പകര്‍ച്ച ആരെയും അത്ഭുത പ്പെടുത്തുന്നതാണ്...
വടക്കേ പൊയിലൂടെ കിഴക്ക് ചെന്ന് അമ്പലത്തും കുനിയെ പ്രാര്‍ത്ഥിച്ചു പൊടുന്നനെ പള്ളിയറക്ക് മുന്നിലേക്ക് അട്ടഹാസത്തോടെ വന്നു ഭൂതത്തറയിലെ കാരിരുമ്പ് ദണ്ഡടുത്തു അക്രോശത്തോടെ അര്‍ത്തട്ടഹസിച്ചു ,കണ്ണു കൊണ്ട് തുറിച്ചു നോക്കി പുരുഷാരങ്ങളെ ത്രസിപ്പിച്ചു കൊണ്ട്, ആ ഭൂതത്താന്‍ തന്‍റെ രോഷം അവിടെ ഒരുക്കി വച്ചിരിക്കുന്ന വെട്ടുകല്ലില്‍ തീര്‍ക്കുമ്പോള്‍ ഓരോ കാഴ്ച്ചക്കാരനും തോന്നി പ്പോകും ഇത് കിട്ടുണ്ണി പെരുവണ്ണാന്‍ തന്നെ ആയിരുന്നോ എന്ന്..
ഗുളികന്‍ തെയ്യക്കോലം ഇക്കുറിയും സുരേശന്‍ തന്നെയാണ് കെട്ടുന്നത്..
അങ്ങിനെ കുംഭമാസം നാലും,അഞ്ചും ആറും തീയ്യതികളിലായി തെയ്യം നടത്താന്‍ നമ്മള്‍ തീരുമാനിച്ചിരിക്കുന്നു..സ്ഥാനികന്‍ ദിവാകരന്‍ നമ്പ്യാര്‍ പറഞ്ഞത് എല്ലാവരും സമ്മതം മൂളി അംഗീകരിച്ചു..
***************
കുംഭം അഞ്ചു.,,,.മുതക്കലശം..
വടക്കേ പൊയിലൂടെ കിഴക്ക് ചെന്ന് അമ്പലത്തും കുനിയെ പ്രാര്‍ത്ഥിച്ചു പൊടുന്നനെ പള്ളിയറക്ക് മുന്നിലേക്ക് അട്ടഹാസത്തോടെ വന്നു ഭൂതത്തറയിലെ കാരിരുമ്പ് ദണ്ഡടുത്തു അക്രോശത്തോടെ അര്‍ത്തട്ടഹസിച്ചു ,കണ്ണു കൊണ്ട് തുറിച്ചു നോക്കി പുരുഷാരങ്ങളെ ത്രസിപ്പിച്ചു കൊണ്ട്, ആ ഭൂതത്താന്‍ തന്‍റെ രോഷം അവിടെ ഒരുക്കി വച്ചിരിക്കുന്ന വെട്ടുകല്ലില്‍ തീര്‍ക്കുമ്പോള്‍ ഓരോ കാഴ്ച്ചക്കാരനും തോന്നി പ്പോകും ഇത് കിട്ടുണ്ണി പെരുവണ്ണാന്‍ തന്നെ ആയിരുന്നോ എന്ന്..
ഗുളികന്‍ തെയ്യക്കോലം ഇക്കുറിയും സുരേശന്‍ തന്നെയാണ് കെട്ടുന്നത്..
അങ്ങിനെ കുംഭമാസം നാലും,അഞ്ചും ആറും തീയ്യതികളിലായി തെയ്യം നടത്താന്‍ നമ്മള്‍ തീരുമാനിച്ചിരിക്കുന്നു..സ്ഥാനികന്‍ ദിവാകരന്‍ നമ്പ്യാര്‍ പറഞ്ഞത് എല്ലാവരും സമ്മതം മൂളി അംഗീകരിച്ചു..
***************
കുംഭം അഞ്ചു.,,,.മുതക്കലശം..
ഇനിയുള്ള മൂന്നു നാളുകളില്‍ എല്ലാ കണ്ണുകളും കാതുകളും പാടങ്ങളും, നാട്ടുവഴികളും സംഗമിച്ചു എത്തുന്നത് മേലേടത്ത് കവിലെക്കാവും..
കലശം ഒരുങ്ങിയത്തിനു ശേഷം ആദ്യം ഗുളികന്റെ
അണിഞ്ഞു വെള്ളാട്ടമാണ്...ആടിയും തിമര്‍ത്തും കൂടെയുള്ള
സുരേശന്‍ തന്‍റെ മകന്‍ അനൂപിനെ തെയ്യച്ചടങ്ങുകള്‍ക്കും, കൂടാതെ വാദ്യ കലയിലെക്കും പതുക്കെ കൈപിടിച്ച് ഉയര്‍ത്തിയിരിക്കുന്നു..പത്തു വയസ്സുകാരനാനെങ്കിലും പതിമൂന്നു കാരന്റെ വളര്‍ച്ചയുണ്ട് അവനു..വദ്യകലയില്‍ നല്ല ഭാവിയുണ്ട് അവനു,,
ചന്തുപ്പണിക്കരുടെ മകന്‍ സുരേശനു പണിക്കര്‍ സ്ഥാനവും, പട്ടും വളയും ലഭിച്ചത് ഇന്നലെ ആയിരുന്നു..കീഴെടതുങ്ങല്‍ യശ്മാനന്‍റെ സാന്നിദ്ധ്യത്തില്‍ വിളക്കോട് കാരണവര്‍ മോഹനന്‍ അടിയോടി ആണ് പട്ടും വളയും സമര്‍പ്പിച്ചത്..അതിനു മുന്നേ പെരുംചെല്ലൂര്‍ തട്ടും പുറത്തു നിന്ന് ആചാര ദണ്ടും സ്വീകരിച്ചിരുന്നു..
കമ്യൂണിസ്റ്റ് ആശയക്കാരന്‍ തന്നെ ആണ് സുരേശന്‍, എങ്കിലും സുമേഷിന്റെ അത്ര തീവ്ര അനുഭാവം ഇല്ല..സുമേഷ് ഇപ്പൊ കിഴക്കും പാടം ബ്രാഞ്ച് സിക്രട്ടരിയാണ്..സുരേശന് സ്വീകരണം കൊടുക്കാനുള്ള ഒരുക്കത്തിലാണ് സുമേഷിന്റെ നേതൃത്വത്തിനാണു അതിന്റെ ചുമതല..പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്കല്‍ സിക്രട്ടറി സജിത്തിന്റെ മുഖ്യകര്‍മ്മിത്വത്തില്‍ പണികഴിപ്പിച്ച സാംസ്കാരിക മന്ദിരവും,ഓഫീസും പിന്നെ നെരൂദ വായനശാലയുടെയും ഉദ്ഘാടനവും ഇതേ ദിവസം വേണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്..
കലശം ഒരുങ്ങിയത്തിനു ശേഷം ആദ്യം ഗുളികന്റെ
അണിഞ്ഞു വെള്ളാട്ടമാണ്...ആടിയും തിമര്‍ത്തും കൂടെയുള്ള
സുരേശന്‍ തന്‍റെ മകന്‍ അനൂപിനെ തെയ്യച്ചടങ്ങുകള്‍ക്കും, കൂടാതെ വാദ്യ കലയിലെക്കും പതുക്കെ കൈപിടിച്ച് ഉയര്‍ത്തിയിരിക്കുന്നു..പത്തു വയസ്സുകാരനാനെങ്കിലും പതിമൂന്നു കാരന്റെ വളര്‍ച്ചയുണ്ട് അവനു..വദ്യകലയില്‍ നല്ല ഭാവിയുണ്ട് അവനു,,
ചന്തുപ്പണിക്കരുടെ മകന്‍ സുരേശനു പണിക്കര്‍ സ്ഥാനവും, പട്ടും വളയും ലഭിച്ചത് ഇന്നലെ ആയിരുന്നു..കീഴെടതുങ്ങല്‍ യശ്മാനന്‍റെ സാന്നിദ്ധ്യത്തില്‍ വിളക്കോട് കാരണവര്‍ മോഹനന്‍ അടിയോടി ആണ് പട്ടും വളയും സമര്‍പ്പിച്ചത്..അതിനു മുന്നേ പെരുംചെല്ലൂര്‍ തട്ടും പുറത്തു നിന്ന് ആചാര ദണ്ടും സ്വീകരിച്ചിരുന്നു..
കമ്യൂണിസ്റ്റ് ആശയക്കാരന്‍ തന്നെ ആണ് സുരേശന്‍, എങ്കിലും സുമേഷിന്റെ അത്ര തീവ്ര അനുഭാവം ഇല്ല..സുമേഷ് ഇപ്പൊ കിഴക്കും പാടം ബ്രാഞ്ച് സിക്രട്ടരിയാണ്..സുരേശന് സ്വീകരണം കൊടുക്കാനുള്ള ഒരുക്കത്തിലാണ് സുമേഷിന്റെ നേതൃത്വത്തിനാണു അതിന്റെ ചുമതല..പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്കല്‍ സിക്രട്ടറി സജിത്തിന്റെ മുഖ്യകര്‍മ്മിത്വത്തില്‍ പണികഴിപ്പിച്ച സാംസ്കാരിക മന്ദിരവും,ഓഫീസും പിന്നെ നെരൂദ വായനശാലയുടെയും ഉദ്ഘാടനവും ഇതേ ദിവസം വേണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്..
ഒരുകാലത്ത് കീഴെടുത്തുങ്ങളിലും, മേലെടത്തും നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ചന്തുപ്പണിക്കര്‍ എങ്കില്‍, ഇപ്പോള്‍ മകന്‍ സുരേശന്‍ അതിലും മികച്ച കൊലാധാരിയായി മാറിയിരിക്കുന്നു...
രക്തചാമുണ്ടി, ഉച്ചിട്ട,ശാസ്ത്പ്പന്‍, എന്നിവ കീഴെടുതുങ്ങളിലും പോതാറമ്പില്‍ വിഷ്ണു മൂര്ത്തിയായും അച്ഛന്റെ വഴിയെ തന്നെ (അച്ചനെകാള്‍ ഒരു ചുവടു മുന്നേ) മകനും നടന്നടുത്തെത്തിയിരിക്കുന്നു,,
മേലെടത്തെ വിസ്മയം
ഗുളികന്‍ തെയ്യ ക്കോലമാണ്.
രക്തചാമുണ്ടി, ഉച്ചിട്ട,ശാസ്ത്പ്പന്‍, എന്നിവ കീഴെടുതുങ്ങളിലും പോതാറമ്പില്‍ വിഷ്ണു മൂര്ത്തിയായും അച്ഛന്റെ വഴിയെ തന്നെ (അച്ചനെകാള്‍ ഒരു ചുവടു മുന്നേ) മകനും നടന്നടുത്തെത്തിയിരിക്കുന്നു,,
മേലെടത്തെ വിസ്മയം
ഗുളികന്‍ തെയ്യ ക്കോലമാണ്.
.ഗുളികന്‍ അല്ലെങ്കില്‍ പുറം കാലന്‍...
ശൈവ ഗണമാണ് പുറം കാലന്‍..
നെറികേടിനെതിരെ വിരല്‍ ചൂണ്ടുന്നവവാന്‍..സത്യ സ്വരൂപി..
പാതാളം പോലുള്ള വായ, മഴുപോലുള്ള പല്ലുകള്‍, കരിമ്പന പോലുള്ള ശരീരം.തേങ്ങാ മുറി പോലുള്ള കണ്ണുകള്‍, ഭൂമി തൊട്ടു ആകാശം വരെ ഉയരം,,തെങ്ങ് പോലെ കാലുകളും , കവുങ്ങുപോലെ കൈകളും,,, ഇതൊക്കെ ആണ് ഗുളികന്റെ വിശേഷണങ്ങള്‍...ജനന മരണങ്ങള്‍ക്ക് ആധാര ഹേതുവായ ദേവന്‍ പുറം കാലന്റെ സ്ഥാനം ക്ഷേത്രത്തിനു തെക്ക് ഭാഗത്താണ്..
ചെമ്പകത്തിനു തെക്ക് പുളിമരത്തിനു ചുവടെ
കുരുതോലചീന്തി ഉടുക്കാനുള്ള വഞ്ചിയും,പാളകൊണ്ടുള്ള മുഖാവരണവും,അതുപോലെ കുരുത്തോല കൊണ്ട് കൈപതിയില്‍ നഖോരം കെട്ടി ചായില്യ ചമയങ്ങള്‍,,അരിച്ചാന്തും,,കരിമഷിയും മനയോലയും..ഒക്കെ മുഖത്തെഴുത്തും മേലെഴുത്തും മകന് വളരെ കൃത്യതയോടെ തന്നെ ചെയ്തു കൊടുക്കുന്നതില്‍ ചന്തുപ്പണിക്കര്‍ക്ക് തെല്ലും വിഷമം ഇല്ല...ആരാധനമൂർത്തിയുടെ അനുഗ്രഹം എന്നും തന്‍റെ കൂടെ ഉണ്ടെന്നു അദ്ദേഹം ഓര്‍ത്തു,,,അരിയരച്ചത് തേച്ച കഞ്ഞി വെള്ളത്തില്‍ മുക്കിയെടുത്ത പുടവ തറ്റുടുത്ത് ,പിന്നെ അതിന്റെ മുകളില്‍ കാണി,ചുവപ്പ്, ചോറ, ഉറുക്കും പടിം കച്ചും കര,മുന്നാക്ക് എന്നിവയും, കൈകളില്‍ വള, ചൂടകം, കൈത്തണ്ട, വിരുതു മയപ്പ് അരങ്ങു , മാറില്‍ കുരലാരം ,കഴുതില്‍ കെട്ട്, തലയില്‍ തലപ്പാളി, പട്ടം തല തണ്ട, ചാമരം,കാതില ,ച്ചുയിപ്പു ചാമര തണ്ട എന്നിവയെല്ലാം അണിഞ്ഞുള്ള അണിയലങ്ങളും ഒരുക്കുന്നതില്‍ വേലുപ്പണിക്കരും മക്കളും കൂട്ടിനായുണ്ട്.....
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..
താഴെ വാദ്യം മുറുകുന്നു..
അനൂപും കൂട്ടരും കൊട്ടിത്തിമര്‍ക്കുന്നു..
വലം തല ചെണ്ട നാദത്തില്‍ വിസ്മയം തീര്‍ക്കുകയാണ് ചന്തു പണിക്കര്‍ ഈ പ്രായത്തിലും..ഇടം തല ചെണ്ടയില്‍ അനൂപും കസറുന്നുണ്ട്..ചീനി കുഴലൂതുന്നത് രാജന്‍ പണിക്കര്‍ ആണ്,,അതാണ് അദ്ദേഹത്തിന്റെ ഇഷ്ട വാദനം...ഇലതാളത്തിലും, ഇടം തല ചെണ്ടയിലും വേലു പ്പനിക്കാരുടെ മക്കളും ഒട്ടും മോശക്കാരല്ല..
അണിയറയില്‍ നിന്ന് സ്ഥാനങ്ങളെ വന്ദിച്ചു,പള്ളിയറയിലേക്ക് നോക്കി പിന്നെ കലാശംചെയ്തു, പീഠത്തില്‍ ഇലയും അരിയും താംബൂലവും വച്ച് , അരിയിട്ട് സ്ഥാനികര്‍ക്കും കൂടെ നിന്നവര്‍ക്കും കോമരത്തിനും താംബൂലം കൊടുത്തു ദൈവം വരവിളിച്ചു, തോറ്റം ചൊല്ലി തീര്‍ത്തു പീഠം കയറി തലയില്‍ വെള്ള കെട്ടി, പിന്നെ ഗുളികന്‍ മുടി വച്ചുള്ള നടനമായി...പുറം കാലന്റെ പ്രധാന ആകര്‍ഷണം വലിയ രണ്ടു ദണ്ഡുകള്‍ ആണ്,,,പ്രത്യകം തയ്യാറാക്കിയ ദണ്ഡു കളെ പൊയ്യ്കാലുകൾ പോലെ, അവയിൽ ഊന്നി നടന്നും അഭ്യാസം കാട്ടിയും, (ഇതേ അഭ്യാസം പീടത്തിനു മുകളില്‍ നിന്നും കാണിക്കുന്ന മാന്ത്രിക വിദ്യ സുരേശന് സ്വന്തമാണ്)...ആകാര പെരുമയും ഭാവഹാതികളും സുരേശന്‍ എന്ന കൊലാധാരി ഭക്തരുടെ ഹൃദയത്തിലേക്ക് ചേക്കറിയിരിക്കുന്നു..
വാശല്‍ പറയുന്നതിലും ഒട്ടും പിന്നിലല്ല,,,
ഗുണം വരും,ഗുണം വരും..
പന്തീരായിരം ദാണ്ഡാധാരങ്ങളായിട്ടുള്ള ഈ പുറം കാല ദേവന്‍ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്...ഇല്ലായ്മയിലും വല്ലായ്മയും തളര്‍ന്നു പോയി എന്ന് തോന്നുണ്ടുണ്ടോ എന്റെ കര്‍ത്താവിനു,,മേലേടത്ത് കന്നിമൂലാധാരം മുൻ വേധുയായിട്ടു കൈയെടുത്ത് പോരുന്ന കാലങ്ങളില്‍ മനമിടറാതെ ഈ ദേവനെ പ്രാര്‍ഥിച്ചാല്‍ രക്ഷിച്ചു പോരും കേട്ടോ.. കർത്താക്കന്മാരെ,എന്റെ കലശക്കാരെ, എട്ടില്ലങ്ങളെ...ഗുണം വരും
എന്റെ അകത്തൂട്ടി കർത്താവിനെന്താ മൌഡ്യം ? കാലാ കാലങ്ങളായി ശാക്തിസ്വരൂപിണിയെ ആരാധിച്ചു പോരുമ്പോള്‍ തന്നെയും മറക്കാറില്ലല്ലോ, അല്ലെ,,,ആയതു കൊണ്ട് എല്ലാ വിപത്തുകളില്‍ നിന്നും രക്ഷിച്ചു പോരും കേട്ടോ.. പുറം കാലദേവൻ,പടിഞ്ഞിട്ട സ്ഥാനത് ചെന്ന് ദേവകി യമ്മയോടു പറഞ്ഞു...
****''
ചെമ്പക ചോട്ടിലെ അണിയറക്കുള്ളില്‍ കിട്ടുണ്ണി പെരുവണ്ണാന്‍റെ വെളുത്ത ഭൂതത്തിലേക്കുള്ള പരകായ പ്രവേശത്തിനായുള്ള അരിച്ചാന്തും; ചായില്യച്ചോപ്പും കൊണ്ടുള്ള മുഖത്തെഴുത്തില്‍ വ്യാപൃതനായിരിക്കുമ്പോഴും സുമേഷിന്റെ മനസ്സില്‍ ചന്തു പണിക്കരുടെ മകള്‍ സുഗന്ധി യുടെ രൂപം ആഴത്തില്‍ പതിഞ്ഞിരിരുന്നു ...മൌനാനുരാഗ കടക്കണ്ണുകള്‍ കൊണ്ട് ഹൃദയ സംവേദനം നടക്കവേ,
ചെണ്ടമേളം ഉയര്‍ന്നു പൊങ്ങുന്നു,,, രൗദ്ര താളം...വെളുത്ത ഭൂതത്തിന് മാത്രം അവകാശപ്പെട്ട ആസുര താളം,,
ശൈവ ഗണമാണ് പുറം കാലന്‍..
നെറികേടിനെതിരെ വിരല്‍ ചൂണ്ടുന്നവവാന്‍..സത്യ സ്വരൂപി..
പാതാളം പോലുള്ള വായ, മഴുപോലുള്ള പല്ലുകള്‍, കരിമ്പന പോലുള്ള ശരീരം.തേങ്ങാ മുറി പോലുള്ള കണ്ണുകള്‍, ഭൂമി തൊട്ടു ആകാശം വരെ ഉയരം,,തെങ്ങ് പോലെ കാലുകളും , കവുങ്ങുപോലെ കൈകളും,,, ഇതൊക്കെ ആണ് ഗുളികന്റെ വിശേഷണങ്ങള്‍...ജനന മരണങ്ങള്‍ക്ക് ആധാര ഹേതുവായ ദേവന്‍ പുറം കാലന്റെ സ്ഥാനം ക്ഷേത്രത്തിനു തെക്ക് ഭാഗത്താണ്..
ചെമ്പകത്തിനു തെക്ക് പുളിമരത്തിനു ചുവടെ
കുരുതോലചീന്തി ഉടുക്കാനുള്ള വഞ്ചിയും,പാളകൊണ്ടുള്ള മുഖാവരണവും,അതുപോലെ കുരുത്തോല കൊണ്ട് കൈപതിയില്‍ നഖോരം കെട്ടി ചായില്യ ചമയങ്ങള്‍,,അരിച്ചാന്തും,,കരിമഷിയും മനയോലയും..ഒക്കെ മുഖത്തെഴുത്തും മേലെഴുത്തും മകന് വളരെ കൃത്യതയോടെ തന്നെ ചെയ്തു കൊടുക്കുന്നതില്‍ ചന്തുപ്പണിക്കര്‍ക്ക് തെല്ലും വിഷമം ഇല്ല...ആരാധനമൂർത്തിയുടെ അനുഗ്രഹം എന്നും തന്‍റെ കൂടെ ഉണ്ടെന്നു അദ്ദേഹം ഓര്‍ത്തു,,,അരിയരച്ചത് തേച്ച കഞ്ഞി വെള്ളത്തില്‍ മുക്കിയെടുത്ത പുടവ തറ്റുടുത്ത് ,പിന്നെ അതിന്റെ മുകളില്‍ കാണി,ചുവപ്പ്, ചോറ, ഉറുക്കും പടിം കച്ചും കര,മുന്നാക്ക് എന്നിവയും, കൈകളില്‍ വള, ചൂടകം, കൈത്തണ്ട, വിരുതു മയപ്പ് അരങ്ങു , മാറില്‍ കുരലാരം ,കഴുതില്‍ കെട്ട്, തലയില്‍ തലപ്പാളി, പട്ടം തല തണ്ട, ചാമരം,കാതില ,ച്ചുയിപ്പു ചാമര തണ്ട എന്നിവയെല്ലാം അണിഞ്ഞുള്ള അണിയലങ്ങളും ഒരുക്കുന്നതില്‍ വേലുപ്പണിക്കരും മക്കളും കൂട്ടിനായുണ്ട്.....
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..
താഴെ വാദ്യം മുറുകുന്നു..
അനൂപും കൂട്ടരും കൊട്ടിത്തിമര്‍ക്കുന്നു..
വലം തല ചെണ്ട നാദത്തില്‍ വിസ്മയം തീര്‍ക്കുകയാണ് ചന്തു പണിക്കര്‍ ഈ പ്രായത്തിലും..ഇടം തല ചെണ്ടയില്‍ അനൂപും കസറുന്നുണ്ട്..ചീനി കുഴലൂതുന്നത് രാജന്‍ പണിക്കര്‍ ആണ്,,അതാണ് അദ്ദേഹത്തിന്റെ ഇഷ്ട വാദനം...ഇലതാളത്തിലും, ഇടം തല ചെണ്ടയിലും വേലു പ്പനിക്കാരുടെ മക്കളും ഒട്ടും മോശക്കാരല്ല..
അണിയറയില്‍ നിന്ന് സ്ഥാനങ്ങളെ വന്ദിച്ചു,പള്ളിയറയിലേക്ക് നോക്കി പിന്നെ കലാശംചെയ്തു, പീഠത്തില്‍ ഇലയും അരിയും താംബൂലവും വച്ച് , അരിയിട്ട് സ്ഥാനികര്‍ക്കും കൂടെ നിന്നവര്‍ക്കും കോമരത്തിനും താംബൂലം കൊടുത്തു ദൈവം വരവിളിച്ചു, തോറ്റം ചൊല്ലി തീര്‍ത്തു പീഠം കയറി തലയില്‍ വെള്ള കെട്ടി, പിന്നെ ഗുളികന്‍ മുടി വച്ചുള്ള നടനമായി...പുറം കാലന്റെ പ്രധാന ആകര്‍ഷണം വലിയ രണ്ടു ദണ്ഡുകള്‍ ആണ്,,,പ്രത്യകം തയ്യാറാക്കിയ ദണ്ഡു കളെ പൊയ്യ്കാലുകൾ പോലെ, അവയിൽ ഊന്നി നടന്നും അഭ്യാസം കാട്ടിയും, (ഇതേ അഭ്യാസം പീടത്തിനു മുകളില്‍ നിന്നും കാണിക്കുന്ന മാന്ത്രിക വിദ്യ സുരേശന് സ്വന്തമാണ്)...ആകാര പെരുമയും ഭാവഹാതികളും സുരേശന്‍ എന്ന കൊലാധാരി ഭക്തരുടെ ഹൃദയത്തിലേക്ക് ചേക്കറിയിരിക്കുന്നു..
വാശല്‍ പറയുന്നതിലും ഒട്ടും പിന്നിലല്ല,,,
ഗുണം വരും,ഗുണം വരും..
പന്തീരായിരം ദാണ്ഡാധാരങ്ങളായിട്ടുള്ള ഈ പുറം കാല ദേവന്‍ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്...ഇല്ലായ്മയിലും വല്ലായ്മയും തളര്‍ന്നു പോയി എന്ന് തോന്നുണ്ടുണ്ടോ എന്റെ കര്‍ത്താവിനു,,മേലേടത്ത് കന്നിമൂലാധാരം മുൻ വേധുയായിട്ടു കൈയെടുത്ത് പോരുന്ന കാലങ്ങളില്‍ മനമിടറാതെ ഈ ദേവനെ പ്രാര്‍ഥിച്ചാല്‍ രക്ഷിച്ചു പോരും കേട്ടോ.. കർത്താക്കന്മാരെ,എന്റെ കലശക്കാരെ, എട്ടില്ലങ്ങളെ...ഗുണം വരും
എന്റെ അകത്തൂട്ടി കർത്താവിനെന്താ മൌഡ്യം ? കാലാ കാലങ്ങളായി ശാക്തിസ്വരൂപിണിയെ ആരാധിച്ചു പോരുമ്പോള്‍ തന്നെയും മറക്കാറില്ലല്ലോ, അല്ലെ,,,ആയതു കൊണ്ട് എല്ലാ വിപത്തുകളില്‍ നിന്നും രക്ഷിച്ചു പോരും കേട്ടോ.. പുറം കാലദേവൻ,പടിഞ്ഞിട്ട സ്ഥാനത് ചെന്ന് ദേവകി യമ്മയോടു പറഞ്ഞു...
****''
ചെമ്പക ചോട്ടിലെ അണിയറക്കുള്ളില്‍ കിട്ടുണ്ണി പെരുവണ്ണാന്‍റെ വെളുത്ത ഭൂതത്തിലേക്കുള്ള പരകായ പ്രവേശത്തിനായുള്ള അരിച്ചാന്തും; ചായില്യച്ചോപ്പും കൊണ്ടുള്ള മുഖത്തെഴുത്തില്‍ വ്യാപൃതനായിരിക്കുമ്പോഴും സുമേഷിന്റെ മനസ്സില്‍ ചന്തു പണിക്കരുടെ മകള്‍ സുഗന്ധി യുടെ രൂപം ആഴത്തില്‍ പതിഞ്ഞിരിരുന്നു ...മൌനാനുരാഗ കടക്കണ്ണുകള്‍ കൊണ്ട് ഹൃദയ സംവേദനം നടക്കവേ,
ചെണ്ടമേളം ഉയര്‍ന്നു പൊങ്ങുന്നു,,, രൗദ്ര താളം...വെളുത്ത ഭൂതത്തിന് മാത്രം അവകാശപ്പെട്ട ആസുര താളം,,
ശേഷം ഒന്‍പതാം ദളത്തില്‍..
@Copy Right Reserved.
ഫോട്ടോ കടപ്പാട്=ഗൂഗിള്‍
വിലപ്പെട്ട വിവരങ്ങള്‍ക്ക് കടപ്പാട്-ശ്രീ ലഗില്‍ ലക്ഷ്മണന്‍..
ഈ ദളത്തിലെ പദ പരിചയം
@Copy Right Reserved.
ഫോട്ടോ കടപ്പാട്=ഗൂഗിള്‍
വിലപ്പെട്ട വിവരങ്ങള്‍ക്ക് കടപ്പാട്-ശ്രീ ലഗില്‍ ലക്ഷ്മണന്‍..
ഈ ദളത്തിലെ പദ പരിചയം
*മയ=മഴ
* എണേ = എടീ എന്ന അർത്ഥത്തിൽ വിളിക്കുന്നത് ..
* എണേ = എടീ എന്ന അർത്ഥത്തിൽ വിളിക്കുന്നത് ..
*കുട്ടിചേതി = അരഭിത്തി
*ബയ്യെപ്പുറം= വര്‍ക്ക് ഏറിയ (വീടിനു പിറകു വശം)
*കൂട = വിറകു പുര
* വിറകു വാരുക = വിറകു എടുതുവക്കുക
*കൂട = വിറകു പുര
* വിറകു വാരുക = വിറകു എടുതുവക്കുക
കൃഷ്ണ കുമാര്‍,കൂടാളി.
ദോഹ,ഖത്തര്‍..
ദോഹ,ഖത്തര്‍..











കൂടാളി മാഷെ ..നീണ്ടകഥ ഫേസ്ബുക്കിൽ വായിച്ചതാണ് ..നല്ല വായനാനുഭവം ..ബ്ലോഗിൽ ഇട്ടത് നന്നായി ...ഇതു ഒന്നു പുനഃക്രമീകരിക്കുക ...കണ്ണൂർ ശൈലി വാക്കുകളുടെ അർത്ഥം ഒടുവിൽ കൊടുക്കുക ..ഓരോ ദളവും കഴിഞ്ഞു ഒരു വലിയ ഗ്യാപ്പിന്റെ ആവശ്യം ഇല്ല ...ആശംസകൾ
ReplyDeleteപുനലൂരാന്‍ ജീ താങ്കള്‍,നല്‍കി വരുന്ന ഈ സ്നേഹാദരങ്ങള്‍ക്ക് അകൈതവമായ നന്ദി അറിയിക്കുന്നു..
Delete