Friday, September 22, 2017

മോഹ ഭംഗം (കവിത)

വീൺവാക്കുകൾ ചൊല്ലി,
ആശയും,കൊടുത്താശയങ്ങൾ
വാങ്ങിയിട്ടൊടുവിൽ..
അശാന്തിയും പേറി
അനന്തതയിലേക്കുള്ള
വെയിൽ നാളങ്ങളെ
നോക്കി നെടു വീർപ്പിട്ട
കൗമാര തീഷ്ണതയെ,
കുറ്റം പറയാനാവില്ല!
നിഴലുകളുടെ നീളം കുറയുന്ന
മദ്ധ്യാഹ്നങ്ങളിൽ
തലക്കുള്ളിൽ കിറുകലിന്റെ
കുയിൽ നാദങ്ങൾ
കേട്ടു തുടങ്ങിയത്
ഉന്മാദത്തിന്റെ ഉച്ച ശ്രേണിയിലെന്ന്
കിന്നരന്മാർ പാടി നടന്നത്
മറക്കാനാവില്ല...
"നിനക്ക് വച്ചിട്ടുണ്ട് "
ആത്മഗതം, ഗദ്ഗദം ..
ഇറയത്തെ മോന്തായ പട്ടികകൾക്കിടയിൽ
അച്ഛൻ, പണ്ടു തിരുകി വച്ച
നല്ല ചൂരൽ അവിടെ തന്നെയുണ്ട്,
അരികും, അലകും, സ്വല്പം മോടി കുറഞ്ഞെന്നു മാത്രം..!
കാലത്തിന് പിറുപിറുക്കാനെ കഴിയൂ..
"നിനക്ക് വച്ചിട്ടുണ്ട് " !!

കൃഷ്ണ കുമാർ.കൂടാളി
ദോഹ, ഖത്തർ...
(Copy Right Reserved)

No comments:

Post a Comment