Saturday, August 6, 2016

ഞാന്‍, കൃഷ്ണ കുമാര്‍.കൂടാളി..

എന്നെ  പറ്റി അല്പം..

ഞാന്‍  കൃഷ്ണ  കുമാര്‍ കൂടാളി.
കൃഷ്ണ കുമാര്‍ മൂലക്കല്‍  വീട്ടില്‍  എന്ന് ശരിയായ  നാമധേയം .. നാട്ടാര്‍ക്കിടയിലും ,വീട്ടാര്‍ക്കിടയിലും ,ബാബു  എന്നാണു  അറിയപ്പെടുന്നത്..

കായലും,പുഴയും, കൈത്തോടുകളും  നാല് ചുറ്റും  അതിരുകളിട്ട്  തുരിത്തിലെന്ന പോലെ  രമണീയ സുന്ദരമായ  കണ്ണാടി പറമ്പ്  എന്ന അമ്മ വീട്ടില്‍  വയറ്റാട്ടിയുടെ കൈകളിലേക്ക്  ചിത്രം നക്ഷത്ര  ഭൂജാതനായാണ് പിറന്നു  വീണത്‌  എന്ന് കേട്ടിട്ടുണ്ട്
നാല്‍പ്പെത്തെട്ട് വര്‍ഷം മുന്നേ  ചിങ്ങമാസത്തില്‍ (28.08.1968) പിറന്നു

എന്റ സ്വദേശം  കണ്ണൂര്‍ ജില്ലയിലെ  കൂടാളി..(മഹാകവി പി.കുഞ്ഞിരാമന്‍  നായര്‍  അധ്യാപകനായിരുന്നു  പേരുകേട്ട  കൂടാളി  ഹൈ സ്കൂളില്‍)
എന്റെ  അച്ഛന്‍  കവിമാഷുടെ ശിഷ്യനായിരുന്നു..

എന്റെ അച്ഛന്‍;ദിവംഗതനായ , ശ്രീ.എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ( റിട്ട്യേറഡ് ഹെഡ് മാസ്ടര്‍.കൂടാളി U.P സ്കൂള്‍ )
അമ്മ , വീട്ടമ്മയായ . ശ്രീമതി എം.വി.ഭാര്‍ഗ്ഗവി  അമ്മ 
എനിക്ക്  രണ്ടു  സഹോദരങ്ങള്‍
ഒരു അനുജത്തിയും. ഒരു അനുജനും..
രണ്ടു പേരും  സകുടുംബം  വെവ്വേറെ  താമസം..
ഞാന്‍  കഴിഞ്ഞ  പതിമൂന്നു  വര്‍ഷമായി  കണ്ണൂര്‍  വിമാനത്താവളത്തെ  തൊട്ടുരുമ്മി  കീഴല്ലൂരില്‍  ആണ്  കുടിയേറിയിരിക്കുന്നത്‌ .

എന്റെ  ഭാര്യ,,ശ്രീമതി ലിഷാ.സി.പി 
ബ്യൂട്ടി പാര്‍ലര്‍  നടത്തുന്നു 

എനിക്ക്  രണ്ടു ആണ്‍ കുട്ടികള്‍
മൂത്തയാള്‍, ഗോകുല്‍ കൃഷ്ണ..കൂടാളി ഹയര്‍  സെക്കണ്ടറി സ്കൂളില്‍  പ്ലസ്‌ ടു വിദ്യാര്‍ഥി, 
രണ്ടാമനും അതെ  സ്കൂളില്‍  പത്താം തരത്തില്‍  പഠിക്കുന്നു..
പേര്  ഗൌതം  കൃഷ്ണ 
ഞാന്‍  ഇരുപതു വര്‍ഷക്കാലം സൗദി അറേബ്യയില്‍  പ്രവാസ ജീവിതത്തിലും. കഴിഞ്ഞ  ഒരു വര്‍ഷത്തിലധികമായി  എന്റെ  പ്രവാസ ഭൂമിക  ഖത്തര്‍  ആണ് നിലവില്‍ ..ഖത്തറില്‍  ഗള്‍ഫാര്‍ അല്‍ മിസ്നാദ്  എന്ന കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്..
എഴുത്തും  വായനയും.മുഖ പുസ്തക  കൂട്ടായ്മയും  തന്നെ  ആണ്  ഇഷ്ട  വിനോദം..
കൂട്ടത്തില്‍  പറയട്ടെ..ആകസ്മികമായ പിതാവിന്റെ  മരണത്തെ  തുടര്‍ന്ന്  ഉണ്ടായ ശൂന്യതക്കൊപ്പം,അപകട രൂപത്തില്‍  വിധിയുടെ  വിളയാട്ട മുണ്ടായപ്പോള്‍  മൂന്നര വര്ഷം ഇരുണ്ട കോണില്‍  അകപ്പെട്ട  എനിക്ക്  അതില്‍ നിന്നെല്ലാം  മോചനം  നേടി തന്ന  ദൈവത്തിനും, ദൈവ ദൂതര്‍ക്കും  എന്റെ  അമ്മ, ഭാര്യ മക്കള്‍  ഇവരോടൊക്കെ  തീര്‍ത്താല്‍  തീരാത്ത  കടപ്പാടും  സ്നേഹമുണ്ട്..
കൂടുതലായി  പോയെങ്കില്‍  ക്ഷമിക്കുക..

സ്നേഹം  പൂര്‍വ്വം..

കൃഷ്ണ  കുമാര്‍. കൂടാളി.

1 comment:

  1. എന്തു രസമുള്ള എഴുത്ത്‌..ഇത്ര കഴിവുള്ള താങ്കളുടെ എഴുത്തുകൾ എന്തേ ഇതുവരെ വായിച്ചില്ല.. താങ്കൾ മറ്റുള്ള ആക്റ്റീവ് ബ്ലോഗറുമാരുടെ ബ്ലോഗിൽ എത്തുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുക..എല്ലാവരും താങ്കളുടെ ബ്ലോഗിലും എത്തും.. ആശംസകൾ























    ReplyDelete