അന്തിമാനത്തംബര ചായില്യചമയങ്ങള്‍
ചെമ്പനീര്‍ പൂപ്പോലന്തി ചുവപ്പിന്റെ
സിന്തൂര രാജികള്‍ തോരണം തൂക്കവേ
ചാന്തു കൂട്ടില്‍ തിറ ചന്തം ചമയ്ക്കുന്നു.
നാക്കില നീട്ടിപ്പിടിച്ചരിയെരിഞ്ഞു തിരി
കൊളുത്തി പന്തം തീ തുള്ളിയാടി തോറ്റം
വരവിളിച്ചലറി തലയില്‍ കൈവച്ചനുഗ്രം
ചൊല്ലി ''ഗുണം വരണേ''തെയ്യ ചേകവന്‍..
അന്തിതിരി പ്രഭ പുത്തരിയങ്കം വെള്ളാട്ട
മാടുബോള്‍ ചൂട്ടും വെളിച്ചവും മാറ്റു
ക്കൂട്ടും ചെമ്പക തറയിലുദയം കൊള്ളുന്ന
നാടിന്‍ ''പുതിയോതി'' ദേവിയും ദേവനും
തെയ്യങ്ങള്‍ ഉണരുകയായീ ചൂരുള്ള മണ്ണില്‍
തോരണ കുരുത്തോല ചമയ ചായില്യങ്ങള്‍
അണിയല കോപ്പുകള്‍ കാലില്‍ ചിലങ്കകള്‍
കൈവളകള്‍ തൂണീര നടനം വീര തെയ്യങ്ങള്‍
ചടുല വാദ്യം ചെണ്ട തിമില വാദ്യം ചാരുത
മുടിയണിഞ്ഞെത്തുന്നു നൃത്തമാടി തുടിക്കുന്നു
ചീനി കുഴല് വാദ്യം,തകൃത ചെണ്ട വാദ്യം
പള്ളിയറകകളില്‍ ചൈതന്യ നിറ വെളിച്ചം
ഗ്രാമികയെല്ലാം ഒത്തുകൂടുന്ന ഒരു നല്ല കാലം
വന്നണിഞ്ഞീടുന്ന കാര്‍ത്തിക മാസത്തിലാനന്ത
മോടെത്തും തെയ്യവും തിറകളും നല്ല കാലം
ഇതിനില്ല ആര്‍ത്തിയും തനതു വൈരങ്ങളും.
ഒരുമയാല്‍ നാടിനെ സമൃദ്ധമാക്കാന്‍ വന്നല്ലോ
പുത്തരിയങ്കവും പള്ളി പുറപ്പാടും ദൈവ
വരവിളിയും തോറ്റം പാട്ടില്‍ കനിവോടെ തുള്ളി
''വാശാല്‍'' കൈ വച്ചനുഗ്രഹ പുണ്യമേകും
നാടായ നാടെല്ലാം ഒഴുകിയെതീടുന്നു ഗ്രാമിക
ഉണരുന്നു ആര്‍പ്പും ബഹളവും പീപ്പിയൂതി
ഓടി കളിക്കും കിടാങ്ങളും ചൂട്ടു വെട്ടത്തില്‍
അന്തിയുറങ്ങാത്ത തെയ്യകാലമിതാഗമമായി..
------------------------------ ------------------------------ ----------
കുറിപ്പ്:- ഉത്തര മലബാറിലെ തെയ്യക്കാലത്തെ കുറിച്ചു ഒരല്പം മാത്രം..ദൈവിക നൃത്ത രൂപമായ തെയ്യം കാവുകളിലും, തറവാട് പുരകളിലും, മടപ്പുരകളിലും, പര ദേവതാ സങ്കലപ മായി കെട്ടി ആരാധിക്കപെടുന്നു.
ചെണ്ട, തിമില ചീനി കുഴല്‍ തുടങ്ങിയ ആസുര വാദ്യങ്ങളോടെ അന്തി ചുവപ്പിന്റെ ലാസ്യ ഭംഗിയോടെ ദൈവം വര വിളിയായി ആടി തിമര്‍ത്തു ഒടുവില്‍ അനുഗ്രഹിക്കുമ്പോള്‍ ''ഗുണം വരും'' ഏന് പറഞ്ഞു അനുഗ്രഹിക്കുന്നു..ആ പറച്ചിലിനോടൊപ്പം തന്നെ തെയ്യ തോറ്റം പാട്ടും, ഉലപ്പത്തിയും വാചാല മയി പറയുന്നതിനെ ''വാശാല്‍'' എന്നും നാടന്‍ പ്രമാണത്തില്‍
പറഞ്ഞു വരുന്നു..
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..
No comments:
Post a Comment