Friday, July 21, 2017

നിലപാട് (കവിത)

ഇന്നിന്റെ കല്പടവുകളിലെറി ഞാൻ നിലക്കവെ,
ഒന്നിടറിയതെന്റെ മനമോ പാദമോ?
ഇരുമിഴിക്കോണുകളിശ്രുകണങ്ങളുറവയായ്,
ഊർന്നിറങ്ങുന്നതെ,ന്നാത്മാവിലേക്കോ?
രാപ്പകലുകളിൽ കത്തിയെരിയുമീ പ്രയാസമാം
പ്രവാസ ജീവിത ഗാഥകളാരറിയുന്നൂ?
ഇരുണ്ട കോണുകളിലെവിടെയോ കടം കൊണ്ട
യാത്രകൾ കിതച്ചു നില്ക്കുവതാറിവൂ?
പരുക്കന്‍ പുറം ചട്ടകള്‍ക്കുള്ളിലെരിയും കനലുള്ള
മനസ്സിനുപോലുമാര്‍ദ്രതയുണ്ടെന്നറിയുമോ?
ഘടികാരം ചാലിക്കുമ്പോളാടുന്ന പെന്റുല സൂചികള്‍
പോലെയീജീവിതം കറങ്ങുന്നതെങ്ങോട്ടോ?
ജീവിത കഥകളി പദങ്ങളില്‍ രൌദ്ര ഭീമാദി വേഷ-
ഭൂഷാദിയാല്‍ അരങ്ങിന്റെ കരഘോഷങ്ങളെറ്റു-
വാങ്ങിയിട്ടൊടുവിലുടയാടയുടെ നിറം മങ്ങിയതാരാറിവൂ?
അന്തിമാനം കറുത്തു,ചന്തവും ചീന്തിയല്ലോ ?
വാഴക്കൈകള്‍ക്കീണം പകര്‍ന്ന മഴകമ്പിയിലൂടെതോ
ഗാന പല്ലവികളൊഴുകിയെത്തുവാനെത്ര ദൂരം ?
കര്‍ക്കിടക കാര്‍ക്കശ്യ വര്‍ഷ താണ്ടവങ്ങള്‍പോലുമിമ്പ-
മേറുമീ ഓര്‍മ്മകള്‍ക്കെത്ര സുഗന്ധമെന്നോ ?
കൂലം കുത്തി ഒഴുകി വന്ന മഹാമെരുവിനിടയിലാടി-
യുലഞ്ഞുപോയെങ്കിലും;ഈശനാശ കൈവെടിയാ-
വണ്ണമുലകിലൊരിടം കടം തന്നതാം കാരണമിന്നുമീ;
tതുഴയുന്നു വഞ്ചി ഇവ്വണ്ണമിനി എത്ര നാള്‍ ?

കൃഷ്ണ കുമാര്‍.കൂടാളി,
ദോഹ,ഖത്തര്‍..

ചിത്രം..(കടപ്പാട്-ഗൂഗിള്‍ )

Friday, July 7, 2017

നറു വെട്ടം..(കവിത)

അണയാത്ത ദീപമേ, ജ്വലന പ്രകാശമേ...
നിന്റെ തിരിനാളമെന്നു മണയാതിരിക്കട്ടെ..
ഇരുട്ടിലമരാത്ത സൗഹൃദ ഗോപുരങ്ങൾ
ഉയർന്നു തന്നെ നില്ക്കട്ടെയെന്നുമെന്നും !!.

നുറുങ്ങുവെട്ടമൊന്നു തരുമോ ഉറക്കമുണ -
രുവാൻ, രാ തല്പങ്ങളിലഭിരമിച്ചു പോയി..
മടിയുണ്ട്, പക്ഷെ ഉദയ സൂര്യൻ മാടി വിളിക്കു-
ന്നവെന്നയലത്തെ പൂവൻ, വിളിച്ചുകൂവി.!!

അണമുറിയാതെ പെയ്യുന്നു മഴ, തോരാമഴ ..
ഇഴപിരിയാതെ ചേമ്പിലകളോട് കലമ്പുന്നു!.
ഇടി വെട്ടിത്തിരിത്തി കൂടുന്നുണ്ടൊന്നൊറ്റക്കി -
രിക്കട്ടെ,യീ തിണ്ണയിറമ്പിലെ ഗത കാലങ്ങളിൽ !

ഈ പ്രഭാതവുമീ മണ്ണും, കടന്നു വേണമെനിക്ക് -
നാളെയൊരു യാത്രക്കിറങ്ങുവാ,നതു വരെയീ-
യഷ്ടാക്ഷരീ ജപമുയർന്നീ ഗേഹത്തിൻ നടുമുറ്റ-
ത്തിറങ്ങി നില്ക്കട്ടെ, ഒരല്പമാശ്വാസത്തിനായ്.!!

ഇവിടുച്ഛ്വാസ വായുവിനെന്തു സുഗന്ധമെന്നോ?
ഓർമ്മകളിലേക്ക് തിരികെ നടക്കവെ പിന്നിലൊരു
കണ്ഠ ശുദ്ധി കേട്ട ഞാൻ തിരിഞ്ഞു നോക്കവെ,
ഇളം തെന്നലെന്നെ തഴുകിയെങ്ങോ മറഞ്ഞു!!

ഒരു ഭദ്രദീപം കൊളുത്തി വച്ചിട്ടുണ്ടെന്റെ നെഞ്ചി -
നു ള്ളൽ സുഭദ്രമാ,യതുമതി തിരികെ വരുവോ -
ളതു,മതിയെന്റെ യാത്രയിൽ വഴിനടത്തുവാൻ !
അതു വരെയീ, പടിവാതിൽ തുറന്നിരുന്നോട്ടെ !!

കൃഷ്ണ കുമാർ.കൂടാളി
ഗോകുലം, കീഴല്ലൂർ ..

Thursday, July 6, 2017

അകവാതില്‍ (കവിത)

അകവാതില്‍ തുറന്നിടാനെന്തേ താമസം ?
പുകമറ തെളിയുന്നു, അകമേ ശാന്തം -
ഇടതടവില്ലാതെ ചൊല്ലുന്നു നാമ ജപം പോലെ
ജല്പനങ്ങളങ്ങിനെ,ഇവിടെയിതാ ഒരാള്‍ !!
കരളിനകത്തൊരു കരയാത്ത മനസ്സുണ്ട്
ഹൃദയ വാതില്‍ തുറന്നു കിടപ്പുമുണ്ട്
അണയാത്ത സ്നേഹ വായ്പ്പുണ്ട് നെഞ്ചില്‍
എന്നിട്ടുമെന്തേ ഞാനെന്നുമിങ്ങനെ ?
മധുര വാണികളില്‍ ഞാന്‍ മയങ്ങി വീഴുമ്പോള്‍
അധരം ചലിക്കുന്നതോ അസ്പഷ്ടമായെങ്കിലോ
ത്യജിക്കണം ചപല ഹൃദയ ഭാരങ്ങള്‍ ,എന്നിട്ട -
വിടെ അഗ്നി ശുദ്ധി വരുത്തുക .കരളുറക്കുക !!
എന്റെ ഹൃദയ ധാമങ്ങള്‍ പ്രകമ്പിതമാകവേ
എന്നിലെക്കോടിഎത്തുന്ന മൃദു വികാരങ്ങള്‍
നിഗൂഡ സ്വപ്നങ്ങില്‍ മയക്കി വീഴ്ത്തുമ്പോളെ
നിക്കൊരു കൈതാങ്ങിനിവിടെയാരുണ്ട് ?
കേവലമൊരു മനുജനാമെന്നില്‍ കുടിയിരുത്തിയ
കൊപാഗ്നിയെ ശമനമുണ്ടാക്കണം,അല്ലെങ്കില്‍!
കാണാക്കയങ്ങളില്‍ മുങ്ങി നിവരേണ്ടി വരാം!
വിനാശ കാലേ വിപരീത ബുദ്ധിയെന്നു സാരം !!

കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂര്‍.