Monday, June 27, 2016

തൂവല്‍ സ്പര്‍ശം (കഥ)

കടലിരമ്പം വ്യക്തമായി  കേള്‍ക്കാം..ചുറ്റും കൂരിരുട്ടു..ചുറ്റിലും കണ്ണോടിച്ചു, ഒന്നും കാണാന്‍ വയ്യ..എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല..ഇത്രയും ഭയാനകമായ തിരമാലകള്‍ ഇരമ്പിഎത്തുന്ന കടലിരമ്പം കേള്‍ക്കത്തക്കവണ്ണം താന്‍ ഇപ്പോള്‍ എവിടെയാണ്..രാത്രിയില്‍ സപ്രമഞ്ച കട്ടിലില്‍ പട്ടു മെത്തയില്‍ കിടന്നുറങ്ങിയ ഞാന്‍ എങ്ങിനെ ഉറുമ്പരിക്കുന്ന മണല്‍ കൂനയില്‍ വന്നു ?
ഒരു ഭീമാകാരന്‍ തിരവന്നു എന്നെ തലോടി തിരിച്ചു  പോയി,,അപ്പോഴേക്കും തണുപ്പ് സിരകളിലേക്ക് പടര്‍ന്നു കയറിയിരുന്നു..ഭയന്ന് തൊണ്ട കീറുമാറുച്ചത്തില്‍ നില വിളിച്ചു,,കടലിന്റെ വന്യതയില്‍ ലയിച്ചു പോയത്കൊണ്ടോ അതോ ശബ്ദം തൊണ്ടയില്‍ കുരുങ്ങിയത് കൊണ്ടോ പുറത്തേക്കു വന്നില്ല..കണ്ണുകള്‍ തുറക്കാന്‍ ആവതു ശ്രമിച്ചു..തുറക്കാനാകുന്നില്ല..ഇരുണ്ട യാമത്തിലും വെള്ളിമേഘങ്ങള്‍ നിരന്നിരിക്കണം..കണ്ണ് തുറന്നു കാണാനാകുന്നില്ലെങ്കിലും, ഉള്‍ കണ്ണുകള്‍ കൊണ്ട് കാണാം..മേഘങ്ങള്‍ക്കും അപ്പുറത്ത് നക്ഷത്ര ലോകം..സുന്ദര ലോകത്തിലേക്ക്‌ മാടി വിളിക്കുന്നു..അതില്‍ അതാ ഏറ്റവും കൂടുതല്‍ തിളക്കമുള്ള ഒരു കുഞ്ഞു നക്ഷത്രം എന്നെ നോക്കി പുഞ്ചിരിച്ചു..എന്റെയും അവളുടെയും കണ്ണുകള്‍ തമ്മില്‍ അനുരാഗ രാഗം കൈമാറി..കാണ്‍കെ കാണ്‍കെ അവള്‍ കുഞ്ഞുമാലാഖയായി മേഘക്കീറുകള്‍കല്‍ക്കിടയിലൂടെ താഴ്ന്നിറങ്ങി വരുന്നു..ഒടുവിലിതാ അവളുടെ നനുത്ത കരസ്പര്‍ശം ഒരുതൂവല്‍ സ്പര്‍ശം പോലെ മനോഹരം..അവള്‍ ഒന്നും ഉരിയാടിയില്ല,,എങ്കിലും അവളുടെ മാദകത്വം വല്ലാതെ വശീകകരിക്കപെടുന്നതാണ്,..
   പെട്ടെന്നാണ് ഒരുമിന്നല്‍പിണരും, ഒപ്പം ഇടിവെട്ടും കേട്ടത്,,അതോടൊപ്പം ഒരു അശരീരിയും കേട്ടു..
     ''ഹേ  നക്ഷത്ര സുന്ദരീ..കിന്നര ലോകത്തുള്ളവര്‍ക്ക് തമസകരിക്കപെട്ടവര്‍ക്കിടയിലേക്ക് എന്തു കാര്യം"
നട തള്ളിയെറിഞ്ഞ ഇവരെ ഉദ്ധരിക്കാന്‍ നിങ്ങള്‍ ശ്രമിക്കരുത്..മാറി പ്പോകൂ..''
അശരീരി കേട്ട് ഭയന്ന് വിറച്ച നക്ഷത്ര സുന്ദരി നിറ കണ്ണുകളോടെ തിരിച്ചുപോയി..ഇടയ്ക്കിടെ അവള്‍തിരിഞ്ഞുനിക്കുന്നതും മന;ക്കണ്ണിലൂടെ കാണാം..
താന്‍ ഇപ്പോളും ചിന്തിക്കുകയാണ്.എന്താണ് ഇതിന്റെ ഒക്കെ അര്‍ത്ഥം?'' അശരീരി.. ''തിരസ്കിക്ക്പെട്ടവര്‍.''.കടലിരമ്പം..നക്ഷത്ര താരാട്ട്?
വീണ്ടും ഒരുവലിയ തിരവന്നു എന്നെ സ്നേഹം കൊണ്ട്മൂടി..തിരിച്ചു പോകുമ്പോള്‍ എന്നെയും ഒപ്പം കൂട്ടിയിരുന്നു...
ഇപ്പോള്‍ ഞാന്‍കണ്ണ് തുറന്നു നോക്കി..എനിക്കിപ്പോള്‍ എല്ലാം   വ്യക്തമായി കാണാം.,,വെള്ള ഓവര്‍ കോട്ടിട്ട മാലാഖമാരുടെ പരിചരണത്തില്‍ആണ്..ഞാന്‍ കിടന്ന കട്ടിലിന്റെ തലഭാഗത്തെ   സ്റ്റാന്റില്‍ തൂക്കിയിട്ട ബോട്ടിലില്‍നിന്നു ചെറു കുഴലിലൂടെ കൈയിലേക്ക് കുത്തിയിറക്കിയ സൂചിയിലൂടെ ഞരമ്പുകളിലേക്ക് ഗ്ലൂക്കോസ് കിനിഞ്ഞിറങ്ങുന്നു..സുബോധ തലങ്ങളിലേക്ക് തിരിച്ചെത്തുമ്പോള്‍ എന്റെ വാമഭാഗത്ത്‌ സുനന്ദ തന്റെ മുടിയിഴകളിലേക്ക് അവളുടെ സ്വന്തന കര ലാളനം ചെയ്തു കൊണ്ട് അരികില്‍ തന്നെ ഉണ്ടായിരുന്നു..
 എന്റെ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍നിന്നും ഒരിറ്റു സ്നേഹജലം ഇറ്റ്‌ വീണു..
===============================================
കൃഷ്ണകുമാര്‍.കൂടാളി.
ഗോകുലം, കീഴല്ലൂര്‍..

2 comments:

  1. ആവിഷ്ക്കരണശൈലി..കൊള്ളാം......ഒരുസ്വപനംപോലെ.....ഇറ്റുവീഴുന്ന കൊട്ടവെള്ളം..പോലെ കുപ്പിയില്‍ ഗ്ലുക്കോസ് സിരകളൂടെ..തഴുകുന്നു ആഇളം തണുപ്പില്‍സ്വപ്നത്തില്‍ മിന്നിമാഞ്ഞ ഈറന്‍ സ്വപനങ്ങള്‍ ഹൃദയത്തെ..പിടിച്ചു കുലുക്കി....ഇനിയും ഇതുപോലെയുള്ള സൃഷ്ടികള്‍ ജനിച്ചുവീഴട്ടെ കൃഷ്ണകുമാര്‍ ജി.......ഭാവുകങ്ങള്‍ നേരുന്നു

    ReplyDelete
  2. ആവിഷ്ക്കരണശൈലി..കൊള്ളാം......ഒരുസ്വപനംപോലെ.....ഇറ്റുവീഴുന്ന കൊട്ടവെള്ളം..പോലെ കുപ്പിയില്‍ ഗ്ലുക്കോസ് സിരകളൂടെ..തഴുകുന്നു ആഇളം തണുപ്പില്‍സ്വപ്നത്തില്‍ മിന്നിമാഞ്ഞ ഈറന്‍ സ്വപനങ്ങള്‍ ഹൃദയത്തെ..പിടിച്ചു കുലുക്കി....ഇനിയും ഇതുപോലെയുള്ള സൃഷ്ടികള്‍ ജനിച്ചുവീഴട്ടെ കൃഷ്ണകുമാര്‍ ജി.......ഭാവുകങ്ങള്‍ നേരുന്നു

    ReplyDelete