ജുമാരാത്,വന്നെത്തിയാല്‍ അതൊരു ''ചാന്ദിനി കീ രാത്'' തന്നെ ആണേ പ്രാവാസികള്‍ക്ക് !!.. ജുമാരാത്, അല്ലെങ്കില്‍ വ്യാഴാഴ്ചകള്‍.. എനിക്കു സ്വന്തം..
അതാര്‍ക്കും വിട്ടു കൊടുക്കില്ല.
ഓഫീസ് വര്‍ക്കായതിനാല്‍ വ്യാഴാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മണിവരെ ആണ് ഡ്യൂട്ടി. വരുന്ന വഴിയില്‍ തൊക്കിലങ്ങാടികാരന് ഉസ്മാനെ കണ്ടു..കുറെ നാള്കൂടിയാണ് ഇന്ന് കാണുന്നത്, അയാള്‍സ്നേഹപൂര്‍വ്വം ക്ഷണിച്ചപ്പോള്‍, ക്ഷണം നിരസിക്കാന്‍ തോന്നിയില്ല. അയാളോടൊപ്പം അവരുടെ ഫ്ലാറ്റില്ലേക്ക് പോയി, അവന്റെ കെട്ട്യോള് തന്റെ അയല്‍വാസിയാണ്,,റഹ്മാനിക്കയുടെ മോള് റസിയ..അവിടെ ചെന്നപ്പോള്‍ ഇരുവരും വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ പത്തിരിയും കോഴിക്കറിയും കഴിച്ചു,,ആമിനുമ്മാടെ അതെ ടെയിസ്റ്റ് റസിയാക്കും കിട്ടിയിരിക്കുന്നു,,അവിടുന്നു തിരിച്ചു വരുമ്പോള്‍ സമയം ഏതാണ്ട് മൂന്നേമുക്കാല്‍
ഓഫീസ് വര്‍ക്കായതിനാല്‍ വ്യാഴാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മണിവരെ ആണ് ഡ്യൂട്ടി. വരുന്ന വഴിയില്‍ തൊക്കിലങ്ങാടികാരന് ഉസ്മാനെ കണ്ടു..കുറെ നാള്കൂടിയാണ് ഇന്ന് കാണുന്നത്, അയാള്‍സ്നേഹപൂര്‍വ്വം ക്ഷണിച്ചപ്പോള്‍, ക്ഷണം നിരസിക്കാന്‍ തോന്നിയില്ല. അയാളോടൊപ്പം അവരുടെ ഫ്ലാറ്റില്ലേക്ക് പോയി, അവന്റെ കെട്ട്യോള് തന്റെ അയല്‍വാസിയാണ്,,റഹ്മാനിക്കയുടെ മോള് റസിയ..അവിടെ ചെന്നപ്പോള്‍ ഇരുവരും വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ പത്തിരിയും കോഴിക്കറിയും കഴിച്ചു,,ആമിനുമ്മാടെ അതെ ടെയിസ്റ്റ് റസിയാക്കും കിട്ടിയിരിക്കുന്നു,,അവിടുന്നു തിരിച്ചു വരുമ്പോള്‍ സമയം ഏതാണ്ട് മൂന്നേമുക്കാല്‍
ആയിക്കാണും,,
വില്ലയുടെ ഒഴിഞ്ഞ മൂലയില്‍ ചെറുമുരള്‍ച്ചയോടെ കാര്‍ പാര്‍ക്ക് ചെയ്തത് തന്നെ കൊട്ടുവായിട്ടു കൊണ്ടായിരുന്നു..ഹോ ഒന്ന് നടുവ് ചായ്ക്കണം,, വില്ലയില്‍ ക്ലീന്‍ ചെയ്യാന്‍ വരുന്നനേപ്പാളി പയ്യന് ബങ്ക ബഹാദൂര്‍ എന്തോ ചോദിച്ചതൊന്നും തന്റെ തലയില്‍ കേറിയില്ല,,അവന് പിന്നെയും അടുത്ത് വന്നുചോദിച്ചു സാബ്ജീ കപ്പട ദോനെക്കാ ഹേ ക്യാ.? അലക്കാനുള്ള തുണികള്‍ അലമാരയില്‍നിന്നും എടുത്തു കൊടുത്തു അവനതൊരു വയറ്റുപിഴപ്പുപാധിയാണ്,,മേല്‍ കഴുകി വന്നു വിസ്തരിച്ചു പിന്നെ കുളിക്കാം നല്ല ക്ഷീണം, ഒന്ന് കിടക്കട്ടെ..
പുറത്തു ചൂടുകൊണ്ട് ഉരുകി ഒലിക്കുമ്പോഴും,
മുറിയില്‍ എസിയുടെ തണുപ്പ് അസഹ്യമായിരിക്കുന്നു..തലവഴിയെ കമ്പിളി മൂടിപുതച്ചിട്ടും രക്ഷയില്ല..നിദ്രാഭംഗവും വന്നു..ഈ നാശം പിടിച്ച റിമോട്ട് എവിടെയാണാവോ?.കിടന്ന കിടപ്പില്‍ സൈഡ് ടേബിളില്‍ പരതി നോക്കീട്ടും, കാണുന്നില്ലല്ലോ പണ്ടാരം?!! ദാഹിച്ചു തൊണ്ടയും വരണ്ടിരിക്കുന്നു..എന്റെ സുനന്ദേ നിനക്കിതൊക്കെ അറിയണോ ? ഞാന്‍ ഇവിടുന്നു ഞാനിവിടുന്നു കഷ്ടപ്പെടുന്നത്? രമേശന് ആത്മഗതംകൊണ്ടു.
സഹ മുറിയന്‍ പയ്യന്സിനെ കാണാനില്ലല്ലോ ? ഏതു ഗുദാമിലാണാവോ പോയിരിക്കുന്നത്,,നേരത്തിനും കാലത്തിനും ഒക്കെകൂടണഞ്ഞുകൂടെ?..കല്യാണേടത്തിയുടെ കണ്ണീരും കലാശവും കണ്ടിട്ടാണ് അറബാബിന്റെ കയ്യേ കാലേ പിടിചിട്ട് പത്താം കളാസ്സും, ഗുസ്തിയുംആയി നടന്ന പയ്യനെ കമ്പനിയില്‍ ഒരു ജോലി ശരിയാക്കി കൊടുത്തത്.ജോബ് സൈറ്റിലാണെങ്കിലും മോശമല്ലാത്ത ജോലിയാണ്..ടൈം കീപ്പര്‍ ആയിട്ടു..ദിവാകരേട്ടന് ഉണ്ടായിരുന്നപ്പോള്‍ ചെറുക്കനെ നിര്‍ബന്ധിച്ചു ടൈപ്പ് പഠിക്കാന്‍ വിട്ടത് എന്തായാലും ഒരുഉപകാരമായി..അത്യാവശ്യം കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി..കല്യാണേടത്തി വളരെ കഷടപ്പെട്ടാണ് മക്കളെ പോറ്റി വളര്‍ത്തിയത്..ചെറുക്കന്റെ ഇളയത്, രേഖ അവള് പഠിത്തത്തില്‍ മിടുക്കിയാണ്..അങ്ങ് ദൂരെ നഗരത്തില്‍ ബിയെഡിനു പഠിക്കുകയാണ്..തലതിരിഞ്ഞ ചെക്കനെകൊണ്ടോന്നും ആവില്ല..വല്ലപ്പോഴും സുനന്ദ അറിയാതെ ഞാന്‍ വല്ലതും അയച്ചു കൊടുക്കുന്നത് പാവത്തിന് വല്യ ആശ്വാസമാണ്..സുനന്ദ അവളും പാവമാണ്,,പത്തിരുപതു കൊല്ലമായിട്ടും എല്ലു മുറിയെ വീട്ടു പണിയും മക്കളെ നോക്കിയും അവളുടെ നടുഒടിഞ്ഞിരിക്കുന്നു..തനിക്കു വേണ്ടിയെന്നു പറഞ്ഞു ഇതുവരെയും ഒരുസാധനവും അവശ്യപ്പെട്ടിരുന്നില്ല..
ചിലപ്പോഴൊക്കെ ഫോണില്‍ പറയും,, രമേശാട്ടാ ഇനിവരുമ്പോള്‍ നമ്മുടെ പാറുക്കുട്ടിക്കു ഒരു നല്ല ലെതര്സ്ട്രാപ് ഉള്ള വാച്ചു കൊണ്ടു വരണേ? നിനക്കെന്താകൊണ്ടു കൊണ്ടു വരേണ്ടതെന്ന് ചോദിച്ചാല്‍ കുണുങ്ങി ചിരിയാകും മറുപടി..ആ ചിരിയില്‍ സ്നേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ട്..തനിക്കു അത് മതി..ദിവാകരെട്ടനും പറയുമായിരുന്നു..താന്‍ ഭാഗ്യാവാനാണെടോ!!! സുനന്ദ നല്ലവളാ! അങ്ങിനെ ഉള്ള ദിവാകരേട്ടന്റെ സത് പുത്രനാണ് തല തിരിഞ്ഞിരിക്കുന്നത്.!!!.ഇവനെവിടെ പോയി കിടക്കുകയാണെന്തോ?
ചിലപ്പോഴൊക്കെ മൊബൈലില്‍ തലപൂഴ്ത്തിവച്ചു ഇരിക്കുന്നത് കാണാം,,തലയില്‍ ഹെഡ്ഫോണും.മിക്കവാറും,എല്ലാ കാര്യങ്ങളും താന്‍ നിര്‍ബന്ധിച്ചാലേ മൂപ്പര് ചെയ്യുകയുള്ളൂ..ഊണു കഴിക്കാന്‍ പോലും, എന്തിനു കിച്ചണില്‍ സഹായിക്കാന്‍ പറഞ്ഞാല്‍പോലും ചെയ്യില്ല..എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞോഴിയുകയാണ് പതിവ്,,ഒരിക്കല്‍ ഞാന്‍ ദേഷ്യത്തോടെ പറഞ്ഞതു കൊണ്ട് അല്പ സ്വല്പമോക്കെ സഹായിക്കാറുണ്ടെന്നു മാത്രം..അതു പോരല്ലോ ഇവനൊക്കെ എന്നാണ് ജീവിതം പഠിക്കുന്നത്.?
എന്തായാലും കൊണ്ട് വന്നു പെട്ടു, ഇനി തലയൂരാനാവില്ലല്ലോ..മൊബൈല്‍ കയ്യിലെടുത്തു, അവന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണല്ലോ!! സുപ്പര്‍വൈസര്‍ പാകിസ്ഥാനി അംജത്തിനെ വിളിച്ചപ്പോള്‍ അവനെ നാലുമണിയോടെ ഹിഷാറാ തലാത്തീനില് കൊണ്ടു വിട്ടതായി പറഞ്ഞു,,അവിടെ അവന്റെ ഒരു കൂട്ടുകാരന് ഉള്ളതായി അറിയാം..അവിടെ പോകുന്നെങ്കില്‍ കൊണ്ട് വന്ന എന്നോട് ഒരുവാക്ക് പറഞ്ഞുകൂടെ ബാലാലിനു? രമേശന് ദേഷ്യം ഇരട്ടിച്ചു..ഒരാഴ്ച മുഴുവന്ജോലിയുംഓവര്ടൈംഡ്യൂട്ടിയും കഴിഞ്ഞുവന്നു,വല്ലതും വച്ചുണ്ടാക്കികഴിഞ്ഞാല് സുനന്ദയെ വിളിക്കാന്‍ പോലും സമയം കിട്ടാറില്ല..എന്നും പരിഭവമാണ് അവള്‍ക്കു തന്റെ സ്ഥിതി അറിയാത്തതു കൊണ്ടല്ല സ്നേഹം കൊണ്ടാണ്..രാജിമോളെ പഠിപ്പിച്ചു നല്ല നിലയില്‍ ഒരുത്തന്റെ കൂടെ പറഞ്ഞയക്കെണ്ടതിന്റെ ആവശ്യകത തന്നെ ക്കാള്‍ ആവള്ക്കറിയാമല്ലോ..
അങ്ങിനെ പലതുംചിന്തിച്ചുകൊണ്ട്, അവനോടുള്ള വര്‍ധിച്ച ദ്വേഷ്യത്തോടെ എഴുന്നേറ്റു..അവന്റെ കൂട്ടുകാരന്റെ റൂമില്‍ കാണുമായിരിക്കും എന്ന്സ്വയംസമാധാനിച്ചു കടുപ്പത്തിലൊരു സുലൈമാനി ഉണ്ടാക്കി കുടിച്ചപ്പോള്‍ അല്പം ആശ്വാസം തോന്നി,,രാത്രിയിലേക്കുള്ള കുബ്ബൂസ് വാങ്ങല്‍ അവന്റെ പണിയാണ് അതുമാത്രം സന്തോഷത്തോടെ ചെയ്യും..എന്നും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വായി നോക്കിനടക്കാമല്ലോ.സമയം രാത്രിഎട്ടായിട്ടും അവനെ കാണുന്നില്ലല്ലോ ഈശ്വരാ ? ഒന്ന് അന്വേഷിച്ചു ഇറങ്ങുക തന്നെ..രമേശന് ഡ്രസ്സ് മാറ്റാന്‍ തുടങ്ങുമ്പോഴാണ് പയ്യന്റെ കൂട്ടുകാരന് താമസിക്കുന്നതിന്റെ അടുത്തുള്ള രാജസ്ഥാനിയുടെ ബാക്കാലയുടെ പ്ലാസ്റ്റിക് കവര്കണ്ടതു..അതില്‍ കടയുടെ ഫോണ്‍ നമ്പര്‍ കണ്ടു, ഉടനെ കടക്കാരനെ വിളിച്ചു,
''ഭായിസാബ് ആപ്കാ ദൂക്കാന്‍ കാപീച്ചേ ഏക് കേരളാവാലാ രഹതാ ഹെനാ ഉസ്കാ നമ്പര്‍ ദേദീജിയെനാ''
ഭാഗ്യത്തിന് അയാളുടെ ഡയറിയില്‍ അവന്റെ കൂട്ടുകാരന്റെ നമ്പര്ഉണ്ടായിരുന്നു,,
ഏറെ നേരം റിംഗ് ചെയ്തിട്ടാണ് അയാള്‍ ഫോണ്‍ എടുത്തത്,,അപരിചിത നമ്പര്‍ ആണെന്നറിഞ്ഞിട്ടും
എടുത്ത ഉടനെ അയാള്ചോദിച്ചു ''ഹലോ രമേശാട്ടനാണോ'' ?
താന്‍ അതെ എന്നു ഉത്തരം പറഞ്ഞിട്ട് അയാളോട് ചോദിച്ചു ''എന്റെ പേരെങ്ങിനെ അറിയാം?''
താങ്കള്‍ അന്വേഷിക്കുന്ന ആള് എന്റെ കസ്റ്റഡിയിലുണ്ട്..പക്ഷെ പുള്ളി ആകെ ഭയന്ന് വിറച്ചിരിക്കുകയാണ്,,
ഒറ്റ ശ്വാസത്തില്‍ താന്‍ ചോദിച്ചു .
''എന്താ ? എന്തു പറ്റി? എന്നിട്ട് അവനെവിടെ?
ഇതാ ഇവിടെ തന്നെ ഉണ്ട്..
അയാള്‍ പറഞ്ഞുതുടങ്ങി..
അവന് കമ്പനിയില്‍ നിന്നു വരുന്ന വഴിക്ക് ഹിഷാറയില്ഇറങ്ങി പള്ളിയുടെ പിന്നാലെ ഉള്ള റോഡില്‍ കൂടി ഇടതു വശം ചേര്‍ന്ന് നടന്നാല്‍ ബലദിയ പെട്ടി കാണാമെന്നും അതിനടുത്താണ് വില്ലയുംഎന്ന് പാക്കിസ്ഥാനി ഡ്രൈവര്‍ പറഞ്ഞതു പ്രകാരം നടന്നു വരികയ്യയിരുന്നത്രേ,,പക്ഷെ എങ്ങിനെയോ വഴി തെറ്റി,,താങ്കളെ വിളിക്കാന്‍ നോക്കിയപ്പോള്‍ മോബൈലില്‍ കാശു ബാലന്‍സില്ല,,അങ്ങിനെ നോക്കിയപ്പോള്‍ ഒരുകട കണ്ടു കുറച്ചു ദൂരയായി..പൊരി വെയിലത്ത് നടന്നു വന്നു കൊണ്ടിരിക്കെ തളര്‍ച്ച തോന്നിയത്രെ,,അപ്പോള്‍ അവിടെ കണ്ട ഒരു പഴയ കെട്ടിടത്തിന്റെ ചുമരില്‍ കുറച്ചു സമയം ചാരി ഇരുന്നു,,അതെ സമയം കുറച്ചു ചാര കണ്ണുകള്‍ അവനെ വീക്ഷിക്കുന്നുണ്ടായിരുന്നു..പെട്ടെന്നാണ് കറുത്തുരുണ്ട നാലഞ്ചു നീഗ്രോകള്‍ എങ്ങുന്നിന്നില്ലാതെ അവന്റെ മുന്നില്‍ ചാടി വീണത്,,അവര്‍ അറബിയിലെന്തോ പിറു പിറുത്തു,,''അന മാഫി മാലൂം അറബി'' എന്ന് പറഞ്ഞപ്പോള്‍ അവന്റെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്സും മൊബൈലും തട്ടിപ്പറിച്ചു കാറില്‍ കയറി സ്ഥലം വിട്ടു, പേടിച്ചരണ്ട അവന് എങ്ങിനെയോ കടയിലെത്തി വെള്ളം കുടിച്ചു കടക്കാരനോട് നടന്ന കാര്യങ്ങള്‍ പറയുമ്പോള്‍ ഭാഗ്യത്തിന് ഞാന്‍ അവിടെ എത്തിപെടുകയായിരുന്നു..പക്ഷെ,
നിര്‍ഭാഗ്യവശാല്‍ താങ്കളുടെ നമ്പര്‍ അവനു ഓര്‍മ്മയിലുണ്ടായിരുന്നില്ല'' കൂട്ടുകാരന് പറഞ്ഞു നിറുത്തി..
തെല്ലിട സ്തബ്ദനായി നിന്നു പോയി..പതുക്കെ അവന്റെ കൂട്ടുകാരനോട് ചോദിച്ചു ഫോണ്‍ ഒന്ന് അവനു കൊടുക്കാമോ?
''അങ്ങേതലക്കലുള്ള പോട്ടിക്കരച്ചലിന്റെ ഉടമ കരച്ചിലടക്കിക്കൊണ്ട് പറഞ്ഞു ''രമേശാട്ടാ ഞാന്‍''
താന്‍ ശാന്തനായി അവനെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു..
സാരമില്ലെടാ..നിനക്ക് ഞാനില്ലേ മണ്ടൂസേ..നിന്നെ എനിക്ക് എന്തുമാത്രം ഇഷ്ടമാണെന്ന് ഇപ്പോഴാണ് കുട്ടി മനസ്സിലായത്,,അവന്റെ കൂട്ടുകാരന്റെ താമസസ്ഥലത്ത് പോയി അവനെ കൂട്ടി വരുമ്പോള്‍ അവന് ഒരു തൂവാല ഉയര്‍ത്തികാണിച്ചിട്ട് പറഞ്ഞു
''ഇതു മാത്രം ഞാന്‍ അവന്മാര്ക്ക് കൊടുത്തില്ല രമേശാട്ടാ''
ഈ തൂവാലയില്‍ എന്റെ അമ്മയുടെ കണ്ണീരിന്റെ നനവുണ്ട്,'' സെന്റിയടിപ്പിക്കുന്ന അവന്റെ വാക്കു കേട്ട ഞാന്‍ ചെറുതായി പോയി. അവനെ അപ്പോള്മാറോടു ചെര്ക്കാനെ കഴിഞ്ഞുള്ളു..
വില്ലയില്‍ തിരിച്ചെത്തിയപ്പോള്‍ രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു. , ഇനി ഉണക്ക കുബ്ബൂസ് കൊണ്ട് നമുക്ക് ഓണം പോലെ ആക്കാം അല്ലടാ മോനെ? ചെറുക്കന് തലകുലുക്കി.സമ്മതിച്ചു.
എങ്കിലും നവവധുവിന്റെ ആഗമനം പോലെ കാത്തിരുന്നു കിട്ടിയ ജുമാരാത് നഷ്ടപ്പെടുത്തിയതിനു പയ്യനു ഒരു പിച്ച് കൊടുക്കാന്‍ ഞാന്‍ മറന്നില്ല..
///////////////
കൃഷ്ണ കുമാര്‍,കൂടാളി
ഗോകുലം, കീഴല്ലൂര്‍.
ആദ്യ കമന്റ് എന്റെതാണ് അല്ലെ? വളരെ മനോഹരമായി എഴുതി പച്ച ജീവിതശൈലി എഴുത്തില്‍ നിഴലിക്കുന്നു ..ആശംസകള്‍ നേരുന്നു
ReplyDeleteആദ്യ കമന്റ് താങ്കളുടെതു ആയത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു..രാജേഷ് ജീ..വളരെ നന്ദി, സ്നേഹം..വായനക്കും, പ്രോത്സാഹനത്തിനും..
DeleteSuperb..!! keep it up!
ReplyDeleteമനുഷ്യരില്‍ നമ്മള് കാണാതെ പോകുന്ന നന്മകള്.....നല്ല കഥ കുമാര്‍ ഭായ്....ഭാവുകങ്ങള്‍...
ReplyDeleteമനുഷ്യരില്‍ നമ്മള് കാണാതെ പോകുന്ന നന്മകള്.....നല്ല കഥ കുമാര്‍ ഭായ്....ഭാവുകങ്ങള്‍...
ReplyDelete