Friday, February 10, 2017

പ്രതലമില്ലാത്തവൻ (കവിത)


അക്ഷരങ്ങൾക്കൊരു പുനർജനി വേണം,
വിറപൂണ്ടധരങ്ങളും ,വിരൽ പാടുകളും,
കടലാസിൽ കുറിക്കൊണ്ട നഖ ക്ഷത -
ങ്ങളുമല്ലാതെ, സ്വന്തമായൊന്നുമില്ലല്ലോ!!

കാലം, കുറിച്ചിട്ട ചുവരെഴുത്തുകൾ
വായിക്കാനില്ലൊരുമാത്ര  നേരമാർക്കും!!
കാലം,കലികാലമെന്നു പരിതപിക്കാൻ
മാത്രമെത്ര നാവെന്നോ,യീ ഭുവനത്തിങ്കൽ !!

മൗനം കൊണ്ട് മുഷ്ടിചുരുട്ടി പ്രതിഷേധിക്കുക
ചുറ്റിനെയും അവഗണകളാൽ മതിൽ കെട്ടിൻ
വെളിയിലാക്കുക, ഭത്സനങ്ങൾക്കേറ്റം മറു-
മരുന്നത് മാത്രമെന്നറിയുക, കാലം സാക്ഷി !!

ഒരു തൂലിക വേണം,പകർത്തെഴുതുവാൻ!!
എന്റെ വിരൽ പാടുകൾക്കു ശക്തിപോരാ!!
വർണ്ണ കടലാസുകളിൽ പകർത്തെഴുതാന-
റിയാത്ത മൂഡനിവിൻ, വിമുഖൻ ,വിരൂപൻ !!

പ്രതലമില്ലാത്തവൻ, എവിടെയൊരുത്തോലകം?
ഉറച്ചു നിൽക്കാനൊരു പ്രതലം തരൂ,അത്ഭുത-
മന്ത്രികനല്ല,മാറിമായയുമല്ല, നെരറിവ് കൊയ്തു
കറ്റ  മെതിച്ചു,കുത്തി, പുത്തരി ചോറു വച്ചുണ്ണാം!!

കൃഷ്ണ കുമാർ.കൂടാളി
ഗോകുലം, കീഴല്ലൂർ

(ഫോട്ടോ -കടപ്പാട്)

2 comments:

  1. കാലം, കുറിച്ചിട്ട ചുവരെഴുത്തുകൾ
    വായിക്കാനില്ലൊരുമാത്ര നേരമാർക്കും..

    നല്ല വരികൾ . ഇവിടെ എല്ലാവരും തിരക്കുപിടിച്ചു ഓടുകയാണ്‌...ശക്തമായ ഭാഷ . ആശംസകൾ

    ReplyDelete
    Replies
    1. നിറഞ്ഞ സ്നേഹം പുനലൂരാന്‍ ജീ...നന്ദി വായനക്കും പ്രോത്സാഹനങ്ങള്‍ക്കും..

      Delete