Monday, June 27, 2016

അച്ഛനുണ്ടെന്നുമെന്നും..(കവിത)

അച്ഛനുണ്ടെന്നുമെന്നുമെന്‍ ചാരേയായെ-
ന്‍റെ ,ച്ഛനുണ്ടീ ഭൂമിലോകം, നിറ നിറയെ..!!!!
അതിരുകള്‍ കാക്കുന്ന ദിക്കുകള്‍ക്കറിയാ-
മെന്‍റെ, ച്ഛനെയാണെനിക്കെന്നുമിഷ്ടം..!!!

പലതുണ്ട്,പലവുരു പറയാനുമുണ്ടെറെയുണ്ടെ
ന്‍റെ,ച്ഛനെന്നാല്‍, ആല്‍ മരതണല്‍പോലാകെ
കുളിരെകുമോര്‍മ്മതന്‍ ജ്വാല മര്‍മ്മരമെന്നോ
സ്നേഹ കടലാഴമെന്നോ പേര്‍ ചൊല്ലിടട്ടെ....!!!

തെളിമയാം തൂ മഞ്ഞു പോലെ,ഹേമന്ദ, മകരന്ദം
പുഷ്പ ദളങ്ങള്‍പോല്‍ തനുവില്‍ നിറയുന്നതെന്തോ
അത്രയും സ്നിഗ്ദത പൈമ്പാല്‍ കനിവായിരുന്ന,ച്ഛന്‍
പേരറിയാത്തൊരു,മധുരമാം,നോവായിരുന്ന,ച്ഛന്‍ !!

ഞാനുമെന്‍, കൂട കിടാങ്ങളുമമ്മയും,മെത്രയോ -
രാവിന്‍ വഴി കണ്ണില്‍, മിഴിനട്ടിരിക്കവേ,ഇട വഴി
യരികിലൊരു,ചൂട്ടു വെട്ടത്തിലാഗമിക്കുന്നോരാത്മ
ബലമായിരുന്നാത്മാവുമായിരുന്നെന്നുമെന്‍റ.ച്ഛന്‍!!

പ്രാണന്‍ പിടയവേ ഓര്‍ത്തിരുന്നുണ്ടാവുന്റെയുണ്ണി-
കള്‍ക്കാരിനിയാലംബമാശ്രയം?,അതായിരുന്നച്ഛന്‍.
ഒരുപിടിയുരുള ബാക്കിവക്കുന്നതെന്തിനായിരുന്നു ?
കൈകുടന്നയില്‍ ''ലോക''മെന്നെഴുതിയിരുന്നല്ലോ!

അതുമതി,യതുമാത്രം മതിയെനിക്കുമെന്‍റെയുടവര്‍-
ക്കിനി,യേതു നരകമെന്നാകിലും, വഴി വെട്ടമുണ്ട്.
ദീപ്ത സ്മരണികകൊണ്ടൊരാഗതമായ മനോ ശക്തി-
യുണ്ട,ച്ഛന്‍ പകര്‍ന്നരുളിയ കെടാവിളക്കുമുണ്ട്!!!

കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..

തൂവല്‍ സ്പര്‍ശം (കഥ)

കടലിരമ്പം വ്യക്തമായി  കേള്‍ക്കാം..ചുറ്റും കൂരിരുട്ടു..ചുറ്റിലും കണ്ണോടിച്ചു, ഒന്നും കാണാന്‍ വയ്യ..എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല..ഇത്രയും ഭയാനകമായ തിരമാലകള്‍ ഇരമ്പിഎത്തുന്ന കടലിരമ്പം കേള്‍ക്കത്തക്കവണ്ണം താന്‍ ഇപ്പോള്‍ എവിടെയാണ്..രാത്രിയില്‍ സപ്രമഞ്ച കട്ടിലില്‍ പട്ടു മെത്തയില്‍ കിടന്നുറങ്ങിയ ഞാന്‍ എങ്ങിനെ ഉറുമ്പരിക്കുന്ന മണല്‍ കൂനയില്‍ വന്നു ?
ഒരു ഭീമാകാരന്‍ തിരവന്നു എന്നെ തലോടി തിരിച്ചു  പോയി,,അപ്പോഴേക്കും തണുപ്പ് സിരകളിലേക്ക് പടര്‍ന്നു കയറിയിരുന്നു..ഭയന്ന് തൊണ്ട കീറുമാറുച്ചത്തില്‍ നില വിളിച്ചു,,കടലിന്റെ വന്യതയില്‍ ലയിച്ചു പോയത്കൊണ്ടോ അതോ ശബ്ദം തൊണ്ടയില്‍ കുരുങ്ങിയത് കൊണ്ടോ പുറത്തേക്കു വന്നില്ല..കണ്ണുകള്‍ തുറക്കാന്‍ ആവതു ശ്രമിച്ചു..തുറക്കാനാകുന്നില്ല..ഇരുണ്ട യാമത്തിലും വെള്ളിമേഘങ്ങള്‍ നിരന്നിരിക്കണം..കണ്ണ് തുറന്നു കാണാനാകുന്നില്ലെങ്കിലും, ഉള്‍ കണ്ണുകള്‍ കൊണ്ട് കാണാം..മേഘങ്ങള്‍ക്കും അപ്പുറത്ത് നക്ഷത്ര ലോകം..സുന്ദര ലോകത്തിലേക്ക്‌ മാടി വിളിക്കുന്നു..അതില്‍ അതാ ഏറ്റവും കൂടുതല്‍ തിളക്കമുള്ള ഒരു കുഞ്ഞു നക്ഷത്രം എന്നെ നോക്കി പുഞ്ചിരിച്ചു..എന്റെയും അവളുടെയും കണ്ണുകള്‍ തമ്മില്‍ അനുരാഗ രാഗം കൈമാറി..കാണ്‍കെ കാണ്‍കെ അവള്‍ കുഞ്ഞുമാലാഖയായി മേഘക്കീറുകള്‍കല്‍ക്കിടയിലൂടെ താഴ്ന്നിറങ്ങി വരുന്നു..ഒടുവിലിതാ അവളുടെ നനുത്ത കരസ്പര്‍ശം ഒരുതൂവല്‍ സ്പര്‍ശം പോലെ മനോഹരം..അവള്‍ ഒന്നും ഉരിയാടിയില്ല,,എങ്കിലും അവളുടെ മാദകത്വം വല്ലാതെ വശീകകരിക്കപെടുന്നതാണ്,..
   പെട്ടെന്നാണ് ഒരുമിന്നല്‍പിണരും, ഒപ്പം ഇടിവെട്ടും കേട്ടത്,,അതോടൊപ്പം ഒരു അശരീരിയും കേട്ടു..
     ''ഹേ  നക്ഷത്ര സുന്ദരീ..കിന്നര ലോകത്തുള്ളവര്‍ക്ക് തമസകരിക്കപെട്ടവര്‍ക്കിടയിലേക്ക് എന്തു കാര്യം"
നട തള്ളിയെറിഞ്ഞ ഇവരെ ഉദ്ധരിക്കാന്‍ നിങ്ങള്‍ ശ്രമിക്കരുത്..മാറി പ്പോകൂ..''
അശരീരി കേട്ട് ഭയന്ന് വിറച്ച നക്ഷത്ര സുന്ദരി നിറ കണ്ണുകളോടെ തിരിച്ചുപോയി..ഇടയ്ക്കിടെ അവള്‍തിരിഞ്ഞുനിക്കുന്നതും മന;ക്കണ്ണിലൂടെ കാണാം..
താന്‍ ഇപ്പോളും ചിന്തിക്കുകയാണ്.എന്താണ് ഇതിന്റെ ഒക്കെ അര്‍ത്ഥം?'' അശരീരി.. ''തിരസ്കിക്ക്പെട്ടവര്‍.''.കടലിരമ്പം..നക്ഷത്ര താരാട്ട്?
വീണ്ടും ഒരുവലിയ തിരവന്നു എന്നെ സ്നേഹം കൊണ്ട്മൂടി..തിരിച്ചു പോകുമ്പോള്‍ എന്നെയും ഒപ്പം കൂട്ടിയിരുന്നു...
ഇപ്പോള്‍ ഞാന്‍കണ്ണ് തുറന്നു നോക്കി..എനിക്കിപ്പോള്‍ എല്ലാം   വ്യക്തമായി കാണാം.,,വെള്ള ഓവര്‍ കോട്ടിട്ട മാലാഖമാരുടെ പരിചരണത്തില്‍ആണ്..ഞാന്‍ കിടന്ന കട്ടിലിന്റെ തലഭാഗത്തെ   സ്റ്റാന്റില്‍ തൂക്കിയിട്ട ബോട്ടിലില്‍നിന്നു ചെറു കുഴലിലൂടെ കൈയിലേക്ക് കുത്തിയിറക്കിയ സൂചിയിലൂടെ ഞരമ്പുകളിലേക്ക് ഗ്ലൂക്കോസ് കിനിഞ്ഞിറങ്ങുന്നു..സുബോധ തലങ്ങളിലേക്ക് തിരിച്ചെത്തുമ്പോള്‍ എന്റെ വാമഭാഗത്ത്‌ സുനന്ദ തന്റെ മുടിയിഴകളിലേക്ക് അവളുടെ സ്വന്തന കര ലാളനം ചെയ്തു കൊണ്ട് അരികില്‍ തന്നെ ഉണ്ടായിരുന്നു..
 എന്റെ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍നിന്നും ഒരിറ്റു സ്നേഹജലം ഇറ്റ്‌ വീണു..
===============================================
കൃഷ്ണകുമാര്‍.കൂടാളി.
ഗോകുലം, കീഴല്ലൂര്‍..

Sunday, June 26, 2016

ജുമാരാത്. (കഥ)

ജുമാരാത്,വന്നെത്തിയാല്‍ അതൊരു ''ചാന്ദിനി കീ രാത്'' തന്നെ ആണേ പ്രാവാസികള്‍ക്ക് !!.. ജുമാരാത്, അല്ലെങ്കില്‍ വ്യാഴാഴ്ചകള്‍.. എനിക്കു സ്വന്തം..
അതാര്‍ക്കും വിട്ടു കൊടുക്കില്ല.

ഓഫീസ് വര്‍ക്കായതിനാല്‍ വ്യാഴാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മണിവരെ ആണ് ഡ്യൂട്ടി. വരുന്ന വഴിയില്‍ തൊക്കിലങ്ങാടികാരന്‍ ഉസ്മാനെ കണ്ടു..കുറെ നാള്‍കൂടിയാണ് ഇന്ന് കാണുന്നത്, അയാള്‍സ്നേഹപൂര്‍വ്വം ക്ഷണിച്ചപ്പോള്‍, ക്ഷണം നിരസിക്കാന്‍ തോന്നിയില്ല. അയാളോടൊപ്പം അവരുടെ ഫ്ലാറ്റില്ലേക്ക് പോയി, അവന്റെ കെട്ട്യോള്‍ തന്റെ അയല്‍വാസിയാണ്,,റഹ്മാനിക്കയുടെ മോള്‍ റസിയ..അവിടെ ചെന്നപ്പോള്‍ ഇരുവരും വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ പത്തിരിയും കോഴിക്കറിയും കഴിച്ചു,,ആമിനുമ്മാടെ അതെ ടെയിസ്റ്റ് റസിയാക്കും കിട്ടിയിരിക്കുന്നു,,അവിടുന്നു തിരിച്ചു വരുമ്പോള്‍ സമയം ഏതാണ്ട് മൂന്നേമുക്കാല്‍
ആയിക്കാണും,,
വില്ലയുടെ ഒഴിഞ്ഞ മൂലയില്‍ ചെറുമുരള്‍ച്ചയോടെ കാര്‍ പാര്‍ക്ക് ചെയ്തത് തന്നെ കൊട്ടുവായിട്ടു കൊണ്ടായിരുന്നു..ഹോ ഒന്ന് നടുവ് ചായ്ക്കണം,, വില്ലയില്‍ ക്ലീന്‍ ചെയ്യാന്‍ വരുന്നനേപ്പാളി പയ്യന്‍ ബങ്ക ബഹാദൂര്‍ എന്തോ ചോദിച്ചതൊന്നും തന്റെ തലയില്‍ കേറിയില്ല,,അവന്‍ പിന്നെയും അടുത്ത് വന്നുചോദിച്ചു സാബ്ജീ കപ്പട ദോനെക്കാ ഹേ ക്യാ.? അലക്കാനുള്ള തുണികള്‍ അലമാരയില്‍നിന്നും എടുത്തു കൊടുത്തു അവനതൊരു വയറ്റുപിഴപ്പുപാധിയാണ്,,മേല്‍ കഴുകി വന്നു വിസ്തരിച്ചു പിന്നെ കുളിക്കാം നല്ല ക്ഷീണം, ഒന്ന് കിടക്കട്ടെ..
പുറത്തു ചൂടുകൊണ്ട് ഉരുകി ഒലിക്കുമ്പോഴും,
മുറിയില്‍ എസിയുടെ തണുപ്പ് അസഹ്യമായിരിക്കുന്നു..തലവഴിയെ കമ്പിളി മൂടിപുതച്ചിട്ടും രക്ഷയില്ല..നിദ്രാഭംഗവും വന്നു..ഈ നാശം പിടിച്ച റിമോട്ട് എവിടെയാണാവോ?.കിടന്ന കിടപ്പില്‍ സൈഡ് ടേബിളില്‍ പരതി നോക്കീട്ടും, കാണുന്നില്ലല്ലോ പണ്ടാരം?!! ദാഹിച്ചു തൊണ്ടയും വരണ്ടിരിക്കുന്നു..എന്റെ സുനന്ദേ നിനക്കിതൊക്കെ അറിയണോ ? ഞാന്‍ ഇവിടുന്നു ഞാനിവിടുന്നു കഷ്ടപ്പെടുന്നത്? രമേശന്‍ ആത്മഗതംകൊണ്ടു.
സഹ മുറിയന്‍ പയ്യന്‍സിനെ കാണാനില്ലല്ലോ ? ഏതു ഗുദാമിലാണാവോ പോയിരിക്കുന്നത്,,നേരത്തിനും കാലത്തിനും ഒക്കെകൂടണഞ്ഞുകൂടെ?..കല്യാണേടത്തിയുടെ കണ്ണീരും കലാശവും കണ്ടിട്ടാണ് അറബാബിന്റെ കയ്യേ കാലേ പിടിചിട്ട് പത്താം കളാസ്സും, ഗുസ്തിയുംആയി നടന്ന പയ്യനെ കമ്പനിയില്‍ ഒരു ജോലി ശരിയാക്കി കൊടുത്തത്.ജോബ്‌ സൈറ്റിലാണെങ്കിലും മോശമല്ലാത്ത ജോലിയാണ്..ടൈം കീപ്പര്‍ ആയിട്ടു..ദിവാകരേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ ചെറുക്കനെ നിര്‍ബന്ധിച്ചു ടൈപ്പ് പഠിക്കാന്‍ വിട്ടത് എന്തായാലും ഒരുഉപകാരമായി..അത്യാവശ്യം കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി..കല്യാണേടത്തി വളരെ കഷടപ്പെട്ടാണ് മക്കളെ പോറ്റി വളര്‍ത്തിയത്‌..ചെറുക്കന്റെ ഇളയത്, രേഖ അവള്‍ പഠിത്തത്തില്‍ മിടുക്കിയാണ്..അങ്ങ് ദൂരെ നഗരത്തില്‍ ബിയെഡിനു പഠിക്കുകയാണ്..തലതിരിഞ്ഞ ചെക്കനെകൊണ്ടോന്നും ആവില്ല..വല്ലപ്പോഴും സുനന്ദ അറിയാതെ ഞാന്‍ വല്ലതും അയച്ചു കൊടുക്കുന്നത് പാവത്തിന് വല്യ ആശ്വാസമാണ്..സുനന്ദ അവളും പാവമാണ്,,പത്തിരുപതു കൊല്ലമായിട്ടും എല്ലു മുറിയെ വീട്ടു പണിയും മക്കളെ നോക്കിയും അവളുടെ നടുഒടിഞ്ഞിരിക്കുന്നു..തനിക്കു വേണ്ടിയെന്നു പറഞ്ഞു ഇതുവരെയും ഒരുസാധനവും അവശ്യപ്പെട്ടിരുന്നില്ല..
ചിലപ്പോഴൊക്കെ ഫോണില്‍ പറയും,, രമേശാട്ടാ ഇനിവരുമ്പോള്‍ നമ്മുടെ പാറുക്കുട്ടിക്കു ഒരു നല്ല ലെതര്‍സ്ട്രാപ് ഉള്ള വാച്ചു കൊണ്ടു വരണേ? നിനക്കെന്താകൊണ്ടു കൊണ്ടു വരേണ്ടതെന്ന് ചോദിച്ചാല്‍ കുണുങ്ങി ചിരിയാകും മറുപടി..ആ ചിരിയില്‍ സ്നേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ട്..തനിക്കു അത് മതി..ദിവാകരെട്ടനും പറയുമായിരുന്നു..താന്‍ ഭാഗ്യാവാനാണെടോ!!! സുനന്ദ നല്ലവളാ! അങ്ങിനെ ഉള്ള ദിവാകരേട്ടന്റെ സത് പുത്രനാണ് തല തിരിഞ്ഞിരിക്കുന്നത്.!!!.ഇവനെവിടെ പോയി കിടക്കുകയാണെന്തോ?
ചിലപ്പോഴൊക്കെ മൊബൈലില്‍ തലപൂഴ്ത്തിവച്ചു ഇരിക്കുന്നത് കാണാം,,തലയില്‍ ഹെഡ്ഫോണും.മിക്കവാറും,എല്ലാ കാര്യങ്ങളും താന്‍ നിര്‍ബന്ധിച്ചാലേ മൂപ്പര്‍ ചെയ്യുകയുള്ളൂ..ഊണു കഴിക്കാന്‍ പോലും, എന്തിനു കിച്ചണില്‍ സഹായിക്കാന്‍ പറഞ്ഞാല്‍പോലും ചെയ്യില്ല..എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞോഴിയുകയാണ് പതിവ്,,ഒരിക്കല്‍ ഞാന്‍ ദേഷ്യത്തോടെ പറഞ്ഞതു കൊണ്ട് അല്പ സ്വല്പമോക്കെ സഹായിക്കാറുണ്ടെന്നു മാത്രം..അതു പോരല്ലോ ഇവനൊക്കെ എന്നാണ് ജീവിതം പഠിക്കുന്നത്.?
എന്തായാലും കൊണ്ട് വന്നു പെട്ടു, ഇനി തലയൂരാനാവില്ലല്ലോ..മൊബൈല്‍ കയ്യിലെടുത്തു, അവന്റെ ഫോണ്‍ സ്വിച്ച് ഓഫ്‌ ആണല്ലോ!! സുപ്പര്‍വൈസര്‍ പാകിസ്ഥാനി അംജത്തിനെ വിളിച്ചപ്പോള്‍ അവനെ നാലുമണിയോടെ ഹിഷാറാ തലാത്തീനില്‍ കൊണ്ടു വിട്ടതായി പറഞ്ഞു,,അവിടെ അവന്റെ ഒരു കൂട്ടുകാരന്‍ ഉള്ളതായി അറിയാം..അവിടെ പോകുന്നെങ്കില്‍ കൊണ്ട് വന്ന എന്നോട് ഒരുവാക്ക് പറഞ്ഞുകൂടെ ബാലാലിനു? രമേശന് ദേഷ്യം ഇരട്ടിച്ചു..ഒരാഴ്ച മുഴുവന്‍ജോലിയുംഓവര്‍ടൈംഡ്യൂട്ടിയും കഴിഞ്ഞുവന്നു,വല്ലതും വച്ചുണ്ടാക്കികഴിഞ്ഞാല്‍ സുനന്ദയെ വിളിക്കാന്‍ പോലും സമയം കിട്ടാറില്ല..എന്നും പരിഭവമാണ് അവള്‍ക്കു തന്റെ സ്ഥിതി അറിയാത്തതു കൊണ്ടല്ല സ്നേഹം കൊണ്ടാണ്..രാജിമോളെ പഠിപ്പിച്ചു നല്ല നിലയില്‍ ഒരുത്തന്റെ കൂടെ പറഞ്ഞയക്കെണ്ടതിന്റെ ആവശ്യകത തന്നെ ക്കാള്‍ ആവള്‍ക്കറിയാമല്ലോ..
അങ്ങിനെ പലതുംചിന്തിച്ചുകൊണ്ട്, അവനോടുള്ള വര്‍ധിച്ച ദ്വേഷ്യത്തോടെ എഴുന്നേറ്റു..അവന്റെ കൂട്ടുകാരന്‍റെ റൂമില്‍ കാണുമായിരിക്കും എന്ന്സ്വയംസമാധാനിച്ചു കടുപ്പത്തിലൊരു സുലൈമാനി ഉണ്ടാക്കി കുടിച്ചപ്പോള്‍ അല്പം ആശ്വാസം തോന്നി,,രാത്രിയിലേക്കുള്ള കുബ്ബൂസ് വാങ്ങല്‍ അവന്റെ പണിയാണ് അതുമാത്രം സന്തോഷത്തോടെ ചെയ്യും..എന്നും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വായി നോക്കിനടക്കാമല്ലോ.സമയം രാത്രിഎട്ടായിട്ടും അവനെ കാണുന്നില്ലല്ലോ ഈശ്വരാ ? ഒന്ന് അന്വേഷിച്ചു ഇറങ്ങുക തന്നെ..രമേശന്‍ ഡ്രസ്സ്‌ മാറ്റാന്‍ തുടങ്ങുമ്പോഴാണ് പയ്യന്റെ കൂട്ടുകാരന്‍ താമസിക്കുന്നതിന്റെ അടുത്തുള്ള രാജസ്ഥാനിയുടെ ബാക്കാലയുടെ പ്ലാസ്റ്റിക് കവര്‍കണ്ടതു..അതില്‍ കടയുടെ ഫോണ്‍ നമ്പര്‍ കണ്ടു, ഉടനെ കടക്കാരനെ വിളിച്ചു,
''ഭായിസാബ്‌ ആപ്കാ ദൂക്കാന്‍ കാപീച്ചേ ഏക്‌ കേരളാവാലാ രഹതാ ഹെനാ ഉസ്കാ നമ്പര്‍ ദേദീജിയെനാ''
ഭാഗ്യത്തിന് അയാളുടെ ഡയറിയില്‍ അവന്റെ കൂട്ടുകാരന്റെ നമ്പര്‍ഉണ്ടായിരുന്നു,,
ഏറെ നേരം റിംഗ് ചെയ്തിട്ടാണ് അയാള്‍ ഫോണ്‍ എടുത്തത്‌,,അപരിചിത നമ്പര്‍ ആണെന്നറിഞ്ഞിട്ടും
എടുത്ത ഉടനെ അയാള്‍ചോദിച്ചു ''ഹലോ രമേശാട്ടനാണോ'' ?
താന്‍ അതെ എന്നു ഉത്തരം പറഞ്ഞിട്ട് അയാളോട് ചോദിച്ചു ''എന്റെ പേരെങ്ങിനെ അറിയാം?''
താങ്കള്‍ അന്വേഷിക്കുന്ന ആള്‍ എന്റെ കസ്റ്റഡിയിലുണ്ട്..പക്ഷെ പുള്ളി ആകെ ഭയന്ന് വിറച്ചിരിക്കുകയാണ്,,
ഒറ്റ ശ്വാസത്തില്‍ താന്‍ ചോദിച്ചു .
''എന്താ ? എന്തു പറ്റി? എന്നിട്ട് അവനെവിടെ?
ഇതാ ഇവിടെ തന്നെ ഉണ്ട്..
അയാള്‍ പറഞ്ഞുതുടങ്ങി..
അവന്‍ കമ്പനിയില്‍ നിന്നു വരുന്ന വഴിക്ക് ഹിഷാറയില്‍ഇറങ്ങി പള്ളിയുടെ പിന്നാലെ ഉള്ള റോഡില്‍ കൂടി ഇടതു വശം ചേര്‍ന്ന് നടന്നാല്‍ ബലദിയ പെട്ടി കാണാമെന്നും അതിനടുത്താണ് വില്ലയുംഎന്ന് പാക്കിസ്ഥാനി ഡ്രൈവര്‍ പറഞ്ഞതു പ്രകാരം നടന്നു വരികയ്യയിരുന്നത്രേ,,പക്ഷെ എങ്ങിനെയോ വഴി തെറ്റി,,താങ്കളെ വിളിക്കാന്‍ നോക്കിയപ്പോള്‍ മോബൈലില്‍ കാശു ബാലന്‍സില്ല,,അങ്ങിനെ നോക്കിയപ്പോള്‍ ഒരുകട കണ്ടു കുറച്ചു ദൂരയായി..പൊരി വെയിലത്ത്‌ നടന്നു വന്നു കൊണ്ടിരിക്കെ തളര്‍ച്ച തോന്നിയത്രെ,,അപ്പോള്‍ അവിടെ കണ്ട ഒരു പഴയ കെട്ടിടത്തിന്റെ ചുമരില്‍ കുറച്ചു സമയം ചാരി ഇരുന്നു,,അതെ സമയം കുറച്ചു ചാര കണ്ണുകള്‍ അവനെ വീക്ഷിക്കുന്നുണ്ടായിരുന്നു..പെട്ടെന്നാണ് കറുത്തുരുണ്ട നാലഞ്ചു നീഗ്രോകള്‍ എങ്ങുന്നിന്നില്ലാതെ അവന്റെ മുന്നില്‍ ചാടി വീണത്‌,,അവര്‍ അറബിയിലെന്തോ പിറു പിറുത്തു,,''അന മാഫി മാലൂം അറബി'' എന്ന് പറഞ്ഞപ്പോള്‍ അവന്റെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്സും മൊബൈലും തട്ടിപ്പറിച്ചു കാറില്‍ കയറി സ്ഥലം വിട്ടു, പേടിച്ചരണ്ട അവന്‍ എങ്ങിനെയോ കടയിലെത്തി വെള്ളം കുടിച്ചു കടക്കാരനോട് നടന്ന കാര്യങ്ങള്‍ പറയുമ്പോള്‍ ഭാഗ്യത്തിന് ഞാന്‍ അവിടെ എത്തിപെടുകയായിരുന്നു..പക്ഷെ,
നിര്‍ഭാഗ്യവശാല്‍ താങ്കളുടെ നമ്പര്‍ അവനു ഓര്‍മ്മയിലുണ്ടായിരുന്നില്ല'' കൂട്ടുകാരന്‍ പറഞ്ഞു നിറുത്തി..
തെല്ലിട സ്തബ്ദനായി നിന്നു പോയി..പതുക്കെ അവന്റെ കൂട്ടുകാരനോട് ചോദിച്ചു ഫോണ്‍ ഒന്ന് അവനു കൊടുക്കാമോ?
''അങ്ങേതലക്കലുള്ള പോട്ടിക്കരച്ചലിന്റെ ഉടമ കരച്ചിലടക്കിക്കൊണ്ട് പറഞ്ഞു ''രമേശാട്ടാ ഞാന്‍''
താന്‍ ശാന്തനായി അവനെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു..
സാരമില്ലെടാ..നിനക്ക് ഞാനില്ലേ മണ്ടൂസേ..നിന്നെ എനിക്ക് എന്തുമാത്രം ഇഷ്ടമാണെന്ന് ഇപ്പോഴാണ് കുട്ടി മനസ്സിലായത്‌,,അവന്റെ കൂട്ടുകാരന്റെ താമസസ്ഥലത്ത് പോയി അവനെ കൂട്ടി വരുമ്പോള്‍ അവന്‍ ഒരു തൂവാല ഉയര്‍ത്തികാണിച്ചിട്ട് പറഞ്ഞു
''ഇതു മാത്രം ഞാന്‍ അവന്മാര്‍ക്ക് കൊടുത്തില്ല രമേശാട്ടാ''
ഈ തൂവാലയില്‍ എന്റെ അമ്മയുടെ കണ്ണീരിന്റെ നനവുണ്ട്,'' സെന്റിയടിപ്പിക്കുന്ന അവന്റെ വാക്കു കേട്ട ഞാന്‍ ചെറുതായി പോയി. അവനെ അപ്പോള്‍മാറോടു ചെര്‍ക്കാനെ കഴിഞ്ഞുള്ളു..
വില്ലയില്‍ തിരിച്ചെത്തിയപ്പോള്‍ രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു. , ഇനി ഉണക്ക കുബ്ബൂസ് കൊണ്ട് നമുക്ക് ഓണം പോലെ ആക്കാം അല്ലടാ മോനെ? ചെറുക്കന്‍ തലകുലുക്കി.സമ്മതിച്ചു.
എങ്കിലും നവവധുവിന്റെ ആഗമനം പോലെ കാത്തിരുന്നു കിട്ടിയ ജുമാരാത് നഷ്ടപ്പെടുത്തിയതിനു പയ്യനു ഒരു പിച്ച് കൊടുക്കാന്‍ ഞാന്‍ മറന്നില്ല..

///////////////
കൃഷ്ണ കുമാര്‍,കൂടാളി
ഗോകുലം, കീഴല്ലൂര്‍.