Friday, June 30, 2017

ഫ്രെയിം...(കവിത)

ഒരു ഫ്രെയിമിനുളളിൽ ഒരു ക്ലിക്കിലായിട്ടെ -
ന്നെ പകർത്തിയീ ലോകത്തിനുള്ളിൽ ...
വളകിലുക്കങ്ങള്‍ ചിരിച്ചു കലപില കൂട്ടുന്ന-
യീ ദൃശ്യ ചാരുത അതിമനോഹരം അനുപമം !!
നേര്‍ത്ത തെന്നലെന്നെ മാടി വിളിച്ചിട്ടൂര്‍നിറങ്ങി-
പ്പോയെതോയൊരു വള്ളിപ്പടര്‍പ്പില്‍,ഞാ,നെത്തി-
നോക്കി പിന്നെ, യാ, വാതിലിലേക്ക് നടന്നടുത്തു..
ഏതോ വിഭ്രമാവസ്ഥയിലെന്ന പോലെ,മന്ദ,മന്ദം..!!
മഴക്കാടുകള്‍, തോറ്റം ചൊല്ലുന്ന ദുര്‍ദ്ധരങ്ങള്‍,മാനം-
കറുത്ത കൂറ്റന്‍ മഴ മേഘങ്ങള്‍ മുരളുന്നുണ്ട്,രൌദ്രത
മണക്കുന്നു വിണ്ണിലെങ്ങും,എങ്കിലൂമീ മഴ കാഴ്ചകള്‍
മനസ്സിനെ ആര്ദ്രമാക്കുന്നു,നീര്‍ മണി തുള്ളി പോല്‍ !!
എന്നെ പകര്‍ത്തിയ ഈ ഫ്രൈമിനുള്ളിലൊരു ബിന്ദു-
വാകണം.. സ്വസ്ഥമായൊന്നു നടു നിവര്‍ത്തണം...
കൈത ക്കാടുകള്‍ തിങ്ങും തോട്ടില്‍ മുങ്ങി നിവരണം!
കര്‍മ്മ കാണ്ഡം കഴിഞ്ഞു വരാം, കാത്തിരിക്കുക !!
കൃഷ്ണ കുമാര്‍.കൂടാളി
ദോഹ,ഖത്തര്‍.