അക്ഷരങ്ങൾക്കൊരു പുനർജനി വേണം,
വിറപൂണ്ടധരങ്ങളും ,വിരൽ പാടുകളും,
കടലാസിൽ കുറിക്കൊണ്ട നഖ ക്ഷത -
ങ്ങളുമല്ലാതെ, സ്വന്തമായൊന്നുമില്ലല്ലോ!!
കാലം, കുറിച്ചിട്ട ചുവരെഴുത്തുകൾ
വായിക്കാനില്ലൊരുമാത്ര നേരമാർക്കും!!
കാലം,കലികാലമെന്നു പരിതപിക്കാൻ
മാത്രമെത്ര നാവെന്നോ,യീ ഭുവനത്തിങ്കൽ !!
മൗനം കൊണ്ട് മുഷ്ടിചുരുട്ടി പ്രതിഷേധിക്കുക
ചുറ്റിനെയും അവഗണകളാൽ മതിൽ കെട്ടിൻ
വെളിയിലാക്കുക, ഭത്സനങ്ങൾക്കേറ്റം മറു-
മരുന്നത് മാത്രമെന്നറിയുക, കാലം സാക്ഷി !!
ഒരു തൂലിക വേണം,പകർത്തെഴുതുവാൻ!!
എന്റെ വിരൽ പാടുകൾക്കു ശക്തിപോരാ!!
വർണ്ണ കടലാസുകളിൽ പകർത്തെഴുതാന-
റിയാത്ത മൂഡനിവിൻ, വിമുഖൻ ,വിരൂപൻ !!
പ്രതലമില്ലാത്തവൻ, എവിടെയൊരുത്തോലകം?
ഉറച്ചു നിൽക്കാനൊരു പ്രതലം തരൂ,അത്ഭുത-
മന്ത്രികനല്ല,മാറിമായയുമല്ല, നെരറിവ് കൊയ്തു
കറ്റ മെതിച്ചു,കുത്തി, പുത്തരി ചോറു വച്ചുണ്ണാം!!
കൃഷ്ണ കുമാർ.കൂടാളി
ഗോകുലം, കീഴല്ലൂർ
(ഫോട്ടോ -കടപ്പാട്)
